Sunday, March 7, 2010

മറുനാടന്‍ മലയാളികളേ, ഇതിലേ ഇതിലേ.......!

കേരളം മലയാളികളുടെ മാതൃഭൂമി.കേരളത്തിന്റെ ആകെ ജനസംഖ്യ ഏതാണ്ട് മൂന്നേകാല്‍ കോടിയെങ്കില്‍ പ്രവാസികളായ മലയാളികളുടെ എണ്ണം ഇരുപത്തിയഞ്ചു ലക്ഷത്തോളമാണ്.കേരളത്തിനുപുറത്ത് മറ്റു സംസ്ഥാനങ്ങളിലും ഭാരതത്തിനു വെളിയില്‍ ലോകത്തിന്റെ ഏതു കോണിലും ഒരു മലയാളിയെ കണ്ടെത്താനാവും.ഭാരതത്തിലെ മറ്റൊരു സംസ്ഥാനത്തിലും ഇത്രയധികം പ്രവാസികള്‍ ഇല്ല.

കേരളത്തിലെ സമ്പത്‌ഘടനയെ നിലനിര്‍ത്തുന്നതില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്ക് ചെറുതല്ലാത്തതാണെന്ന് എല്ലാവര്‍ക്കും അറിയാം.ഒരാളെ ആശ്രയിച്ച് അഞ്ചു പേര്‍ എന്നൊരു കണക്കെടുത്താല്‍ തന്നെ ഏതാണ്ട് ഒന്നേകാല്‍ കോടി മലയാളികളും പ്രവാസികള്‍ അയക്കുന്ന ഡ്രാഫ്റ്റിനെ ആശ്രയിച്ച് കഴിയുന്നവരാണെന്ന് മനസ്സിലാക്കാം.

എന്നാല്‍ ഇങ്ങനെയുള്ള പ്രവാസികളില്‍ ഭൂരിപക്ഷത്തിന്റേയും യഥാര്‍ത്ഥ അവസ്ഥ പരിതാപകരമാണെന്നതാണു സത്യം.ഗള്‍ഫ് നാടുകളിലെ ലേബര്‍ ക്യാമ്പുകളില്‍ മുതല്‍ മറ്റു ഭാരതീയ സംസ്ഥാനങ്ങളില്‍ കൂലി വേലക്കാരില്‍ വരെ മലയാളികളെ കണ്ടെത്താം.ഒരു ആയുസുമുഴുവന്‍ ചോര നീരാക്കി പണിയെടുത്ത് കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പ്രവാസികളോട് നാടിനുള്ള കടപ്പാട് എന്താണ്? കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ ഒരു പ്രവാസികാര്യ വകുപ്പു തന്നെയുണ്ട്.എന്നാല്‍ വിദേശങ്ങളിലെ വ്യവസായികളായ മലയാളികളുടെ സമ്മേളനം വിളിച്ചു ചേര്‍ത്ത് ‘പ്രവാസി ദിവസ്” ആഘോഷിക്കുന്ന വകുപ്പായി അതു ചുരുങ്ങിയിരിക്കുന്നു.സാധാരണക്കാരില്‍ സാധാരണക്കാരായ പ്രവാസികളുടെ ക്ഷേമത്തിനായി ഒരു പദ്ധതിയും ഇന്നു വരെ നടപ്പിലാക്കിയതായി കാണാനാവില്ല.

എന്നാല്‍ സാധാരണക്കാരോട് പ്രതിബദ്ധതയുള്ള കേരളത്തിലെ ഇപ്പോളത്തെ ഇടതുമുന്നണി സര്‍ക്കാര്‍ എല്ലാമറുനാടന്‍ മലയാളികള്‍ക്കുമായി ഒരു ക്ഷേമനിധി രൂപീകരിച്ചിരിക്കുന്നു.അതിനായി “കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ്” എന്നൊരു ബോര്‍ഡ് തന്നെ നിലവില്‍ വന്നിരിക്കുന്നു.എം.എല്‍.എ, എം.പി,മന്ത്രി എന്നനിലയിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ ടി.കെ ഹംസയാണ് ഈ പുതിയ ബോര്‍ഡിന്റെ ചെയര്‍മാന്‍.അദ്ദേഹമടക്കം ഒരു പതിനഞ്ച് അംഗ ഡയറക്ടര്‍ ബോര്‍ഡ് ആണു ഇതിന്റെ പരിപാടികള്‍ നിയന്ത്രിക്കുന്നത്.ഈ പതിനഞ്ചു പേരില്‍ നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി,തൊഴില്‍ വകുപ്പ് സെക്രട്ടറി,നിയമ വകുപ്പ് സെക്രട്ടറി, ധനകാര്യവകുപ്പു സെക്രട്ടറി തുടങ്ങിയ 8 സര്‍ക്കാര്‍ പ്രതിനിധികളും വിദേശത്തും ഇന്‍ഡ്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മലയാളികളുടെ പ്രതിനിധികളുമായി 7 പേരുമാണുള്ളത്.ഈ 7 പേരില്‍ ഒരാള്‍ മദിരാശി കേരള സമാജം സെക്രട്ടറിയായ ശ്രീ കുമ്പളങ്ങാട് ഉണ്ണിക്കൃഷ്ണന്‍ ആണ്.മറ്റുള്ളവര്‍ താഴെ പറയുന്നവരാണ്.

