Thursday, December 17, 2009

ഈ മനുഷ്യനെ മറന്നുവോ?


അങ്ങനെ ഒരു ഡിസംബര്‍ 16 കൂടി കടന്നു പോയി.ഇന്നേക്ക് 57 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ഡിസംബര്‍ 16 നു, കൃത്യമായി പറഞ്ഞാല്‍ 1952, ഡിസംബര്‍ 15 പാതിരാത്രി കഴിഞ്ഞ് ,ആണു ഈ ഫോട്ടോയില്‍ കാണുന്ന മനുഷ്യന്‍ മരണമടഞ്ഞത്.അതു വെറുമൊരു മരണമായിരുന്നില്ല. സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഒരു പോരാട്ടത്തിന്റെ ഭാഗമായി 58 ദിവസം നീണ്ടു നിന്ന നിരാഹാര സമരത്തിനൊടുവില്‍ അദ്ദേഹം മരണത്തിനു കീഴ്പ്പെടുകയായിരുന്നു.തെലുഗു സംസാരിക്കുന്ന ആള്‍ക്കാര്‍ക്കു വേണ്ടി അവര്‍ ജീവിക്കുന്ന സ്ഥലങ്ങള്‍ ചേര്‍ത്ത് ആന്ധ്രാ സംസ്ഥാനം രൂപികരിക്കണം എന്ന ആവശ്യമുന്നയിച്ച് അന്നത്തെ മദ്രാസില്‍ നിരാഹാരം അനുഷ്ഠിച്ച് മരണത്തെ പുല്‍‌കിയ പോറ്റി ശ്രീരാമുലു ആണു ഈ മഹാനായ പോരാളി.

ഭാരതത്തിന്റെ പൊളിറ്റിക്കല്‍ മാപ്പ് ഇന്ന് നമ്മള്‍ കാണുന്ന രീതിയില്‍ ആയതിനു പിന്നില്‍ പോറ്റി ശ്രീരാമുലുവിന്റെ നിശ്ചയ ദാര്‍ഡ്യം ഒന്നു മാത്രമായിരുന്നു എന്ന് തീര്‍ച്ചയായും പറയാം.1952 ഒക്ടോബര്‍ 19 നു മദ്രാസില്‍ തുടങ്ങിയ നിരാഹാരം ജവഹര്‍ലാല്‍ നെഹൃവിനെപ്പോലെയുള്ളവര്‍ കണ്ടില്ലെന്നു നടിക്കുകയായിരുന്നു.തുടര്‍ച്ചയായി 58 ദിവസം നീണ്ടു നിന്ന സമരത്തിനൊടുവില്‍ അദ്ദേഹം മരണത്തിനു കീഴടങ്ങുകയായിരുന്നു.മഹത്തായ ഒരു ആത്മത്യാഗത്തിന്റെ കഥയാണത്.

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ നാട്ടുരാജ്യങ്ങളെ ഇന്‍ഡ്യന്‍ യൂണിയനില്‍ ലയിപ്പിക്കുന്നതിനു ഏറ്റവും പ്രയത്നിച്ചത് സര്‍ദാര്‍ വല്ലഭ്‌ഭായി പട്ടേല്‍ ആയിരുന്നു.’ഉരുക്കു മനുഷ്യന്‍ “ എന്നദ്ദേഹം അറിയപ്പെടാന്‍ കാരണവും അതുതന്നെ.എന്നാല്‍ 1950 ല്‍ പട്ടേലിന്റെ മരണത്തിനു ശേഷം ഭാരതത്തിന്റെ പുന:സംഘടന എപ്രകാരമായിരിക്കണമെന്നതിനെ പറ്റി പൊതുവായ അഭിപ്രായം രൂപപ്പെട്ടിരുന്നില്ല.1920 കളില്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത് ഭാഷയുടെ അടിസ്ഥാനത്തിലുള്ള നാട്ടുരാജ്യങ്ങളുടെ ഏകീകരണം ആയിരുന്നെങ്കിലും സ്വാതന്ത്ര്യത്തിനു ശേഷം നെഹൃ അതിനോട് മനസ്സുകൊണ്ട് യോജിച്ചിരുന്നില്ല.ഇക്കാര്യത്തില്‍ ഏകാഭിപ്രായം ഉണ്ടെങ്കില്‍ മാത്രം മുന്നോട്ടു പോകാം എന്ന ചിന്താഗതിക്കാരനായിരുന്നു അദ്ദേഹം.അതേ സമയം പല പ്രദേശങ്ങളിലെ കോണ്‍ഗ്രസ് നേതാക്കളും അവരവരുടെ ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെടണമെന്ന ആഗ്രഹക്കാരായിരുന്നു.

