Saturday, August 22, 2009

ചെന്നൈ(മദിരാശി)ക്ക് ഇന്ന് പിറന്നാൾ !


ചെന്നൈ ഇന്ന് പിറന്നാൾ ആഘോഷിക്കുകയാണ് .എത്രാമത്തേതെന്നോ? 370 ആം പിറന്നാൾ.ഇതു പോലെ 370 വർഷം മുൻപുള്ള ഒരു ആഗസ്റ്റ് 22 നു ആയിരുന്നു, കൃത്യമായി പറഞ്ഞാൽ 1639 ആഗസ്റ്റ് 22 നു ആണു അന്നത്തെ ബ്രിട്ടീഷ് ഭരണാധികാരിയായിരുന്ന ഫ്രാൻ‌സിസ് ഡേയ്ക്ക് നഗരം സ്ഥാപിക്കാനായി സ്ഥലം അനുവദിച്ചു കൊണ്ടുള്ള അനുമതി ഉടമ്പടിയിൽ അന്ന് ഈ തുറമുഖ നഗരം ഭരിച്ചിരുന്ന ചെന്നപ്പ നായ്കന്റെ മക്കൾ ഒപ്പു വച്ചത്.അങ്ങനെ ചെന്നൈ നഗരം പിറവിയെടുത്തു.

മീൻ‌പിടുത്തക്കാർ മാത്രം അധിവസിച്ചിരുന്ന ഒരു പ്രദേശം ഇന്ന് ലോകത്തിലെ 36 ആ മത്തെ ഏറ്റവും വലിയ മെട്രോപ്പോലിറ്റൻ നഗരമായി വളർന്നതിന്റെ ചരിത്രമാണു കഴിഞ്ഞ 370 വർഷങ്ങൾ !ഒരു നഗരത്തെ സംബന്ധിച്ചിടത്തോളം ഇതൊരു ചെറിയ കാലയളവ് ആണ്.ഒരു പക്ഷേ നഗരം അതിന്റെ കൌമാരം കഴിഞ്ഞു എന്ന് വേണമെങ്കിൽ പറയാം.

അല്പം ചരിത്രം

വിജയ നഗര സാമ്രാജ്യത്തിന്റെ അധീനതയിൽ ആയിരുന്ന ഈ പ്രദേശത്തെ ഭരിയ്കാൻ അന്നത്തെ വിജയ നഗര രാജാവായിരുന്ന ‘പെദ്ദ വെങ്കട്ട റായുലു” ആണു “നായക’ വംശത്തിലെ പെട്ട ‘വെങ്കിടാദ്രി നായുഗുഡു” വിനെ ചുമതലപ്പെടുത്തിയിരുന്നത്.അദ്ദേഹത്തിന്റെ പിതാവായിരുന്ന് ‘ചെന്നപ്പ നായഗുഡു’

അക്കാലത്തെ ബ്രിട്ടീഷ് ഈസ്റ്റ് ഇൻ‌ഡ്യാ കമ്പനി മേധാവി ആയിരുന്ന ഫ്രാൻ‌സിസ് ഡേ( FRANCIS DAY) അദ്ദേഹത്തിന്റെ ദ്വിഭാഷിയായിരുന്ന ‘ബേരി തിമ്മപ്പ’യുടെയും കമ്പനിയുടെ മുസിലിപട്ടണം ഫാക്ടറി മേധാവിയായിരുന്ന ‘ആൻഡ്രൂ കോഗന്റേ’യും സഹായത്തോടെയാണു ഈ പ്രദേശം നായിക്കന്മാരിൽ നിന്നും നേടിയെടുത്തത്.അതുകൊണ്ട് ആധുനിക ചെന്നൈയുടെ സ്രഷ്ടാക്കൾ എന്ന് ഈ മൂന്നു പേരേയും വിശേഷിപ്പിക്കാവുന്നതാണ്.

ചെന്നപ്പ നായിക്കന്റെ മക്കളുമായി ഉണ്ടായ ഉടമ്പടി പ്രകാരം സമുദ്രത്തോടു ചേർന്ന് ഒഴുകിയിരുന്ന “കൂവം” നദി മുതൽ “എഗ്‌മൂർ’ നദി വരെയുള്ള പ്രദേശം ഒരു കോട്ട പണിയുന്നതിനായി ബ്രിട്ടീഷുകാർക്ക് വിട്ടു കിട്ടി.അത് 1639 അഗസ്റ്റ് 22നു ആണു നടന്നത്.ചെന്നപ്പ നായിക്കന്റെ സ്മരണാർത്ഥം ഈ പ്രദേശം ‘ചെന്നപ്പട്ടണം “ എന്ന് അറിയപ്പെട്ടു.അതാണു പിന്നീട് ‘ചെന്നൈ” ആയി മാറിയത്.