ശ്രീ കൊച്ചുകൃഷ്ണന്‍ ( യു.എ.ഇ)
ശ്രീ.പി.എം ജബീര്‍ ( ഒമാന്‍)
ശ്രീ പയ്യോളി നാരായണന്‍
ശ്രീ.കെ വിജയകുമാര്‍
ശ്രീ സി.എന്‍ ചന്ദ്രന്‍
ശ്രീ പി.ആര്‍ കൃഷ്ണന്‍ ( മുംബൈ)

ഇതു ഒരു പുതിയ സംരംഭം ആണ്.ഈ ബോര്‍ഡിന്റെ ആദ്യ യോഗം 2010 ജനുവരിയില്‍ തിരുവനന്തപുരത്തു കൂടി പ്രവാസി ക്ഷേമനിധിക്ക് രൂപം നല്‍കി.ഇതു സംബന്ധിച്ച് കേരളസര്‍ക്കാര്‍ ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനും അംഗങ്ങളെ ചേര്‍ക്കാനുമുള്ള യോഗം മാര്‍ച്ച് 6 നു ചെന്നൈയില്‍ നടന്നു.അതില്‍ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ.ടി.കെ ഹംസ ഈ ക്ഷേമനിധികൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വിശദമായി സംസാരിച്ചു.യോഗത്തിനു തൊട്ടുമുന്‍‌പ് അദ്ദേഹം നടത്തിയ പത്ര സമ്മേളനത്തിന്റെ വീഡിയോ ആണു താഴെകൊടുത്തിരിക്കുന്നത്.

എല്ലാ മലയാളികളും തീര്‍ച്ചയായും ഈ വീഡിയോ കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.ബോര്‍ഡ് അംഗം കൂടിയായ ശ്രീ കുമ്പളങ്ങാട് ഉണ്ണിക്കൃഷ്ണനേയും വീഡിയോയില്‍ കാണാം.ക്ഷേമനിധി സംബന്ധിച്ച വിശദാംശങ്ങളാണു ശ്രീ ടി.കെ ഹംസ ഇതില്‍ സംസാരിക്കുന്നത്.



ഏതെങ്കിലും കാരണവശാല്‍ ഈ വീഡിയോ ഇവിടെ കാണാന്‍ പറ്റാത്തവര്‍ക്ക് ഈ ലിങ്കില്‍ ഞെക്കി വീഡിയോ കാണാം.

തുടര്‍ന്നു നടന്ന സമ്മേളനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.അന്തരിച്ച മുന്‍‌മുഖ്യമന്ത്രിയായിരുന്ന സ:ഇ.കെ നായനാരാണു പ്രവാസികള്‍ക്ക് ഒരു ക്ഷേമനിധി എന്നൊരു ആശയം മുന്നോട്ടു വച്ചതെന്ന് ചടങ്ങില്‍ സംസാരിച്ച ശ്രീ ടി.കെ ഹംസ ഓര്‍മ്മിച്ചു.സ:നായനാരുടെ ഒരു വലിയ സ്വപ്നം കൂടിയായിരുന്നു, മറുനാട്ടില്‍ ജീവിക്കാനായി കഷ്ടപ്പെടുന്നവര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്നുള്ളത് എന്നും അദ്ദേഹം പറഞ്ഞു.ആ സ്വപ്ന സാക്ഷാല്‍‌ക്കാരമാണു ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം എടുത്തുകാട്ടി.



