പിന്നീട് അതേ വര്‍ഷം തന്നെ ജൂലൈയില്‍ ചെറായില്‍ വച്ചു നടന്ന വളരെ വിപുലമായ ബ്ലോഗ് മീറ്റിലും പങ്കെടുക്കാന്‍ എനിക്ക് സാധിച്ചു.അതിനു ശേഷം“ ചെറായിമീറ്റ് -വ്യത്യസ്തനാമൊരു ബ്ലോഗറാം....’ എന്ന പേരില്‍ ഒരു പോസ്റ്റ് ഞാന്‍ “ആല്‍ത്തറ’ ബ്ലോഗില്‍ ഇട്ടിരുന്നു.തൊടുപുഴയില്‍ നിന്ന് ചെറായിയില്‍ എത്തുമ്പോള്‍ പങ്കെടുത്തവരുടെ എണ്ണം 30 ല്‍ നിന്ന് 80 ആയിരുന്നു.
പിന്നീട് നടന്ന എറണാകുളം മീറ്റില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.
പിന്നെ ഒരു ബ്ലോഗേര്‍സ് മീറ്റില്‍ പങ്കെടുക്കാന്‍ പറ്റിയത് ഇപ്പോളാണ്.ചെന്നൈയില്‍ നിന്ന് ടിക്കറ്റ് കിട്ടാനുള്ള വിഷമം കാരണം വന്നെത്താന്‍ സാധിക്കുമോ എന്ന് സംശയം ഉണ്ടായിരുന്നെങ്കിലും അവസാനനിമിഷം ടിക്കറ്റ് ലഭിച്ചു.മാത്രവുമല്ല മംഗലാപുരത്ത് ഓഫീസ് ആവശ്യത്തിനായി പോകേണ്ടതുമുണ്ടായിരുന്നതുകൊണ്ട് യാത്ര “പകുതി” ഒഫീഷ്യല്‍ ആയി മാറുകയും ചെയ്തു.
അങ്ങനെയാണു 17നു രാവിലെ തിരൂര്‍ സ്റ്റേഷനില്‍ വണ്ടിയിറങ്ങുന്നത്.സാബു കോട്ടോട്ടിയെ വിളിച്ച വരാനുള്ള വഴി ചോദിച്ച് ഓട്ടോ പിടിച്ച് തുഞ്ചന്‍ പറമ്പിലെത്തി.ആദ്യമായിട്ടാണു അവിടെ പോകുന്നത്.അവിടെ അപ്പോള്‍ തന്നെ പലരും എത്തിച്ചേര്‍ന്നിരുന്നു.എല്ലാവരേയും പരിചയപ്പെട്ടു. പത്തരയോടെ കൂടുതല്‍ ആളുകള്‍ വന്നെത്തി.പലരേയും നേരത്തെ പരിചയമുണ്ടായിരുന്നു.ചിലരെ ആദ്യമായി കണ്ടു പരിചയപ്പെട്ടു.കാണാന്‍ ആഗ്രഹിച്ച പലരേയും കണ്ടു..ചില സുഹൃത്തുക്കളുമായി ഓര്‍മ്മ പുതുക്കി.എല്ലാവരേയും നേരിട്ട് പരിചയപ്പെടാന്‍ സാധിച്ചില്ല.പങ്കാളിത്തം കൊണ്ട് ഏറ്റവും വലിയ മീറ്റായിരുന്നു തിരൂരിലേത്.
വിശദമായ വിവരണം പലരും എഴുതിയതുകൊണ്ട് വീണ്ടും എഴുതാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.ക്യാമറ കൊണ്ടു പോകാതിരുന്നതുകൊണ്ട് ചിത്രങ്ങളുമെടുക്കാനും സാധിച്ചില്ല.പല നല്ല സുഹൃത്തുക്കളില്‍ നിന്നും ലഭിച്ചതും “മോഷ്ടിച്ചതും”ആയ ചില ചിത്രങ്ങള്‍ ഇടുക മാത്രമേ ഈ പോസ്റ്റില്‍ ഞാന്‍ ചെയ്യുന്നുള്ളൂ.മനോരാജ്, മുള്ളൂക്കാരന്‍, ശങ്കര്‍,ജയന് ഏവൂര്‍,സജ്ജീവേട്ടന് എന്നിവര്‍ക്ക് പ്രത്യേകം നന്ദി.