അതില്‍ തന്നെ ഏറ്റവും പ്രബലം തെലുഗു സംസാരിക്കുന്നവരുടെ ഇടയില്‍ നിന്നായിരുന്നു.അതിനു ശക്തി കൂടുതലുണ്ടായി.കാരണം ഹിന്ദി കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ സംസാരിക്കുന്ന ഭാഷയാണ് തെലുഗു.ബ്രിട്ടീഷ് കാലത്തു തന്നെ തെലുഗു ആള്‍ക്കാര്‍ അവരുടെ സംസ്കാരവും ഭാഷയും പ്രചരിപ്പിക്കുന്നതിലും തെലുഗു സംസാരിക്കുന്നവരെ ഒന്നിച്ചു നിര്‍ത്തുന്നതിലും മുന്നിലായിരുന്നു.‘ആന്ധ്രാ മഹാസഭ’യുടെ നേതൃത്വത്തില്‍ നടന്ന വിവിധങ്ങളായ സമര മുറകള്‍ ഫലിക്കാതെ വന്നപ്പോളാണു അവസാനം പോറ്റിശ്രീരാമുലു നിരാഹാരം തുടങ്ങിയത്.നെഹൃവും , അതുപോലെ മദ്രാസില്‍ സി.രാജഗോപാലാചാരിയും ഈ ആവശ്യത്തെ ആദ്യം മുതല്‍ അവഗണിച്ചതുകൊണ്ടാണു സമരം നീണ്ടു പോയതും അത് അദ്ദേഹത്തിന്റെ മരണത്തില്‍ കലാശിച്ചതും.മദ്രാസ് കേന്ദ്രമായി ആന്ധ്ര രൂപികരിക്കണം എന്നതായിരുന്നു അവരുടെ വാദം.

റയില്‍‌വേയില്‍ സാനിട്ടേഷന്‍ എഞ്ചിനീയറായിരുന്ന പോറ്റി ശ്രീരമുലു,ആദ്യം മുതലേ പൊതു പ്രവര്‍ത്തന തല്പരനായിരുന്നു.ഉപ്പു സത്യാഗ്രത്തില്‍ പങ്കെടുക്കാനായി ജോലി രാജി വച്ച അദ്ദേഹം ഗാന്ധിജിയുടെ ശിഷ്യനായി മാറി.സബര്‍മതിയില്‍ ഏറെ നാള്‍ കഴിച്ചു കൂട്ടിയ അദ്ദേഹം ഗാന്ധിജിയുടെ പ്രിയ ശിഷ്യരില്‍ ഒരാളായിരുന്നു.മദ്രാസിലെ ക്ഷേത്രങ്ങള്‍ ഹരിജനങ്ങള്‍ക്കായി തുറന്നു കൊടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് 1946ല്‍ അദ്ദേഹം ഒരു സത്യാഗ്രഹം നടത്തിയിരുന്നത് ഗാന്ധിജിയുടെ ഉപദേശപ്രകാരം പിന്‍‌വലിക്കുകയായിരുന്നു.

