Monday, September 7, 2009

തീക്കട്ടയിൽ ഉറുമ്പരിക്കുമ്പോൾ.......!

ഭാരതത്തിൽ ഏറ്റവും സുരക്ഷയുള്ള കെട്ടിടമാണു രാഷ്ട്രപതി ഭവൻ.ഇതാ താഴെക്കൊടുത്തിരിക്കുന്ന മനോരമ വാർത്തയിൽ പറയുന്നതെന്താണെന്ന് വായിച്ചു നോക്കൂ



സംശയം തീർക്കാൻ മാതൃഭൂമിയും നോക്കി.അവിടെയും കിടക്കുന്നു.


‘ദേശാഭിമാനിയിൽ” ആണെങ്കിൽ വാർത്ത കള്ളമെന്ന് പറയാമായിരുന്നു.പക്ഷേ ഇതങ്ങനെ അല്ലല്ലോ.അപ്പോൾ ‘വിശ്വസിച്ചേ പറ്റൂ”

കേരളത്തിൽ പിന്നെ ഈ ‘വൃത്തികെട്ട എടതന്മാർ’ ഭരിക്കുന്നത് കൊണ്ടാണു പോൾ .എം .ജോർജ്ജിനെ പ്പോലെയുള്ള നല്ല മനുഷ്യർ ഗുണ്ടകളാൽ കൊല്ലപ്പെടുന്നതെന്നും അവർക്ക് സംരക്ഷണം നൽ‌കുന്നത് കോടിയേരിയും മകനുമാണെന്നും ഒക്കെ പറയാമായിരുന്നു.ഇതിപ്പോൾ ആരെ കുറ്റം പറയും?ഡൽഹി നമ്മുടെ സ്വന്തം മൻ‌മോഹൻ‌ജിയുടേയും സോണിയാജിയുടേയും ഷീലാ ദീക്ഷിതിന്റെയും ഒക്കെ മൂക്കിനു താഴെയുള്ള സ്ഥലമല്ലേ..അവിടെ കള്ളന്മാരോ? ‘നോ ചാൻസ്’.. അതും രാഷ്ട്രപതി ഭവനിൽ കയറുമോ? ഒരിക്കലുമില്ല.പക്ഷേ അതും സംഭവിച്ചിരിക്കുന്നു.ആർക്കെതിരെ നമ്മൾ “അന്വേഷണാത്മക പത്രപ്രവർത്തനം’ നടത്തും?

രാഷ്ട്രപതി ഭവനിൽ വരെ കള്ളൻ കയറിയ സ്ഥിതിക്ക് സാമാന്യ ജനങ്ങളുടെ ജീവനും സ്വത്തിനും എന്താണു സംരക്ഷണം എന്നോർത്ത് നമ്മൾ വേവലാതിപ്പെടുന്നില്ല.അതൊക്കെ കേരളത്തിൽ മാത്രം ചോദിക്കേണ്ട ചോദ്യങ്ങൾ!പത്രങ്ങൾ പറയുന്നത് ‘കള്ളൻ കപ്പലിൽ തന്നെ’ എന്നാണ്.അതാണിപ്പോൾ ഏറ്റവും രസമായത്.ഇൻ‌ഡ്യയുടെ പ്രഥമ പൌര(ൻ) താമസ്സിക്കുന്നിടത്ത് ഒരുത്തനേയും വിശ്വസിക്കാൻ വയ്യെന്നായിരിക്കുന്നത്രേ...കള്ളന്മാരുടെ കേന്ദ്രം!

ഈ കേസിപ്പോൾ ആ‍രന്വേഷിക്കും? സി.ബി.ഐ യോ?അതിനും മുകളിലുള്ള ആർമിയിലെ കമാൻഡറിന്റെ ലാപ്‌ടോപ്പാണു അടിച്ചു മാറ്റിയത്.അപ്പോൾ പിന്നെ എന്തു ചെയ്യും? സി.ഐ.എ യെ വിളിക്കാം.അതാകുമ്പോൾ മൻ‌മോഹൻ സർദാർജിയുമായുള്ള അമേരിക്കൻ വല്യേട്ടന്റെ അടുപ്പം വച്ച് വേഗം നടക്കുകയും ചെയ്യും! അവർക്ക് രാഷ്ട്രപതിഭവനൊന്നു ചുറ്റിക്കാണുകയുമാവാം.അതിനാരോട് പരാതിപ്പെടണം? നമ്മുടെ പ്രതിഭാജിയോടോ? അതോ ആർമിയുടെ തലവൻ ‘സെന്റ് ആന്റണി ‘പുണ്യവാളനോടോ?

ഇനി ഈ കള്ളനും കേരളത്തിലെ വല്ല ‘മന്ത്രി പുത്രനു‘മാവുമോ?

ഉത്തരം കിട്ടാത്ത ഒട്ടനവധി ചോദ്യങ്ങൾ !

