2006 ലെ യു എൻ ജനറൽ അസംബ്ലിയിൽ അന്നത്തെ യു എസ് പ്രസിഡണ്ടായിരുന്ന ജോർജ്ജ് ബുഷിനെതിരെ ആഞ്ഞടിച്ചു കൊണ്ട് ഹ്യൂഗോ ഷാവേസ് നടത്തിയ പ്രശസ്തമായ പ്രസംഗമാണ് ആദ്യം തന്നെ മനസ്സിലോടിയെത്തുന്നത്.
“ഇന്നലെ ഇവിടെ ഒരു നരഭോജി വന്നിരുന്നു.അതിന്റെ മണം ഇപ്പോളും ഇവിടെയുണ്ട്..അമേരിക്കൻ പ്രസിഡണ്ടിന്റെ മണമാണ് അത്” എന്ന് സാമ്രാജ്യത്വത്തിന്റെ മുഖത്ത് നോക്കി പറഞ്ഞ ഷാവേസ് “ അമേരിക്കൻ പ്രസിഡണ്ടിനെ സൾഫർ മണക്കുന്നു” എന്നും കൂടി നട്ടെല്ലുയർത്തി നിന്ന് പ്രഖ്യാപിച്ചു.
ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ശേഖരമാണു വെനിസ്വലയ്ക്ക് ഉള്ളത്.ഇനിയും തുറന്നിട്ടില്ലാത്തെ എണ്ണപ്പാടങ്ങൾ കൂടി വന്നു
കഴിയുമ്പോൾ അത് സൌദി അറേബ്യയെ മറികടക്കും..എന്നാൽ ഇങ്ങനെ ഒക്കെ
ആയിരുന്നിട്ടും 1998 ൽ ഷാവേസ് അധികാരത്തിൽ വരുമ്പോൾ 70 ശതമാനം പേരും
ദാരിദ്ര്യം അനുഭവിച്ചിരുന്ന ഒരു രാജ്യമായിരുന്നു വെനിസ്വല. തികച്ചും ജനാധിപത്യപരമായി അധികാരത്തിൽ വന്ന അദ്ദേഹത്തിനു കടുത്ത വെല്ലുവിളികളാണു നേരിടേണ്ടി വന്നത്.അത് അവസാനം 2002 ലെ അട്ടിമറിയിലേക്ക് വരെ ചെന്നെത്തി.എന്നാൽ ജനങ്ങൾ ഷാവേസിനു അനുകൂലമായി തെരുവിൽ ഇറങ്ങിയതോടെ ആ അട്ടിമറി ശ്രമം പരാജയപ്പെടുകയാണുണ്ടായത്.അതിനു ശേഷം അദ്ദേഹം
ആദ്യമായി ചെയ്ത നടപടി രാജ്യത്തെ പ്രധാന എണ്ണക്കമ്പനിയെ ദേശസാൽക്കരിയ്ക്കുക
എന്നതാണ്.എന്നിട്ട് അതിൽ നിന്നുള്ള വരുമാനത്തെ സാമൂഹിക സുരക്ഷാ
പദ്ധതികൾക്കും ജീവിത നിലവാരം മെച്ചെപ്പെടുത്തുന്നതിനും ഉപയോഗിച്ചു.അതിന്റെ
ഒക്കെ ഫലമായി ദാരിദ്യ നിലവാരം 70 ൽ നിന്ന് 20 ശതമാനമായി കുറഞ്ഞു. അതീവ ദരിദ്രരുടെ എണ്ണം 40 % ൽ നിന്ന് 7.3 % ആയി കുറഞ്ഞു.
ഇത് കൂടാതെ നിരവധി സാമൂഹ്യ സുരക്ഷാ പദ്ധതികൾ, പെൻഷനുകൾ, കുടിവെള്ള പദ്ധതികൾ ,ആരോഗ്യ രംഗത്തെ പദ്ധതികൾ എന്നിവയെല്ലാം നടപ്പിലാക്കുന്നതിൽ ഷാവേസ് മുന്നിട്ട് നിന്നു.അദ്ദേഹത്തിന്റെ ഭരണകാലത്ത് വെനിസ്വല കൈവരിച്ച മറ്റു ചില പ്രധാന നേട്ടങ്ങൾ ഇവയാണ്
2012 ഒക്ടോബറിലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷവും ഒന്നിച്ചു നിന്നിട്ടും 55% വോട്ട് നേടി വീണ്ടും അധികാരത്തിൽ അദ്ദേഹം തുടരാൻ സഹായിച്ചത് പാവപ്പെട്ടവർക്കായി അദ്ദേഹം നടപ്പിലാക്കിയ ഇത്തരം പദ്ധതികളാണ്.
