tag:blogger.com,1999:blog-5321683774279613841.post2808638700350671706..comments2024-01-09T14:02:43.723+05:30Comments on കാണാമറയത്ത്: ‘ബൂലോക പൌരപ്രമുഖ’രോട് ഒരു ചോദ്യം...!സുനിൽ കൃഷ്ണൻ(Sunil Krishnan)http://www.blogger.com/profile/17198540035955238105noreply@blogger.comBlogger77125tag:blogger.com,1999:blog-5321683774279613841.post-52764316377806717752009-10-25T14:38:15.634+05:302009-10-25T14:38:15.634+05:30SUNI,
ARANU EPOL ADARSHAMULLA RASHTRIYAKKAR.NJAN ...SUNI,

ARANU EPOL ADARSHAMULLA RASHTRIYAKKAR.NJAN ORU KARA KALANJA CPM ANUBHAVIYANU.ENNALUM CPMILE NETAKANMARUDE JEEVITHAREETHIYUM NAMMAL KANAKILEDUKKENDTHANU..PASHAYA DENESH BEEDIYUM KATAN KAPIYUM PARIPU VADAYUM OKE THANNEYANU PARTIYE JANAKEEYAMAKIYIRUNNATHU.EPOL ANGANEYANO.MATSARICHU CHANALUKAL,PANCHNAKSHATRA HOSPITALUKAL...PAVAPETAVANTE PARTY ANU CPM.APOL NETAKANMARUM SADARANAKARANAVANAM.ATHU PBYIL THANNE VIMARSHANAVIDEYAMAYATHALLE..ATHONNUM KANDILLENNU NADIKARUTHU..VALARE DUKHAMUNDU KARANAM ENTE KARANAVANMARUM AVARUDE JEEVITHAM MUSHUVAN PARTIKKUVENDI KALANJATHANU.APOL EPOSHATHE SAKHAKANAMRE KANUMBOL LAJJJA THONNIPOKUKAYA..bimalhttps://www.blogger.com/profile/08978352689623236802noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-74017849740958119492009-09-28T18:37:38.366+05:302009-09-28T18:37:38.366+05:30വിരലില്ലാത്തതും കൈ ഇല്ലാത്തതും കുറ്റമല്ല ഫാര്‍മര്‍...വിരലില്ലാത്തതും കൈ ഇല്ലാത്തതും കുറ്റമല്ല ഫാര്‍മര്‍ ചേട്ടാ.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-9920554241295711662009-09-28T06:19:25.458+05:302009-09-28T06:19:25.458+05:30വൈദ്യുതി ക്ഷാമം നേരിടുന്ന കേരളത്തില്‍ പാര്‍ട്ടി ഓഫ...വൈദ്യുതി ക്ഷാമം നേരിടുന്ന കേരളത്തില്‍ പാര്‍ട്ടി ഓഫീസുകള്‍ക്കും താമസ സൌകര്യങ്ങള്ക്കുമായ പഞ്ചനക്ഷത്ര സമാനമായ സൌകര്യങ്ങള്‍ ഉള്ള നമ്മുടെ നാട്ടില്‍ ഒരു കേന്ദ്രമന്ത്രി സ്വന്തം ചെലവില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചതിനെ കുറ്റം പറയുന്നവര്‍ ഒരു കയ്യില്ലാത്തവന് ഒരു വിരലില്ലാത്തവനെ കുറ്റം പറയുന്നതിന് സമാനമാണ്.
Define: Cattle Class, Define: Holy Cow എന്നത് സ്വയം അര്‍ത്ഥം കണ്ടെത്താതെ ഗൂഗിളില്‍ തെരയുന്നത് നല്ലതായിരിക്കും. അടുത്തപ്രാവശ്യം കേരളത്തിലേക്ക് കാറ്റില്‍ ക്ലാസിലാണോ യാത്രചെയ്യുക എന്നത് ബിജെപിക്കാരനായ കാഞ്ചന്ഗുപ്തയുടെ ചോദ്യമായിരുന്നു. അതിന് അതേ ശൈലിയില്‍ മറുപടി പറഞ്ഞതിലെന്താണ് തെറ്റ്? കേരളത്തിലെ മന്ത്രി മന്ദിരങ്ങള്‍ ഓരോ മന്ത്രി സഭയും മാറുമ്പോള്‍ എക്സ്ട്രാ ഫിറ്റിംഗ്സ് പാര്‍ട്ടി വ്യത്യാസമില്ലാതെ അടിച്ചുമാറ്റപ്പെടുന്നു എന്ന് സംശയിക്കുന്നതില്‍ തെറ്റുണ്ടോ?keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-59325910487984822292009-09-28T05:35:00.603+05:302009-09-28T05:35:00.603+05:30സുനില്‍,
ഗാന്ധിയെ “ലളിതനായി” നടത്തുവാന്‍ കോണ്‍ഗ്രസ...സുനില്‍,
ഗാന്ധിയെ “ലളിതനായി” നടത്തുവാന്‍ കോണ്‍ഗ്രസ്സിനും അത് വഴി ഇന്ത്യയിലെ ജനങ്ങള്‍ക്കും അന്ന് എത്ര “വില” കൊടുക്കേണ്ടി വന്നു എന്ന് സരോജിനി പറഞ്ഞു വെച്ചിട്ടുള്ളത് മറക്കരുത് :)

അത് തന്നെയല്ലേ ഇപ്പോള്‍ സോണിയയും, രാഹുലും കാണിക്കുന്നത്. അവര്‍ക്ക് തീവണ്ടിയിലും മറ്റ് യാത്ര ചെയ്യുവാന്‍ എത്ര തുകയാണ് ഇപ്പോള്‍ കൂടുതലായി ഇന്ത്യക്കാരന്റെ പോക്കറ്റില്‍ നിന്ന് കവര്‍ന്നെടുക്കുന്നത്.