36 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഈ കേസിപ്പോൾ ആ‍രന്വേഷിക്കും? സി.ബി.ഐ യോ?അതിനും മുകളിലുള്ള ആർമിയിലെ കമാൻഡറിന്റെ ലാപ്‌ടോപ്പാണു അടിച്ചു മാറ്റിയത്.അപ്പോൾ പിന്നെ എന്തു ചെയ്യും? സി.ഐ.എ യെ വിളിക്കാം.അതാകുമ്പോൾ മൻ‌മോഹൻ സർദാർജിയുമായുള്ള അമേരിക്കൻ വല്യേട്ടന്റെ അടുപ്പം വച്ച് വേഗം നടക്കുകയും ചെയ്യും! അവർക്ക് രാഷ്ട്രപതിഭവനൊന്നു ചുറ്റിക്കാണുകയുമാവാം.അതിനാരോട് പരാതിപ്പെടണം? നമ്മുടെ പ്രതിഭാജിയോടോ? അതോ ആർമിയുടെ തലവൻ ‘സെന്റ് ആന്റണി ‘പുണ്യവാളനോടോ?

ഇനി ഈ കള്ളനും കേരളത്തിലെ വല്ല ‘മന്ത്രി പുത്രനു‘മാവുമോ?

വാഴക്കോടന്‍ ‍// vazhakodan said...

കള്ളനെ സമ്മതിക്കണം! അവനാണ് ശരിക്കും പുലി :)

Manikandan said...

ഇപ്പോഴുള്ള മിക്ക കപ്പലുകളിലും കള്ളന്മാർ തന്നെയാണ് അധികവും. അപ്പോൾ ഇതിനപ്പുറവും നടക്കും.

kichu / കിച്ചു said...

:)

ഒരു കാര്യം ചെയ്യു സുനിലേ.
ബൂലോഗത്തെ ഏതെങ്കിലും പുലികളെകൊണ്ട് ഒന്നന്ന്വേഷിപ്പിച്ചാലോ??

എങ്ങനുണ്ട് ഐഡിയ :)

ഒരു ഗൈ തരൂ....;)

ജിവി/JiVi said...

സി പി എം പോളിറ്റ്ബ്യൂറോ നടക്കുന്നതിന്റെ തലേ ദിവസമാണ് മോഷണം നടന്നിരിക്കുന്നത്. ചൈന ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചിരിക്കുന്നു. ചൈനക്ക് ചില രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കാനാണ് ലാപ്ടോപ്പ് അടിച്ചുമാറ്റിയത്. പിന്നില്‍ സി പി എം തന്നെ. സംശയിക്കണ്ട. ഇങ്ങനെയൊരു ത്രെഡ് കിട്ടിക്കഴിഞ്ഞു. ഇനി അത് ഡെവലപ്പ് ചെയ്യേണ്ടതുണ്ട്. ഇക്കാര്യം ആദ്യം ജന്മഭൂമി പറയണം. പിന്നെയെ മാതൃഭൂമിക്കും മനോരമക്കും അത് ഏറ്റെടുക്കാന്‍ കഴിയുകയുള്ളൂ. അതിനുള്ള സമയം കൊടുക്കൂ. പ്ലീസ്.

വികടശിരോമണി said...

പണ്ട്,എന്റെ വീട്ടിൽ ഒരു കള്ളൻ കയറി.ഒന്നും മോഷ്ടിക്കനായില്ല,അതിനു മുൻപ് ആളുകൾ ഉണർന്നതുകൊണ്ട് ഓടിരക്ഷപ്പെട്ടു.
പിറ്റേന്നു പോലീസ് സ്റ്റേഷനിൽ പരാതികൊടുത്തു.അന്വേഷണം ഒക്കെ പതിവുപോലെ കുന്തമായി.
ഇപ്പോൾ,ഈ വാർത്ത ടി.വി.യിലും പത്രങ്ങളിലും കണ്ടതോടെ എനിയ്ക്കിനി അതിൽ ഒരു പരാതിയുമില്ല.എന്റെ രാജ്യത്തിലെ പ്രഥമപൌരന്റെ വീടിനു പോലും കള്ളന്മാരിൽ നിന്നു മോചനമില്ല.പിന്നെയാണീ പീറയുടെ വീട്!

ചാണക്യന്‍ said...

ശോ..ഈ കള്ളന്മാരെക്കൊണ്ട് തോറ്റു....:):):)

നാട്ടുകാരന്‍ said...
This comment has been removed by the author.
മൂര്‍ത്തി said...

ഞാനീ വഴി വന്നിട്ടുമില്ല. ഒന്നും എടുത്തിട്ടുമില്ല.

Inji Pennu said...

ചൈനയിലേക്ക് കുറച്ചധികം ആയുധങ്ങളുമായി ഒരു എമിറേറ്റ്സ് പ്ലെയിൻ കൊൽക്കത്തായിൽ റീഫ്യൂയലിങ്ങിനു ഇറങ്ങിയായിരുന്നു, ആയുധങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നമ്മുടെ വിഡ്ഡി പോലീസ് തടഞ്ഞും വെച്ചു, ഇനി അവരിൽ ആരെങ്കിലുമാണോ? ഏയ്, അമേരിക്കൻ പ്ലെയിൻ വല്ലോം ആർന്നെങ്കിൽ നമുക്ക് പിന്നേം സംശയിക്കാരുന്നു. ലഡാക്കിലേക്ക് കുറച്ച് പേരു നുഴഞ്ഞ് കയറിയിട്ടുണ്ടെന്ന്, അവരിൽ ആരെങ്കിലുമാണോ? ചാൻസില്ല, ഓണം കാണാൻ വരുന്ന അമേരിക്കൻ ടൂറിസ്റ്റുകൾ വല്ലോം ആവും.