സ്വന്തം രാജ്യത്തെ ജീവിത നിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല, മറ്റു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളെ കൈയയച്ച് സഹായിക്കുക കൂടി ചെയ്തിട്ടുണ്ട് ഷാവേസ്. ഏതാണ്ട് 36 ബില്യൺ യു എസ് ഡോളറിന്റെ സഹായം വിവിധ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്കായി അദ്ദേഹം ചെയ്തിട്ടുണ്ട്.ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ ഒരു കോൺഫെഡറേഷൻ ഉണ്ടാക്കി അമേരിക്ക ഉയർത്തുന്ന വെല്ലുവിളികൾക്കെതിരെ യോജിച്ചു നിന്ന് പോരാടാൻ അദ്ദേഹത്തിനു സാധിച്ചു.ഐ എം എഫിനും വേൾഡ് ബാങ്കിനും ബദലായി സഹകരണ മേഖലയിൽ “വേൾഡ് ഹുമാനിറ്റേറിയൻ ബാങ്ക്” ( World humanitarian Bank) കൊണ്ടുവരികയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.ഇറാക്കിലെ യുദ്ധത്തിന്റെ പേരിൽ അമേരിക്കയുടെ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയ ഷാവേസ് വെസ്റ്റ് ബാങ്കിലെ അതിക്രമങ്ങളുടെ പേരിൽ ഇസ്രായേലുമായുള്ള നയതന്ത്രബന്ധവും വിച്ഛേദിച്ചു. ധീരമായ ഇത്തരം നടപടികൾ അദ്ദേഹത്തെ അമേരിക്കയുടെ കണ്ണിലെ കരടാക്കി മാറ്റി.
ഷാവേസിന്റെ ഭരണം ഇൻഡ്യക്കും മറക്കാനാവാത്തതാണ്.ഇൻഡ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനമാണു വെനിസ്വലക്ക് ഉള്ളത്.ഷാവേസ് അധികാരമേൽക്കുമ്പോൾ വെനിസ്വലയിലെ എണ്ണ ഏറ്റവുമധികം കയറ്റുമതി ചെയ്തിരുന്നത് അമേരിക്കയിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും ആയിരുന്നെങ്കിൽ അദ്ദേഹത്തിന്റെ കാലത്ത് ഇൻഡ്യക്കും ചൈനക്കും ക്യൂബക്കും മുൻഗണന കിട്ടി.ബാരലിനു 4 ഡോളറോളം വിലക്കുറവിലാണു ഇൻഡ്യക്ക് വെനിസ്വല എണ്ണ നൽകിയിരുന്നത്.
