ഏതു രംഗത്താണെങ്കിലും “ innovation" എന്നൊരു സംഗതി ഉണ്ട്..അത് കൊണ്ടു വരുന്നവർ എന്നും മറ്റുള്ളവരേക്കാൾ ഒരു പിടി മുന്നിൽ നിൽക്കും.കഥാപ്രസംഗത്തിനു പുതിയ മുഖം നൽകുന്നതിൽ കെടാമംഗലം സദാനന്ദൻ ഒക്കെ മുന്നിൽ നിന്നുവെങ്കിലും അവിടെ നിന്ന് ഒരു കാതം മുന്നോട്ട് പോകാൻ അദ്ദേഹത്തിനു പറ്റിയില്ല.ആ ശൈലി പഴമയിൽ തങ്ങി നിന്നു.അദ്ദേഹത്തിന്റെ “രമണൻ “ എന്ന കഥ ഏതാണ്ട് 3500 സ്റ്റേജുകളിൽ അവതരിപ്പിക്കപ്പെട്ടു.പക്ഷേ സാംബശിവനാകട്ടെ വിശ്വസാഹിത്യത്തിലെ പല പ്രമുഖ കൃതികൾക്കും കഥാപ്രസംഗ രൂപം നൽകി അവതരിപ്പിച്ചു.അങ്ങനെ ചെയ്യുമ്പോൾ ആ കഥയേയും കഥാപാത്രങ്ങളെയും കേരളീയമായ അല്ലെങ്കിൽ മലയാളികൾക്ക് വേഗത്തിൽ മനസ്സിലാകുന്ന പശ്ചാത്തല രംഗങ്ങൾ ഒരുക്കി അവതരിപ്പിക്കുന്നതിൽ അദ്ദേഹം വിജയിച്ചു.വളരെ ഗഹനമായ കഥകൾ പോലും മലയാളിയുടെ നാവിൻ തുമ്പിൽ തത്തിക്കളിക്കുന്നതു പോലെ പറഞ്ഞു പ്രതിഫലിപ്പിക്കുന്നതിൽ അദ്ദേഹം പ്രഗത്ഭനായിരുന്നു. ആ കഥപറച്ചിലിന്റെ രീതി ആൾക്കാരെ പിടിച്ചിരുത്തി.സംഭാഷണങ്ങൾ അവതരിപ്പിക്കുന്നതിലെ വ്യതിരിക്തതയാണു ഏറ്റവും ശ്രദ്ധിയ്ക്കപ്പെട്ടത്.ശബ്ദം മാറ്റിക്കൊണ്ടുള്ള സംഭാഷണരീതികൾ,അതിനൊടോത്തുള്ള അഭിനയം എല്ലാം ജനങ്ങളുടെ കൈയടി ഏറ്റുവാങ്ങി.പാട്ടുകളിലെ വ്യത്യസ്തമായ സംഗീതാത്മകതയും അദ്ദേഹത്തെ മറ്റുള്ള കാഥികരിൽ നിന്ന് വേറിട്ട് നിർത്തി.
സാംബശിവൻ അവതരിപ്പിച്ച കഥകൾ നോക്കുക ( കട: വിക്കി)..അവയുടെ വ്യത്യസ്തത കാണുക..പല വിദേശ നോവലുകളിലേയും കഥകളെയും കഥാപാത്രങ്ങളേയും ഏതു സാധാരണക്കാരനായ മലയാളിക്കും പരിചിതനാക്കിയത് അദ്ദേഹമാണു.