അങ്ങിനെ നോക്കുമ്പോള്‍ ജനങ്ങളെന്ന മഹാ ശല്യത്തില്‍ നിന്ന് ഒഴിഞ്ഞ് നില്ക്കുവാന് ടാജില്‍ സ്വന്തം ചെലവില്‍ താമസിച്ച ശശിയെ കുറ്റം പറയേണ്ടതുണ്ടോ? ഒരവസരം കിട്ടിയപ്പോള്‍ “മദാമ്മയെയും” കൂട്ടരെയും “our holly cows" എന്നും വിളിച്ചതിന് ശശിയെ കുറ്റം പറയാമോ? ;)Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-32631054467912625432009-09-25T22:27:28.601+05:302009-09-25T22:27:28.601+05:30ഒന്നോ രണ്ടോ ആളുകള്‍ ചെയ്യ്ത തെറ്റിന് ഒരു പ്രസ്ഥാനത...ഒന്നോ രണ്ടോ ആളുകള്‍ ചെയ്യ്ത തെറ്റിന് ഒരു പ്രസ്ഥാനത്തെ കുറ്റം പറയരുത് ,,,ഇത് നമ്മള് അറിഞ്ഞത് കൊണ്ടല്ലേ????മിക്ക നേതാക്കന് മാരും (എല്ലാ പാര്‍ട്ടിയിലെയും )മുന്തിയ ഹോട്ടലില്‍ തന്നെയാ ,,കട്ടന്‍ ചായയും പരിപ്പുവടയും തിന്നു പാര്‍ട്ടി നന്നാക്കാന്‍ ആളെ കിട്ടില്ല എന്നു പറഞ്ഞ നേതാവും ഈ നാട്ടുകാരന് തന്നെ,,,ഇ എം എസ ,,നായനാര്‍ ,,തുടങ്ങിയവര്‍ ഒഴികെ ഏത് നേതാക്കളുണ്ട് ????തരൂര്‍ ചെയ്യ്തത് തെറ്റ് ,,എന്നു വെച്ച് തരൂര്‍ മാത്രമേ തെറ്റ് ചെയ്യ്തിട്ടുള്ളൂ എന്നു പറയരുത് ,,amruthcdhttps://www.blogger.com/profile/10105541896363974042noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-25330170115311370902009-09-17T15:45:21.625+05:302009-09-17T15:45:21.625+05:30ഇത് പണ്ട് അരുന്ധതി റോയ് ‘ഗോഡ് ഓഫ് സ്മാള്‍ തിങ...ഇത് പണ്ട് അരുന്ധതി റോയ് ‘ഗോഡ് ഓഫ് സ്മാള്‍ തിങ്സില്‍’ ഇ.എം.എസ്സിനെ അപമാനിച്ചു എന്നു പറഞ്ഞതുപോലെയേ ഉള്ളൂ. ‘അരാഷ്ട്രീയക്കാരനും‘, ‘ആഷ്പുഷ് പ്രേമി‘യുമായ തരൂര്‍ ലക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചതിന്റെ ചൊറിച്ചില്‍ പലര്‍ക്കും മാറിയിട്ടില്ല. അത്രേയുള്ളൂ.Muralihttps://www.blogger.com/profile/07705346859632266241noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-86851677170536692392009-09-17T13:04:27.792+05:302009-09-17T13:04:27.792+05:30കേരളാ ഫാർമർ,
ആരാധന കൊണ്ട് അന്ധനാകരുതേ...താങ്കൾ തന...കേരളാ ഫാർമർ,

ആരാധന കൊണ്ട് അന്ധനാകരുതേ...താങ്കൾ തന്ന ലിങ്കു വഴി താങ്കൾ ഇട്ട പോസ്റ്റ് വായിച്ചു.അതിനു വന്ന കമന്റുകൾ തന്നെ അതിനുള്ള മറുപടി.

മറ്റെന്തൊ സ്ഥാപിക്കാൻ ജന്മ്ഭൂമിയുടെ ഒരു ‘അവലോകനം’( വാർത്ത അല്ല) ലിങ്ക് ആയി കൊടുത്ത താങ്കൾക്ക് എന്റെ നമസ്കാരം ! പറ്റിയ കമ്പനി തന്നെ !സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-79689287116056099452009-09-17T12:51:05.305+05:302009-09-17T12:51:05.305+05:30@ShashiTharoor Tell us Minister, next time you tra...@ShashiTharoor Tell us Minister, next time you travel to Kerala, will it be cattle class?
ഇതായിരുന്നു ചോദ്യം
@KanchanGupta absolutely, in cattle class out of solidarity with all our holy cows!
ഇതായിരുന്നു ഉത്തരം
ഇനി ഇതുകൂടി വായിക്കുക.
എന്നാല്‍ ഇതൊന്നും ഈ വാര്‍ത്തയുടെ ഏഴയലത്തെത്തില്ല.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-36749424108979884172009-09-17T12:38:49.110+05:302009-09-17T12:38:49.110+05:30ഇന്നത്തെ പത്രത്തിലെ ഒരു വാർത്ത എല്ലാ ശശി തരൂർ ആരാധ...ഇന്നത്തെ പത്രത്തിലെ ഒരു വാർത്ത എല്ലാ ശശി തരൂർ ആരാധകർക്കുമായി ‘ഡെഡിക്കേറ്റ്’ ചെയ്യുന്നു.

'ഇക്കണോമി ക്ലാസ്'യാത്ര: ശശി തരൂര്‍ വിവാദത്തില്‍

ന്യൂഡല്‍ഹി: വിമാനത്തിലെ ഇക്കണോമി ക്ലാസിലെ യാത്ര 'കന്നുകാലി ക്ലാസി'ലെ യാത്രയാണെന്ന വിദേശകാര്യ സഹമന്ത്രി ശശി തരൂരിന്റെ പരാമര്‍ശത്തിനെതിരെ കോണ്ഗ്രസ്പാര്ട്ടി രംഗത്തെത്തി. ഇതിനെ പൂര്‍ണമായും അപലപിക്കുന്നുവെന്ന് എ.ഐ.സി.സി. വക്താവ് ജയന്തി നടരാജന് പറഞ്ഞു.

''തരൂരിന്റെ പ്രസ്താവന കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ സംസ്കാരത്തിന് യോജിച്ചതല്ല. ഇന്ത്യന്‍ മാനസികാവസ്ഥ വെച്ചുനോക്കുമ്പോഴും ഇത് അംഗീകരിക്കാനാവില്ല''-അവര്‍ പറഞ്ഞു.

സോഷ്യല്‍ നെറ്റ്വര്‍ക്കിങ് വെബ്സൈറ്റായ 'ട്വിറ്ററി'ലാണ് തരൂരിന്റെ പരാമര്‍ശം പ്രത്യക്ഷപ്പെട്ടത്. ''തീര്‍ച്ചയായും നമ്മുടെ എല്ലാ വിശുദ്ധ പശുക്കളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കന്നുകാലി ക്ലാസില്‍'' എന്ന് തരൂര്‍ എഴുതിയതാണ് വിവാദമായത്.

''ഘാനയില്‍നിന്ന് ലൈബീരിയയിലേക്ക് നിങ്ങള്‍ പോകുന്നത് കന്നുകാലി ക്ലാസിലാണോ'' എന്ന് ഒരാള്‍ ചോദിച്ചതിന് മറുപടിയായാണ് തരൂര്‍ ഇങ്ങനെയെഴുതിയത്.

'കന്നുകാലി ക്ലാസ്' എന്ന പ്രയോഗം അംഗീകരിക്കാനാവില്ലെന്നും ആയിരക്കണക്കിനാളുകള്‍ ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നുണ്ടെന്നും ജയന്തി പറഞ്ഞു.

ശശി തരൂരിനെ മന്ത്രിയായി തിരഞ്ഞെടുത്തത് തെറ്റായ തീരുമാനമായിരുന്നോ എന്ന ചോദ്യത്തിന് അത് പ്രധാനമന്ത്രിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണെന്നും താന്‍ തരൂരിന്റെ പ്രസ്താവനയെക്കുറിച്ച് മാത്രമാണ് പറയുന്നതെന്നും ചൂണ്ടിക്കാട്ടി.