നിയതമായ അർത്ഥത്തിൽ അദ്ദേഹം ഒരു പക്ഷേ ഒരു മാർക്സിസ്റ്റ് ആയിരുന്നില്ല,താനൊരു സോഷ്യൽ ഡമോക്രാറ്റ് ആണെന്ന് അദ്ദേഹം പറയുകയും ചെയ്തിട്ടുണ്ട്( ഈ അഭിമുഖം കാണുക)നിലവിലുള്ള മുതലാളിത്ത ഭരണ വ്യവസ്ഥിതിയെ പൂർണ്ണമായും അട്ടിമറിക്കുകയുണ്ടായിട്ടില്ല.അതിന്റെ ഫലമായി അദ്ദേഹത്തിന്റെ കാലത്തും സോഷ്യലിസ്റ്റ് വിരുദ്ധ ശക്തികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ സാധിച്ചിട്ടുണ്ട്.അടിസ്ഥാനതലങ്ങളിൽ എത്തിപ്പെടുന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ അഭാവം അവിടെ ഉണ്ടായിരുന്നു എന്നും കാണാം.എന്നാൽ ഇതൊക്കെ ആണെങ്കിലും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ നടന്ന 2002 ലെ അട്ടിമറി ശ്രമത്തിനു ശേഷം സോഷ്യലിസത്തിലേക്ക് അദ്ദേഹം നടത്തിയ ചുവടു വയ്പുകൾ ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്.സാമ്രാജ്യത്വത്തെ വെല്ലുവിളിക്കുക മാത്രമല്ല, സ്വന്തം രാജ്യത്ത് ഒരു ബദൽ മാതൃക സൃഷ്ടിച്ച് കാണിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
ഷാവേസ് വിടപറയുമ്പോൾ സാമ്രാജ്യത്വത്തിനെതിരെ ധീരമായി പൊരുതിനിന്ന മഹാനായ ഒരു ഇടതുപക്ഷ നേതാവിനെയാണു നഷ്ടമാകുന്നത്.ആ നഷ്ടം പെട്ടെന്ന് നികത്താവില്ലെങ്കിലും അദ്ദേഹത്തെപ്പോലെയുള്ളവരുടെ പ്രായോഗിക നടപടികൾ നമുക്കെല്ലാവർക്കും ഒരു മാതൃകയാണ് , പോരാട്ട വീഥികളിലെ വെളിച്ചമാണ്!
അഭിവാദനങ്ങൾ ഷാവേസ്..!
കടപ്പാട്: ചിത്രങ്ങൾക്ക് ഗൂഗിൾ
അവലംബം : Venezuelan economic and social performance under Hugo Chavez
2:Hugo Chavez- Death of a socialist
3:Invested in the Chavez Legacy
4: Venezuelan revolution after Chavez- article by Lal khan
“ഇന്നലെ ഇവിടെ ഒരു നരഭോജി വന്നിരുന്നു.അതിന്റെ മണം ഇപ്പോളും ഇവിടെയുണ്ട്..അമേരിക്കൻ പ്രസിഡണ്ടിന്റെ മണമാണ് അത്” എന്ന് സാമ്രാജ്യത്വത്തിന്റെ മുഖത്ത് നോക്കി പറഞ്ഞ ഷാവേസ് “ അമേരിക്കൻ പ്രസിഡണ്ടിനെ സൾഫർ മണക്കുന്നു” എന്നും കൂടി നട്ടെല്ലുയർത്തി നിന്ന് പ്രഖ്യാപിച്ചു.
( യു എൻ ജനറൽ അസംബ്ലിയിൽ ഷാവേസ് നടത്തിയ പ്രസംഗം-കടപ്പാട് യു ട്യൂബിലെ ഈ ഒറിജിനൽ വീഡിയൊ)
ഇത് കൂടാതെ നിരവധി സാമൂഹ്യ സുരക്ഷാ പദ്ധതികൾ, പെൻഷനുകൾ, കുടിവെള്ള പദ്ധതികൾ ,ആരോഗ്യ രംഗത്തെ പദ്ധതികൾ എന്നിവയെല്ലാം നടപ്പിലാക്കുന്നതിൽ ഷാവേസ് മുന്നിട്ട് നിന്നു.അദ്ദേഹത്തിന്റെ ഭരണകാലത്ത് വെനിസ്വല കൈവരിച്ച മറ്റു ചില പ്രധാന നേട്ടങ്ങൾ ഇവയാണ്
- ഭക്ഷ്യധാന്യ ഇറക്കുമതി 90% ൽ നിന്ന് 30% ആയി കുറഞ്ഞു
- കുട്ടികളിലെ പോഷകാഹാരക്കുറവ് 7.7 % ൽ നിന്ന് 3 % ആയി കുറഞ്ഞു
- ആരോഗ്യ രംഗം മെച്ചെപ്പെടുത്തി ഓരോ 10,000 പേർക്കും 58 ഡോക്ടർമാർ ലഭിക്കുന്ന അവസ്ഥവന്നു.നേരത്തെ ഇത് 18 ആയിരുന്നു
- രാജ്യത്തെ 96% ജനങ്ങൾക്കും ശുദ്ധജലം ആവശ്യത്തിനു ലഭ്യമാക്കി
- തൊഴിലില്ലായ്മ 2003 ൽ 16% ആയിരുന്നത് 2012 ആയപ്പോളേക്കും 5% നു അടുത്തായി കുറഞ്ഞു
- സാക്ഷരത 97% ൽ
- അടിസ്ഥാനവിദ്യാഭ്യാസം നേടുന്നവരുടെ ശതമാനം 90 കളിൽ 37-38 ആയിരുന്നത് 2012 ആയപ്പോളേക്കും 73% നും മേൽ എത്തിച്ചേർന്നു
- 1999 ൽ 5 ലക്ഷം ആൾക്കാർ വിവിധ ക്ഷേമ പെൻഷനുകൾ വാങ്ങിയിരുന്നത് 2012 ആയപ്പോളേക്കും 20 ലക്ഷം പേർക്ക് ക്ഷേമ പെൻഷനുകൾ നടപ്പിലാക്കി
- ആരോഗ്യവും വിദ്യാഭ്യാസവും സൌജന്യമാക്കി.