- ദേവത (1949)
- കൊച്ചുസീത (1949)
- മഗ്ദലനമറിയം(1950)
- വാഴക്കുല,വത്സല(1951)
- ഭാരതസ്ത്രീകൾതൻ ഭാവശുദ്ധി (1952)
- ആയിഷ(1953)
- തറവാടിന്റെ മാനം(1953)
- പുത്തങ്കലവും അരിവാളും(1954)
- റാണി(1955)
- പട്ടുനൂലും വാഴനാരും (1956)
- കുടിയൊഴിക്കൽ (1957)
- പ്രേമശിൽപ്പി (1958)
- താര(1959)
- പരീക്ഷണം(1960)
- പുള്ളിമാൻ (1961)
- ചന്ദനക്കട്ടിൽ(1962)
- അനീസ്യ (1963)
- ഒഥല്ലൊ (1964)
- ആന്റിഗണി(1965)
- കാക്കത്തമ്പുരാട്ടി(1966)
- മേലങ്കി(1967)
- അന്നാക്കരീനിന(1968)
- റോമിയൊ & ജൂലിയറ്റ്(1969)
- ഉയിർത്തെഴുന്നേൽപ്പ് (1970)
- ഡൊൺ ശാന്തമായി ഒഴുകുന്നു (1971)
- ഹേന (1972)
- കുമാരനാശാൻ(1973)
- വിലക്കുവാങ്ങാം (1974)
- നെല്ലിന്റെ ഗീതം (1975)
- ഇരുപതാം നൂറ്റാണ്ട് (1976)
- ഗുരുദേവൻ(1976)
- നല്ലഭൂമി(1977)
- റയിൻബൊ(1978)
- സംക്രാന്തി (1979)
- ഗോസ്റ്റ് (1980)
- യന്ത്രം (1981)
- ക്ലിയൊപാട്ര (1982)
- കാരമസൊവ് സഹൊദരന്മാർ (1983)
- ദേവലോകം (1984)
- പ്രതി (1985)
- ദിവ്യതീർത്ഥം (1986)
- സനാറ്റ (1986)
- ദേശസ്നേഹി (1987)
- അർത്ഥം (1988)
- വ്യാസനും മാർക്സും (1989)
- ലാഭം ലാഭം (1990)
- 1857 (1990)
- സെഡ് (1991)
- കുറ്റവും ശിക്ഷയും (1992)
- സിദ്ധാർത്ഥ (1993)
- പതിവ്രതയുടെ കാമുകൻ (1994)
- ഏഴു നിമിഷങ്ങൾ (1995)
അനുബന്ധം:: സാംബശിവന്റെ “ സിദ്ധാർത്ഥ” എന്ന കഥാപ്രസംഗത്തിന്റെ ആ വർഷത്തെ ആദ്യ പരിപാടിയുടെ ഉദ്ഘാടനം സ: ഇ എം എസ് നിർവഹിയ്ക്കുന്നതിന്റെ വീഡിയോ ഇവിടെ കാണാം.ഏതെങ്കിലും ഒരു പരിപാടി ഉദ്ഘാടനം ചെയ്യുമ്പോൾ വെറുതെ എന്തെങ്കിലും പ്രസംഗിച്ച് പോകുന്നവരിൽ നിന്ന് സ:ഇ എം എസ് എങ്ങനെ വ്യത്യസ്തനായിരുന്നു എന്ന് നോക്കുക..അതിനായി ഹെർമൻ ഹെസേയുടെ നോവൽ വായിച്ചിട്ടാണു ഇ എം എസ് വരുന്നതും അതിനെ പറ്റി പറയുന്നതും...സാംബശിവന്റെ മറുപടി പ്രസംഗത്തിൽ ഇ എം എസിനെ പറ്റി ചില നല്ല നിരീക്ഷണങ്ങളും നടത്തുന്നുണ്ട്
(ചിത്രത്തിനു കടപ്പാട് ഗൂഗിൾ)
11 comments:
ഒരു ഏപ്രില്‍ 23 കൂടി വിട വാങ്ങുമ്പോള്‍ ഈ മഹാനായ കലാകാരന് അന്തരിച്ചിട്ട് 16 വര്‍ഷങ്ങള്‍ കടന്നു പോയിരിയ്ക്കുന്നു! ഇരുമ്പിനെ കാന്തം ആകർഷിയ്ക്കുന്നത് പോലെയായിരുന്നു ഒരു കാലത്ത് ഇദ്ദേഹത്തിന്റെ കഥകൾ മലയാളിയെ ആകർഷിച്ചിരുന്നത്..
സാംബശിവന്റെ കഥകള്‍ കേട്ടു എത്ര കണ്ണീരൊഴുക്കിയിരിക്കുന്നു, എത്രയെത്ര കഥാപാത്രങ്ങളെ പരിചയപ്പെട്ടിരിക്കുന്നു...! പലപ്പോഴും ആലോചിച്ചിട്ടുണ്ട് , ഈ കലാരൂപം എങ്ങിനെ മാഞ്ഞുപോയീന്ന്...
ശ്രദ്ധേയമായി ഈ സ്മരണാഞ്ജലി സുനില്‍ ...
പണ്ടൊക്കെ ഉത്സവ സീസണുകളിൽ
എത്രയെത്ര സ്ഥലങ്ങളിലേക്കാണ് ഈ കലാപ്രതിഭയുടെ കഥകൾ കേൾക്കാൻ
സൈക്കിൾ ചവിട്ടി പോയിട്ടുൾലതെന്ന് ഇപ്പോൾ ഓർക്കാനെ വയ്യാ...!