ആന്ധ്രാ സംസ്ഥാനത്തിനുവേണ്ടിയുള്ള പോറ്റി ശ്രീരാമുലുവിന്റെ രക്ത സാക്ഷിത്വം മദ്രാസിലും തൊട്ടടുത്ത പ്രദേശങ്ങളിലും വന്‍ ജനമുന്നേറ്റത്തിനു കാരണമായി.ഇന്നത്തെ ആന്ധ്രയില്‍ ഉള്‍പ്പെട്ട എല്ലാ പ്രധാന പട്ടണങ്ങളിലും അതിന്റെ അനുരണനങ്ങള്‍ ഉണ്ടായി.അദ്ദേഹം മരിച്ച ദിവസം മുതല്‍ തുടര്‍ച്ചയായി പ്രക്ഷോഭങ്ങള്‍ ഉണ്ടായി.ലക്ഷക്കണക്കിനു രൂപയുടെ നാശ നഷ്ടങ്ങളാണു സമരങ്ങളില്‍ ഉണ്ടായത്.1952 ഡിസം.3 വരെ ഈ സമരത്തെ അവഗണിക്കുന്നു എന്ന് രാജഗോപാലാചാരിക്ക് കത്തെഴുതിയ നെഹൃവിനു ജനരോഷം കണ്ട് അനങ്ങാതിരിക്കാനായില്ല.അങ്ങനെ പോറ്റി ശ്രീരാമുലു മരിച്ച് 3 ദിവസം കഴിഞ്ഞ് ഡിസം 19 നു ആന്ധ്രാ സംസ്ഥാനം നിലവില്‍ വരുന്നതായി നെഹൃ പ്രഖ്യാപിക്കുകയും അതിനെ തുടര്‍ന്ന് 1953 ഒക്ടോബര്‍ 1 നു കര്‍ണ്ണൂല്‍ തലസ്ഥാനമായി ആന്ധ്രാ എന്ന ആദ്യ ഇന്‍‌ഡ്യന്‍ സംസ്ഥാനം ഉണ്ടാകുകയും ചെയ്തു.പിന്നീട് തെലുഗു സംസാരിക്കുന്ന തെലുങ്കാന പ്രദേശങ്ങളും കൂടി ചേര്‍ത്ത് 1956 നവമ്പര്‍ 1 നു ഹൈദരാബാദ് തലസ്ഥാനമായി ഇപ്പോളത്തെ ആന്ധ്ര നിലവില്‍ വരികയും ചെയ്തു.അന്നേ ദിവസം തന്നെയാണു മലയാളികള്‍ക്ക് കേരളവും കന്നഡക്കാര്‍ക്ക് കര്‍ണ്ണാടകവും ഉണ്ടായത്.

ഭാഷ എന്നത് ഒരു സംസ്കാരമാണ്.തലമുറകളില്‍ നിന്നു തലമുറകളിലേക്ക് സംസ്കാരം കൈമാറ്റം ചെയ്യപ്പെടുന്നത് ഭാഷയിലൂടെയാണ്.പൂക്കളെ കൊരുത്ത് മാലയുണ്ടാക്കുന്ന ഒരു വള്ളിയുടെ റോളാണു ഭാഷക്കും ഉള്ളത്.സംസാരിക്കുന്നതു മാത്രമല്ല ഭാഷ.നമ്മുടെ ചിന്തകള്‍ക്കും ഭാഷയുണ്ട്.അതുകൊണ്ടാണു ലോകത്തിന്റെ ഏതു കോണിലും ഒരു മലയാളിയെ കാണുമ്പോള്‍ നമുക്ക് അത്യതികമായ ഒരു സന്തോഷം തോന്നുന്നത്.( അങ്ങനെ അല്ലാത്തവരും ഉണ്ടാകാം).ഭാരതത്തിനേക്കാള്‍ ജനസംഖ്യയുള്ള ചൈനയില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് കൂടുതല്‍ നന്നായി ജനങ്ങളോട് സംവദിക്കാന്‍ കഴിയുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനം ഒരേ ഭാഷ എന്ന മെച്ചമാണ്.
(തെലുങ്കാന, റായല്‍ സീമ,കോസ്റ്റല്‍ ആന്ധ്രാ-- ആന്ധ്രാപ്രദേശിന്റെ വിവിധ മേഖലകള്‍)