അല്ല അതു പോട്ടെ, മൻ‌മോഹൻ സർദാർജി എന്നല്ലല്ലോ അദ്ദേഹത്തിന്റെ പേരു? അങ്ങിനെ ജാതി മതമൊക്കെ തിരിച്ച് പേരു മാറ്റാൻ പാടുണ്ടോ? അതൊക്കെ മോശല്ലേ? അതിനു പകരം വല്ലോ തെറിയാണെങ്കിൽ പിന്നെം ഒക്കെ.

ഹരീഷ് തൊടുപുഴ said...

ഞാനൊരു ഇമ്മിണി ബല്യ ചിരി ചിരിച്ചോട്ടെ..

ഹി ഹി ഹി ഹി..

മാണിക്യം said...

കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി!!

'കണാമറയത്തായിട്ട് ഇതു ഗതി
അപ്പോള്‍ കാണ്‍കെ എന്താവും?

മീര അനിരുദ്ധൻ said...

ഈ വാർത്ത ഇന്നലെ കണ്ടിരുന്നു.കള്ളന്മാർ എവിടെയും കയറി മോഷ്ടിക്കാൻ പാകത്തിനു വളർന്നു കഴിഞ്ഞു.സാധാരണ ജനങ്ങൾക്ക് ഇനി രക്ഷ ലഭിക്കുമോ ?

Unknown said...

ജിവി അണ്ണോ...

അണ്ണന്റെ ‘ത്രെഡ്’ പൂര്‍ണമല്ല...! പി ബി യോഗത്തില്‍ പങ്കെടുക്കാന്‍ പോയ കോടിയേരിയുടെ കൂടെ മകന്‍ ബിനീഷും ഉണ്ടായിരുന്നതായി ഡല്‍ഹി വിമാനത്താവളത്തിലെ പേരു വെളിപ്പെടുത്താത്ത ഒരു ഉന്നത മലയാളി ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആര്‍മി ഓഫീസറുടെ കമ്പ്യൂട്ടര്‍ മോഷ്ടിച്ചത് മന്ത്രിപുത്രനുമായി അടുത്ത ബന്ധമുള്ള ഒരു മോഷണസംഘത്തില്‍ പെട്ടവരാണെന്ന് സൂചനയുണ്ട്. കേരള ഹൌസിലെ സി പി എം ഔദ്യോഗിക പക്ഷക്കാരായ ചില ജീവനക്കാരുടെ സഹായവും ഉണ്ടാ‍യിട്ടുണ്ടെന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് അറിവായിട്ടുണ്ടെന്ന് വി എസ് പക്ഷക്കാരനായി അറിയപ്പെടുന്ന ഒരു ജീവനക്കാരന്‍ പോലീസിനോട് പറഞ്ഞതായി സൂചനയുണ്ട്...

കൂടുതല്‍ വാര്‍ത്തകള്‍ക്കായി കാത്തിരിക്കൂ...!!!

നാട്ടുകാരന്‍ said...

മന്‍മോഹന്‍ജിയുടെ പുത്രനെ വേണോ പ്രതിഭാജിയുടെ പുതനെ വേണോ അതോ പ്രിയങ്കയുടെ പുത്രനെ വേണോ ഇതില്‍ പെടുത്താന്‍ എന്ന് പി.ബി കൂടി തീരുമാനിച്ചിട്ട് വേണം പിള്ളേരെ റോഡിലേക്ക്‌ ഇറക്കി ജനത്തിന്റെ നെഞ്ഞത്തെക്ക് കേറ്റി വിടാന്‍ !
ഇതെന്താ മന്ത്രിപുത്രന്മാര്‍ക്ക് മാത്രമേ ഇതൊക്കെ പറ്റൂള്ളോ.....
ഞങ്ങള് പറഞ്ഞാന്‍ പിന്നെ സമ്മതിച്ചോണം .... സമ്മതിച്ചില്ലെങ്കില്‍ ഞങ്ങള്‍ നാട് കത്തിക്കും അങ്ങനെ നിങ്ങള്‍ സമ്മതിച്ചു പോകും !
അടിയും കൊണ്ട് പുളിയും കുടിച്ചു കരവും കെട്ടി എന്ന അവസ്ഥ വരണോ എന്ന് സ്വയം ആലോചിക്കൂ .....

Unknown said...

ഞങ്ങള്ടെ രാഷ്ട്രപതി ഭവന്‍,നങ്ങള്ടെ പ്രതിഭ,ഞങ്ങള്ടെ മനോമോഹന..്‍ അവിടെ മോഷണം നടക്കും,ചെലപ്പോ തീവ്രവാദി ഫീകര ആക്രമണം നടക്കും,ആളുകള് റെയില്‍ സ്റ്റേഷനില്‍ ഈയാംപാറ്റകളെ പോലെ ചാവും അതൊക്കെ ചോയിക്കാന്‍ നീയാരാടെ കമ്മികളെ ????
ഞമ്മടെ പാര്‍ട്ടി ആപ്പീസില് 3 കോടി അടിച്ചുമാറ്റി പോയീന്നു വരും,ഞമ്മ പോലീസില്‍ പരാതി കൊടുക്കൂലാ(കൊടുത്താ ,കുടുങ്ങി).private dictative നെ വെക്കും, നീയാരാ കംമിക ളേ ചോയിക്കാന്‍ ???

ജനശക്തി said...