ഈ ക്ഷേമനിധിയുടെ പ്രധാന പ്രത്യേകതകള്‍ ഇനിപ്പറയുന്നവയാണു.
  • എല്ലാ മറുനാടന്‍ മലയാളികളേയും ‘പ്രവാസി” എന്ന പേരിനു കീഴില്‍ കൊണ്ടുവന്നിരിക്കുന്നു.സാധാരണയായി വിദേശ മലയാളികളെ മാത്രമാണ് പ്രവാസികളായി സര്‍ക്കാരുകള്‍ കണക്കാക്കുന്നത്.
  • പ്രവാസജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയവരും ( കാലാവധി തീര്‍ന്നതിനാലും,രോഗപീഡകളാലും,ജോലി നഷ്ടപ്പെട്ടും, വിരമിക്കല്‍ മൂലവും തുടങ്ങി ഏതു കാരണത്താലും) ഈ ക്ഷേമനിധിയുടെ ഭാഗമാണ്.അവര്‍ക്കും അംഗങ്ങളാകാം.
  • മൂന്നുവര്‍ഷം ഭാരതത്തിനു വെളിയില്‍ ജോലി ചെയ്തവര്‍ക്കും ആറുമാസം ഭാരതത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്തവര്‍ക്കും ഇതില്‍ അംഗങ്ങളാകാം.
  • 18 വയസ്സിനും 55 വയസ്സിനും ഇടക്കുള്ളവര്‍ക്ക് അംഗങ്ങളാകാം.
  • അഞ്ചു വര്‍ഷം ക്ഷേമനിധിയില്‍ പ്രീമിയം( അംശാദായം) അടക്കുന്നവര്‍ക്ക് 60 വയസ്സിനു ശേഷം പ്രതിമാസ പെന്‍ഷന്‍ പദ്ധതി.അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പ്രീമിയം അടച്ചാല്‍ അടക്കുന്ന തുകയുടെ 3% കൂടി പെന്‍ഷനോട് കൂട്ടിച്ചേര്‍ക്കുന്നു.
  • അംഗത്വഫീസ് 200രൂ.വിദേശമലയാളികള്‍ക്ക് 300 രൂ പ്രതിമാസ പ്രീമിയം.തിരിച്ചെത്തിയവര്‍ക്കും മറ്റു സംസ്ഥനങ്ങളിലുള്ളവര്‍ക്കും 100രൂ പ്രതിമാസ പ്രീമിയം.
  • പ്രവാസി മരിച്ചാല്‍ കുടുംബത്തിനു പെന്‍ഷന്റെ 50% വച്ച് നല്‍കും
  • 3 വര്‍ഷമെങ്കിലും പ്രീമിയം അടച്ചതിനു ശേഷം പിന്നീട് അടക്കാന്‍ പറ്റാത്തവര്‍ക്ക് 40% അവശതാ പെന്‍ഷന്‍
  • ഏതെങ്കിലും കാരണത്താല്‍ സ്ഥായിയായ ശാരീരിക അവശതകളാല്‍ ജോലി ചെയ്യാന്‍ കഴിയാതെ വരുന്നവര്‍ക്ക് അടച്ച മുഴുവന്‍ തുകയും, ബോര്‍ഡ് നിശ്ചയിക്കുന്ന ഒരു തുകയും ചേര്‍ത്ത് കൊടുക്കുന്നു.
  • ജോലിയിലിരിക്കുന്ന പ്രവാസി മരിച്ചാല്‍ അത് വിദേശ മലയാളിയെങ്കില്‍ കുടുംബത്തിനു അപ്പോള്‍ തന്നെ 50,000 രൂ നല്‍കും.തിരിച്ചു വന്നവര്‍ക്ക് 30,000 രൂപയും മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് 25,000 രൂപയും.
  • മാരകരോഗങ്ങള്‍ വരുന്നവര്‍ക്ക് ചികിത്സാസഹായമായി 50,000രൂ.
  • പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷാപരിപാടിക്കായി ദേശസാല്‍‌കൃത ഇന്‍ഷ്വറന്‍ കമ്പനികളുമായി ചര്‍ച്ച നടക്കുന്നു.
  • കുറഞ്ഞത് 3 വര്‍ഷമെങ്കിലും അംശാദായം അടച്ച വനിതാ അംഗങ്ങള്‍ക്ക് 5000രൂ വരെ വിവാഹ ധനസഹായം.
  • പ്രവാസികളുടെ രണ്ടു പെണ്‍കുട്ടികള്‍ക്കു വരെ വിവാഹ ധനസഹായം.
  • രണ്ടു വര്‍ഷമെങ്കിലും അംശാദായം അടച്ച വനിതാ അംഗത്തിനു രണ്ടു പ്രസവങ്ങള്‍ക്ക് വരെ ധനസഹായം
  • പ്രവാസികളുടെ മക്കള്‍ക്ക് പ്രസവ ധനസഹായം.
  • രണ്ടു വര്‍ഷമെങ്കിലും അംശാദായം അടച്ച അംഗങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു ഗ്രാന്റ്.
  • വീട് ,വസ്തു എന്നിവ വാങ്ങുന്നതിനും വീടു വയ്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനും പലിശക്കും പലിശ ഇല്ലാതെയും വായ്പ നല്‍കാനുള്ള “പ്രവാസി ആശ്വാസ നിധി”
  • തിരിച്ചു വന്നവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനും, കമ്പിനികള്‍ തുടങ്ങാനും,സഹകരണസംഘങ്ങള്‍ തുടങ്ങാനും വായ്പ.അതില്‍ ബോര്‍ഡ് ഷെയര്‍ എടുക്കുന്ന പദ്ധതി.
  • 55 വയസ്സില്‍ കൂടുതല്‍ ഉള്ളതിനാല്‍ ഇപ്പോള്‍ അംഗങ്ങളാകാന്‍ കഴിയാതെ വന്നവര്‍ക്കായി “പ്രവാസി കേരളീയര്‍(വിദേശം) പ്രത്യേക സഹായനിധി”
  • ഇങ്ങനെയുള്ളവര്‍ക്ക് അടിയന്തിര ചികിത്സാ സഹായമായി 25,000 രൂപവരെ.
  • ഇപ്പോള്‍ 55 വയസ്സുള്ളവര്‍ക്ക് 60 വയസ് തികയുമ്പോള്‍ ഒരു നിശ്ചിത തുക സാമ്പത്തിക ധനസഹായം നല്‍കുന്നതിനുള്ള വിപുലമായ പദ്ധതി.
  • മരണമടയുന്ന വിദേശമലയാളികളുടെ ആശ്രിതര്‍ക്ക് ധനസഹായ പദ്ധതി.

പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഒരു പുതിയ സംരംഭം ആണ്.ഇതിന്റെ വിജയം എന്നത് അംഗങ്ങളുടെ എണ്ണവുമായും കൃത്യമായി പ്രീമിയം അടക്കുന്നതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.പ്രീമിയം തുക ഒന്നിച്ചടക്കാനും ആറുമാസത്തില്‍ ഒരുമിച്ചടക്കാനുമൊക്കെയുള്ള സൌകര്യങ്ങള്‍ ലഭ്യമാണ്.കഴിയുന്നത്ര ആള്‍ക്കാരെ ഇതിന്റെ ഭാഗമാക്കാന്‍ ഓരോ മലയാളിയും ശ്രമിക്കേണ്ടതാണെന്ന് ശ്രീ .ടി.കെ ഹംസ യോഗത്തില്‍ എടുത്തു പറഞ്ഞു.സ്വന്തം സ്ഥലത്തെ മലയാളി സംഘടനകളുമായി ഇതിനായി ബന്ധപ്പെടാവുന്നതുമാണ്.മറുനാട്ടില്‍ വ്യവസായം നടത്തുന്ന വമ്പന്മാരെയോ ഉന്നത തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയോ അല്ല സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ജീവിതം കരുപ്പിടിപ്പിക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന സാധാരണക്കാരെ സഹായിക്കുക എന്നതാണു ഈ ക്ഷേമനിധികൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മറുനാടന്‍ മലയാളികളില്‍ ഭൂരിപക്ഷവും അത്തരക്കാരാണു താനും.വ്യവസ്ഥകള്‍ കഴിയുന്നത്ര ലളിതമാക്കാന്‍ ബോര്‍ഡ് ശ്രദ്ധിച്ചിട്ടുണ്ടെന്നും എല്ലാവരുടെയും അഭിപ്രായങ്ങള്‍ സ്വരൂപിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ബോര്‍ഡ് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട വെബ്‌സൈറ്റ് ലിങ്കുകള്‍

1:പ്രവാസി കേരളീയ ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് -- ലിങ്ക് 1
2:അംഗത്വത്തിനുള്ള അപേക്ഷാഫോറങ്ങള്‍ ലഭിക്കുന്ന സൈറ്റ് - ലിങ്ക് 2
3:പ്രവാസി കേരളീയരുടെ ക്ഷേമ ആക്ട്,2009 ( സര്‍ക്കാര്‍ ഗസറ്റ്-പി.ഡി എഫ്)- ലിങ്ക് 3

അംഗത്വത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട വിധം സര്‍ക്കാര്‍ പുറത്തിറക്കിയ ലഘുലേഖയില്‍ കൊടുത്തിരിക്കുന്നത് താഴെ സ്കാന്‍ ചെയ്ത് കൊടുത്തിരിക്കുന്നു.ചിത്രങ്ങളില്‍ ഞെക്കി വലുതായി കാണാം



(പേജ് 1)



(പേജ് 2)

ഭാരതത്തില്‍ ആദ്യമായിട്ടാണ് ഇത്തരം ഒരു ക്ഷേമനിധി പ്രവാസികള്‍ക്കായി ഉണ്ടാകുന്നത്.ഏതാണ്ട് 20,000 കോടി രൂപ ഇമിഗ്രേഷന്‍ ക്ലിയറന്‍‌സിന്റെ ഭാഗമായി കെട്ടിവക്കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇനത്തില്‍ തന്നെ അവകാശികള്‍ തിരിച്ചെടുക്കാത്ത തുകയായി കേന്ദ്രസര്‍ക്കാരിന്റെ കൈയില്‍ അവശേഷിക്കുന്നുണ്ടെന്നാണു കണക്കുകള്‍.എന്നാല്‍ അത്തരം ഒരു തുകയും കൈയിലില്ലാത്ത ഒരു സംസ്ഥാനസര്‍ക്കാര്‍ ഇത്തരം ഒരു ക്ഷേമനിധിക്ക് മുന്നിട്ടിറങ്ങുന്നത് തീര്‍ച്ചയായും അവരുടെ പ്രതിബദ്ധതയാണു കാണിക്കുന്നത്.

ക്ഷേമനിധി വലുതാകുന്നതോടെ ബോര്‍ഡ് നല്‍കുന്ന ധനസഹായങ്ങളുടെ തുകയും ആനുപാതികമായി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നും ടി.കെ ഹംസ പറഞ്ഞു.

ഇതു വായിക്കുന്ന ഓരോ മലയാളിയും സ്വയം അംഗമാകുന്നതിനോടൊപ്പം മറ്റുള്ളവരെ അംഗങ്ങളാക്കാനും ശ്രമിക്കണമെന്നാണു എനിക്ക് പറയുവാനുള്ളത്.

അടുത്ത തിരഞ്ഞെടുപ്പില്‍ ഭരണമാറ്റം ഉണ്ടായാല്‍ മാറി വരുന്ന സര്‍ക്കാര്‍ ഈ ക്ഷേമനിധി വേണ്ടവിധം കൊണ്ടുപോകാന്‍ എന്തു നടപടിയാണ് ഇപ്പോള്‍ ബോര്‍ഡ് എടുക്കുന്നത് എന്ന് വിശദീകരണ സമ്മേളനത്തില്‍ പങ്കെടുത്ത ഒരാള്‍ സംശയം ഉന്നയിച്ചു.അതിനു ശ്രീ.ടി.കെ.ഹംസ നല്‍‌കിയ മറുപടി രസകരവും അതേ സമയം ചിന്തോദ്ദീപകവുമായിരുന്നു.”മറുനാടന്‍ മലയാളികള്‍ക്കായി ഇത്തരം നല്ല സേവനങ്ങള്‍ ചെയ്യുന്ന ഈ സര്‍ക്കാര്‍ മാറാതിരിക്കാന്‍ എന്താ ചെയ്യാനാവുക എന്നു വച്ചാല്‍ അതങ്ങ്‌ട് ചെയ്യുക” എന്നായിരുന്നു അത്.