( സജ്ജീവേട്ടന്റെ ഓരോരോ വികൃതികള്‍-ഒരു കൊടിയും കൂടി ഏല്‍പ്പിച്ചു)
( അതുല്യ, ഞാന്‍, ശങ്കര്‍ , മത്താപ്പ് എന്ന ദിലീപ് നായര്‍)
(ജബ്ബാര്‍ മാഷിനോടൊപ്പം)
(ചിരിച്ച മുഖത്തോടെ അല്ലാതെ കാണാന്‍ പറ്റാത്ത ബ്ലോഗര്‍ കിച്ചു എന്ന വാഹിദ)
( ബ്ലോഗര്‍ അച്ചായന് എന്ന സജി മാര്‍ക്കോസിന്റെ ഒരു പൊക്കം)
( നന്ദകുമാര്‍,കിച്ചു,മനോരാജ്,പ്രവീണ്‍ എന്നിവരോടൊപ്പം)
(നിരക്ഷരന്, അതുല്യ)
(ശൈലന്റെ കവിതകളിലെ പ്രണയഭാവങ്ങളില്‍ മുഴുകി ഇരുന്നപ്പോള്‍)
(നിരക്ഷരന്, അതുല്യ)
(ശൈലന്റെ കവിതകളിലെ പ്രണയഭാവങ്ങളില്‍ മുഴുകി ഇരുന്നപ്പോള്‍)
(ബ്ലോഗര്‍ ലതി എന്ന ലതികാ സുഭാഷ് വന്നപ്പോള്‍....വലതുവശത്ത് അതുല്യ)
(തുഞ്ചന്‍ സ്മാരകത്തിനു മുന്നില്‍)
മീറ്റിലെ ഈറ്റിനു ആദ്യ പന്തിയില്‍ തന്നെ ഇടിച്ചു കയറി.എനിക്ക് 2.45 നുള്ള പരശുരാമനെ പിടിക്കണമായിരുന്നു.ടിക്കറ്റ് നേരത്തെ തന്നെ റിസര്‍വ് ചെയ്തിട്ടുള്ളതാണ്.സജി അച്ചായനും കൂട്ടര്‍ക്കും എറണാകുളത്തിനും പോകണം.അവരെന്നെ സ്റ്റേഷനില്‍ ഇറക്കി വിടാമെന്ന് സമ്മതിച്ചു.’ഈറ്റ്” കഴിഞ്ഞപ്പോള്‍ തന്നെ 2.15. എറണാകുളത്തിനു പോകേണ്ട സജ്ജീവേട്ടന് അപ്പോളും കാരിക്കേച്ചര്‍ സൃഷ്ടികളില്‍ മുഴുകി ഇരിക്കുന്നു.പിന്നെ സജി അച്ചായനും നന്ദനും കൂടി ഒരു വിധത്തില്‍ സജ്ജിവേട്ടനെ പൊക്കിയെടുത്ത് വണ്ടിയിലിട്ടു...സജിഅച്ചായന്‍, സജ്ജിവേട്ടന്,അതുല്യ, കിച്ചു, ഞാന്‍ പിന്നെ പുറകില്‍ പെട്ടികള്‍ക്കിടയില്‍ മത്താപ്പ് എന്ന ദിലിപ് നായരും.തമാശകളും പൊട്ടിച്ചിരികളും നിറഞ്ഞ ആ വണ്ടിയില്‍ ഇരുന്നപ്പോള്‍ സത്യത്തില്‍ മംഗലാപുരം യാത്ര വിട്ട് ഇവരോടൊപ്പം എറണാകുളത്തേക്ക് പോയാലോ എന്ന് തോന്നിപ്പോയി.പക്ഷേ എന്തു ചെയ്യാം..? സജി അച്ചായന് വണ്ടി പായിച്ചു..എന്നിട്ടെന്ത് ? രണ്ടു തവണ വഴി തെറ്റിപ്പോയി..അപ്പോള്‍ സമയം 2.40..ട്രയിന്‍ വരാന്‍ അഞ്ചുമിനിട്ട് മാത്രം.ഒരു വിധത്തില്‍ ഓടിപ്പിടിച്ച് സ്റ്റേഷനില്‍ ചാടിയിറങ്ങി പ്ലാറ്റ് ഫോമില്‍ ചെന്നു..അപ്പോള്‍ അതാ അനൌണ്സ്മെന്റ്
“ തിരുവനന്തപുരത്തു നിന്നും മംഗലാപുരം വരെ പോകുന്ന പരശുറാം എക്സ്പ്രസ് 15 മിനിട്ട് വൈകി ഓടിക്കൊണ്ടിരിയ്കുന്നു....” ..