ചുവന്ന കളര്‍ പെയിന്റ്, ചൈന, വിമാനം, ആയുധം.മതിയല്ലോ ആനന്ദലബ്ധിക്കിനിയെന്ത് വേണം?

ലോകത്തില്‍ എത്ര രാജ്യങ്ങളില്‍ സ്വന്തം അരാധനാപാത്രങ്ങള്‍ അട്ടിമറി നടത്തിയിട്ടുണ്ട്, എത്ര ലോകനേതാക്കളെ വധിക്കാന്‍ ശ്രമിച്ചിട്ടുണ്ട്, വധിച്ചിട്ടുണ്ട്, എത്ര അധിനിവേശങ്ങള്‍ നടത്തി എത്ര പേരെ കൊന്നിട്ടുണ്ട്..ഇതിന്റെ കണക്കൊന്നും ഇവര്‍ കാണുകയും ഇല്ല. കണ്ടാല്‍ അറിഞ്ഞ മട്ട് നടിക്കുകയും ഇല്ല.

മണിഷാരത്ത്‌ said...

സുനിലേ......
news ഉം viws ഉം തമ്മിലുള്ള അന്തരം ഇല്ലാതായിക്കഴിഞ്ഞു.ഇപ്പോള്‍ പത്രങ്ങളുടെ തലക്കെട്ടുകള്‍ പോലും അവരുടെ വീക്ഷണങ്ങളാണ്‌."കടന്നപ്പിള്ളിക്ക്‌ ദേവസ്വം സുധാകരന്‌ പ്രതിക്ഷേധം" വായിക്കുമ്പോള്‍ തോന്നും പ്രതിക്ഷേധം ദേവസ്വം പോലെ ഒരു വകുപ്പാണന്ന്.പത്രങ്ങളെപ്പറ്റിയും പൊതുവേ മാധ്യമങ്ങളെപ്പ്റ്റിയും ഏറെ ചര്‍ച്ച ചെയ്യപ്പേടേണ്ടിയിരിക്കുന്നു

അനില്‍@ബ്ലോഗ് // anil said...

ഹ ഹ.
എന്തരോ എന്തോ.
:)

മരത്തലയന്‍ said...

ഇതെന്താ സുനിലേ ഇങ്ങനെ? ആദ്യം നേരെ ചൊവ്വെ മന്‍‌മോഹന്‍‌ജി എന്നൊക്കെപ്പറഞ്ഞിട്ട് പിന്നെന്തിനാ വെറിതെ മന്മോഹന്‍ സര്‍ദാര്‍ജീ എന്നൊക്കെ കേറി പറയുന്നത്? പറയുകയാണെങ്കില്‍ ജാതി ഏതാന്ന് അറിയിക്കാതെ ( സര്‍ദാര്‍ജി എന്നു പറഞ്ഞാല്‍ ജാതി ചിന്ത ഉയരും എന്നു അറിഞ്ഞൂടേ? സര്‍ദാര്‍ എന്ന വാക്കിന് എന്താണാവോ അര്‍ത്ഥം?) ഇങ്ങനെ പറയണം

“പണ്ട് എവിടേലും ഒക്കെ ബി.ജെ.പിക്ക് വോട്ട് ചോര്‍ന്നു എന്നറിഞ്ഞാല്‍ സഖാക്കന്മാരു മടിയില്ലാതെ കോണ്‍‌ഗ്രസ്സിനു കുത്തുമായിരുന്നു. അടിയൊക്കെ വേറെ കാര്യം, പക്ഷെ ബി.ജെ.പിയ്ക്ക് വോട്ട് കൂടാന്‍ സമ്മതിക്കില്ലായിരുന്നു. പക്ഷെ ഇപ്പോഴൊക്കെ പന്നറായി വന്നതില്‍പ്പിന്നെ കാര്യങ്ങള്‍ എങ്ങിനെയാണെന്നറിഞ്ഞൂട. ആരുടെ കൂടേം കൂടുന്ന ബിസിനസ്സ് മാഗ്നറ്റുകളായി.
link

പൊന്നാന്നിയില്‍ കാര്യമായി ബി.ജെ.പിക്ക് വോട്ട് ചോര്‍ന്നു എന്നു കേള്‍ക്കുന്നു. സത്യമാണെങ്കില്‍ പന്നറായിയെ ഓടിച്ചിട്ട് തല്ലണം!
link

സംശയമെന്ത് ശ്രീഹരി? കോണ്‍ഗ്രസ്സുകാരെ ഓടിച്ചിട്ട് തല്ലണം? ഒക്കെ അപ്പോ ഇനി പന്നറായിയെ തല്ലാന്‍ കൂട്ട് നിക്കുമോ? അദ്ദാണ്!
link

Inji Pennu said...

മരത്തലയൻ പയ്യേ വായിക്കൂ. അതോണ്ടല്ലേ തെറിയാണെങ്കിൽ വേണ്ടൂലാ എന്ന് കൃത്യമായി ഞാൻ അതിന്റെ ഒപ്പം ചേർത്തത്, ഇതൊക്കെ കഷ്ടപ്പെട്ട് അണ്ണന്മാർ പൊക്കിയെടുത്ത് കൊണ്ടു വരും, അതൊക്കെയാണ് ഹോബി എന്ന് അറിയാവുന്നതുകൊണ്ട് തന്നെ. പന്നറായി എന്നത് പിണറായിയെ ഈ ഞാൻ സന്തോഷപൂർവ്വം തെറി പറഞ്ഞതാണ്. സർദാർജി എന്നത് തീർച്ചയായും മൻ‌മോഹൻ സിംഗിനെ മതാടിസ്ഥാനത്തിലുള്ള വിളിയാണ്. രണ്ടും തമ്മിൽ അജഗജാന്തരം.