മൂന്നു മാസത്തോളം പഞ്ചനക്ഷത്ര ഹോട്ടലില്‍ തരൂര്‍താമസിച്ചത് വിവാദമായിരുന്നു. ചെലവുചുരുക്കലിന്റെ ഭാഗമായി ഹോട്ടല്‍ ഒഴിയാന്‍ ധനമന്ത്രി പ്രണബ്മുഖര്‍ജി തരൂരിനോട് ആവശ്യപ്പെട്ടിരുന്നു.സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-13056499193802343252009-09-17T04:13:48.603+05:302009-09-17T04:13:48.603+05:30ഒരുപാടു പേര് മുകളില്‍ പറഞ്ഞതുപോലെ, ഈ പോസ്റ്റ് വായ...ഒരുപാടു പേര് മുകളില്‍ പറഞ്ഞതുപോലെ, ഈ പോസ്റ്റ് വായിച്ചപ്പോള്‍ ശശി തരൂരിനെപ്പറ്റിയുള്ള എന്റെ ആദരവ് വളരെ കൂടി. പൊതുവെ എല്ലാ രാഷ്ട്രീയക്കാരും കള്ളന്മാരായ കാലത്ത് ഇങ്ങേര് സ്വന്തം കാശുകൊടുത്ത് ഹോട്ടലില്‍ താമസിക്കുന്നതിന് എങ്ങനെ കുറ്റം കണ്ടുപിടിക്കാന്‍ കഴിയുന്നു എന്നതു മാത്രം മനസ്സിലാകുന്നതില്ല. കാശുകാരനാകുന്നതു ഈ നാട്ടില്‍ കുറ്റകൃത്യമാണോ (ഇപ്പോഴും ഇവിടെ പേരിനെങ്കിലും ജനാധിപത്യമല്ലേ, സ്റ്റാലിനിസമൊന്നുമല്ലല്ലോ)? കര്‍ഷകര്‍ കടക്കെണിയിലാകുന്നതും തരൂര്‍ ഹോട്ടലില്‍ താമസിക്കുന്നതും തമ്മിലെന്താണു ബന്ധം? എന്തായാലെന്താ അല്ലേ, തരൂരല്ലെങ്കില്‍ തരൂരിന്റെ അച്ഛന് പണ്ട് കമ്യൂണിസ്റ്റുകാരുടെ പുഴയിലെ വെള്ളം കലക്കിയിട്ടുണ്ടാവണം!

കേരളകര്ഷകന് പറയുന്നതും ശരി -- വേറൊന്തൊക്കെയായാലും തരൂരിനെപ്പോലെ ഇത്രയും ഓണ്‍ലൈന്‍ പ്രസന്‍സുള്ള വേറെ ഏത് ഇന്ത്യന്‍ രാഷ്ട്രീയക്കാരനുണ്ട്? [കമ്പ്യൂട്ടര്‍ വല്‍ക്കരണത്തെ എതിര്ത്തുനടന്നിരുന്ന ചിലരുണ്ടായിരുന്നല്ലോ ഇവിടെ :-)]

പി എസ്: ഞാന്‍ ഇപ്പോള്‍ എന്‍ ജെ ജോജുവിന്റെ ഒരാരാധകനായി മാറിക്കഴിഞ്ഞിരിക്കുന്നു; മതവിശ്വാസത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ അക്കരെയിക്കരെയാണെങ്കിലും...Zebu Bull::മാണിക്കൻhttps://www.blogger.com/profile/01566873049418049511noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-24590162854748805622009-09-16T17:49:13.744+05:302009-09-16T17:49:13.744+05:30നന്നായിട്ടുണ്ട് കാണാമറയത്ത്.....ഞങ്ങളിൽ ചിലർ എഴു...നന്നായിട്ടുണ്ട് കാണാമറയത്ത്.....ഞങ്ങളിൽ ചിലർ എഴുതി മടുത്തു, തരൂരിനെപ്പറ്റി.കവിതകളിലെ സാഹിത്യവും ജീവിതവുമായി എത്രയോ അന്തരം!!!പൊതുജനം എന്നും കഴുതകൾ തന്നെSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-29859930373612113412009-09-16T09:58:19.231+05:302009-09-16T09:58:19.231+05:30"കേരളാ ഫാര്‍മര്‍-താങ്കള്‍ പറയുന്നത് കേട്ടാല്‍..."കേരളാ ഫാര്‍മര്‍-താങ്കള്‍ പറയുന്നത് കേട്ടാല്‍ വിജയ കുമാറും,മോന്‍സ് ജോസഫും ആണു വികസന വിരോധികള്‍ എന്ന് തോന്നും.വിജയ കുമാറൊക്കെ തിരുവനന്ത പുരത്തിനു വേണ്ടിയൊകെ എന്തൊക്കെ പരിശ്രമങ്ങള്‍ നടത്താറുണ്ടെന്നുള്ളത് ‘മഞ്ഞക്കണ്ണട‘മാറ്റി വച്ചു നോക്കുന്ന ആര്‍ക്കും മനസ്സിലാവും."
സുനില്‍ മഞ്ഞക്കണ്ണട എനിക്കാണോ അതോ താങ്കള്‍ക്കോ?
ഞാന്‍ വിജയകുമാറിനെപ്പറ്റിയോ, മോന്‍സ് ജോസഫിനെപറ്റിയോ എന്താണ് പറഞ്ഞത്?
അ പറഞ്ഞത് പ്രിഗേഡിയര് സി.ജി വര്‍ഗീസ് ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസിനോടാണ്. ഞാനെന്ന കര്ഷകന് ചെയ്തത് ഇത്തരത്തിലൊരു പ്രൊപ്പോസല്‍ കിട്ടിയത് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച് ട്വിറ്ററിലൂടെ തരൂരിനെ അറിയുക്കുകമാത്രമേ ചെയ്തുള്ളു. തരൂരിന്റെ മഹത്വം മറുപടി ഒരു മണിക്കൂറിനുള്ളില്‍ ട്വിറ്ററിലൂടെ തന്നു എന്നതാണ്.
താങ്കളുടെ പോസ്റ്റ് തരൂര്‍ ടാജ് ഹോട്ടലില്‍ താമസിച്ച് സ്വന്തം പണം ദൂര്‍ത്തടിക്കുന്നു എന്നതല്ലെ?
താഴെത്തട്ടുമുതല്‍ വിവിധ പാര്‍ട്ടിയില്‍പ്പെട്ടവര്‍ ഖജനാവിലെ പണം ദൂര്ത്തടിക്കുന്നതിനെപ്പറ്റിയും പറയൂ. അതാണ് വലിയ തെറ്റ്.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-76978218941066041402009-09-16T09:58:12.208+05:302009-09-16T09:58:12.208+05:30This comment has been removed by the author.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-63986894455900652902009-09-16T09:37:23.096+05:302009-09-16T09:37:23.096+05:30ആന ചോരുന്നതായ ശശി തരൂരിന്റെ ധൂര്‍ത്തിനേക്കുറിച്ച് ...ആന ചോരുന്നതായ ശശി തരൂരിന്റെ ധൂര്‍ത്തിനേക്കുറിച്ച് ഇപ്പോള്‍ പല ബ്ലോഗുകളിലും പോസ്റ്റുകള്‍ വന്നിട്ടുണ്ട്. 99% ആളുകളും അതിനെ വിമര്‍ശിച്ചു കൊണ്ടാണവ എഴുതിയതും. അത് ആന ചോരുന്നതു കണ്ടതു കൊണ്ടുമാത്രമാണ്. അത് മിണ്ടാതിരിക്കുന്നതാണെന്നു പറയുന്നവരുടെ തല ശരികും പരിശോധിക്കണം.