ശരിയല്ലേ?

(നന്ദി: വീഡിയോയും ഒരു ചിത്രവും തന്ന മദിരാശി കേരളസമാജത്തിന്)

40 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സാധാരണക്കാരോട് പ്രതിബദ്ധതയുള്ള കേരളത്തിലെ ഇപ്പോളത്തെ ഇടതുമുന്നണി സര്‍ക്കാര്‍ എല്ലാമറുനാടന്‍ മലയാളികള്‍ക്കുമായി ഒരു ക്ഷേമനിധി രൂപീകരിച്ചിരിക്കുന്നു.അതിനായി “കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ്” എന്നൊരു ബോര്‍ഡ് തന്നെ നിലവില്‍ വന്നിരിക്കുന്നു.ഭാരതത്തില്‍ ആദ്യമായിട്ടാണ് ഇത്തരം ഒരു ക്ഷേമനിധി പ്രവാസികള്‍ക്കായി ഉണ്ടാകുന്നത്.ഏതാണ്ട് 20,000 കോടി രൂപ ഇമിഗ്രേഷന്‍ ക്ലിയറന്‍‌സിന്റെ ഭാഗമായി കെട്ടിവക്കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇനത്തില്‍ തന്നെ അവകാശികള്‍ തിരിച്ചെടുക്കാത്ത തുകയായി കേന്ദ്രസര്‍ക്കാരിന്റെ കൈയില്‍ അവശേഷിക്കുന്നുണ്ടെന്നാണു കണക്കുകള്‍.എന്നാല്‍ അത്തരം ഒരു തുകയും കൈയിലില്ലാത്ത ഒരു സംസ്ഥാനസര്‍ക്കാര്‍ ഇത്തരം ഒരു ക്ഷേമനിധിക്ക് മുന്നിട്ടിറങ്ങുന്നത് തീര്‍ച്ചയായും അവരുടെ പ്രതിബദ്ധതയാണു കാണിക്കുന്നത്.

ഓരോ മറുനാടന്‍ മലയാളിയും ഈ ക്ഷേമനിധിയില്‍ അംഗമാകുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം !

അനില്‍@ബ്ലോഗ് // anil said...

വളരെ നന്നായി സുനില്‍.

പകല്‍കിനാവന്‍ | daYdreaMer said...

അഭിനന്ദനങ്ങള്‍ സുനില്‍ജീ.

വീകെ said...

സർക്കർ ചെയ്യുന്നത് നല്ല കാര്യം തന്നെ..!
അറിവ് തന്നതിന് വളരെ നന്ദി...

kichu / കിച്ചു said...

സുനില്‍..
വിശദമായ വിവരണത്തിന് നന്ദി.. പലര്‍ക്കും ഇത് ഉപകാരപ്രദമാകും.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

വിവരങ്ങള്‍ക്ക് നന്ദി..

മാസ് ദേശമംഗലം said...

വളരെ ഉപകാരപ്രദം.
നന്ദി.

വാഴക്കോടന്‍ ‍// vazhakodan said...

സുനില്‍ജീ അഭിനന്ദനങ്ങള്‍, വിലപ്പെട്ട ഈ വിവരങ്ങള്‍ അറിയിച്ച് തന്നതിന്.ജോലിയും ശമ്പളമില്ലാതെ മാസങ്ങളോളം ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന പ്രവാസികള്‍ക്ക് വളരെ ഉപകാരപ്രദമാണ് സര്‍ക്കറിന്റെ ഈ പ്രവര്‍ത്തനം.ഇത് അവരില്‍ എത്തിക്കാന്‍ എന്നെക്കൊണ്ട് കഴിയുന്ന പ്രവര്‍ത്തനം നടത്താന്‍ ഞാന്‍ ഒരുക്കമാണ്.

ഒരിക്കല്‍കൂടി സുനില്‍ജീക്ക് അഭിനന്ദനങ്ങള്‍!

മാണിക്യം said...

വളരെ നല്ല ഒരു സംരംഭം. അതുദ്ദേശിക്കുന്ന അതേ നന്മയോടെ പ്രവാസിക്ക് പ്രയോജനപ്രദമവട്ടെ. ഇനി വരുന്ന ഗവണ്മെന്റ് അതേതയലും ഇതു പിന്‍ തുടരട്ടെ. സ്വന്തം നാടും ബന്ധുക്കളെയും സ്വന്തകുടുംബത്തെയും വിട്ട് ഒരു ജീവിതം മുഴുവന്‍ പണിയെടുത്ത് കുടുംബത്തെ മാത്രമല്ല കേരളത്തിലെ സമ്പത് വ്യവസ്ഥയേയും മലയാളിയുടെ ജീവിത നിലവാരത്തേയും ഉയര്‍‌ത്തിയ പ്രവാസിയെ സ്മരിച്ചതിനു“കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ്നു”, നന്ദി. അതെ മറുനാടന്‍ മലയാളികള്‍ക്കായി ഇത്തരം നല്ല സേവനങ്ങള്‍ ചെയ്യുന്ന ഈ സര്‍ക്കാര്‍ മാറാതിരിക്കാന്‍ എന്താ ചെയ്യാനാവുക എന്നു വച്ചാല്‍ അതങ്ങ്‌ട് ചെയ്യുക”,:) സുനില്‍ വള്രെ വിശദമായി എഴുതിയ ഈ പോസ്റ്റിനു അഭിനന്ദനങ്ങള്‍.നന്ദി. ലാല്‍ സലാം സഖാവേ!!