ചോറൊക്കെ തന്നെ ഇവിടേം കേട്ടോ.

പാവത്താൻ said...

ഞാന്‍ എന്റെ കമ്പൂട്ടര്‍ പെട്ടിയില്‍ വച്ചു പൂട്ടിയതിനാല്‍ ഇതൊന്നും വായിക്കാനോ അഭിപ്രായം പറയാനോ പറ്റില്ല എന്നു ഖേദപൂര്‍വ്വം അറിയിക്കട്ടെ. നമ്മുടെ കാര്യം നമ്മള്‍ തന്നെ നോക്കണമല്ലോ.

മരത്തലയന്‍ said...

അപ്പോള്‍ അദ്ദാണ്!
സുനിലെ ഡോണ്ടൂ
സുനിലിനെക്കൊണ്ട് തെറി പറയിപ്പിച്ച് സുനിലിന്റെ ഇമേജ് കളയിക്കാനുള്ള സാമ്രാജ്യത്വ ഗൂഢാലോചനയാണിതിനു പിന്നില്‍ എന്നാണ് പയ്യെ തിന്നാല്‍ പനയും തിന്നാം എന്നു വിശ്വസിക്കുന്ന മരത്തലയന്റെ തോന്നല്‍

:)

Faizal Kondotty said...

ഇനി ഈ കള്ളനും കേരളത്തിലെ വല്ല ‘മന്ത്രി പുത്രനു‘മാവുമോ?

ആ വഴിക്കും അന്വേഷണം തുടങ്ങിയിടുണ്ടാവും മാധ്യമങ്ങള്‍ :)

Unknown said...

ഇനിയിപ്പോ സറദാര്‍ കെ.എം.പണിക്കര്, സറദാര വല്ലഭ ഭായി പട്ടേല്‍ എന്നിവരെ എന്ത് വിളിക്കും എന്റെ കുമാരേട്ടാ,പാക്കരേട്ടാ ?

മരത്തലയന്‍ said...

സര്‍ദാറും സര്‍ദാര്‍ജിയും തമ്മില്‍ അജ ഗജ അന്തരമുണ്ട് സ്വസ്‌തികേ..
:)

Typist | എഴുത്തുകാരി said...

രാഷ്ട്രപതി ഭവനിലെ സ്ഥിതി ഇതാണെങ്കില്‍, നമ്മുടെ കാര്യമൊക്കെ എത്രയോ ഭേദം!

Dr.Biji Anie Thomas said...

എന്തായാലും കേരളത്തിലെ പെരുങ്കള്ളന്മാരുടെ അത്രയും തൊലിക്കട്ടിയില്ല കേന്ദ്രക്കള്ളന്മാര്‍ക്ക്...

പിന്നെ ഒരു മോഷനത്തിലെന്തു കാര്യം..പണ്ടൊക്കെ നമ്മള്‍ ഗുണ്ട, കത്തി എന്നൊക്കെ കേട്ടാലൊന്നു ഞെട്ടുമായിരുന്നു..ഇപ്പോ ഗുണ്ടകള്‍ ഭരിക്കുന്ന നാട്, ഭരിക്കുന്ന ഗുണ്ടകളുടെ മക്കള്‍ വഴിയാധാരമാക്കുന്ന നാട്,പോസ്റ്ററുകളീല്‍ ഫോണ്‍ ഇന്‍- ക്വട്ടേഷന്‍ റെഡി, കുത്തിമലര്‍ത്താന്‍,പ്രതിയുടെ കട്ടിലിന്‍ കീഴില്‍ നിന്നു ‘തൊണ്ടിയെടുക്കാന്‍’ എസ് കത്തി തയ്യാര്‍,എന്നൊക്കെ കണ്ടാലും ഞെട്ടാറില്ലല്ലോ..
അതുപോലെയൊക്കെ സാമട്ടില്‍ എടുത്താല്‍ മതീന്നേ ഇതും..
മന്ത്രി വയലാര്‍ രവിയുറ്റെ ഭാര്യയുടെ ശവസംസ്കാരത്തിലും അവരുടെ വീട്ടില്‍ എല്ലാരും നോക്കിനില്‍ക്കെ മോഷണം നടത്തി കള്ളന്മാര്‍...
.....കള്ളന്മാരേ നമോവാകം..........

Dr.Biji Anie Thomas said...

‘ദേശാഭിമാനിയിൽ” ആണെങ്കിൽ വാർത്ത കള്ളമെന്ന് പറയാമായിരുന്നു.

എന്തായാലും ഒരു സത്യം അടിവരയിട്ടുരപ്പിച്ചു പറഞ്ഞിട്ടുണ്ട്...

ഭരത് മുരളി അന്തരിച്ചപ്പോ പാവം മഹാനായ കെ.മുരളീധരന്‍ ചേട്ടന്റെ പടം ഇട്ടവരല്ലേ ഈ ദേശത്തിന്റെ അഭിമാനികള്‍.
പിന്നെ എങ്ങോ ഒരാള്‍ നൂറു ഹോട്ട് ഡോഗ് തിന്നപ്പോ നൂറു പട്ടികള്‍ എ ഒറ്റയടിക്ക് അകത്താക്കീന്ന് എഴുതിപിടിപ്പിച്ച അഭിമാനികളല്ലേ..

