Sunday, April 24, 2011

മാന്ത്രികന്‍ പോകുമ്പോള്‍

“സത്യസായി ബാ‍ബ” എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വിശ്വ പ്രശസ്ത മാന്ത്രികന്‍ ഇന്ന് അന്തരിച്ചു.കയ്യടക്കം ആയിരുന്നു അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് ആയി അറിയപ്പെട്ടിരുന്നത്..കയ്യടക്ക വിദ്യയുടെ പാരമ്യത്തിലൂടെ ശൂന്യതയില്‍ നിന്ന് ഭസ്മം മുതല്‍ സ്വര്‍ണ്ണമാല വരെ “സൃഷ്ടിച്ച്” കാണിച്ച് ഇദ്ദേഹം കാണികളെ അത്ഭുത പര തന്ത്രരാക്കിയിരുന്നു...ഈ മാജിക്കിനു പിന്നിലെ രഹസ്യം അറിയാത്തവര്‍ ഇദ്ദേഹത്തെ “ദൈവ“മാക്കി..അങ്ങനെ മെയ്യനങ്ങാതെ ജീവിച്ചിരുന്ന ദൈവം ഇന്ന് മരിച്ചു..ഇതോടെ ലോകത്ത് ദൈവമില്ലാതെ ആയെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നു...നന്നായി !!! ദൈവമില്ലാത്ത ലോകം അങ്ങനെയെങ്കിലും കൈവന്നല്ലോ !!!

കൈയടക്കം എന്നതില്‍ മാത്രമല്ല, നമ്മുടെ മജീഷ്യന്‍ മുതുകാടൊക്കെ നടത്തുന്നതുപോലെ “പ്രവചന വിദ്യ”യിലും ഇദ്ദേഹം മിടുക്കനായിരുന്നു..എന്നാല്‍ വിധി വൈപരീത്യം എന്ന് പറയട്ടെ തന്നെ പറ്റി തന്നെ നടത്തിയ പ്രവചനം ശരിയാകാതെ വന്നതോടെ മജീഷ്യന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കഴിവുകളെപ്പോലും ആള്‍ക്കാര്‍ ചോദ്യം ചെയ്തു തുടങ്ങിയിരിക്കുന്നു..96 വയസ്സുവരെ താന്‍ ജീവിച്ചിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം..എന്നാല്‍ വെറും 85 ആമത്തെ വയസ്സില്‍ മരിച്ചതോടെ ഇദ്ദേഹവും അമാനുഷിക സിദ്ധികളില്ലാത്ത മറ്റേതൊരു മജീഷ്യനെയും പോലെ തന്നെ വെറും സാധാരണക്കാരനായ മനുഷ്യന്‍ മാത്രമാണെന്ന് ജനങ്ങള്‍ക്ക് മനസ്സിലായിരിയ്ക്കുന്നു...പലര്‍ക്കും രോഗശാന്തി വരുത്തി എന്ന് അവകാശപ്പെട്ടിരുന്ന ഈ മാന്ത്രികന്‍ സ്വന്തം ശ്വാസകോശം തകരാറിലായപ്പോള്‍ നിസഹായനായി വൈദ്യശാസ്ത്രത്തിന്റെ കരുണയ്ക്ക് മുന്നില്‍ കണ്ണടച്ചു കിടന്നു !

പക്ഷേ ഒന്നുണ്ട്,ലോകത്തിലെ ഏറ്റവും സമ്പന്നനായ മാന്ത്രികന്‍ ഇദ്ദേഹമായിരുന്നു.ലക്ഷക്കണക്കിനു കോടികള്‍ ആസ്തിയുള്ള സ്വന്തം സാമ്രാജ്യത്തില്‍ ഒരു ആര്‍ഭാടങ്ങള്‍ക്കും കുറവില്ലാതെ അദ്ദേഹം ജീവിച്ചു.മറ്റേതൊരു കോടീശ്വരനേയും പോലെ അതിന്റെ തുലോം തുച്ഛമായ ഭാഗം ആശുപത്രികള്‍ക്കായും പാവങ്ങള്‍ക്കായും ഇദ്ദേഹവും വിനിയോഗിച്ചു.