2012 ഒക്ടോബറിലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷവും ഒന്നിച്ചു നിന്നിട്ടും 55% വോട്ട് നേടി വീണ്ടും അധികാരത്തിൽ അദ്ദേഹം തുടരാൻ സഹായിച്ചത് പാവപ്പെട്ടവർക്കായി അദ്ദേഹം നടപ്പിലാക്കിയ ഇത്തരം പദ്ധതികളാണ്.
സ്വന്തം രാജ്യത്തെ ജീവിത നിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല, മറ്റു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളെ കൈയയച്ച് സഹായിക്കുക കൂടി ചെയ്തിട്ടുണ്ട് ഷാവേസ്. ഏതാണ്ട് 36 ബില്യൺ യു എസ് ഡോളറിന്റെ സഹായം വിവിധ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്കായി അദ്ദേഹം ചെയ്തിട്ടുണ്ട്.ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ ഒരു കോൺഫെഡറേഷൻ ഉണ്ടാക്കി അമേരിക്ക ഉയർത്തുന്ന വെല്ലുവിളികൾക്കെതിരെ യോജിച്ചു നിന്ന് പോരാടാൻ അദ്ദേഹത്തിനു സാധിച്ചു.ഐ എം എഫിനും വേൾഡ് ബാങ്കിനും ബദലായി സഹകരണ മേഖലയിൽ “വേൾഡ് ഹുമാനിറ്റേറിയൻ ബാങ്ക്” ( World humanitarian Bank) കൊണ്ടുവരികയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.ഇറാക്കിലെ യുദ്ധത്തിന്റെ പേരിൽ അമേരിക്കയുടെ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയ ഷാവേസ് വെസ്റ്റ് ബാങ്കിലെ അതിക്രമങ്ങളുടെ പേരിൽ ഇസ്രായേലുമായുള്ള നയതന്ത്രബന്ധവും വിച്ഛേദിച്ചു. ധീരമായ ഇത്തരം നടപടികൾ അദ്ദേഹത്തെ അമേരിക്കയുടെ കണ്ണിലെ കരടാക്കി മാറ്റി.
ഷാവേസിന്റെ ഭരണം ഇൻഡ്യക്കും മറക്കാനാവാത്തതാണ്.ഇൻഡ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനമാണു വെനിസ്വലക്ക് ഉള്ളത്.ഷാവേസ് അധികാരമേൽക്കുമ്പോൾ വെനിസ്വലയിലെ എണ്ണ ഏറ്റവുമധികം കയറ്റുമതി ചെയ്തിരുന്നത് അമേരിക്കയിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും ആയിരുന്നെങ്കിൽ അദ്ദേഹത്തിന്റെ കാലത്ത് ഇൻഡ്യക്കും ചൈനക്കും ക്യൂബക്കും മുൻഗണന കിട്ടി.ബാരലിനു 4 ഡോളറോളം വിലക്കുറവിലാണു ഇൻഡ്യക്ക് വെനിസ്വല എണ്ണ നൽകിയിരുന്നത്.