ഈ പ്രദേശത്ത് ബ്രിട്ടീഷുകാർ പണിത കോട്ടയാണു സുപ്രസിദ്ധമായ “സെന്റ് ജോർജ്ജ് കോട്ട’.ഇൻ‌ഡ്യയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇൻ‌ഡ്യാ കമ്പനി പണിത ആദ്യ കോട്ടയും ഇതു തന്നെ.നൂറ്റാണ്ടുകൾ നില നിന്ന കോളനി വാഴ്ചയുടെ ഒരു നീണ്ട ചരിത്രവും, ആധുനിക ചെന്നൈയുടെ ചരിത്രവും അവിടെ തുടങ്ങി.അതു പിന്നീട് ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനിയുടെ ആസ്ഥാനമായി.ഇൻഡ്യയിലെ ബ്രിട്ടീഷ സാമ്രാജ്യത്തിന്റെ സ്ഥാപകൻ റോബർട്ട് ക്ലൈവ് വിവാഹിതനായത് ഈ കോട്ടയിലെ പള്ളിയിൽ വച്ചിട്ടാണ്.ആ വിവാഹ സർട്ടിഫിക്കറ്റ് ഇന്നും ഒരു പ്രദർശന വസ്തുവാണ്.

കോട്ടയുടെ ചില ഭാഗങ്ങൾ മാത്രമേ ഇന്നുള്ളൂ.തമിഴ്‌നാട് നിയമസഭയും മുഖ്യമന്ത്രിയുടെ ഓഫീസും ഇവിടെ പ്രവർത്തിക്കുന്നു.

ഇന്നിപ്പോൾ ചെന്നൈ വളർന്നു വികസിച്ചിരിക്കുന്നു.എങ്കിലും ഭാരതത്തിലെ നാലു മെട്രോ സിറ്റികളിൽ ഇപ്പോളും ഒരു ഗ്രാമീണത നില നിൽ‌ക്കുന്നത് ചെന്നൈയിലാണ്.ഡൽഹി രാഷ്ട്രീയ തലസ്ഥാനവും, മുംബൈ സാമ്പത്തിക തലസ്ഥാനവും ആകുമ്പോൾ ‘സാംസ്കാരിക തലസ്ഥാനം” എന്ന പദവി ചെന്നൈയുടെ അവകാശമാണ്.വലിയൊരു സംസ്കാരവും പാരമ്പര്യവും പേറുന്നവരാണ് തമിഴന്മാർ.നമ്മൾ പാണ്ടികൾ എന്ന് വിളിച്ച അധിക്ഷേപിക്കുന്ന ഈ ജനതയുടെ സംസ്കാരവും പാരമ്പര്യവും ക്രിസ്തുവിനും എത്രയോ കാലം മുൻ‌പുള്ളതാണു.’തിരുക്കുറൾ’ തന്നെ ക്രിസ്തുവിനു മുൻപ് എഴുതപ്പെട്ട കൃതിയാണ്.മഹത്തായ ആ ഭാഷയും പരമ്പര്യവും നഷ്ടപ്പെട്ടു പോകാതെ കാത്തു സൂക്ഷിക്കുന്നതിൽ അവർ അതീവ ശ്രദ്ധാലുക്കളുമാണ്.
(ദിവസേന ആയിരക്കണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന ചെന്നൈയിലെ ഏറ്റവും തിരക്കേറിയ മൌണ്ട് റോഡ് ( അണ്ണാ ശാലൈ) 1905 ൽ ഇങ്ങനെ ആയിരുന്നു)

തമിഴന്മാർക്ക് മാത്രമല്ല.മലയാളിക്കും സ്വന്തമാണു മദിരാശി നഗരം.ഇന്നത്തെ കേരളത്തിലെ പഴയ മലബാർ പ്രദേശം മുഴുവൻ സ്വാതന്ത്ര്യത്തിനു മുൻ‌പ് മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നുവല്ലോ.എ.കെ.ജി ‘പട്ടിണി ജാഥ’ നയിച്ചതും മദിരാശിയിലേക്കായിരുന്നു.അങ്ങനെ മലയാളികളുടേയും സ്വന്തമാണു മദിരാശി.ജോലി തേടിയും സിനിമാ മോഹങ്ങളുമായി എത്രയോ ലക്ഷക്കണക്കിനു മലയാളികളാണു ഈ നഗരത്തിൽ വന്നു പോയിട്ടുള്ളത്!