പാവപ്പെട്ടവൻ said...

ഈ സര്‍ക്കാര്‍ തന്നെയാണ് ഇത് ചെയ്യണ്ടത്. സമ്പന്ന പ്രാവാസികളെ വര്‍ഷാവര്‍ഷം 300 മും അതില്‍ അധികവും ഡോളര്‍ വാങ്ങി അങ്ങ് ഡല്‍ഹിയിലോ വിദേശത്തോ വിളിച്ചു വരുത്തി പ്രാവസികലുടെ പ്രശ്നങ്ങള്‍ അലമുറയിട്ടുസംസാരിച്ചിട്ടും
അവരുടെ വയറു വീര്‍ക്കുന്നതല്ലാതെ ഒന്നും നടക്കാത്ത സന്നര്‍ഭത്തില്‍ ഇടതു സര്‍ക്കാര്‍ അതിനു മാതൃക കാണിച്ചു .
വിദേശങ്ങളില്‍ കഴിയുന്ന 97ശതമാനം പ്രാവാസികളും ചെറിയ ശമ്പളത്തില്‍ തൊഴില്‍ ചെയ്യുന്നവാരാണ്‌ ഒരു ചെറു വിഭാഗം സമ്പന്ന പ്രാവാസികള്‍ക്കാണ്‌ പലപ്പോഴും ആനുകൂല്യങ്ങള്‍ വല്ലതും പ്രഖ്യാപിച്ചിട്ടുണ്ട്ങ്കില്‍ ലഭിക്കുന്നതും .കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഒരിക്കലും ഇത്തരത്തിലുള്ള
ഒരു സഹായവും പ്രാവാസികള്‍ക്ക് ലഭിക്കില്ല .ഇത് ഇടതു സര്‍ക്കാര്‍ തന്നെയാണ് ചെയ്യണ്ടത് .
സുനില്‍ജി ആയിരമായിരം അഭിവാദനങ്ങള്‍

Calvin H said...

എന്ത് കൊണ്ട് ഇടതുപക്ഷം? :)

നന്ദി സുനില്‍

Basheer Vallikkunnu said...

very informative post. a standing applause to Mr. Sunil Krishna

ഷൈജൻ കാക്കര said...

ഇത്‌ ശരിയാകുമോ?

മുൻകാല അനുഭവംവെച്ച്‌ ഇല്ല എന്ന്‌ തന്നെ കരുതുന്നു!!!

പ്രവാസ്സിയ്‌ക്ക്‌ ഗുണം കിട്ടിയാൽ നല്ലത്‌, പക്ഷെ വെള്ളാനയായി പരിണമിക്കരുത്‌

Appu Adyakshari said...

നന്ദി സുനിൽ

ഉറുമ്പ്‌ /ANT said...

നന്ദി സുനില്‍.

Sandhya said...

വളരെ ഇന്‍ഫോര്‍മേറ്റീവായിട്ടുള്ള പോസ്റ്റ്, നന്നായി സുനില്‍

- സന്ധ്യ

സ്വപ്നാടകന്‍ said...

Informative...

Calvin H said...

ആദ്യം അപ്ലിക്കേഷന്‍ കൊടുക്കൂ‌ കാക്കരേ. മുന്‍വിധികള്‍ കൊണ്ട് ഒരാള്ക്കും പ്രയോജനും ഒന്നും ഇല്ലല്ലോ

ഷൈജൻ കാക്കര said...

കാൽവിൻ

മുൻവിധിയല്ലാ... “മുൻകാല അനുഭവം” എന്ന്‌ പ്രത്യേകം എഴുതിയല്ലോ...

തിരക്കിട്ട്‌ അപേക്ഷ കൊടുക്കാനൊന്നുമില്ല...

ഒരിക്കൽ കൂടി:- പ്രവാസ്സിയ്‌ക്ക്‌ ഗുണം കിട്ടിയാൽ നല്ലത്‌

ജിവി/JiVi said...

പ്രിയ സുനില്‍, ഇത് കോപ്പിയടിച്ചു കുറേപ്പെര്‍ക്ക് അയച്ചുകൊടുക്കുന്നു. അവസാന പാരഗ്രാഫും കമന്റുകളും ഒരുപക്ഷെ ഒരു എല്‍ ഡി എഫ് ക്യാമ്പയിന്‍ എന്ന മട്ടില്‍ ചിലര്‍ കണ്ടുകളയും.അവര്‍ അതുകൊണ്ട് ഈ പദ്ധതിയുമായി സഹകരിക്കയുമില്ല. ഇടതുമുന്നണി അധികാരത്തില്‍നിന്നും മാറാതിരിക്കാന്‍ ആവുന്നത് ചെയ്യണം എന്ന് എല്ലാവരോടും പറയാന്‍ ഞാനും ആഗ്രഹിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ഈ പദ്ധതിയുടെ പ്രചാരണം മാത്രം.

ഗീതാരവിശങ്കർ said...

ആശംസകളും അഭിനന്ദനങ്ങളും ...

Anonymous said...