ഭാഷാടിസ്ഥാനത്തിലുള്ള വിഭജനം എന്നത് മനസ്സുകളുടെ കൂടിച്ചേരലാണ്.ഒരേ സംസ്കാരം പേറുന്നവരുടെ യോജിപ്പ്.പോറ്റി ശ്രീരാമുലുവിനെപ്പോലെയുള്ളവര്‍ ശ്രമിച്ചത് അതിനായിട്ടായിരുന്നു. കേരളപ്പിറവിക്ക് എത്രയോ മുന്‍‌പ് തന്നെ “കേരളം - മലയാളികളുടെ മാതൃഭുമി” എന്നൊരു പുസ്തകം ദീര്‍ഘദര്‍ശിയായ ഇ.എം.എസ് രചിക്കുകയുണ്ടായി.അങ്ങനെയുള്ള എത്രയോ ആള്‍ക്കാരുടെ പരിശ്രമ ഫലമാണു ഇന്നു കാണുന്ന ഭാരതം. എന്നാല്‍ ഇന്നിപ്പോള്‍ ഒന്നായ മനസ്സുകളെ വേര്‍പെടുത്താനുള്ള ശ്രമങ്ങളാണു നടന്നു വരുന്നത്.കഴിഞ്ഞ അറുപതു വര്‍ഷത്തിലേറെയായി ഭരണം നടത്തുന്ന രാഷ്ടീയ നേതൃത്വങ്ങളുടെ പിടിപ്പുകേടുകളാണു ഇത്തരം പ്രാദേശിക പിന്നോക്കാവസ്ഥകള്‍ക്കും അതു വഴി ഉയര്‍ന്നു വരുന്ന വിഭജന വാദങ്ങള്‍ക്കും അടിസ്ഥാനം.ആദ്യകാലത്ത് ആന്ധ്രായുടെ ഭാഗമല്ലായിരുന്ന തെലങ്കാന പിന്നീട് അതിനോട് കൂട്ടി യോജിപ്പിക്കപ്പെട്ടത്,അന്നു തന്നെ പിന്നോക്കാവസ്ഥയില്‍ ആയിരുന്ന ആ പ്രദേശത്തിന് പ്രത്യേക പരിഗണനകളും വികസന പദ്ധതികളും നല്‍കും എന്ന വാഗ്ദാനത്തിന്റെ പുറത്താണു.ആന്ധ്രായില്‍ ഏഴു വര്‍ഷം താമസിക്കുകയും ഗുണ്ടൂര്‍, ഹൈദരാബാദ്, കാക്കിനാഡ, തനുകു, സഹീറാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്യുകയും,അങ്ങോളമിങ്ങോളം യാത്ര ചെയ്യുകയും ചെയ്ത ഒരാളെന്ന നിലക്ക് തെലുങ്കാന പ്രദേശങ്ങളുടെ അതീവ ദയനീയമായ പിന്നോക്കാവസ്ഥ നേരില്‍ കാണാന്‍ എനിക്ക് ഇടവന്നിട്ടുണ്ട്.ആന്ധ്രായിലെ മറ്റു പ്രദേശങ്ങളുമായി തട്ടിച്ചു നോക്കിയാല്‍ അജഗജാന്തരമുണ്ട് പ്രദേശങ്ങള്‍ തമ്മില്‍. അന്നത്തെ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ പാലിക്കപ്പെട്ടിട്ടില്ല എന്നു തന്നെ നമുക്കു കാണാന്‍ കഴിയും.ഇത്തരം ദീര്‍ഘവീക്ഷണമില്ലാത്ത ഭരണ നടപടികളാണു വിഭജന വാദത്തെ ക്ഷണിച്ചു വരുത്തുന്നത്.

എന്നാല്‍ വിഭജനം അതിനുള്ള പ്രതിവിധി ആണോ? മുതലെടുപ്പു രാഷ്ട്രീയത്തിന്റെ നാട്ടില്‍ ഇങ്ങനെ ഒക്കെ സംഭവിക്കും.1950 കളില്‍ നെഹൃ കാണിച്ച അലംഭാവം ഒരിക്കലും കോണ്‍ഗ്രസിനെ വിട്ടുമാറിയിട്ടില്ല.ഭാരതത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ കഴിഞ്ഞ കോണ്‍ഗ്രസിന്റെ ആറു പതിറ്റാണ്ടുകളുടെ ഭരണ നേട്ടങ്ങളാണോ ഇതൊക്കെ? കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ കാത്തിരുന്ന ഭരണ വര്‍ഗം ഇന്നിപ്പോള്‍, മുട്ടനാടുകള്‍ ഇടി കൂടുമ്പോള്‍ ചോരകുടിക്കാന്‍ ചെന്ന കുറുക്കന്റെ അവസ്ഥയില്‍ എത്തിയിരിക്കുന്നു.രാജ്യമൊട്ടാകെ വിഭജന വാദം കൊടുമ്പിരി കൊള്ളുന്നു.

പോറ്റി ശ്രീരാമുലുവിനെപ്പോലെയുള്ളവരുടെ ആത്മത്യാഗങ്ങള്‍ വ്യര്‍ത്ഥമായിപ്പോകുന്നതും ഇത്തരം അവസ്ഥകളിലാണ്.അല്ലെങ്കില്‍ തന്നെ മറവിയുടെ ഇരുളടഞ്ഞ ഏകാന്തമായ കോണുകളില്‍ നാം അവരെയൊക്കെ എന്നേ തളച്ചു കഴിഞ്ഞു !

( ചിത്രങ്ങള്‍ക്ക് ഗൂഗിളിനു നന്ദി)

30 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പോറ്റി ശ്രീരാമുലുവിനെപ്പോലെയുള്ളവരുടെ ആത്മത്യാഗങ്ങള്‍ വ്യര്‍ത്ഥമായിപ്പോകുന്നതും ഇത്തരം അവസ്ഥകളിലാണ്.അല്ലെങ്കില്‍ തന്നെ മറവിയുടെ ഇരുളടഞ്ഞ ഏകാന്തമായ കോണുകളില്‍ നാം അവരെയൊക്കെ എന്നേ തളച്ചു കഴിഞ്ഞു !