ചെന്നൈയിൽ കഴിഞ്ഞ രണ്ടു വർഷമായി താമസ്സിക്കുന്ന ഞാൻ ഈ മഹത്തായ നഗരത്തിനു ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു.ആയിരക്കണക്കിനു പിറന്നാളുകൾ ആഘോഷിക്കാൻ ഇടവരട്ടെ !

(ഇതിലെ ചിത്രങ്ങൾക്ക് ഗൂഗിളിനോടും മറ്റു ചില വെബ് സൈറ്റുകളോടും നന്ദി)

32 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ചെന്നൈയിൽ കഴിഞ്ഞ രണ്ടു വർഷമായി താമസ്സിക്കുന്ന ഞാൻ ഈ മഹത്തായ നഗരത്തിനു ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു.ആയിരക്കണക്കിനു പിറന്നാളുകൾ ആഘോഷിക്കാൻ ഇടവരട്ടെ !

അനില്‍@ബ്ലോഗ് // anil said...

സുനിലെ വളരെ നന്ദി.
ചെന്നൈ നഗരത്തിന്റെ സംകൃതികള്‍ എത്രകാലം കൂടി അവശേഷിക്കുമോ എന്തോ.

ചാണക്യന്‍ said...

ചെന്നൈ പുരാണം നന്നായി....

മെട്രോ സിറ്റിയുടെ പഴയകാല ചിത്രങ്ങൾക്ക് നന്ദി....സുനിൽ...

മാണിക്യം said...

നല്ലൊരു ലേഖനം പങ്കുവച്ചതിനു നന്ദി
കേരളത്തിനു വെളിയില്‍ മലയാളിയെ
മദ്രാസി എന്ന് വിളിക്കുന്നവര്‍ ഇന്നും ധാരാളം
370 ആം പിറന്നാൾ ആഘോഷിക്കുന്ന ചെന്നയ്ക്ക്
സമാധാനത്തിന്റെയും സൗഹൃതത്തിന്റെയും സമൃദ്ധിയുടെയും നാളുകള്‍ ആവട്ടെ ഇനിയും
എന്റെയും ഹൃദയം നിറഞ്ഞ
പിറന്നാൾ ആശംസകൾ നേരുന്നു

കൃഷ്‌ണ.തൃഷ്‌ണ said...

നല്ല വിവരണം
ഒരിക്കലെങ്കിലും ചെന്നൈ ഒന്നു കാണണമെന്നുണ്ട്.

Jayasree Lakshmy Kumar said...

ഇത് പോസ്റ്റിയ സുനിലിനു ആശംസകൾ
മദിരാശിക്കു പിറന്നാൾ ആശംസകളും

മീര അനിരുദ്ധൻ said...

ചെന്നൈയെപ്പറ്റി ഇത്രയും വിവരങ്ങൾ പങ്കു വെച്ചതിനു നന്ദി.ഒപ്പം മദിരാശിപ്പട്ടണത്തിനു പിറന്നാൾ ആശംസകളും.

നിരക്ഷരൻ said...

നല്ല പോസ്റ്റ് സുനില്‍ . അല്‍പ്പം വിവരം ഉണ്ടായി ഇതു വായിച്ചപ്പോള്‍ . നിരക്ഷരത്ത്വം ഇച്ചിരി കുറഞ്ഞൂന്ന് സാരം :)

Jyotsna P kadayaprath said...

Thank you for those wonderful information.
wishes
joe

വയനാടന്‍ said...

നന്നായിരിക്കുന്നു പോസ്റ്റ്‌. തീർത്തും വിജ്നാന പ്രദം.
മദിരാശിക്കു ഞാനും പിറന്നാളാശം സിക്കുന്നു

ബാബുരാജ് said...

അയ്യയ്യോ, 22 ന്‌ ഞാന്‍ ചെന്നെയില്‍ ഉണ്ടായിരുന്നല്ലോ! അവിടെങ്ങും ഇങ്ങനെ ഒരു പിറന്നാളിന്റെ ലക്ഷണങ്ങളൊന്നും കണ്ടില്ലല്ലോ?