അതിന്റെ കൂടെ കടുകു ചോരുന്നതിനേക്കുറിച്ച് അതും ഇടതു പക്ഷത്തു നിന്നും ചോരുന്നത് കേള് ക്കുമ്പോള് നിയന്ത്രണം വിട്ടു പോകുന്നത് അസഹിഷ്ണുതയല്ലേ.

കഴിഞ്ഞ 50 വര്‍ഷമായി നടക്കുന്ന മറ്റൊരു ധൂര്‍ത്തുണ്ട്. ഇന്‍ഡ്യന്‍ പ്രസിഡന്റ് താമസിക്കുന 360 മുറികളുള്ള ഒരു വളരെ വലിയ കെട്ടിടത്തിലാണ്. എന്തിനാണ്, ഇന്‍ഡ്യന്‍ പ്രസിഡന്റിനിത്ര വലിയ കെട്ടിടം. ഇന്നു വരെ ധര്‍മ്മിക രോഷമുള്ള ആരും ഈ ചോദ്യം ചോദിച്ചിട്ടില്ല. എന്തിനാണു മന്ത്രിമാര്‍ക്ക് വലിയ മണിമാളികകള്‍? സാധാരണ വീടുകളില്‍ താമസിച്ചാല്‍ പോരെ? സി പി എം മന്ത്രിമാര്‍ സാധാരണ വീടുകള്‍ മതി എന്നു പറയാത്തതെന്തേ? കാര്ത്തികേയന് തമസിച്ചു, അതു കൊണ്ടു ഞങ്ങളും താമസിക്കുന്നു എന്നതാണോ ന്യായീകരണം?

പിന്നെ ഇഷ്ടമില്ലാത്ത സത്യങ്ങള്‍ കാണുമ്പോള്‍ അത് നടപ്പു രീതി എന്ന കള്ളിയുണ്ടാക്കി സമാധാനിക്കാമല്ലോ? മാധ്യമ സിന്‍ഡിക്കേറ്റ് ഉണ്ടാക്കി സമാധാനിക്കുന്ന പോലെ.

നടപ്പു രീതികളുടെ കുത്തകവാകാശികള് തമാശ പറഞ്ഞാല്‍ എനിക്ക് ഒരു കലിപ്പും തോന്നില്ല. ഇടതു പക്ഷത്തിന്റെ ധൂര്‍ത്തും വര്‍ഗ്ഗ സമരത്തിന്റെ ഭാഗമാണെന്ന് മഹാനായ കെ ഇ എന്‍ ഇതു വരെ പറഞ്ഞിട്ടില്ല. പണ്ട് തമ്പ്രാക്കള്‍ മണിമാളികകളില്‍ താമസിച്ചതു കൊണ്ട്, ഇപ്പോള്‍ സി പി എം മന്ത്രിമാര്‍ മണിമാളികളില്‍ താമസിച്ച് പകരം വിട്ടുന്നു, എന്ന് കെ ഇ എന്‍ പറയുമ്പോള്‍ എല്ലാ ശക്തികള്‍ക്കും അത് വേദവാക്യമായി ആഘോഷിക്കാം. പക്ഷെ മറ്റുള്ളവര്‍ അത് ചെയ്യണമെന്നു വാശി പിടിക്കല്ലേ.

ശശി തരൂരിന്റെ രണ്ടുകാലില്‍ മാത്രമല്ല, ദേഹം മുഴുവനും മന്തുണ്ട്. അതില്ല എന്നു ഞാന്‍ പറഞ്ഞിട്ടില്ല. എന്നു കരുതി ഇടതുപക്ഷത്തിന്റെ ഒരു കാലിലെ മന്ത് കണാതിരിക്കാനാവില്ല. അന്യന്റെ കണ്ണിലെ കോലെടുത്തു കളയുന്നത് നല്ല കാര്യമാണ്. അത് പരോപകാര പ്രവര്‍ത്തി കൂടിയാണ്. കൂട്ടത്തില്‍ സ്വന്തം കണ്ണിലെ കരടു കൂടി എടുത്ത് മാറ്റിയാല്‍ അതും നല്ലതാണ്.

ഇന്‍ഡ്യന്‍ ജനാധിപത്യത്തിനു തന്നെ നാണക്കേടാണു ശശി തരൂര്‍ ജയിച്ചു വന്ന രീതി. ഇന്നു വരെ ഇന്‍ഡ്യന്‍ ജനാധിപത്യതില്‍ ഭാഗഭാക്കാകാത്ത അദ്ദേഹത്തെ കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുമ്പാണിവിടെ ഇറക്കുമതി ചെയ്തത്. ഇടതുപക്ഷത്തോടുള്ള വെറുപ്പിന്റെ തരംഗത്തില്‍ ജയിച്ചു പോയി. അത്രമാത്രം. ആരുടെയൊക്കെയോ ദുര്യോഗം കൊണ്ട് മന്ത്രിയുമായി. അദ്ദേഹം മന്ത്രിയായതു കൊണ്ട് ഇന്‍ഡ്യന്‍ ജനാധിപത്യത്തിനൊരു മാറ്റവും വരാന്‍ പോകുന്നില്ല.

ഇടത് പക്ഷം എന്നാല്‍ ശുദ്ധരില്‍ ശുദ്ധരും പരിപൂര്ണ്ണരുമാണെന്ന് ഒരിക്കലും ഇടതുപക്ഷം അവകാശപ്പെടുകയില്ല. തെറ്റുപറ്റിയാല്‍ തിരുത്തും, അതിനുള്ള സംവിധാനം ഉണ്ട് എന്നതൊക്കെയാണ് വ്യത്യാസങ്ങള്‍. ഇടത് 100% ശുദ്ധരായിക്കണമെന്ന് വാദിക്കുന്നതും, അന്തകാലത്ത് അങ്ങിനെ ആയിരുന്നു എന്ന് പറയുന്നതുമൊക്കെ ഇടത് വിരുദ്ധരാണ്.

വളരെ ശരി. അതിനൊരു പാഠഭേദം കൂടിയുണ്ട്. ഫാരിസ് അബുബേക്കര്‍, സാന്റിയഗോ മാര്ട്ടിന്, ലിസ് ചാക്കോ, മദനി തുടങ്ങിയവരുടെ മൂടു താങ്ങുന്ന ഇടതുപക്ഷതിനു വിരുദ്ധരാണവര്‍. ഏതു യധാര്ത്ഥ ഇടതു പക്ഷക്കാരനും ഈ വ്യാജ ഇടതു ഇടതു പക്ഷത്തിനു വിരുദ്ധര്‍ തന്നെയാണ്,

ഈ യധാര്ത്ഥ ഇടതു പക്ഷമാണ്, ഇടതുപക്ഷം 100 % ശുദ്ധരായിരിക്കണം എന്നു പറയുന്നവര്‍. വ്യാജ ഇടതു പക്ഷത്തിനു അത് രുചിക്കില്ല. ഇന്നത്തെ ഇടതു പക്ഷം ശുദ്ധരാകേണ്ടതില്ല എന്നാണല്ലോ പ്രമാണം.