മറവിയുടെ മറ്റൊരു കഥ !

മൂര്‍ത്തി said...

നന്ദി സുനില്‍..

മുക്കുവന്‍ said...

then you should make a single national language and impose that first...

having small state is far better I guess. at least few idiots can be chief minister.

ബാബുരാജ് said...

മറന്നതല്ല സുനില്‍, സത്യത്തില്‍ ഇദ്ദേഹത്തെപ്പറ്റി ഇപ്പോഴാണ്‌ കേള്‍ക്കുന്നത്‌. വളരെ നന്ദി സുനില്‍.

ഒരു സംശയം. (ക്ഷീരമുള്ളോരകിടിന്‍..... എന്നാണല്ലോ?)
ക്ഷേത്രപ്രവേശന സമരങ്ങളൊക്കെ എന്തേ ഗാന്ധിജി ഇടപെട്ട്‌ പിന്‍വലിപ്പിക്കുന്നത്‌? വൈക്കം സത്യാഗ്രഹത്തിലും അങ്ങിനെ സംഭവിച്ചല്ലോ?

ലത said...

"ഭാരതത്തിനേക്കാള്‍ ജനസംഖ്യയുള്ള ചൈനയില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് കൂടുതല്‍ നന്നായി ജനങ്ങളോട് സംവദിക്കാന്‍ കഴിയുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനം ഒരേ ഭാഷ എന്ന മെച്ചമാണ്..."

ടിയാനന്‍‌മെന്നിലൂടെ ഉരുണ്ട ടാങ്കുകളുടെ ഭാഷ ചൈനയിലും ഇന്‍ഡ്യയിലും ഒന്നുതന്നെ. അത്ര കടുത്ത ഭാഷ ഉപയോഗിക്കുന്നില്ലാത്തതുകൊണ്ടാവും ഇന്‍ഡ്യയില്‍ ചൈനയിലെപ്പോലെ നേതൃത്വങ്ങള്‍ക്ക് ജനങ്ങളോട് സം‌വദിക്കാനാവാതെ പോകുന്നത്. ഇന്റര്‍‌പോളും സൈബര്‍ കേസും കൊണ്ട് എന്തു സം‌വേദനം?

ജിജ സുബ്രഹ്മണ്യൻ said...

പോറ്റി ശ്രീരാമുലുവിനെ ഇവിടെ പരിചയപ്പെടുത്തിയതിനു സുനിലിനോട് നന്ദി അറിയിക്കട്ടെ.ഈ വ്യക്തിത്വത്തെ അറിയാൻ കഴിഞ്ഞത് ഇപ്പോഴാണു എന്ന വിവരവും ഖേദപൂർവ്വം അറിയിക്കട്ടെ.

ഗീതാരവിശങ്കർ said...

ഇരുള് മൂടിയ ചരിത്ര വഴിയിലേയ്ക്ക് ഒരു
തിരി വെളിച്ചം .......
അറിയാതിരുന്ന ചരിത്രത്തിലേയ്ക്ക് ഒരു
കൂട്ടിക്കൊണ്ടുപോകലും ......
വിജ്ഞാനപ്രദം ......
ഹൃദയം നിറഞ്ഞ ആശംസകളും അഭിനന്ദനങ്ങളും .

ബിന്ദു കെ പി said...

പോറ്റി ശ്രീരാമുലു എന്ന മഹാനെപറ്റി ആദ്യമായാണ് അറിയുന്നത്. പരിചയപ്പെടുത്തിയതിനു നന്ദി സുനിൽ...

സജി said...

ഹായ് സുനില്‍,
ആന്ധ്ര ഒരു വിഭജനതിന്റെ വക്കില്‍ നില്‍ക്കുമ്പോള്‍, ഈ പോസ്റ്റ് തികച്ചും ഉചിതം തന്നെ!
നന്ദി ഈ പരിചയപ്പെടുത്തലിനു

ജിവി/JiVi said...

പലരും എഴുതിയതുപോലെ പോറ്റി ശ്രീരാമലുവിനെ ഇപ്പോഴാണ് അറിഞ്ഞത്.

എന്ത് ചരിത്രമാണ് നമ്മള്‍ പഠിച്ചത്!