വളരെ നല്ല കാര്യം. സര്‍ക്കാര്‍ ഇച്ച്ചാശക്തിയോടെ ഇതു നടപ്പിലാക്കണം.എല്ലാ പ്രവാസികളിലേക്കും ഈ പദ്ധതിയെ പറ്റിയുള്ള കാര്യങ്ങള്‍ എത്തിക്കണം.
സുനില്‍ അഭിവാദ്യങ്ങള്‍.

സ്മിത മീനാക്ഷി said...

ഒരുപാടു പേര്‍ക്കു പ്രയോജനം ചെയ്യും ഈ അറിവു എന്നു തോന്നുന്നു.
ആശംസകള്‍ , ഒപ്പം നന്ദിയും സുനില്‍..

cloth merchant said...

സുനില്‍,
നന്ദി.സുനിലിന്ടെ അറിവോ സമ്മതമോ കൂടാതെ ഇന്ന് രാവിലെ തന്നെ പരിചയമുള്ള എല്ലാ മറുനാടന്‍ മലയാളികള്‍ക്കും ഇത് മെയില്‍ ചെയ്തു.
ഈ ആശയത്തിന് ,ഈ ക്ഷേമ നിധിക്ക് അഭിവാദ്യങ്ങള്‍.

saju john said...

എന്തിനാ.....എല്ലാ ഡിഫിക്കാരും ബ്ലോഗു തുടങ്ങുന്നത്.......

ഇത് പോലൊരു മുത്ത് മതിയല്ലോ സര്‍ക്കാരിന്റെ അജണ്ടയും, പ്രവര്‍ത്തനങ്ങളും വിശദികരിക്കാന്‍, ഒപ്പം അക്ഷരങ്ങള്‍ കൊണ്ടും, ആശയങ്ങള്‍ക്കൊണ്ടും എതിരാളികളെ നിഷ്പ്രഭമാക്കാനും.

പ്രിയപ്പെട്ട സുനിലേ.......ചില അഭിനന്ദനങ്ങള്‍ വാക്കുകള്‍ക്ക് അതീതമാണ്.

kambarRm said...

കേരള ചരിത്രം എടുത്ത്‌ പരിശോധിച്ച്‌ നോക്കിയാൽ നമുക്ക്‌ കാണാം..,ജനപക്ഷത്ത്‌ നിന്ന് ചിന്തിച്ച്‌ ജനോപകാരമായ പ്രവർത്തനങ്ങൾ എന്നും നടപ്പിൽ വരുത്തിയിട്ടുള്ളത്‌ ഇടതുപക്ഷം മാത്രമാണു...
ഭൂപരിഷ്കരണനിയമം മുതൽ ജനകീയാസൂത്രണവും കടന്ന് ഇപ്പോഴിതാ പ്രവാസി ക്ഷേമ പദ്ധതിയും..
പുതിയ വിവരങ്ങൾ പകർന്ന വായനക്ക്‌ നന്ദി...

മുക്കുവന്‍ said...

കേരള ചരിത്രം എടുത്ത്‌ പരിശോധിച്ച്‌ നോക്കിയാൽ നമുക്ക്‌ കാണാം..,ജനപക്ഷത്ത്‌ നിന്ന് ചിന്തിച്ച്‌ ജനോപകാരമായ പ്രവർത്തനങ്ങൾ എന്നും നടപ്പിൽ വരുത്തിയിട്ടുള്ളത്‌ ഇടതുപക്ഷം മാത്രമാണു.... ഞാനും അത് വിശ്വസിക്കുന്നു..

പക്ഷേ, ഈ വക ലൊട്ടുലൊടുക്ക് വിദ്യകോണ്ട് പാവപ്പെട്ടവരെ വശത്താക്കലല്ലാതെ, ഒരു നല്ലകാര്യം ചെയ്യാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ തയ്യാറല്ല...

എങ്ങനെ ഇത്രയും പ്രവാസി കേരളത്തിലുണ്ടായി?
എന്തെ മറ്റെല്ലാ സ്റ്റേറ്റുകളും MNC തുടങ്ങിയിട്ടും കേരളത്തില്‍ ഒന്നു പോലും വന്നില്ലാ‍ാ?
എന്തെ കേര കര്‍ഷകന് സ്വന്തമായി കള്ളുല്പാദിപ്പിക്കാന്‍ സമ്മാതിക്കാത്തെ?
എന്തെ ലക്ഷക്കണക്കിനു കുട്ടികള്‍ ലക്ഷങ്ങള്‍ മുടക്കി മറുനാട്ടില്‍ പഠിക്കുന്നു?

list goes on...

നന്ദിനിക്കുട്ടീസ്... said...

ഞാനും എന്റെ സുഹ്രുത്തുക്കളും അംഗത്വമെടുക്കാൻ തന്നെ തിരുമാനിച്ചു. അഭിനന്ദനങ്ങൾ ...

jayanEvoor said...

വളരെ നല്ല കാര്യം.

സർക്കാർ നടപടിയും
അത് ഇവിടെ എഴുതിയതും!

അഭിവാദ്യങ്ങൾ!

Madras Kerala Samaj said...

kumbalavalli: Very good response to your blog regarding the Kerala Pravasi Welfare fund. Those who were read the blog will spread again to their friends. A Kerala Govt.'s initiative to poor pravasis has to reach them. Please continue your good works. Yours, Kumbalavalli.