ഈ മജീഷ്യന്, മറ്റേതൊരു മനുഷ്യന്‍ മരിക്കുമ്പോളും കൊടുക്കുന്ന ആദരാഞ്ജലികള്‍ മാത്രം ഇവിടെ നല്‍കുന്നു !

പിന്‍‌കുറിപ്പുകള്‍

1:ഇദ്ദേഹത്തിന്റെ ചില ‘മാന്ത്രിക വിദ്യകളു‘ടെ രഹസ്യം ദാ ഈ ലിങ്കില്‍ ഞെക്കിയാല്‍ കാണാം.

2:ഈ മഹാന്‍ 96 വയസ്സുവരെ ജീവിച്ചിരുന്നു എന്ന ചില വാദ മുഖങ്ങളുമായി , രാജാവിനേക്കാള്‍ വലിയ രാജ ഭക്തി കാണിക്കുന്ന ചില ശിഷ്യര്‍ ഇറങ്ങിയിട്ടുണ്ട്.സാധാരണ നമ്മള്‍ ഉപയോഗിക്കുന്ന കലണ്ടര്‍ അല്ലത്രേ ഈ മഹാന്‍ ഉപയോഗിക്കുന്നത്.എന്നാല്‍ ആ കണക്കെങ്കിലും ശരിയാവേണ്ടേ..ഇതിലെ കള്ളക്കളികള്‍ പൊളിച്ചു കാട്ടുന്ന ഒരു പോസ്റ്റ് ഇതാ..താഴെ കാണുന്ന ലിങ്കില്‍ ഞെക്കി വായിക്കൂ, മനസ്സിലാക്കൂ

സായിബാബയുടെ പ്രവചനവും നക്ഷത്രമെണ്ണുന്ന ഫിലിപ്പ് എം പ്രസാദും

14 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പലര്‍ക്കും രോഗശാന്തി വരുത്തി എന്ന് അവകാശപ്പെട്ടിരുന്ന ഈ മാന്ത്രികന്‍ സ്വന്തം ശ്വാസകോശം തകരാറിലായപ്പോള്‍ നിസഹായനായി വൈദ്യശാസ്ത്രത്തിന്റെ കരുണയ്ക്ക് മുന്നില്‍ കണ്ണടച്ചു കിടന്നു !

ഈ മജീഷ്യന്, മറ്റേതൊരു മനുഷ്യന്‍ മരിക്കുമ്പോളും കൊടുക്കുന്ന ആദരാഞ്ജലികള്‍ മാത്രം ഇവിടെ നല്‍കുന്നു !

Muralee Mukundan , ബിലാത്തിപട്ടണം said...

ദൈവികം,സാമ്പത്തികം,മാന്ത്രികം ,സേവനം,...എല്ലാം ഒരു തരം കലകളാണല്ലോ...
കലകളുടെ നിപുണന് ആദരാഞ്ജലികള്‍ ...

ശ്രീനാഥന്‍ said...

ഈശ്വരനാണെന്ന് അദ്ദേഹം അവകാശപ്പെട്ടില്ലായിരുന്നുവെങ്കിൽ ചാരിറ്റബ്ല്ല്ല്ൾ പ്രവർത്തനങ്ങളെ മഹത്തരം എന്നു വിളിക്കാമായിരുന്നു. മാജിക് മുതുകാട് ചെയ്യില്ലേ? ലേഖനം നന്നായി.

കുഞ്ഞൂസ് (Kunjuss) said...

ലേഖനം നന്നായി, എന്നാണാവോ ഈ മനുഷ്യ ദൈവങ്ങളുടെ പുറകെയുള്ള പരക്കം പാച്ചില്‍ ഒന്നു അവസാനിക്കുക....?