A Cunning Linguist said...

ആന്ധ്രാവിഭജനത്തെക്കുറിച്ചുള്ള എന്റെ നിലപാട് ഇവിടെ മാറുന്നു :)

[ട്രോളുകള്‍ക്കെതിരെയുള്ള ഏറ്റവും നല്ല പ്രതിരോധം അവരെ അവഗണിക്കുക എന്നതാണ്. ഈ ചര്‍ച്ച നല്ല രീതിയില്‍ മുന്നോട്ട് പോകണമെങ്കില്‍ അങ്ങനെ തന്നെ വേണം]

Retheesh said...

സുനിലേ ഒരു സംശയം തോന്നുന്നു 1950 നു മുന്‍പ് നൈസാമിന്‍റെ ഫ്യൂഡലിസത്തിനെതിരെ ഒരു ജനകീയ കൂട്ടായ്മ ഉണ്ടാവുകയും പിന്നീട് അതൊരു സായുധ സമരമാവുകയും ഏകദേശം 2000 ത്തിലധികം ഗ്രാമങ്ങള്‍ വിമോചന മേഖലയാക്കുകയും ചെയ്തു ഒരു വിശാല സംസ്ഥാനം രൂപം നല്‍കിയതായി വായിച്ചിരുന്നു..[അതില്‍ പോട്ടി ശ്രീരാമുലുലുവിനെ പറ്റിയൊന്നും പറഞ്ഞു കേട്ടില്ല..]പിന്നീട് 1953ല്‍ മദ്രാസിലെ തെലുങ്കുമേഖലാ ജില്ലകളെ അടര്‍ത്തിയെടുത്ത് കര്‍ണ്ണൂല്‍ തലസ്ഥാനമാക്കി ആന്ധ്രാ സംസ്ഥാനം രൂപികരിച്ചതായും വായിച്ചു..ഇതില്‍ ഏതാണു യഥാര്‍ത്തത്തില്‍ (ആന്ധ്ര) പ്രാബല്യത്തില്‍ വന്നെതെന്നതില്‍ സന്ദേഹം.ചരിത്രം പഠിക്കേണ്ടിയിരിക്കുന്നു :)
എന്തായാലും വീണ്ടും ഒരു വിഭജനത്തിന്‍റെ മുറവിളി ഉയരുന്ന സാഹചര്യത്തിലെ ഈ പോസ്റ്റ് വളരെ നന്നായി.
ഈ ഒരു സ്വാതന്ത്ര്യ പോരാളിയെ പരിചയപ്പെടുത്തിയ സുനിലിനു നന്ദി...ചരിത്രത്തിലേക്കു നോക്കാന്‍ ഒരു പ്രേരണ..

Devadas V.M. said...

ഇത്രയും വിശദമായി ശ്രീരാമുലുവിനെക്കുറിച്ച് മറ്റെവിടെയും വായിച്ചിരുന്നില്ല. നന്ദി.

the man to walk with said...

thank you for the valuable information..
best wishes

A Cunning Linguist said...

@Retheesh,

തെലുങ്കാന സമരത്തിനെക്കുറിച്ചൊരു വിവരണം ഇവിടെ നിന്നും വായിക്കാം.

Unknown said...

പോറ്റി ശ്രീരാമുലു എന്ന സമരസേനാനിയെ കുറിച്ച് ആദ്യമായി കേള്‍ക്കുകയാണ്, അറിയപ്പെടാതെ പോയ സ്വാതന്ത്ര്യസമരസേനാനികളില്‍ ഒരു മഹാത്മാവ്...
സുനിലേട്ടാ നന്ദി ..

Kiron Ponnath said...

Very good writeup! Timely tooo..Congrats

Retheesh said...

@ ഞാന്‍

സുനിലിന്‍റെ പോട്ടിശ്രീരമുലുവിനെ കുറിച്ചുള്ള പോസ്റ്റ് വായിച്ചപ്പോഴാണു ആന്ധ്രാ രൂപീകരണത്തേക്കുറിച്ച് ഒരു സന്ദേഹം തോന്നിയത്, 'ഞാന്‍' തന്ന ലിങ്ക് വായിച്ചപ്പോള്‍ കൂടുതല്‍ വ്യക്തമായി..നന്ദി 'ഞാന്‍ ' പിന്നെ എന്നെ അവിടെ എത്തിച്ച സുനിലിനും .

അനില്‍@ബ്ലോഗ് // anil said...