നൗഷാദ് അകമ്പാടം said...

ഈ വിലപ്പെട്ട വിവരങ്ങള്‍ക്കു വളരെ നന്ദി പറയുന്നു..
ഇതിന്റെ കോപ്പി പ്രിന്റ് ചെയ്ത് ഞാന്‍ സുഹൃത്തുക്കള്‍ക്കു കൈമാറി
പ്രചരിപ്പിക്കാം , അംഗങ്ങളാക്കാം..
നന്ദി.

nandakumar said...

very informative post
Thnk u

വിജയലക്ഷ്മി said...

മോനെ , ഈ പോസ്റ്റ്‌ ഒത്തിരി ജനങ്ങള്‍ക്ക്‌ ഉപകാരപ്രദം . വളരെ നല്ല ഒരു സംരംഭം. അതുദ്ദേശിക്കുന്ന അതേ നന്മയോടെ പ്രവാസിക്ക് പ്രയോജനപ്രദമവട്ടെ. ഇനി വരുന്ന ഗവണ്മെന്റ് അതേതയലും ഇതു പിന്‍ തുടരട്ടെ. സ്വന്തം നാടും ബന്ധുക്കളെയും സ്വന്തകുടുംബത്തെയും വിട്ട് ഒരു ജീവിതകാലം മുഴുവന്‍ പണിയെടുത്ത് കുടുംബത്തെ മാത്രമല്ല കേരളത്തിലെ സമ്പത് വ്യവസ്ഥയേയും മലയാളിയുടെ ജീവിത നിലവാരത്തേയും ഉയര്‍‌ത്തിയ പ്രവാസിയെ സ്മരിച്ചതിനു“കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ്നു”, നന്ദി. അതെ മറുനാടന്‍ മലയാളികള്‍ക്കായി ഇത്തരം നല്ല സേവനങ്ങള്‍ ചെയ്യുന്ന കേരള സര്‍ക്കാര്‍ നീണാള്‍ വാഴട്ടെ !!സുനില്‍ വള്രെ വിശദമായി എഴുതിയ ഈ പോസ്റ്റിനു അഭിനന്ദനങ്ങള്‍!!
സുനില്‍ ഞാനീപോസ്റ്റ്‌ എന്‍റെമകന് കാട്ടികൊടുത്തു .അവന്‍ ഈപോസ്റ്റ്‌ കോപ്പി ചെയ്തെടുത്തിട്ടുണ്ട് ..അവന്‍റെ ബ്രാഞ്ചി ലൂടെ ഒത്തിരി പേര്‍ക്ക് പ്രയോജനപ്രദ മാക്കാന്‍ സാധിക്കുമെന്നുപറഞ്ഞു .അവന്‍ (UAE EXCHANGE manager aanu alainil)

രാജേഷ്‌ ചിത്തിര said...

very informative post...sunil

thanks a lot

Shaiju E said...
This comment has been removed by the author.
Shaiju E said...
This comment has been removed by the author.
Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാമറുനാടന്‍ മലയാളികള്‍ക്കുമായി ഒരു ക്ഷേമനിധി രൂപീകരിച്ചിരിക്കുന്നു......
“കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ്”

അതും ഭാരതത്തില്‍ ആദ്യമായി !
നമ്മുടെ സർക്കാറിന് അഭിമാനിക്കം...
ലോകത്തിന്റെ ഓരൊമുക്കിലും,മൂലയിലുമുള്ള മലയാളികൾക്കും ഒപ്പം അഭിമാനിക്കാം...പ്രവാസം അവസനിപ്പിച്ച് എല്ലാവരാലും തഴയപ്പെട്ടുവരുമ്പോൾ സക്കാരിന്റെ കൈയ്യിൽ നിന്നും ഒരു പെൻഷൻ !
ഈ പുത്തൻ അറിവുകൾ പങ്കുവെച്ചതിനൊരുപാട് നന്ദി സുനിൽ...
ഞാനിത് ഇവിടെയൊരുപാടുപേർക്ക് ഫോർവാർഡ് ചെയ്തു....കേട്ടൊ.

ത്രിശ്ശൂക്കാരന്‍ said...

അഭിനന്ദനങ്ങള്‍

Wash'Allan JK | വഷളന്‍ ജേക്കെ said...

സംഗതി കൊള്ളാം, പ്രയോജനപ്പെടുമെന്ന് വിശ്വസിക്കുന്നു. പക്ഷെ ആകെക്കൂടെ ഒരു രാഷ്ട്രീയ ലൈന്‍.
എല്ലാം രാഷ്ട്രീയമായതുകൊണ്ട്, വേറെ ഗവണ്മെന്റ് വരുമ്പോള്‍ നിര്‍ത്താതിരുന്നാല്‍ മതി.
ഇതൊരു ക്ഷേമ പദ്ധതിയല്ലേ? എന്തിനാ ഇവര്‍ എന്തിലും ചുവപ്പും, ത്രിവര്‍ണ്ണവും, കാവിയും... (ഇനിയുമുണ്ടു ഒരുപാടു കളറുകള്‍) കാണുന്നത്?

ഷൈജൻ കാക്കര said...

ക്ഷേമനിധിയുടെ ഇന്നത്തെ അവസ്ഥ...

http://www.metrovaartha.com/2009/12/24022452/pravasi.html