ഇടത് പക്ഷം എന്നാല്‍ ശുദ്ധരില്‍ ശുദ്ധരും പരിപൂര്ണ്ണരുമായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്. ഇന്നത് അവകാശപ്പെടാന്‍ ഇടതു പക്ഷത്തിനാവില്ല. അന്ന് ഇടതു പക്ഷത്തിനു തെറ്റു പറ്റാറില്ലായിരുന്നു.ഇന്ന് തിരുത്താന്‍ വേണ്ടി തെറ്റുകള്‍ സ്ഥിരമായി പറ്റികൊണ്ടിരിക്കുന്നു. തെറ്റ് എന്നല്ല അതിനെ വിശേഷിപ്പിക്കാറുള്ളത്, നോട്ടപ്പിശകാണവയെല്ലാം. തിരുത്താന്‍ സംവിധാനങ്ങളുള്ളത് മഹാഭാഗ്യം. തെറ്റു ചെയ്യാന്‍ ഒരു പ്രേരണ വേണമല്ലോ.

ഇടതു പക്ഷത്തിനു തിരുത്താന്‍ സംവിധനങ്ങളുണ്ട്. മറ്റാര്‍ക്കും അതില്ല. അതു കൊണ്ടു തിരുത്തിയാലും ജനശക്തി സമതിക്കൂല്ല. ശശി തരൂര്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും മാറിയത് തിരുത്തല്ല. കാരണം തിരുത്തല്‍ എന്താണെന്ന് ജനശക്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയാലേ തിരുത്തലാകൂ.

മറു വശത്ത് ആന ചോരുമ്പോള്‍, ഇടതു പക്ഷത്ത് ആടു ചോരുന്നതും നാട്ടുനടപ്പായി അസ്മാദൃശ്യര്‍ അംഗീകരിച്ചു കൊള്ളണം എന്നാണല്ലോ ഉത്തരാധുനിക മനിഫെസ്റ്റോ. അതിനിടയിലെന്ത് കടുകു ചോരല് ഇല്ലേ?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-22914443679148353532009-09-15T23:30:03.283+05:302009-09-15T23:30:03.283+05:30ഈ പോസ്റ്റിന്റെ ലക്ഷ്യം എന്നത് ഒരു ഇടതു- വലതു താരതമ...ഈ പോസ്റ്റിന്റെ ലക്ഷ്യം എന്നത് ഒരു ഇടതു- വലതു താരതമ്മ്യ പഠനം അല്ല എന്ന് ഞാൻ പോസ്റ്റിൽ തന്നെ പറഞ്ഞിട്ടുണ്ട്.നിസ്സാരമായ കാരണങ്ങൾക്കു പോലും, അല്ലെങ്കിൽ കാരണങ്ങൾ ഉണ്ടാക്കി ഇടതു പക്ഷത്തെ ആക്രമിക്കുകയും, വൻ കോലാഹലങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന ‘നിഷ്പക്ഷ നാട്യക്കാർ” എങ്ങനെയാണ് ‘ശശി തരൂരി’നെപ്പോലെ ഒരാളുടെ കേസിൽ മൌനം പാലിക്കുകയോ അല്ലെങ്കിൽ അനുകൂലിച്ചു സംസാരിക്കുകയോ ചെയ്യുമായിരുന്നത് എന്ന് കാണിച്ചു കൊടുക്കുക മാത്രമായിരുന്നു ഉദ്ദേശ്യം.ആ അർത്ഥത്തിൽ ഈ പോസ്റ്റ് ലക്ഷ്യം നിറവേറ്റിയെന്നത്, എന്റെ അത്തരം ചില ‘ബൂലോക‘ സുഹൃത്തുക്കൾ ഇവിടെ ഇട്ട കമന്റുകളിൽ നിന്നു തന്നെ വ്യക്തമാണ്.ശശി തരൂർ പോലും വിചാരിക്കാത്ത ആംഗിളുകളിൽ നിന്നു പോലും അവർ അതിനെ അനുകൂലിച്ചു.

ഒരു പക്ഷേ ഒരു ഇടതു പക്ഷ/കമ്മ്യൂണിസ്റ്റ് എം.പി ആയിരുന്നു ശശി തരൂരിന്റെ സ്ഥാനത്തെങ്കിൽ ഇവർ എങ്ങനെ പ്രതികരിക്കുമായിരുന്നു? നമ്മുടെ മാധ്യമങ്ങൾ എത്ര ചർച്ച സംഘടിപ്പിക്കുമായിരുന്നു.”Blue eyed boy"ആകുമ്പോൾ എന്തുമാകാമല്ലോ...!

ചർച്ചയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി.സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-28012314501647054202009-09-15T23:22:24.307+05:302009-09-15T23:22:24.307+05:30കാളിദാസൻ,
കമന്റുകൾക്ക് നന്ദി.
ബൂലോകത്ത് ആരെയൊക്ക...കാളിദാസൻ,

കമന്റുകൾക്ക് നന്ദി.

ബൂലോകത്ത് ആരെയൊക്കെയോ ഞാൻ പുച്ഛിച്ചു എന്ന് താങ്കൾ എഴുതിക്കണ്ടു.എവിടെയാണു ഞാൻ അങ്ങനെ ചെയ്തത്? “നിഷ്പക്ഷർ’ എന്ന് നടിക്കുന്നവരും ബൂലോകത്തെ പ്രമുഖരുമായ ചിലരുടെ നിലപാടുകളെ ഞാൻ ചോദ്യം ചെയ്യുക മാത്രമാണു ചെയ്തത്.ഞാൻ അവരിൽ ആരെയെങ്കിലും പുച്ഛിച്ചതായി ആരും പറയുമെന്നു തോന്നുന്നില്ല.പിന്നെ, താങ്കൾക്ക് ഇങ്ങനെ ഒരു ചിന്ത വന്നതിൽ എനിക്കു അത്ഭുതമില്ല.കാര്യങ്ങളെ വ്യക്തിധിഷ്ഠിതമായി മാത്രം കാണുകയും, മറ്റുള്ളവരെ പുലഭ്യം പറയുകയും ചെയ്യുന്നത് താങ്കളുടെ പോസ്റ്റികളിലും കമന്റുകളിലൂടെയും വ്യക്തമായിട്ടുള്ളതാണ്.ആൾക്കാരുടെ മുഖഛായ വരെ വിമർശനത്തിനു കാരണമാക്കുന്ന താങ്കൾ ഇത്തരമൊരു അഭിപ്രായം പറഞ്ഞില്ലെങ്കിലേ കുഴപ്പമുള്ളൂ.സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-58185922470357315052009-09-15T23:16:59.343+05:302009-09-15T23:16:59.343+05:30മുരളി,വന്നതിനും അഭിപ്രായം പരഞ്ഞതിനും നന്ദി
തറവാടി...മുരളി,വന്നതിനും അഭിപ്രായം പരഞ്ഞതിനും നന്ദി

തറവാടി-- പല കാര്യങ്ങളെക്കുറിച്ചും ധാർമ്മിക രോഷം കൊള്ളുന്ന താങ്കളുടെ ‘സുചിന്തിത’മായ അഭിപ്രായത്തിനു നന്ദി..വന്നതിനു പ്രത്യേകം നന്ദി

ബഷീർ- നന്ദി..താങ്കളോടുള്ള വിയോജിപ്പ് തന്നെയാണു ഈ പോസ്റ്റിൽ കാണാവുന്നത്.