ഹോ...ആശ്വാസം..ഒരു കുപ്പി വെള്ളം വാങ്ങിക്കുടിച്ചു ! വെയിറ്റിംഗ് റൂമില്‍ ഇരുന്ന് മറ്റൊരു മീറ്റിന്റെ കൂടി ഓര്‍മ്മകളില്‍ മുഴുകി !
21 comments:
സമയം 2.40..ട്രയിന്‍ വരാന്‍ അഞ്ചുമിനിട്ട് മാത്രം.ഒരു വിധത്തില്‍ ഓടിപ്പിടിച്ച് സ്റ്റേഷനില്‍ ചാടിയിറങ്ങി പ്ലാറ്റ് ഫോമില്‍ ചെന്നു..അപ്പോള്‍ അതാ അനൌണ്സ്മെന്റ്
“ തിരുവനന്തപുരത്തു നിന്നും മംഗലാപുരം വരെ പോകുന്ന പരശുറാം എക്സ്പ്രസ് 15 മിനിട്ട് വൈകി ഓടിക്കൊണ്ടിരിയ്കുന്നു....” ..
ഹോ...ആശ്വാസം..ഒരു കുപ്പി വെള്ളം വാങ്ങിക്കുടിച്ചു ! വെയിറ്റിംഗ് റൂമില്‍ ഇരുന്ന് മറ്റൊരു മീറ്റിന്റെ കൂടി ഓര്‍മ്മകളില്‍ മുഴുകി !
ഓ...എന്റെ സുനിലേ...വഴി ചെന്നൈന്നു തന്നെ ക്ലിയർ ആക്കി പോവാരുന്നു...:) ഒരിക്കൽ എന്റെ വിള നിലമായിരുന്നു...തുഞ്ചൻ പറമ്പ്..:)) ചോദിച്ചിരുന്നെങ്കിൽ.വഴി തെറ്റില്ലാരുന്നു...:))
വളരെ നല്ല കുറിപ്പ്. വരണമെന്നു കരുതീതാ...നിങ്ങളേ പോലെ പ്രശസ്തയല്ലാത്തതു കൊണ്ട്.....വന്നില്ല....!! :)))
വൈകിയെങ്കിലും പോസ്റ്റിന് കാമ്പും മധുരവുമുണ്ട്
അതേയ്.. അന്ന് പരിചയപ്പെട്ടപ്പോൾ എനിക്ക് ആദ്യം മനസ്സിലായില്ലായിരുന്നു. ങ്ങള് നേരിൽ കാണാൻ ഭയങ്കര സുന്ദരനാ.
ഹോ, അങ്ങിനെ സുനിലിന്റെ പോസ്റ്റും വന്നു...!
nalla vivaranam... avide undaaayirunnu....
http://nelaambari.blogspot.com/2011/04/bloggers-meet-thunjan-parambuthiroor.html
നേരിൽ പരിചയപ്പെട്ടില്ല, അടുത്ത മീറ്റിനാകട്ടെ!