Unknown said...

'പണ്ടൊക്കെ നമ്മള്‍ ഗുണ്ട, കത്തി എന്നൊക്കെ കേട്ടാലൊന്നു ഞെട്ടുമായിരുന്നു'

ശരിയാ... പണ്ട് കണ്ണൂരില്‍ തികഞ്ഞ ഗാന്ധിയനും ദാന്ധിജിയേക്കാള്‍ വലിയ അഹിംസാവാദിയുമായ ഒരു മാന്യ ദേഹം ‘ഞാന്‍ ഒരുത്തനെ തട്ടിയിട്ടാ വരുന്നത്’ എന്ന് പോലീസുകാരെ സാക്ഷി നിര്‍ത്തി പ്രസംഗിച്ചപ്പോള്‍ ചെറുതായൊന്ന് ഞെട്ടി. ഭരണത്തിലിരുന്ന പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി അംഗത്തെ (മുന്‍) ഡി സി സി പ്രസിഡന്റുമായി ആലുവാമണപ്പുറത്തു വെച്ചു പോലും കണ്ടു പരിചയമേയില്ലാത്ത സ്ഥലത്തെ ചില ‘ചെറുകിട’ ‘പയ്യന്‍സ്’ തല്ലി എല്ലൊടിച്ചു വിട്ടതറിഞ്ഞപ്പോള്‍ ഒന്നുകൂടി ഞെട്ടി - ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ക്കു പോലും രക്ഷയില്ലേ എന്നോര്‍ത്ത്. അതു കഴിഞ്ഞ് ഒരു വിചാരണത്തടവുകാരനെ ജയിലിന്റെ മുന്‍പിലിട്ട് ഗുണ്ടായിസം എന്തെന്ന് കേട്ടറിവു പോലുമില്ലാതിരുന്ന കുറച്ചു മാന്യന്മാര്‍ കൊലപ്പെടുത്തിയതറിഞ്ഞ് പിന്നേം ഞെട്ടി. ഞെട്ടല്‍ മാറും മുന്‍പ് മറ്റൊരു തടവുകാരനെ ജയിലിനകത്ത് പോലീസുകാരുടെ കാവലില്‍ കൊലപ്പെടുത്തി എന്നു കേട്ടപ്പോള്‍ ഒന്നുകൂടി ഞെട്ടി - ‘ഗുണ്ട’ എന്ന് നേരെ ചൊവ്വെ പറയാന്‍ പോലും അറിയാത്ത പാവങ്ങള്‍ പോള്‍ലീസുകാരുടെ കണ്‍‌മുന്‍പില്‍ പോലും കൊലക്കത്തിയേന്തുന്നതു കണ്ട്. അങ്ങനെയങ്ങനെ ഞെട്ടി ഞെട്ടി പയറ്റിത്തെളിഞ്ഞു വരുന്ന സമയത്താണ് ഏതോ കുളക്കരയിലോ തോട്ടിന്‍‌കരയിലോ മറ്റോ കുറച്ചു പേര് ഒരു വാഹനാ‍പകടത്തില്‍ മരിച്ചുപോയത്. ‘മരിച്ചതല്ല കൊന്നതാ’ എന്ന് ആരാണ്ടൊക്കെ പറയുന്നതു കേട്ടെങ്കിലും കാര്യമാക്കിയില്ല. പിന്നെപ്പിന്നെ പതുക്കെ അറിഞ്ഞു വന്നപ്പോള്‍ ബിസിനസ് പകയെന്നോ ‘ഹിമാലയ’ എന്നോ ക്വൊട്ടേഷന്‍ എന്നോ മറ്റോ ആരാണ്ടൊക്കെ പറഞ്ഞുകേട്ടു. അതും കാര്യമാക്കിയില്ല. ക്വൊട്ടേഷനോ അതെന്താ...? ആരെങ്കിലും പറഞ്ഞ കാര്യം മറ്റൊരാള്‍ ഉദ്ധരിക്കുന്നതിനു പറയുന്ന വാക്കല്ലേ അത്? പിന്നെ ഹിമാലയം. അതറിയാം. നമ്മുടെ രാജ്യത്തിന്റെ വടക്കേ അതിര്‍ത്തിയല്ലേ? അപ്പോഴാ ആരാണ്ട് പറഞ്ഞത്, നാടു ഭരിക്കുന്ന പാര്‍ട്ടീടെ സംസ്ഥാന നേതാവിന് ആ കൂട്ടക്കൊലയില്‍ ഉള്‍പ്പെട്ടവരുമായി ഏതാണ്ടൊക്കെ ബന്ധമുണ്ടെന്ന്. അതു കൂടി കേട്ടതോടെ ഞെട്ടല്‍ ഒക്കെ തീര്‍ന്നു. ആകെ മുങ്ങിയാല്‍ കുളിരില്ല എന്നല്ലേ? പിന്നെപ്പിന്നെ എന്തു കേട്ടാലും ഞെട്ടേണ്ട കാര്യമേയില്ലാതായി...! പിന്നെ സെണ്ട്രല്‍ ജയിലില്‍ തടവുകാര്‍ കലാപം നടത്താന്‍ ‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് നമ്മുടെ ‘സ്വന്തം’ പത്രം റിപ്പോര്‍ട്ടിയപ്പോള്‍ പോലും ഞെട്ടിയില്ല. പോലീസല്ല പട്ടാളം തന്നെ കാവല്‍ നിന്നാലും വെട്ടേണ്ടവരെ വെട്ടാനും തട്ടേണ്ടവരെ തട്ടാനും മിടുക്കുള്ള നല്ല മിടുമിടുക്കന്‍ പയ്യന്മാര്‍ (ഗുണ്ടകളല്ല കേട്ടോ... വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയ സമ്പത്തുള്ള പ്രൊഫഷനലുകളെ അങ്ങനെയൊക്കെ വിളിക്കാമോ?) ജയിലിനകത്തുപോലും കര്‍മനിരതരായി ഉള്ളപ്പോള്‍ എന്ത് കലാപം? അതും പോരെങ്കില്‍ സുധാകരേട്ടന്റെയും രമേശേട്ടന്റെയുമൊക്കെ കൂട്ടുകാരുടെ സഹായവും ഉപദേശവും അനുസരിച്ച് തയ്യാറാക്കിയ ഒറ്റമൂലി - ഗുണ്ടാ നിയമം - കൂടി ഉള്ളപ്പോള്‍ ഗുണ്ടകളെ പേടിക്കേണ്ട ആവശ്യമേയില്ലല്ലോ. നാട്ടിലെ സകലമാന ഗുണ്ടകളെയും പിടിച്ച് ജയിലിലടച്ചതല്ലേ നമ്മുടെ കരുത്തനായ മുഖ്യമന്ത്രി കുഞ്ഞൂഞ്ഞച്ചായന്‍? പിന്നെന്തിനാ ഗുണ്ടകളെ പേടിക്കുന്നതും ഞെട്ടുന്നതും?

