Wednesday, July 29, 2009

ചെറായി മീറ്റ് -“വ്യത്യസ്തനാമൊരു ബ്ലോഗറാം....”

മനസ്സിനുള്ളിൽ ഓരായിരം നനുനനുത്ത ഓർമ്മകൾ അവശേഷിപ്പിച്ച് ചെറായി മീറ്റും അവസാനിച്ചു.
മനസ്സിൽ ഇപ്പോളും ഒളിമങ്ങാതെ നിൽ‌ക്കുന്ന ഒരു ഓർമ്മക്കുറിപ്പ് ഞാൻ “ആൽത്തറ” എന്ന ഗ്രൂപ്പ് ബ്ലോഗിൽ ഇട്ടിട്ടുണ്ട്.

അതു വായിയ്ക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

അഭിപ്രായങ്ങൾ അവിടെ എഴുതുക.

സ്നേഹത്തോടെ,
സുനിൽ

6 comments:

cloth merchant said...

പ്രിയപ്പെട്ട സുനില്‍,

ചെറായി മീറ്റിനെ ദൂരെ നിന്നും നോക്കി കാണുകയും ഈ സുഹൃത്ത് സംഗമം ഒന്നാന്തരമായി തീരട്ടെ എന്ന് മനസ്സാല്‍ ആഗ്രഹിക്കുകയും ചെയ്ത ഒരാളാണ് ഞാന്‍.
ബ്ലോഗ്‌ എഴുത്തൊന്നും ഇല്ലാത്തതിനാല്‍ അഭ്പ്രായ പ്രകടനം നടത്താനോ ചെറായി മീറ്റില്‍ പങ്ങേടുക്കാന്‍ ആഗ്രഹമുണ്ടായിട്ടും ശ്രമിക്കാതിരിക്കുകയും ചെയ്ത ഒരാള്‍.
എന്നാല്‍ വായനയിലൂടെ ഒരു വിധ എല്ലാ ബ്ലോഗര്‍മാരുടെയും മുഖ പരിചയമുണ്ട് താനും.
(ശ്രമിചിരുന്നെങ്ങില്‍ ഉറപ്പായും വരാന്‍ പറ്റുമായിരുന്നു-വല്ലാതെ മിസ്സായി എന്ന് ഇപ്പോള്‍ തോന്നുന്നു)
ചെറായി കൂട്ടായ്മ എന്ടായി എന്നറിയാനും ആ സന്തോഷത്തില്‍ പന്ഗു ചേരാനും ചെരായിയെ പറ്റി എഴുതിയ ഓരോ ബ്ലോഗുകള്‍ തോറും കയറി ഇറങ്ങുക ആയിരുന്നു.
+
സുനിലിന്റെ ഈ എഴുത്ത് വല്ലാതെ മനസ്സില്‍ തട്ടി.
മണിച്ചേട്ടന്‍ എന്ന ഈ വ്യത്യസ്തനെ ഓര്‍ത്ത്‌ അത്ഭുതം കൂറുക മാത്രമല്ല,മനുഷ്യന്‍ എന്ന ലേബലില്‍ ജനിച്ചു എന്നുള്ളതല്ലാതെ എന്ടെയൊക്കെ ജീവിത ശൈലി എത്ര വ്യര്‍ഥമാണ് എന്നുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടി ആയി ഇത്.
ജീവിതത്തിണ്ടേ സുഖ സൌകര്യങ്ങളില്‍ മാത്രം മുഴുകി ചെറിയ കാര്യങ്ങളില്‍ പോലും കോപിക്കുകയും അപ്സെറ്റ്‌ ആവുകയും ഒക്കെ ചെയ്യുന്ന
എല്ലാവരും ഇങ്ങനെയും ചില മനുഷ്യര്‍ ജീവിച്ചിരിപ്പുണ്ട് എന്ന് മനസ്സിലാക്കട്ടെ.

ഇങ്ങനെ ഒരു "വേറിട്ട മുഖത്തെ" കാണിച്ചു തന്ന സുനിലിന്‌ നന്ദി

Dr. Prasanth Krishna said...