മയൂര said...

മദിരാശീചരിതം ഇഷ്ടമായി. പിറന്നാളാശംസകള്‍.

kichu / കിച്ചു said...

നിരക്ഷരന്‍ പറഞ്ഞ പോലെ എനിക്കും വെച്ചു ഇക്കാര്യത്തില്‍ കുറച്ചു വിവരം.

എന്നിട്ടു എന്താ സുനിലേ ....

പിറന്നാള്‍ മധുരം ഒന്നും കിട്ടീലാലോ..

സാരല്യ..ഇനിയും വൈകീട്ടില്ലട്ടോ.

ബിനോയ്//HariNav said...

സുനില്‍‌ജീ, നല്ല പോസ്റ്റ്. നന്ദി :)

Typist | എഴുത്തുകാരി said...

നന്നായി ചെന്നൈയുടെ ചരിത്രങ്ങള്‍ പറഞ്ഞു തന്നതു്. മുപ്പത്തിയാറാം സ്ഥാനം അതത്ര ചെറുതല്ലല്ലോ.

Dr.Biji Anie Thomas said...

ജീവിതത്തില്‍ 2 പ്രാവശ്യമേ ഞാന്‍ ചെന്നെയില്‍ വന്നിട്ടുള്ളൂ..ഇനിയും വരുന്നുണ്ട്.. ഒന്നുകൂടെ കാണാന്‍..ചെന്നെ നഗരത്തിന് ,നഗരവാസികള്‍ക്ക് ആശംസകള്‍...ഒപ്പം ചരിത്രം പരിചയപ്പെടുത്തിയ സുനിലിനും..

പാവത്താൻ said...

ചെന്നൈ...വിവരങ്ങള്‍ക്കു നന്ദി...
വൈകിയെങ്കിലും പിറന്നാളാശംസകള്‍

Unknown said...

kaanaatha nagarathinte charithram nalloru
kaazhchayaaki thannathinu orupaadorupaadu
nandri,vanakkam !!!
-geetha-

Vellayani Vijayan/വെള്ളായണിവിജയന്‍ said...

നന്നായിട്ടുണ്ട് സുനിലെ.
ആശംസകള്‍.....

keraladasanunni said...

ചെന്നൈ നഗരത്തിന്‍റെ ചരിത്രം മനസ്സിലാക്കി തന്നതിന്ന് നന്ദി
palakkattettan

Areekkodan | അരീക്കോടന്‍ said...

നല്ലൊരു ലേഖനം ...മെട്രോ സിറ്റിയുടെ പഴയകാല ചിത്രങ്ങൾക്ക് നന്ദി....

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഈ പോസ്റ്റ് വായിച്ച എല്ലാവർക്കും നന്ദി.
പ്രതികരണങ്ങൾ അറിയിച്ച്

അനിൽ@ബ്ലോഗ് - ചെന്നൈ മാറി വരുന്നു.എത്ര കാലം ഉണ്ടാകും ഈ സംസ്കൃതി എന്ന് പറയാനാവില്ല.നോക്കാം
ചാണക്യൻ
മാണിക്യം
കൃഷ്ണാ തൃഷ്ണാ
ലക്ഷ്മി
മീരാ അനിരുദ്ധൻ
നിരക്ഷരൻ- വിവരം വച്ചു അല്ലേ?ചെലവ് ചെയ്യണേ..
ജോത്സ്നാ
വയനാടൻ
ബാബുരാജ്- നഗരം അലങ്കരിച്ചിട്ടില്ല എന്നേ ഉള്ളൂ, വിപുലമായ പരിപാടികൾ ആണു സർക്കാരും മറ്റു സംഘടനകളും നടത്തുന്നത്.മദ്രാസ് വീക്ക് എന്ന പേരിൽ പരിപാടികൾ ഉണ്ടായിരുന്നു.നൂറു വരഷം പഴക്കമുള്ള മലയാളി ക്ലബ് വിവിധ രംഗങ്ങളിൽ പ്രശസ്തരായ ചെന്നൈ മലയാളികളെ ആദരിക്കുന്ന ചടങ്ങു നടത്തി.

മയൂര
കിച്ചു
ബിനോയി
എഴുത്തുകാരി
മിഴിവിളക്ക്
പാവത്താൻ
ഗീത
വെള്ളായണി വിജയൻ
Keraladasanunni
അരീക്കോടൻ

എന്നിവർക്ക് പ്രത്യേകം നന്ദി...