ഇനിയിപ്പോ പുതിയ സംഭവങ്ങളുടെ വെളിച്ചത്തില്‍ പതുക്കെ ഞെട്ടി പഠിക്കണം. പണ്ടേ മറന്നതല്ലേ.. പഠിച്ചു വരാന്‍ കുറച്ച് സമയമെടുക്കും. അതുവരെ ക്ഷമിക്കെന്നേയ്...!

വിജി പിണറായി said...
This comment has been removed by the author.
വിജി പിണറായി said...

'എങ്ങോ ഒരാള്‍ നൂറു ഹോട്ട് ഡോഗ് തിന്നപ്പോ നൂറു പട്ടികള്‍ എ ഒറ്റയടിക്ക് അകത്താക്കീന്ന് എഴുതിപിടിപ്പിച്ച അഭിമാനികളല്ലേ...'

ശരിയാ... ആ അഭിമാനികളെയൊക്കെ പൊക്കിയെടുത്ത് വലിച്ചെറിഞ്ഞേക്കാം. എന്നിട്ട് ‘ശിഹാബ് തങ്ങള്‍ മത തീവ്രവാദത്തെ അനുകൂലിച്ചിരുന്നു’ എന്ന അത്യുഗ്രന്‍ ‘കണ്ടുപിടുത്തം’ നമ്മുടെ പാവം അന്തോണിച്ചായന്റെ വായില്‍ ‘ഫിറ്റ്’ ചെയ്തുകൊടുക്കുകയും ‘സര്ക്കാര്‍ വിരുദ്ധ പനിബാധിത’രുടെ ക്യൂവില്‍ ‘ഒന്നായ നിന്നെയിഹ പലതെന്നു’ കാണുകയുമൊക്കെ ചെയ്ത വീരപാണ്ഡ്യഭൂമിയിലേക്കു യാത്രയാകാം... അല്ലെങ്കില്‍ വിമോചനസമരത്തിനു ശേഷം തെരഞ്ഞെടുപ്പു വന്നപ്പോള്‍ ‘കമ്യൂണിസ്റ്റ് പാര്‍ട്ടി ബാലറ്റു പെട്ടിക്ക് കള്ളത്താക്കോലുണ്ടാക്കി’ എന്നതു മുതല്‍ സി പി എമ്മിന്റെ ഭരണഘടനയില്‍ ‘വാണിങ്’ എന്ന ഒരു അച്ചടക്കനടപടിയേ ഇല്ല എന്നും ഏറ്റവും ഒടുവില്‍ സി ബി ഐ അഡ്വക്കേറ്റ് ജനറലിന്റെ ഫോണ്‍ ചോര്‍ത്തി എന്നു വരെ മഹത്തായ ഒട്ടേറെ ‘കണ്ടുപിടുത്തങ്ങള്’‍നടത്തിയ മത്തായിച്ചായനെ ഒന്നു പരീക്ഷിച്ചാലോ?

Unknown said...