പാര്‍ത്ഥന്‍ said...

ഈ ലേഖകന്റെ ഒരു ആദരാജ്ഞലികൊണ്ട് എന്ത് നേട്ടമാണ് മരിച്ചുപോയ ഒരു ചെപ്പടിവിദ്യക്കാരന് കിട്ടുന്നത്. എല്ലാ ഭഗവാ‍ൻ വിശ്വാസികളെപ്പോലെയും താങ്കൾക്കും ഒരു മനഃശാന്തി കിട്ടുന്നുണ്ടോ? സായിബാബ ചെറ്റത്തരം കാണിച്ചിട്ടുണ്ടെങ്കിൽ അത് ഉറപ്പിച്ചു പറയുക. പറയുന്നതിൽ ശരികേട് കാണുന്നവർക്ക് പശ്ചാത്താപം തോന്നുകയും ചെയ്യും.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇവരുടെ കയ്യിലെ 'ആയുധം'വെറും ചില തറ മാജിക്കുകള്‍ ആണെന്ന് ഇതിനകം തന്നെ സുതരാം വ്യക്തമാക്കപ്പെട്ടിട്ടും , വിവരവും വിദ്യാഭ്യാസമുള്ളവര്‍ പോലും ഇവരുടെ ചിത്രം വച്ചാരാധിക്കുകയും , തങ്ങളുടെ സ്വന്തം ബന്ധുക്കളോ അയല്‍വാസികളോ പട്ടിനികിടന്നാല്‍ പോലും അവരെ ഗൌനിക്കാതെ ഇത്തരം ദൈവങ്ങള്‍ക്ക് തങ്ങളുടെ നല്ലതോ കെട്ടതോ ആയ ധനം ദാനം ചെയ്യുകയും ചെയ്യുന്നത് എത്രമേല്‍ കഷ്ടമാണ്!

കൂടുതലും പേര്‍ ചെയ്യുന്നത്- താന്‍ തന്റെ പാപമോചനത്തിനും കുറ്റബോധത്തില്‍നിന്ന് രക്ഷപ്പെടാനും വേണ്ടി അഴിമതിയിലൂടെ നേടിയ ധനത്തിലെ ഒരു പങ്കു ഇത്തരം ദൈവങ്ങള്‍ക്ക് സമര്‍പ്പിക്കുക. അത് ആത്യന്തികമായി നന്മയാണോ?
ദൈവം സ്വര്‍ണ്ണത്തിന്റെ മല ഉണ്ടാക്കിയാലും അതില്‍നിന്ന് വിളമ്പിക്കൊടുതാലും മലക്ക് താഴെ അഴിമതിയുടെയും കണ്ണീരിന്റെയും അടിത്തറ ആണെങ്കില്‍ അതിലെന്തു കാര്യം?
ലക്‌ഷ്യം നന്നായിരുന്നാല്‍ മാത്രം പോരാ,മാര്‍ഗവും നന്നായിരിക്കണം..

SHANAVAS said...

എനിക്ക് പറയാനുള്ളത് ഇസ്മയില്‍ കുറുംപടി പറഞ്ഞു.കൂടുതല്‍ ഒന്നും പറയാന്‍ ഇല്ല.ഉള്ളത് പറഞ്ഞതിന് ആശംസകള്‍.

അനില്‍കുമാര്‍ . സി. പി. said...