കേരളാ ഫാർമർ-താങ്കൾ പറയുന്നത് കേട്ടാൽ വിജയ കുമാറും,മോൻസ് ജോസഫും ആണു വികസന വിരോധികൾ എന്ന് തോന്നും.വിജയ കുമാറൊക്കെ തിരുവനന്ത പുരത്തിനു വേണ്ടിയൊകെ എന്തൊക്കെ പരിശ്രമങ്ങൾ നടത്താറുണ്ടെന്നുള്ളത് ‘മഞ്ഞക്കണ്ണട‘മാറ്റി വച്ചു നോക്കുന്ന ആർക്കും മനസ്സിലാവും.’വീരാരാധന’ മനസ്സിൽ കയറിക്കഴിഞ്ഞാൽ പിന്നെ പറഞ്ഞിട്ടു കാര്യമില്ല.”പ്രൊപ്പോസൽ എനിക്കിഷ്ടമായി.പക്ഷേ എം.പിക്ക് ഒന്നും ചെയാനാവില്ല” എന്ന് പറയാൻ ഏതു കണ്ണു പൊട്ടനും കഴിയും.അതും പൊക്കിപ്പിടിച്ച് താങ്കളെപ്പോലുള്ളവർ നിർവൃതി അടയുന്നത് കാണുമ്പോൾ സഹതാപം തോന്നുന്നു.കൊച്ചി മെട്രോ പദ്ധതിക്കു വരെ അനുമതി നൽകുന്നത് കേന്ദ്ര ധന വകുപ്പും ആസൂത്രണവകുപ്പും എത്ര വച്ചു താമസ്സിപ്പിച്ചിരുന്നു എന്ന് എല്ലാവർക്കും അറിയാം.ഓർമ്മ പുതുക്കാൻ ഈ വാർത്ത ഒന്നു വായിക്കൂ.സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-60917975210841783232009-09-15T13:27:16.954+05:302009-09-15T13:27:16.954+05:30ധൂര്‍ത്തും ആഡംബരവുമൊക്കെ കണക്കാക്കുന്നത് ഓരോരുത്ത...ധൂര്‍ത്തും ആഡംബരവുമൊക്കെ കണക്കാക്കുന്നത് ഓരോരുത്തരുടെ കയ്യിലെ പണത്തിന്റെ അളവ് വെച്ചാണ്. ആഫ്രിക്കയില്‍ ആളുകള്‍ പട്ടിണി കിടക്കുന്നു എന്ന് വെച്ച് ബില്‍ ഗേറ്റ്സ് വള്ളിക്കുന്നിലെ കുഞ്ഞിരാരുവിന്റെ തട്ടുകടയില്‍ നിന്ന് പുട്ടും കടലയും കഴിക്കണമെന്ന് പറഞ്ഞാല്‍ അത് ശുദ്ധ ഫ്രോഡാണ്. അയാളുടെ നിലവാരമനുസരിച്ച് ഒരു നേരത്തെ ഭക്ഷണത്തിന് ആയിരം ഡോളര്‍ ചിലവാക്കിയാലും ധൂര്തെന്നു പറയാന്‍ ആവില്ല. എന്നാല്‍ അതെ പണം ഒരു നേരത്തെ ഭക്ഷണത്തിന് ഞാന്‍ ചിലവാക്കിയാല്‍ എന്നെ ഉടനെ ഊളമ്പാറയില്‍ എത്തിക്കണം.

ഈ വിവാദത്തില്‍ ഞാന്‍ തരൂര്‍ജിയുടെ കൂടെയാണ്!!! എന്റെ അധിക പ്രസംഗം ഇവിടെയുണ്ട്.. ശശി തരൂരും താജ് ഹോട്ടലും Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-14008918999239087972009-09-15T13:07:30.816+05:302009-09-15T13:07:30.816+05:30ശശി തരൂരിനു “ജയ്’ വിളിക്കുന്ന എന്റെ പ്രിയ സുഹൃത്തു...ശശി തരൂരിനു “ജയ്’ വിളിക്കുന്ന എന്റെ പ്രിയ സുഹൃത്തുക്കൾ ‘വയനാടൻ’ തന്റെ ബ്ലോഗിൽ എഴുതിയ തരൂരിന്റെ തന്നെ പുസ്തകത്തിൽനിന്നുള്ള വാചകങ്ങൾ വായിക്കൂ

സോറി, ഞാൻ ഈ പുസ്തകം വായിച്ചിട്ടില്ല...

ദാ ഇവിടെ ക്ലിക്കി വായിച്ചോളൂ.....!സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-48747441627024248182009-09-15T12:47:23.436+05:302009-09-15T12:47:23.436+05:30സ്വസ്തികയുടെ വിശദീകരണത്തിന്റെ കൂടെ ഇതും.
ആന ചോരുന...സ്വസ്തികയുടെ വിശദീകരണത്തിന്റെ കൂടെ ഇതും.

ആന ചോരുന്നത് അറിയാതിരിക്കുകയും കടുകു ചോരുന്നതിനെക്കുറിച്ച് ഒച്ചയെടുക്കുകയും ചെയ്യുന്നത് ഇന്നത്തെ നടപ്പു രീതി തന്നെയാണ്. അതിനെതിരെയുള്ള ഒരു പ്രതികരണം എന്ന നിലയ്ക്കും കൂടിയാണ് ഈ പോസ്റ്റ് പ്രസക്തമാകുന്നത്. അങ്ങിനെയുള്ള പോസ്റ്റില്‍ കടുകു ചോരുന്നത്(??) കോപ്പി പേസ്റ്റ് ചെയ്യുന്നതും മുകളില്‍ പറഞ്ഞ നടപ്പ് രീതിയില്‍ വരും. അത് ചൂണ്ടിക്കാണിക്കുമ്പോള്‍ ‘കലിപ്പു‘ണ്ടായിട്ട് കാര്യമില്ല. രണ്ട് കാലിലും മന്തുള്ളവന്‍ അത് ചെളിയില്‍ പൂഴ്ത്തി വെച്ചിട്ട് ഒരു കാലില്‍ ഇത്തിരി നീരുമായി പോകുന്നവനെ മന്തുകാലാ എന്നു വിളിക്കുന്നതും, സ്വന്തം കണ്ണിലെ കോലെടുത്ത് കളയാതെ അന്യന്റെ കണ്ണിലെ കരടിനെപ്പറ്റി കുറ്റം പറയുന്നതും ഇതേ ലൈന്‍ ആണ്.

ആന കടുക് ഉദാഹരരണം ആ രീതിയില്‍ കാണാതെ എന്നാലും ‘നിന്റടുത്ത് നിന്ന് കടുകുചോരുന്നല്ലോ‘ എന്ന വാദവുമായി വരുന്നത് ആന കടുക് ഉദാഹരണത്തെ ഒന്നു കൂടി പ്രസക്തമാക്കുന്നു. ശരിയാണെന്ന് വരുത്തുന്നു. അത്രയേ പറഞ്ഞുള്ളൂ.