സുനിലെ,
നന്ദി.
പ്രസക്തമായ പോസ്റ്റ്.

kichu / കിച്ചു said...

കണ്ണീല്‍ പെടാതെ പോകുന്ന പലതും അതിന്റെ എല്ലാ വിശദീകരണങ്ങളൊടും കൂടി പരിചയപ്പെടുത്തുന്ന “ കാണാമറയത്തി”ന്റെ ഉടമയ്ക്ക് ഒരുപാ‍ാ‍ാ‍ാ‍ാ‍ാ‍ാട് നന്ദി.

പുതിയ ഈ അറിവുകള്‍ പലര്‍ക്കും ഉപകാരപ്രദം. പ്രസക്തമായ പോസ്റ്റ്.

ആശംസകള്‍.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മൂര്‍ത്തീ, മുക്കുവന്‍ ,ബാബുരാജ്- അഭിപ്രായങ്ങള്‍ക്ക് നന്ദി

ലത- വായനക്കും പ്രതികരണത്തിനും നന്ദി.പോസ്റ്റിലെ വിഷയം ലത ഉന്നയിച്ച പ്രശ്നങ്ങള്‍ അല്ലാത്തതുകൊണ്ട് ആ ചര്‍ച്ച നമുക്ക് മറ്റൊരു അവസരത്തിലേക്ക് മാറ്റാം.

കാന്താരിക്കുട്ടി, കഥയില്ലാത്തവള്‍, ബിന്ദു.കെ.പി- അഭിപ്രായങ്ങള്‍ക്ക് നന്ദി

ബിന്ദു- ഭാരതത്തിലെ തന്നെ പ്രമുഖമായ ഒരു ഭാഷ സര്‍വകലാശാല ഹൈദരാബാദില്‍ ഉണ്ട്.പോറ്റി ശ്രീരാമുലുവിന്റെ സ്മരണാര്‍ത്ഥം സ്ഥാപിച്ചിരിക്കുന്ന ഈ സര്‍വകലാശാല യാണു “പോറ്റി ശ്രീരാമുലു തെലുഗു യൂണിവേര്‍സിറ്റി”ഹൈദരാബാദ് റെയില്വേ സ്റ്റേഷന് അടുത്ത് തന്നെയാണു ഇത് സ്ഥിതി ചെയ്യുന്നത്.

സജി, ജിവി,ഞാന്‍,രതീഷ്, ദേവദാസ്,the man to walk with,bindi,kiron Nandakumar,അനില്‍@ബ്ലോഗ്, കിച്ചു- വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.

രതീഷ്- സംശയങ്ങള്‍ മാറിയെന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു.

ഹരീഷ് തൊടുപുഴ said...

പ്രസക്തമായ ഈ ലേഖനത്തിനു നന്ദി സുനിലേട്ടാ..
പോറ്റി ശ്രീരാമുലു എന്ന മഹദ് വ്യക്തിയേക്കുറിച്ചു ഞാനും ആദ്യമായാണു അറിയുന്നതു.
തെലുഗു സംസാരിക്കുന്നവരെ ഏകോപിപ്പിച്ചു ഒരു സംസ്ഥാനം രൂപീകൃതമാക്കുവാന്‍ സ്വന്തം ജീവന്‍ ത്യജിച്ച അദ്ദേഹത്തിനു വര്‍ഷങ്ങള്‍ക്കു ശേഷം കിട്ടിയ സമ്മാനമെന്തെന്നറിയുക.
നിലവിലുള്ള വിഭജനശ്രമത്തോട് യാതൊരുവിധ യോജിപ്പും എനിക്കില്ല..
അഭിപ്രായപ്പെടാനല്ലേ പറ്റൂ..!!
മറ്റെന്തു ചെയ്യന്‍ കഴിയും..??!!!

Calvin H said...

അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. നന്ദി

വിജി പിണറായി said...