നാടിന്റേയും, നാട്ടാരുടേയും കോടികൾ കൊള്ളയടിച്ച് സ്വകാര്യ സ്വിസ്സ്ബാങ്കു നിക്ഷേപങ്ങൾ ഉണ്ടാക്കി മാന്യന്മാരായി നാടിനെ ‘സേവിക്കുന്ന‘ നേതാക്കൾ നയിക്കുന്ന ഈ നാട്ടിൽ, സ്വന്തം കാര്യസാധ്യത്തിനായി (പണം വെളുപ്പിക്കലു, അന്ധവിശ്വാസങ്ങളും എല്ലാം ഉൾപ്പടെ!)ഒരൊരുത്തർ സ്വന്തം കാൽക്കീഴിൽ കൂമ്പാരം കൂട്ടിയ കോടികളിൽ നിന്ന് ഒരു ഭാഗമെങ്കിലും മറ്റുള്ളവരുടെ നന്മക്കായി ഈ ‘മനുഷ്യൻ’ ഉപയോഗിച്ചുവെങ്കിൽ അദ്ദേഹം ആദരവു അർഹിക്കുന്നു.

മുക്കുവന്‍ said...

every one raise eyebrows against this god.. how about others? for all of them are same... if you make a billion and donate 100Rs does not make any sense to me... 'am sure, every person in this earth does this sort of charity work...

Gokul said...

All these kind of fake guys will continue to exploit people who doesnt attempt to know what God is and instead just run behind their blind belief and in search of 'instant shanti' through some miracles.

Ques.) What is God?

Ans.) To define god is to deny god. We can define something that is finite, but, how can we define something that is infinite? If we give any defenition to god, we are bringing god within the limit of that defenition, ie, we are creating a limit for something that is actually limitless. In short, God cannot be explained, understood or defined. God can only be realized, by realizing ourselves, our true self that is beyond this body, mind and intellect.

Gokul Kenath

Gokul from Vengody, Palakkad (ippol Hyderabadil)

പാര്‍ത്ഥന്‍ said...

@ Gokul :
Thanks.
--------------------
@ അനിൽകുമാർ .സി.പി.

എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ എന്നു ചോദിച്ചില്ലെ. ഈ പോസ്റ്റ് ഒന്നു വായിച്ചു നോക്കൂ.

എസ്.കെ (ശ്രീ) said...

സത്യത്തില്‍ യാദൃശ്ചികമായിരുന്നു ഈ ബ്ലോഗിലേക്കുള്ള വരവ്.....

ചില ചോദ്യങ്ങള്‍...ചില അഭിപ്രായങ്ങള്‍

1).ഭാരതം എന്നും വിശ്വാസങ്ങളുടേയും, വിശ്വാസികളുടെയും നാടാണ്. ആത്മീയതയുടെ വക്താവായിരുന്ന സ്വാമി വിവേകാനന്ദന്‍ തപവും , ധ്യാനവുമായുള്ള സന്യാസജീവിതത്തിലൂടെയല്ല മറിച്ച് ആത്മജ്ഞാനത്തിന്റെ അറിവിന്റെ പാതവെട്ടിത്തുറക്കുകയും, ഭാരതത്തിന്റെ ആത്മതേജസ്സിനെ ലോകത്തിനു പരിചയപ്പെടുത്തിയുമാണ് ശ്രദ്ധേയനായത്....അദ്ധ്യേഹവും യുക്തിവാദികളുടെ രൂക്ഷവിമര്‍ശനത്തിനു പാത്രമായിട്ടുണ്ട്...അദ്ധ്യേഹം താന്‍ ദൈവമാണെന്നു പറഞ്ഞിട്ടില്ല....പക്ഷേ ഒരുവിധത്തില്‍ സ്വാമി വിവേകാനന്ദന്‍ ഈശ്വരതുല്യനായ ഒരു വ്യക്തിത്വമായത് ജീവിച്ച കാലം സമൂഹത്തിനു ഗുണകരമായത് ചെയ്തതിലൂടെയാണ്.

2).ശ്രീനാരായണഗുരുദേവന്റെ ക്ഷേത്രങ്ങള്‍ ഇന്നു നിലവിലുണ്ട്. സമൂഹത്തിലെ അയിത്താചാരങ്ങള്‍ക്കും, അനാചാരങ്ങള്‍ക്കുമെതിരെ സ്വന്തം ജീവിതം കൊണ്ടു മാതൃകയായ അദ്ധ്യേഹത്തേയും ഈശ്വരതുല്യനായി സമൂഹം കാണുന്നു...കാരണം അദ്ധ്യേഹം നകിയ സന്ദേശങ്ങളും ഉപദേശങ്ങളും....അതുമാത്രം...