ഇടത് പക്ഷം എന്നാല്‍ ശുദ്ധരില്‍ ശുദ്ധരും പരിപൂര്ണ്ണരുമാണെന്ന് ഒരിക്കലും ഇടതുപക്ഷം അവകാശപ്പെടുകയില്ല. തെറ്റുപറ്റിയാല്‍ തിരുത്തും, അതിനുള്ള സംവിധാനം ഉണ്ട് എന്നതൊക്കെയാണ് വ്യത്യാസങ്ങള്‍. ഇടത് 100% ശുദ്ധരായിക്കണമെന്ന് വാദിക്കുന്നതും, അന്തകാലത്ത് അങ്ങിനെ ആയിരുന്നു എന്ന് പറയുന്നതുമൊക്കെ ഇടത് വിരുദ്ധരാണ്. തങ്ങള്‍ക്ക് കടുകു ചോരുന്നതിനെക്കുറിച്ച് മഹാകാവ്യം രചിക്കാനുള്ള ഒരു ന്യായീകരണം എന്നതില്‍ കവിഞ്ഞ് അതിനു യാതൊരു പ്രസക്തിയും ഇല്ല.

ഇതിനപ്പുറം ഇത് വിശദീകരിക്കുക ബുദ്ധിമുട്ടാകയാല്‍ ഈ വിഷയത്തില്‍ ഇനി കമന്റ് ഇല്ല.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-66887144296517010462009-09-15T10:55:53.953+05:302009-09-15T10:55:53.953+05:30തറവാടി പറഞ്ഞതാണ് ശരി.
ഇതാ കേരളത്തിലെ രണ്ട് മന്ത്രി...തറവാടി പറഞ്ഞതാണ് ശരി.
ഇതാ കേരളത്തിലെ രണ്ട് മന്ത്രിമാരെക്കണ്ട് ഒരു മോണോ റയില്‍ എന്ന നല്ല പ്രപ്പോസല്‍ സമര്‍പ്പിച്ച ബ്രിഗേഡിയര്‍ സി.ജി. വര്ഗീയിന്റെ കഥകൂടി വായിക്കൂ.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-15278610065678419792009-09-15T10:00:25.930+05:302009-09-15T10:00:25.930+05:30പഞ്ചായത്ത് മെമ്പര്‍ രവീന്ദ്രനെ കാണാന്‍ ആനക്കര പഞ്...പഞ്ചായത്ത് മെമ്പര്‍ രവീന്ദ്രനെ കാണാന്‍ ആനക്കര പഞ്ചായത്തിലെ ആളുകളേ ഔദ്യോഗികമായി വരേണ്ടതുള്ളു അതിനാല്‍ രവീന്ദ്രന് ബസ്റ്റാന്റിലുണ്ടെന്ന് പറയുന്നതുപോലല്ല ഒരു വിദേശകാര്യ മന്ത്രിയുടേത്. കാണാന്‍ വരുന്നവര്‍ ഇന്‍ഡ്യയിലെ ജനങ്ങള്‍ മാത്രമല്ല പുറം രാജ്യത്തുള്ള വലിയ സ്ഥാനങ്ങള്‍ വഹിക്കുന്നവരടക്കമുള്ളവര് കൂടിയാണ് അതുകൊണ്ട് തന്നെ അവരെ സ്വീകരിക്കാനും മറ്റും നല്ല ഹോട്ടലില്‍ താമസിക്കുന്നതില്‍ ഒരു തെറ്റൊന്നും കാണാന്‍ പറ്റുന്നില്ല മാത്രമല്ല മന്ത്രിമാര്‍ക്കുള്ള വീടുകള്‍ പരിപാലിക്കാനും ചുരുങ്ങിയ ചിലവൊന്നുമല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

തരൂരിന് പകരം ഒരിടതു മന്ത്രിയായാലും ഇതേ നിലപാടേ ഞാനെടുക്കു അതുകൊണ്ട് തന്നെയാണ് കേരളത്തിലെ പല ഇടതു മന്ത്രിമാര്‍ ന്യൂ ജനറേഷന് കാറുകളുടെ ഉപയോഗിക്കുന്നതടക്കം സമാനമായ പല ചെയ്തികളേയും വിമര്‍ശിക്കാത്തത്.

ഇന്‍ഡ്യയില്‍ പട്ടിണിപ്പാവങ്ങള്‍ ഉണ്ടെന്ന് വെച്ച് സ്വകാര്യ സമ്പാദ്യം അവര്‍ക്ക് വീതിച്ചുകൊടുക്കണമെന്ന പോലെതോന്നുന്നു ചില കമന്റുകള്‍ കാണുമ്പോള്‍.

രാഷ്ട്രീയ ജീവിതത്തില്‍ ലാളിത്യം സ്വീകരിക്കണമെന്നതുതന്നെയാണെന്റെ അഭിപ്രായം എന്നാല്‍ എന്താണതിന്റെ അളവ് കോല്? എന്റെ ചുരുങ്ങിയ ആവശ്യം/ലാളിത്യം എത്രപേര്‍ക്ക് ലാളിത്യം / 'ചുരുങ്ങിയതാവും'?.

ഇക്കണ്ടകാലം അത്രയും പരിപ്പുവടയും ചായയും കുടിച്ചവന് മന്ത്രിയായതിന്റെ പിറ്റേന്ന് പിസ്സയും ഇറ്റാലിയന്‍ ഫുഡ്ഡുമേ കഴിക്കൂ എന്ന് പറഞ്ഞാല്‍ അത് ലാളിത്യമാകുന്നുമില്ല :)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-21924053556342804062009-09-15T09:43:25.047+05:302009-09-15T09:43:25.047+05:30ചുറ്റുവട്ടത്തു നടക്കുന്നതും കൂടി അറിഞ്ഞിരിക്കുന്നത...ചുറ്റുവട്ടത്തു നടക്കുന്നതും കൂടി അറിഞ്ഞിരിക്കുന്നത് അതിലും നല്ലതാണ്. അവിടുത്തെ അറിവിലേക്കായി

SC admits Jaswant Singh's petition on book ban
The Supreme Court today admitted the petition of expelled BJP leader Jaswant Singh challenging the ban imposed by the Gujarat Government on his controversial book ‘Jinnah-India Partition Independence’ in the state.

The State government had banned the book, saying it was against national interests.

The ban has already been lifted by Gujarat High Court and the State government notification quashed.

Counsel for Gujarat Government, Hemantika Wahi today submitted before a bench comprising Justices Altamas Kabir and Cyriac Joseph that the State government was considering to challenge the High Court order in the Supreme Court.Unknownhttps://www.blogger.com/profile/03493861843779121665noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-528899021932983752009-09-15T09:22:03.614+05:302009-09-15T09:22:03.614+05:30(ഇത്രത്തോളം ആവുമ്പോഴേക്കും മറ്റേ ചരക്കിന് ഞരമ്പ്...(ഇത്രത്തോളം ആവുമ്പോഴേക്കും മറ്റേ ചരക്കിന് ഞരമ്പ് രോഗം ന്നു കരുതി ഒരുമാതിരി വെളിവുള്ളവര്‍ നിര്‍ത്തും...)

ഒരു മാതിരി വെളിവുള്ളവര്‍ നിറുത്തും. കുറച്ചുകൂടി വെളിവുള്ളവര്‍ പുതിയ ഗുണന പട്ടികയും ഹരണപ്പട്ടികയും പടച്ചുണ്ടാക്കും. കുറച്ചു കൂടി വെളിവുള്ളവര്‍ പോയി കാര്‍ട്ടൂണും വരക്കും. ഇതാണു ഇന്നത്തെ വെളിവിന്റെ കമ്പോള നിലവാരം.