ചരിത്രം ആവര്‍ത്തിക്കുകയാണ് - പക്ഷേ ‘തലതിരിഞ്ഞാ’ണെന്നു മാത്രം! ഭാഷാടിസ്ഥാനത്തില്‍ ജനതയുടെ ഐക്യത്തിനു വേണ്ടി പോരാടി ജീവിതം അര്‍പ്പിച്ചവരുടെ ഓര്‍മകളെ ചവറ്റുകുട്ടയില്‍ തള്ളിക്കൊണ്ട് വിഭജനവാദ പ്രക്ഷോഭകര്‍ തകര്‍ത്താടുമ്പോള്‍ ആന്ധ്രയ്ക്കു വേണ്ടി ജീവിതം ഹോമിച്ച പോറ്റി ശ്രീരാമുലുവിനെയും മഹാരാഷ്ട്രയ്ക്കു വേണ്ടി ജീവത്യാഗം ചെയ്ത നൂറിലേറെ പോരാളികളെയുമൊക്കെ സൌകര്യപൂര്‍വം മറക്കാം, എന്നിട്ട് തെലങ്കാന, വിദര്‍ഭ, ഹരിതപ്രദേശ്, പൂര്‍വാഞ്ചല്‍... അങ്ങനെയങ്ങനെ എണ്ണിയാലൊടുങ്ങാത്ത ‘നാട്ടുരാജ്യ’ങ്ങള്‍ക്കു വേണ്ടി നാടൊട്ടുക്കും നിരാഹാര മഹാമഹങ്ങള്‍ ആഘോഷിക്കാം...!

Appu Adyakshari said...

സുനിൽ, ഈ മഹാനായ വ്യക്തിയെ പരിചയപ്പെടുത്തിയതിനു നന്ദി. ആദ്യമായിട്ടാണ് അദ്ദേഹത്തെപ്പറ്റി വായിക്കുന്നതും അറിയുന്നതും. ഭാഷയുടെ മഹത്വത്തെപ്പറ്റി മനസ്സിലാക്കുമ്പോഴും, ഭാരതം എന്ന ഒരൊറ്റ രാജ്യത്തെ ഒന്നായി കാണുവാനും, ഞാൻ ഭാരതീയൻ ഞങ്ങൾ ഒന്ന് എന്ന് അഭിമാനത്തോടെ പറയുവാനും ഹിന്ദിക്കാരനും, മലയാളിക്കും, തമിഴനും, തെലുങ്കനും ഇടയിൽ തടസ്സമായി നിൽക്കുന്നതും ഈ ഭാഷതന്നെയല്ലേ എന്ന ദുഃഖം അവശേഷിക്കുന്നു.

ധനേഷ് said...

വിവരമില്ലായ്മ ഒരു തെറ്റല്ലല്ലോ..
ഞാനും ഈ മനുഷ്യനെപറ്റി ഇപ്പോഴാണ് കേള്‍ക്കുന്നത്.. സ്വാഭാവികം..

വെറുതെ ബ്ലോഗ് വായിച്ച് സമയം കളയരുതെന്ന് എന്നെ ഉപദേശിക്കുന്ന ചില സുഹൃത്തുക്കള്‍ക്ക് ഇതു പോലുള്ള പോസ്റ്റുകളാണ് എന്റെ മറുപടി.
അപ്പോ കുറച്ചുപേര്‍ക്ക് ലിങ്ക് കൊടുക്കട്ടെ.

പ്രസക്തമായ പോസ്റ്റിന് അഭിനന്ദനങ്ങള്‍; അറിവിന് നന്ദി...

Tom Sawyer said...

സുനില്‍ ഭായ് താങ്ക്സ് ..
ആദ്യായിട്ടാണ് ഇദ്ദേഹത്തെ കുറിച്ച് കേള്‍ക്കാനും വായിക്കാനും സാധിച്ചത് . വളരെ നന്ദി

Pramod.KM said...

വളരെ നന്ദി ഈ പോസ്റ്റിന്.സംസ്ഥാനത്തെ വിഭജിക്കണമെന്ന് ഇപ്പോള്‍ മുറവിളി കൂട്ടുന്നവരും, വാഗ്ദാന ലംഘനങ്ങള്‍ വഴി ഇത്രത്തോളം മുറുമുറുപ്പുകള്‍ വളര്‍ത്തിയ ഇതു വരെയുള്ള ഭരണാധികാരികളും ഒരു പോലെ തെറ്റുകാരാണ് ഈ മറവിയില്‍.

Cartoonist said...

സുനിലെ,
സമാനശബ്ദത്തിലുള്ള രണ്ടു പദങ്ങള്‍ എനിക്കറിയാമായിരുന്നു - എന്തരോ മഹാനുഭാവലു & പോറ്റി ശ്രീരാമലു.

രണ്ടാമത്തെയാളെപ്പറ്റി വായിക്കാന്‍ തോന്നും വിധത്തിലുള്ള ഈ അവതരണത്തിന് നന്ദി :)

വള്ളുവനാടന്‍ said...

Thank you Sunil.
Really valuable and informative.

Please go on.............

Best Regards,
Saleem Cholamukhath
Abu Dhabi