സുനില്‍ ക്യഷ്ണന്റെ ഈ പോസ്റ്റ് നേരത്തെ വായിച്ചുവങ്കിലും ഇപ്പോഴാണ് അഭിപ്രായം പറയാന്‍ സാവകാശം കിട്ടിയത്. സ്വതസിദ്ധമായ ശൈലിയില്‍ എന്നും നല്ല പോസ്റ്റുകള്‍ ഇടുന്ന സുനില്‍ ക്യഷ്ണന്റെ ഈ പോസ്റ്റ് ഹൃദ്യമായ ഒരു അനുഭവമായി. ബുദ്ധിമാദ്യമുള്ള കുട്ടികളെ ഒറ്റക്ക് വീട്ടിലടച്ചിട്ട് പാര്‍ട്ടികളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നവരാണ് നമ്മളില്‍ അധികവും. അതില്‍നിന്നു വ്യത്യസ്തമായ് ആദ്യമായ് കണ്ടത് IIT Delhi -യിലെ പോളിമര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്മെന്റായ പ്രഫ. അനൂപ് ഘോഷ്-നെയാണ്. 1997 മുതല്‍ അദ്ദേഹത്തെ അറിയുമങ്കിലും IIT-യില്‍ ജോയിന്‍ ചെയ്ത ശേഷമാണ് അദ്ദേഹത്തിന് ഇങ്ങനെ ഒരു മകനുണ്ടന്ന് അറിയുന്നത്. എന്നും വൈകുംനേരങ്ങളില്‍ ഓഫീസില്‍ നിന്നും തിരികെയെത്തിയാല്‍ കാമ്പസിലൂടെ മകനെയും കൂട്ടി സായാഹ്ന സവാരിക്കിറങ്ങുന്ന അദ്ദേഹം തികച്ചും ഒഫീഷ്യലല്ലാത്ത എല്ലാ പാര്‍ട്ടികള്‍ക്കും മകനെയും കൂട്ടിയാണ് പോകുന്നത്. ബുദ്ധിമാദ്യ ഉള്ള ആ കുട്ടി തന്റെ മകനാണ് എന്ന് പരിചയപ്പെടുത്താന്‍ ഒട്ടും മടിയില്ലാത്ത അദ്ദേഹം പറയാറുണ്ട് "സോഷ്യലൈസ് ചെയ്യുന്നതുവഴി ഇവരില്‍ ബുദ്ധിവികാസം ഉണ്ടാകും, നോക്ക് എന്റെ മകന്‍ പഴയതില്‍ നിന്നും എത്ര മാറിയിരിക്കുന്നു". പാര്‍ട്ടികളില്‍ മറ്റ് കുട്ടികളെ പോലെ സ്വതന്ത്രനായ് വിട്ടിരുന്ന കുട്ടിക്ക് ഇപ്പോള്‍ പാര്‍ട്ടികളില്‍ എങ്ങനെ പെരുമാറണമന്ന് നന്നായ് അറിയാം. ഞാന്‍ ആദ്യമായ് കണ്ട കുട്ടിയായിരുന്നില്ല മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം IIT വിടുമ്പോള്‍.

അതിനു ശേഷം അത്തരത്തിലുള്ള ഒരു വ്യക്തിത്വത്തെ അറിയാന്‍ കഴിയുന്നത് സുനില്‍ ക്യഷ്ണന്റെ ഈ പോസ്റ്റിലൂടയാണ്. തന്നെ തന്നെ അറിയുന്ന, വിശാലമായ ഒരു മനസ്സിന്റെ ഉടമക്ക് മാത്രമേ സ്വന്തം ചോരയാണങ്കില്‍ പോലും ഇങ്ങനെ കാണാന്‍ കഴിയൂ. അത്തരം ഒരു മഹത്‌ വ്യക്തിത്വത്തെ തന്റെ പോസ്റ്റിലൂടെ പരിചയപ്പെടുത്തിയ സുനില്‍ ക്യഷ്ണന് ഒരായിരം നന്ദി.

Sapna Anu B.George said...

ഞാന്‍ കണ്ടിരുന്നു,അഭിപ്രായം പിക്കാസയില്‍ പറഞ്ഞല്ലോ!!!

Unknown said...

നന്നായി സുനിലെ ഞാൻ വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്തിരുന്നു

ഒരു നുറുങ്ങ് said...

സുനില്‍,

വളരെ യാദ്രുഛിക ബന്ധമാണു ,നിങ്ങളെന്‍റെ ബ്ലോഗി
ലെത്തിയതിന്‍റെ വലിയൊരു ഗുണം എനിക്കു ലഭിച്ചു.
‘ചെറായി മീറ്റ്’ലെത്തിയങ്ങിനെ...


“മ്ണി“ സാറിന്‍റെ ഫോണ്‍ നമ്പര്‍ ഒന്നെനിക്കു നല്‍കുമൊ,
ആ വലിയ മനുഷ്യന്‍റെ ശബ്ദമൊന്ന് കേള്‍ക്കട്ടെ!!!
സെറിബല്‍ പാള്‍സി ബാധിച്ച മോളെയും കൂടി ചെറായില്‍
അദ്ദേഹം പങ്കെടുപ്പിച്ചല്ലോ...

നിങ്ങളെഴുതിയ പ്രകാരം വികലാംഗയായ മോള്‍
തന്നേയാണു ,ചെറായി മീറ്റിന്‍റെ കേന്ദ്ര ബിന്ദു..

കാഴ്ചയുള്ള നമുക്ക് ഒക്കെയും മണിസാറിന്‍റെ
ഉള്‍കാഴ്ച ലഭിച്ചെങ്കില്‍....

1903015095 said...

Name :gesit izzulhaq
Website :
uhamka.ac.id
Email anda :
gesitizzulhaq@uhamka.ac.id
Comment:
Thank you for nice information