പട്ടികകളുണ്ടാക്കുനതും വെളിവിനെ ഗ്രേഡ് തിരിക്കുന്നതും നല്ലതു തന്നെ. ചുറ്റുവട്ടത്തു നടക്കുന്നതും കൂടി അറിഞ്ഞിരിക്കുന്നത് അതിലും നല്ലതാണ്. അവിടുത്തെ അറിവിലേക്കായി, ഇന്നലെ കേരള സര്‍ക്കാരിനോട് സുപ്രീം കോടതി ചോദിച്ച ചില ചോദ്യങ്ങളാണു താഴെ.

ശമ്പളം കൊടുക്കാന്‍ പണമില്ലെങ്കില്‍ മന്ത്രിമാരുടെ ചെലവ് പരിശോധിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അധ്യാപകരുടെ ശമ്പള കുടിശിക കൊടുത്തില്ലെങ്കില്‍ മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമായി ചെലവഴിക്കുന്ന തുകയെത്രയെന്ന് പരിശോധിക്കേണ്ടിവരുമെന്ന് കേരളത്തിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ പാര്‍ട്ട്ടൈം അധ്യാപകര്‍ക്ക് 17 വര്‍ഷമായി നല്‍കാനുള്ള കുടിശിക നല്കാണമെന്നാവശ്യപ്പെട്ട് അധ്യാപകരുടെ സംഘടന നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു കേരളസര്‍ക്കാരിന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയത്.

ജസ്റീസുമാരായ ബി.എന്‍.അഗര്‍വാള്‍, ജി.എസ്.സിംഗ്വി എന്നിവരടങ്ങിയ ബഞ്ചാണ് പരാമര്‍ശം നടത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിമൂലമാണ് അധ്യാപകര്‍ക്ക് കുടിശിക നല്‍കാനാകാത്തതെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന് അറിയിച്ചപ്പോഴാണ് സുപ്രീംകോടതി മന്ത്രിമാരുടേയും എം.എല്‍.എമാരുടേയും ചെലവിനെക്കുറിച്ച് പരാമര്‍ശിച്ചത്. സംസ്ഥാന മുഖ്യമന്ത്രി വിമാന യാത്ര നടത്തുന്നത് എക്കോണമി ക്ളാസിലോ ബിസിനസ് ക്ളാസിലോയെന്നും കോടതി ചോദിച്ചു. സാമ്പത്തിക അച്ചടക്കത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രിമാര്‍ എക്കോണമി ക്ളാസില്‍ യാത്രചെയ്യുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ ചോദ്യം.

പാര്‍ട്ട് ടൈം അധ്യാപകരുടെ ശമ്പളകുടിശിക 1992 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നല്കുമെന്നുള്ള 2008 ഓഗസ്റ് 19 -ലെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് അധ്യാപകര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഉത്തരവ് നടപ്പാക്കാന്‍ കഴിയാത്തത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചപ്പോഴാണ് സുപ്രീംകോടതി മന്ത്രിമാരുടേയും എം.എല്‍.എമാരുടേയും ചെലവിനെക്കുറിച്ച് ചോദിച്ചത്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-5321683774279613841.post-75517729962727968632009-09-15T06:54:20.785+05:302009-09-15T06:54:20.785+05:30ചന്ത പെണ്ണുങ്ങളെ എന്ന് മുതലാണ് 'യഥാര്‍ത്ത'...ചന്ത പെണ്ണുങ്ങളെ എന്ന് മുതലാണ് 'യഥാര്‍ത്ത'ഇടതുകള്‍ 'വെറുക്ക പ്പെട്ടവരാക്കിയത്'.ഇനി ഒരു സാമ്പിള്‍ സംസാരം കാണാം.ബ്ലോഗിലെ ചിത്ര കൂടനും ഏതെങ്കിലും ഒരു സാദാബ്ലോഗറും തമ്മിലുള്ളത്. എപ്പോഴും നടക്കുന്ന സാമ്പിള്‍ ബ്ലോഗു "സംവാദം".സാദാ ബ്ലോഗറെ ബ്ലോഗര്‍ Y ന്നു വിളിക്കാം.

ബ്ലോഗര്‍ Y : 5 +5 സമം 10 ആണ്.
ചിത്രകൂടന്‍ : അഞ്ചും അഞ്ചും കൂട്ടിയാല്‍ 20 ആകും
ബോഗര്‍ Y: എന്ത് വിവരക്കെടാ പുലമ്പുന്നത്.
ചിത്രകൂടന്‍ :ഞാന്‍ തുടരട്ടെ,അസഹിഷ്ണത കാട്ടാതെ.ഇരുപത്തഞ്ചില്‍ നിന്ന് അന്ചു പോയാല്‍ ഇരുപതു ആകില്ലേ.
ബ്ലോഗര്‍ Y: ഞാന്‍ പറഞ്ഞത 5 +5 =10 എന്ന് മാത്രം,അതിലെവിടെ ഇരുപതു വരുന്നു.
ചിത്രകൂടന്‍:എല്ലാവരും നിങ്ങളെ പോല ചിന്തിക്കണം എന്ന് കരുതരുത്. ഇരുപതില്‍ നിന്ന് വീണ്ടും ഒരു കടുക് ചോര്നാല് എത്രയായി. പറയാമോ.
ഇങ്ങനെ ചോരുന്നത് നിങ്ങള്‍ കാണുന്നില്ല എന്നെ പറഞ്ഞുള്ളൂ.
ബ്ലോഗര്‍ Y(സമനില തെറ്റിയില്ലെങ്കില്) : ഞാന്‍ പറഞ്ഞതും ഇതും തമ്മിലെന്താ ബന്ധം?
ചിത്രകൂടന്‍: ബന്ധമില്ലെന്ന് നിങ്ങള്‍ക്ക് വ്യാഖ്യാനിക്കാം. പക്ഷെ 'ജനത്തിന്' എല്ലാം അറിയാം (ജനമെപ്പോഴും ഇവന്റെ പോക്കറ്റിലാണ്)
നേരത്തെ പറഞ്ഞ 19 ഇല് നിന്ന് കടുക് പോയാല്‍ എത്രയാവും എന്ന് ഇത് വരെ പറഞ്ഞില്ല. പിന്നെ ധാര്‍മിക രോഷമുന്ടെങ്കില്് ഇന്ന് മുതല്‍ ബ്ലോഗെഴുതണം.മണ്ണിര,പുഴു എന്നീ ക്ഷുദ്ര ജീവികളെ പോലെയാണോ ഒട്ടകപ്പക്ഷി?വേണമെങ്കില്‍ ഒരേ ഗ്രേഡ് നല്കി ആസ്വദിച്ചോ,

ബ്ലോഗര്‍ Y: അപ്പൊ 5 +5 = പത്തല്ലേ.
(ഇത്രത്തോളം ആവുമ്പോഴേക്കും മറ്റേ ചരക്കിന് ഞരമ്പ് രോഗം ന്നു കരുതി ഒരുമാതിരി വെളിവുള്ളവര്‍ നിര്‍ത്തും...)Unknownhttps://www.blogger.com/profile/03493861843779121665noreply@blogger.com