3).ഭഗവാന്‍ യേശുകൃസ്തുവും,ശ്രീകൃഷ്ണനുമൊക്കെ സാധാരണ മനുഷ്യരായിരുന്നു....അല്ലെങ്കില്‍ മനുഷ്യ രൂപത്തില്‍ ജനിക്കുകയും മനുഷ്യരുടെയിടയില്‍ ജീവിക്കുകയും ചെയ്ത അവര്‍....

ഭഗവാന്‍ യേശുകൃസ്തുവും,ശ്രീകൃഷ്ണനുമൊക്കെ അവതാരങ്ങളായിരുന്നെന്നാണ് നമുക്കറിയാവുന്ന പുരാണചരിത്രങ്ങള്‍ നമുക്കു തരുന്ന അറിവ്‌. സാധാരണ മനുഷ്യന്‍ അനുഭവിക്കുന്ന പോലുള്ള വേദനകളും, ദുരന്തങ്ങളും, യാതനകളും, അനുഭവിക്കുകയു, ചിലയവസരങ്ങളില്‍ അല്‍ഭുതപ്പെടുത്തുമാറ് അല്‍ഭുതങ്ങള്‍ പ്രകടിപ്പിക്കുകയുമൊക്കെ ഇവര്‍ ചെയ്തിരുന്നു.....

അന്ന് ഇന്നത്തെ പോലെ യുക്തിവാദികളോ, ചാനല്‍ മീഡിയകളോ ഒന്നുമില്ലാതിരുന്ന കാലത്തും സത്യസന്ധമായി അതെല്ലാം ആ കാലഘട്ടങ്ങളില്‍ എഴുതപ്പെട്ട ബൈബിളിലും, മഹാഭാരതത്തിലുമൊക്കെ മനുഷ്യസഹജമായ വികാരങ്ങള്‍ പ്രകടിപ്പിച്ച ഇവരുടെ ജീവിതം വരച്ചുകാട്ടിരുന്നു.

ഒട്ടനവധി അല്‍ഭുതങ്ങള്‍ പ്രകടിപ്പിച്ച യേശുകൃസ്തുവിന് ചെറുപ്രായത്തില്‍ തന്നെ യാതനാപൂര്‍ണ്ണമായ മരണം വരിക്കേണ്ടി വന്നില്ലേ....വേണമെങ്കില്‍ അദ്ധ്യേഹത്തിന് തന്റെ അല്‍ഭുത കഴിവുകള്‍ കൊണ്ട് അത്തരം അവസരത്തില്‍ രക്ഷപ്പെടാമായിരുന്നു. ഒരു മനുഷ്യ ശരീരം അനുഭവിക്കാവുന്ന വേദനകളെല്ലാം അനുഭവിച്ചാണ് ആ ജീവന്‍ ത്യാഗം ചെയ്തത്....തന്റെ ജീവിതം മറ്റുള്ളവര്‍ക്ക് സന്ദേശമാക്കി മാറ്റുകയാണ് അദ്ധ്യേഹം ചെയ്തത്.

എസ്.കെ (ശ്രീ) said...