നിയതമായ അർത്ഥത്തിൽ അദ്ദേഹം ഒരു പക്ഷേ ഒരു മാർക്സിസ്റ്റ് ആയിരുന്നില്ല,താനൊരു സോഷ്യൽ ഡമോക്രാറ്റ് ആണെന്ന് അദ്ദേഹം പറയുകയും ചെയ്തിട്ടുണ്ട്( ഈ അഭിമുഖം കാണുക)നിലവിലുള്ള മുതലാളിത്ത ഭരണ വ്യവസ്ഥിതിയെ പൂർണ്ണമായും അട്ടിമറിക്കുകയുണ്ടായിട്ടില്ല.അതിന്റെ ഫലമായി അദ്ദേഹത്തിന്റെ കാലത്തും സോഷ്യലിസ്റ്റ് വിരുദ്ധ ശക്തികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ സാധിച്ചിട്ടുണ്ട്.അടിസ്ഥാനതലങ്ങളിൽ എത്തിപ്പെടുന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ അഭാവം അവിടെ ഉണ്ടായിരുന്നു എന്നും കാണാം.എന്നാൽ ഇതൊക്കെ ആണെങ്കിലും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ നടന്ന 2002 ലെ അട്ടിമറി ശ്രമത്തിനു ശേഷം സോഷ്യലിസത്തിലേക്ക് അദ്ദേഹം നടത്തിയ ചുവടു വയ്പുകൾ ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്.സാമ്രാജ്യത്വത്തെ വെല്ലുവിളിക്കുക മാത്രമല്ല, സ്വന്തം രാജ്യത്ത് ഒരു ബദൽ മാതൃക സൃഷ്ടിച്ച് കാണിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
ഷാവേസ് വിടപറയുമ്പോൾ സാമ്രാജ്യത്വത്തിനെതിരെ ധീരമായി പൊരുതിനിന്ന മഹാനായ ഒരു ഇടതുപക്ഷ നേതാവിനെയാണു നഷ്ടമാകുന്നത്.ആ നഷ്ടം പെട്ടെന്ന് നികത്താവില്ലെങ്കിലും അദ്ദേഹത്തെപ്പോലെയുള്ളവരുടെ പ്രായോഗിക നടപടികൾ നമുക്കെല്ലാവർക്കും ഒരു മാതൃകയാണ് , പോരാട്ട വീഥികളിലെ വെളിച്ചമാണ്!
അഭിവാദനങ്ങൾ ഷാവേസ്..!
കടപ്പാട്: ചിത്രങ്ങൾക്ക് ഗൂഗിൾ
അവലംബം : Venezuelan economic and social performance under Hugo Chavez
2:Hugo Chavez- Death of a socialist
3:Invested in the Chavez Legacy
4: Venezuelan revolution after Chavez- article by Lal khan
5:മറ്റു ലേഖനങ്ങൾ, അഭിമുഖങ്ങൾ
5 comments:
ഷാവേസ് വിടപറയുമ്പോൾ സാമ്രാജ്യത്വത്തിനെതിരെ ധീരമായി പൊരുതിനിന്ന മഹാനായ ഒരു ഇടതുപക്ഷ നേതാവിനെയാണു നഷ്ടമാകുന്നത്.ആ നഷ്ടം പെട്ടെന്ന് നികത്താവില്ലെങ്കിലും അദ്ദേഹത്തെപ്പോലെയുള്ളവരുടെ പ്രായോഗിക നടപടികൾ നമുക്കെല്ലാവർക്കും ഒരു മാതൃകയാണ് , പോരാട്ട വീഥികളിലെ വെളിച്ചമാണ്!
അഭിവാദനങ്ങൾ ഷാവേസ്..!
അഭിവാദനങ്ങൾ ഷാവേസ്....
വെനിസ്വലയുടെ അധിപനും നല്ലൊരു ഭരണാധികാരിയും അങ്ങിനെ ഇല്ലാതായി..!
ഷാവേസിനെ കുറിച്ചുള്ള കൂടുതല് അറിവുകള് പകര്ന്നു തന്ന സഖാവ് സുനില് കൃഷ്ണന് അഭിവാദ്യങ്ങള്.
ധീരനായി ജീവിച്ച ഒരു ഭരണാധികാരി. വളർച്ചാനിരക്കിനെ രണ്ടക്കം കടത്താനുള്ള ശ്രമത്തിനിടെ കാഴ്ചയും കേൾവിയും നഷ്ടപ്പെട്ടുപോവുന്ന നമ്മുടെ ഭരണാധികാരികൾ കണ്ടു പഠിക്കട്ടെ!
Post a Comment