പല ലോക ക്ലാസിക്
കഥാപാത്രങ്ങളേയും ഞാൻ
തൊട്ടറിഞ്ഞിട്ടുള്ളത് ഈ കഥ
പറച്ചിൽ കാരനിൽ കൂടിയാണ് കേട്ടൊ ഭായ്
അദ്ദേഹത്തിന്റെ എല്ലാ കഥകളുടെയും ഓഡിയോ അല്ലെങ്കില്‍ വീഡിയോ ആരെങ്കിലും ഒന്ന് അപ്ലോഡ് ചെയ്തിരുന്നു എങ്കില്‍ എന്ന് വെറുതെ ആശിച്ചു പോവുന്നു . എത്ര വലിയ കഥ പരച്ചിലുകാരന് ആയിരുന്നു അദ്ദേഹം ! ലേഖനത്തിന് നന്ദി !
കഥാപ്രസംഗം എന്ന കലയെയും സാംബശിവനെയും മാറ്റി നിര്‍ത്തിക്കൊണ്ട് സംസാരിക്കാതെ തയ്യാറാക്കിയ ഒരു നല്ല ലേഖനം.
സ്മരണാന്ജലികള്‍..
സാംബശിവനെ ഓര്‍മ്മിപ്പിച്ച ഈ പോസ്റ്റിനു നന്ദി.
ഒരു മഹാനായ കലാകാരനെ വീണ്ടും ഓര്‍മ്മയിലേക്ക് കൊണ്ട് വന്നതിനു നന്ദി.. എത്രയോ ലോക ക്ലാസിക്കുകള്‍ സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയില്‍ പച്ചവെള്ളം പോലെ മനസ്സിലേക്ക് ഒഴിച്ച് കൊടുക്കാന്‍ ഈ വലിയ മനുഷ്യനുണ്ടായിരുന്ന കഴിവ് അപാരം തന്നെ ആയിരുന്നു.. എത്രയോ വേദികളുടെ മുന്നില്‍ ഇരുന്നു ലൈവായി ആസ്വദിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്.. ആശംസകളോടെ..
മൺമറഞ്ഞുപോയ ഒരു മഹാനായ കലാകാരനെയും,കാലയവനികയ്ക്കുള്ളിലേയ്ക്ക് ചേക്കേറിക്കഴിഞ്ഞ ഒരു മഹത്തായ കലാരൂപത്തെയും ഓർമ്മയിലേയ്ക്ക് തിരികെ കൊണ്ടുവന്നതിന് ഏറെ നന്ദി... അദ്ദേഹത്തിന്റെ കഥാപ്രസംഗങ്ങൾ നേരിട്ട് കേൾക്കാൻ ഭാഗ്യമുണ്ടായിട്ടില്ലെങ്കിലും, റേഡിയോ വഴിയും, കാസറ്റുകളിൽനിന്നുമായി പലപ്പോഴും ആസ്വദിയ്ക്കുവാൻ കഴിഞ്ഞിട്ടുണ്ട് എന്നതു തന്നെ ഒരു ഭാഗ്യമാണ്...
മഹത്തായ ഒരു കലയോട് കാണിയ്ക്കുന്ന അവഗണനയും, കലോത്സവ സ്റ്റേജുകളിൽമാത്രമായുള്ള ഒതുങ്ങിപ്പോകലും കണ്ട്, അകലെയെവിടെയോ നിന്ന് കലാകേരളത്തെ നോക്കിക്കാണുന്ന അദ്ദേഹത്തിന്റെ മനസ്സും വേദനിയ്ക്കുന്നുണ്ടാകാം...
ഈ സ്മരണാഞലിയ്ക്കൊപ്പം ഒരു കുടന്ന പൂക്കൾകൂടി അർപ്പിയ്ക്കുന്നു.
RED Salute for gr8 man
ഇതൊക്കെ ഓര്‍മ്മിപ്പിച്ചതിനു നന്ദി... സാംബശിവനു ശേഷം കഥാപ്രസംഗം ഒന്നുകില്‍ ഇല്ലാതാവുന്നു, അല്ലെങ്കില്‍ കോമഡിഷോകളില്‍ പരിഹസിക്കപ്പെടേണ്ട ഒന്നായിമാറി
അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചത് നന്നായി. ഇന്ന് കഥാപ്രസംഗകല സ്കൂള്‍ യുവജനോത്സവത്തിന്റെ മാത്രം ഭാഗമായത് പോലെ.. സാംബശിവനും കെടാമംഗലം സദാനന്ദനും നയിച്ച വഴികളിലൂടെ അധികമാരും മുന്നേറിയില്ല എന്നൊരു തോന്നല്‍. ചില മിന്നായങ്ങള്‍ പോലെ സൂരജ് സത്യനും മറ്റും കടന്നുവന്നു എങ്കിലും ഒന്നുമായില്ല..
Post a Comment