4).അതേപോലെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഒരു വേടന്റെ അമ്പുകൊണ്ടു മരണപ്പെടുന്ന കഥാസന്ദര്‍ഭം. - നിരവധി ദുഷ്ടന്മാരായ അസുരന്മാരെ നിഗ്രഹിക്കാന്‍ മായാജാലങ്ങള്‍ സൃഷ്ടിച്ച അദ്ധ്യേഹത്തിനെന്താ ഒരു വേടനെ കൊല്ലാന്‍ കഴിവില്ലാത്തയാളാണോ..?...തന്റെ കുലവും താനും തകര്‍ന്നു നശിച്ചുപോകട്ടെയെന്ന ഗാന്ധാരീമാതാവിന്റെ ശാപവചനങ്ങള്‍ക്കു പുഞ്ചിരിയോടെ തഥാസ്തു: എന്നു (അങ്ങിനെ തന്നെ സംഭവിക്കട്ടെ!) പറയുന്നതിനു പകരം അത്തരം വിധിയില്‍നിന്നും രക്ഷപ്പെടാന്‍ അദ്ധ്യേഹം ശ്രമിച്ചതായി പുരാണം പറയുന്നില്ല...

5).സായിബാബ ദൈവമാണെന്ന് അദ്ധ്യേഹമല്ല പറഞ്ഞത് നീണ്ട അറുപത്തിയെട്ടു വര്‍ഷക്കാലം തന്റെ സുഖങ്ങള്‍ക്കുപരി ഭൌതികസുഖങ്ങള്‍ ത്യജിച്ചുതന്നെയാണ് സേവനത്തിന്റെ പാത സ്വീകരിച്ചത് നൂറുകണക്കിന് ആയിരക്കണക്കിന് അശരണര്‍ക്ക് അന്നവും, ആശ്രയവുമായി മാറാന്‍ സാധിച്ച അദ്ധ്യേഹത്തിന്റെ ജീവിതത്തെ നിരീക്ഷിക്കുമ്പോള്‍ യുക്തിവാദിയുടെ കണ്ണുകൊണ്ടല്ലാതെ സാധാരണ മനുഷ്യന്റെ കണ്ണുകൊണ്ടുകൊണ്ടു തയ്യാറാവണം....

മനുഷ്യജീവിതം അനുഭവിക്കേണ്ടതായുള്ള ദു:ഖങ്ങളെ സ്വന്തം ശരീരം അനുഭവിച്ചു എന്നത് സായിബാബയുടെ കുറവായി കാണേണ്ടതില്ല കാരണം അദ്ധ്യേഹം മനുഷ്യനായിതന്നെയാണ് ജീവിച്ചത്.... ചെയ്തിരുന്നത് ഈശ്വരതുല്യമായ പ്രവര്‍ത്തനവും....പുട്ടപര്‍ത്തിയെന്ന ഗ്രാമത്തില്‍നിന്നും ലോകമാകമാനമുള്ള ജനസമൂഹത്തെ വിശ്വപ്രേമമെന്ന തലത്തിലേക്കെത്തിക്കാന്‍ , സേവനത്തിന്റെ പാതയിലേക്ക് ആയിങ്ങള്‍ക്ക്, പതിനായിരങ്ങള്‍ക്ക് പ്രേരണാശക്തിയായി ആധ്യാത്മീക സ്രോതസ്സായി നിലകൊള്ളാന്‍ കഴിഞ്ഞെങ്കില്‍ അത് ഈശ്വരതുല്യമായ പ്രവൃത്തി തന്നെയാണ്.

ഇനിയൊന്നു ചോദിക്കട്ടെ -----ഈ വിമര്‍ശനത്തിനൊരുങ്ങുന്ന മാന്യ കോവൂരും, ഇടമറുകും മറ്റു പലരും എന്തു മനുഷ്യസേവനമാണു ചെയ്യുന്നത്....ഈ ജീവിതം കൊണ്ട് അവര്‍ തന്ന ബാക്കിപത്രമെന്താണ്....?...ഭാരതത്തിന്റെ ഭാവി ചരിത്രത്തില്‍ ഇവരുടെ ചിത്രമെത്തരത്തിലായിരിക്കും?....ഒന്നു സ്വയം ചോദിക്കുക.....

പാവത്താൻ said...

ഞാനൊന്നും പറയുന്നില്ല!!!
നിങ്ങളോട് ദൈവം ചോദിച്ചു കൊള്ളും.....