‘വിമോചനസമരത്തിനു ശേഷം തെരഞ്ഞെടുപ്പു വന്നപ്പോള്‍ ‘കമ്യൂണിസ്റ്റ് പാര്‍ട്ടി ബാലറ്റു പെട്ടിക്ക് കള്ളത്താക്കോലുണ്ടാക്കി’ എന്നതു മുതല്‍ സി പി എമ്മിന്റെ ഭരണഘടനയില്‍ ‘വാണിങ്’ എന്ന ഒരു അച്ചടക്കനടപടിയേ ഇല്ല എന്നും ...’ ഇതെന്താ വിജി ഇങ്ങനെ പത്തമ്പതു കൊല്ലം പിന്നോട്ടൊക്കെ പോകുന്നത്? രണ്ടുകൊല്ലം മുന്‍പ് കൈത്തറി മേഖലയിലെ പ്രശംസനീയമായ സംഭാവനകള്‍ മുന്‍‌നിര്‍ത്തി ബാലരാമപുരത്തെ പി. ഗോപിനാഥന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ‘പത്മശ്രീ’ ബഹുമതി നമ്മുടെ മജീഷ്യന്‍ മുതുകാട് അങ്കിളിനു ‘മറിച്ചു കൊടുത്ത’ ‘മജീഷ്യന്‍ മത്തായിച്ച’നെ മറന്നോ? നമ്മുടെ പ്രധാനമന്ത്രി മന്‍‌മോഹന്‍‌ജിയാണെങ്കിലും ‘ഭരണം’ സോണിയാമ്മയുടെ കൈയിലാണെന്ന, നാട്ടുകാര്‍ക്കു മുഴുവന്‍ അറിയാവുന്ന കാര്യം ‘ഔദ്യോഗിക’മായി പ്രഖ്യാപിച്ചുകൊണ്ട് ‘മാഡ’ത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായി ‘നിയമിച്ച്’ റഫറന്‍സ് ഗ്രന്ഥമായി ‘ഇയര്‍ ബുക്ക്’ ഇറക്കി നാട്ടുകാര്‍ക്ക് ചെയ്ത സേവനം പരിഗണിച്ചെങ്കിലും ഇത്തരം കൊച്ചു കൊച്ചു ‘ഫലിതബിന്ദു’ക്കളിലൂടെ ‘മലയാളിമനസ്സുകളെ രമിപ്പിക്കുന്ന’ നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള മഹാപത്രത്തിന്റെ സേവനങ്ങളെ മാനിച്ച് ‘ആസ്ഥാന പത്ര’മായി അംഗീകരിക്കേണ്ടതാണ് എന്നാണ് ഈയുള്ളവളുടെ സുചിന്തിതവും സുവ്യക്തവും സുശക്തവുമായ അഭിപ്രായം.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വാഴക്കോടൻ,
മണികണ്ഠൻ
കിച്ചു ............അഭിപ്രായങ്ങൾക്ക് നന്ദി

ജിവി
വികടശിരോമണി
ചാണക്യൻ
മൂർത്തി
ഹരീഷ്
മാണിക്യം
മീരാ അനിരുദ്ധൻ......അഭിപ്രായങ്ങൾക്ക് നന്ദി

ഇഞ്ചിപ്പെണ്ണ്
-- നന്ദി.സർദാർ എന്ന് വിളിക്കുമ്പോൾ ജാതി ചിന്തയാണു മനസ്സിൽ ഇല്ലായിരുന്നു എന്ന് മാത്രം പറയട്ടെ

അലീന,
നാട്ടുകാരൻ
സ്വസ്തിക
മരത്തലയൻ-- വിശദീകരണങ്ങൾക്ക് നന്ദി
മണി ഷാരത്ത്\
പാവത്താൻ
ഫൈസൽ കൊണ്ടോട്ടി
എഴുത്തുകാരി
അനിൽ@ബ്ലോഗ്
ജനശക്തി......അഭിപ്രായങ്ങൾക്ക് നന്ദി

മിഴിവിളക്ക്-- നന്ദി..ചില സംശയങ്ങൾക്ക് താഴെ വിജിയും അലീനയും സനിലും മറുപടി പറഞ്ഞത് കണ്ടല്ലോ...

ഇവിടെ സന്ദർശിക്കുകയും വായിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി.

വിഷ്ണു | Vishnu said...

പാര്‍ലമെന്റില്‍ ആക്രമണം വരെ നടന്നു,
തിരുവനന്തപുരത്ത് നിയമസഭ മന്ദിരത്തില്‍ നിന്ന് ലാവ്‌ലിന്‍ രേഖകള്‍ പിണറായിക്ക് വേണ്ടി മോഷ്ടിച്ചു എന്നലെ പി സി ജോര്‍ജിന്റെ ആരോപണം. അവിടെ ഒക്കെ ആകമെന്കില്‍ എന്ത് കൊണ്ട് രാഷ്ട്രപതി ഭവനില്‍ ആയി കൂടാ.
എങ്കിലും ഇത്രയും സുരക്ഷാ ഉള്ള രാഷ്ട്രപതി ഭവനില്‍ സി സി ടി വി പോലുള്ള സംവിധന്നങ്ങള്‍ ഉണ്ടായിട്ടും മോഷണം നടന്നു എന്നത് തികച്ചും ലജ്ജാവഹം തന്നെ. ....

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

എന്റെ വിഷ്ണൂ..

പി.സി.ജോർജ്ജിന്റെ മണ്ഡലത്തിൽ പെട്ടെ എന്നോടാണോ അയാളെക്കുറിച്ച് പറയുന്നത്..?

എന്തായാലും സംഗതിയുടെ നിജസ്ഥിതി വായിക്കൂ ഈ ലിങ്കിൽ

സന്ദർശനത്തിനും കമന്റിനും നന്ദി!