വികടശിരോമണി said...

എന്റെ പലപ്പോഴുമുള്ള ഒരു വിനോദമാണ്,പഴയ ചലച്ചിത്രങ്ങളിലെ ബോംബെ നഗരവും,ഡൽഹിയും,നമ്മുടെ തിരുവനന്തപുരവുമൊക്കെ കണ്ടിരിക്കൽ.വല്ലാത്തൊരു മാജിക്കൽ റിയലിസം അതിലുണ്ട്.സ്വപ്നസമാനമായ ഒരു അതിപ്രതലം എല്ലാ നഗരത്തിന്റെ പുരാതനകാഴ്ച്ചകളേയും സാരവത്താക്കുന്നു.മൌണ്ട് റോഡിന്റെ ആ പഴയ ചിത്രം കണ്ടപ്പോഴും ഞാനെന്റെ ആ വിനോദത്തിന്റെ രസത്തിലേക്കു മടങ്ങി.
നല്ല വിവരണം,ചിത്രങ്ങൾ.
ആശംസകൾ.

Zebu Bull::മാണിക്കൻ said...

[ഓഫ്: "എന്റെ പലപ്പോഴുമുള്ള ഒരു വിനോദമാണ്,പഴയ ചലച്ചിത്രങ്ങളിലെ ബോംബെ നഗരവും,ഡൽഹിയും,നമ്മുടെ തിരുവനന്തപുരവുമൊക്കെ കണ്ടിരിക്കൽ". വി. ശി., സെയിം പിച്ച്]

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വികടശിരോമണി,
Zebu Bull::മാണിക്കന്‍

സന്ദർശിച്ചതിനും അഭിപ്രായം പ്രകടിപ്പിച്ചതിനും നന്ദി!ഓണാശംസകൾ!

yousufpa said...

പണ്ടത്തെ മദിരാശി കാണണമെങ്കില്‍ വള്ളുവര്‍ കോട്ടം പോകൂ. അവിടെ നായരുടെ ചായക്കടയും അപ്പോളിയന്‍ എന്ന റ്റികെ അപ്പുവിന്‍റെ തുകല്‍ പെട്ടിക്കടയും ഉണ്ട്.ഒരു കാലത്ത് സിനിമാക്കാരുടെ താവളം ആയിരുന്നു അവിടെ.നായരുടെ ചായ കുടിക്കാത്ത മലയാള സിനിമാക്കാര്‍ ചുരുക്കം .അപ്പോളിയന്‍റെ സ്വരം ഇല്ലാത്ത മലയാള സിനിമയും ചുരുക്കം .

ശാന്ത കാവുമ്പായി said...

വിജ്നാനപ്രദമായ ലേഖനം.അഭിനന്ദനങ്ങൾ.ആവശ്യപ്പെട്ടതുപോലെ ഞാനൊരു മെയിലയച്ചിരുന്നു.പ്രതികരണമൊന്നും കണ്ടില്ല.

ധനേഷ് said...

സുനിലേട്ടാ വിവരണങ്ങള്‍ അസലായി.. കുറച്ചു വിവരം വച്ചു.. നന്ദി..

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

യൂസഫ്ഫാ-- വള്ളുവർ കോട്ടവും മാറിക്കഴിഞ്ഞിരിക്കുന്നു.എങ്കിലും താങ്കൾ പറഞ്ഞ സ്ഥലങ്ങൾ ഇപ്പോളും ഉണ്ടോ എന്ന് നോക്കാം

ശാന്ത കാവുമ്പായി-- പ്രതികരണത്തിനു നന്ദി..എനിക്ക് മെയിൽ കിട്ടിയില്ലല്ലൊ..ഒന്നു കൂടീ അയക്കുമോ?

ധനേഷ്-- നന്ദി,ആശംസകൾ

വായിച്ച എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി!

MWC Kerala said...

chennaikku pirannal aasamsakal....malayalathil type cheyyan enthu cheyyanam?

MWC Kerala said...

chennaikku pirannal aasamsakal....malayalathil type cheyyan enthu cheyyanam?

Unknown said...

സുനിലേട്ടാ വളരെ വളരെ നന്ദി ..... ഇല്ലോളം വൈകിയായാലും ചെന്നൈ നഗരത്തെ ഒരുപാട് സ്നേക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍, എല്ലാവരുമായും ഈ വിവരം പങ്കുവെക്കട്ടെ ,,,,,