പരിചയപ്പെടാൻ കഴിയാഠതിൽ നഷ്ടബോധം ഉണ്ട്.എപ്പോഴെങ്കിലും കാണാം..
ആ തിരക്കിനിടയിലും ഇത്രയും പടങ്ങളിലൊക്കെ കേറിപ്പറ്റിയോ?
@ പാപ്പാത്തി ::: കൊള്ളാം ഇത്ര വഴിയറിയാവുന്ന ആളിനെ ആ പരിസരത്തൊന്നും കണ്ടില്ലല്ലോ :)
@ഷെരിഫ് മാഷേ:: ഈ ഫോട്ടോ എല്ലാം മോഷ്ടിച്ചു വന്നപ്പോളെക്കും സമയം പോയി
@കുമാരന്:: കുമാരന്റെ ഞാന്‍ എന്റെ “ബ്രാന്‍ഡ് അംബാസഡര്‍ “ ആയി നിയമിച്ചിരിയ്കുന്നു..അല്പം കൂടി പ്രചാരണം ആവാം :)
@കുഞ്ഞൂസ്:: ഇനി പെട്ടി പൂട്ടാം അല്ലേ?
@മനു:: ഇനിയും സമയമുണ്ടല്ലോ കാണാം
@ശ്രീനാഥന്‍:: കാണാം
@ യൂസുഫ്ഫാ:: നമ്മള് പരിചയപ്പെട്ടല്ലോ..മക്കളേയും പരിചയപ്പെട്ടിരുന്നു..മറന്നു അല്ലേ? വയസ്സും പ്രായവും ആയി
@ പാവത്താന്‍ മാഷേ:: ഒന്നും പറയേണ്ട, ഈ കയറിപ്പറ്റാനുള്ള തിരക്കുകളിലായിരുന്നു :)
അപരിചിതരായി നമ്മള് വരുന്നു...
പരിചിതരായി മടങ്ങുന്നു..
എന്നുമെന്നും ഓർത്തിരിക്കാൻ ഒരു പിടി സ്നേഹവുമായി...
ഇത് തന്നെയാണ് മീറ്റുകളുടെ മേന്മ ..!
കേട്ടൊ ഭായ്
ആദ്യത്തെ രണ്ടു മീറ്റുകളിലും ഞാനുമുണ്ടായിരുന്നു, തൊടുപുഴയും ചെറായിയും.
തുഞ്ചൻപറമ്പിലെത്താൻ മോഹമുണ്ടായിരുന്നു, കഴിഞ്ഞില്ല. ഇനിയും വരും മീറ്റുകൾ, അല്ലേ?
ഇത് റീപോസ്റ്റാണോ??
മുമ്പ് വായിച്ച് കമന്റിയിരുന്നല്ലോ...!!
ജബ്ബാര്‍മാഷ് ശരിക്കും പാവാണെന്ന് പറഞ്ഞ്
(അയ്യോ മൊത്തം കണ്ഫ്യൂഷന്...!!)
ആശംസകളോടേ
ഭാഗ്യവാനേ, അടുത്ത മീറ്റിനെങ്കിലും ഈയുള്ളവന് എത്താൻ കഴിയുമോ ആവോ ?
തിരൂരില്‍ വന്നാല്‍ ആര്‍ക്കും നഷ്ടം തോന്നില്ല... അതാ ഞമ്മടെ നാട്..
പോസ്റ്റ് കൊള്ളാം.
nalla vatharanam ashamshakal
ashamshakal
അങ്ങിനെ ആ മീറ്റും കഴിഞ്ഞു. ഇനിയും ഒരു മീറ്റില്‍ കാണാം അല്ലേ സുനിലേ..
ഇത്തിരി വൈകിയാലെന്താ? തുഞ്ചൻ പറമ്പ് എപ്പോഴും സജീവമായിരിക്കട്ടെ
അടുത്ത മീറ്റിനു ഞാനും വരും.
Post a Comment