“പരദേശി” കണ്ടു.
വിഭജനക്കാലത്തു പാകിസ്ഥാനിലായിരുന്നു എന്ന ഒറ്റക്കാരണത്താലും, വിഭജനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു ദീര്‍ഘദര്‍ശനം ചെയ്യാന്‍ കഴിവില്ലാതിരുന്ന പാവങ്ങളായിരുന്നതിനാലും പിന്നീട് അവിടെ തന്നെ തുടര്‍ന്നതു മൂലം,ജനിച്ച മണ്ണില്‍ അന്യരായി മാറ്റപ്പെട്ട ഒരു പിടി മനുഷ്യരുടെ ജീവിത ദുരിതങ്ങളുടെ കരളലിയിപ്പിയ്ക്കുന്ന യാഥാര്‍ത്യങ്ങളാണ് ഈ സിനിമയുടെ കാതല്‍. ഈ അടുത്ത കാലത്തു വളരെയേറെ ചര്‍ച്ചാവിഷയമായിരുന്ന “മലയാളികളായ പാക് പൌരന്മാരുടെ”മനുഷ്യാവകാശങ്ങള്‍ ഈ സിനിമയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.തങ്ങളറിയാതെ തന്നെ പാക് പാസ്പോര്‍ട്ട് പേറേണ്ടിവന്നതുമൂലം ഉണ്ടാകുന്ന കുടുംബ ശൈഥില്യങ്ങളും അവരുടെ നേരേ ഉണ്ടാകുന്ന ഭരണകൂട ഭീകരതകളും സമൂഹ മനസാക്ഷിയ്ക്കു മുന്നില്‍ തുറന്നു വയ്ക്കുന്നതില്‍ സിനിമ വിജയിച്ചിരിയ്ക്കുന്നു.
എന്നാല്‍ തിരക്കഥയിലും സംവിധാനത്തിലും ഉണ്ടായ പാളിച്ചകള്‍ മൂലം കലാപരമായ ഒരു മേന്മയും ചിത്രത്തിനു ഉണ്ടായിട്ടില്ല.ഗര്‍ഷോം,മഗ്‌രിബ് എന്നി ചിത്രങ്ങളിലൂടെ സംവിധാന രംഗത്തു വ്യക്തി മുദ്ര പതിപ്പിച്ച പി.റ്റി കുഞ്ഞമ്മഹദിന്റെ ഈ ചിത്രം ഒരു ഡോക്യുമെന്ററിയുടെ നിലവാരത്തില്‍ നിന്നു ഉയര്‍ന്നില്ല എന്നാണ് എനിയ്ക്കു തോന്നിയത്.
“സ്വന്തം മണ്ണില്‍ പോകാന്‍ എന്തിനു പേടിയ്ക്കണം?” എന്ന വളരെ പ്രസക്തമായ ഒരു ചോദ്യം തന്റെ കഥാപാത്രത്തിലൂടെ സംവിധായകന്‍ സമൂഹത്തിനു നേരെ തൊടുത്തു വിടുന്നു.ഈ ചോദ്യമാണു ഈ സിനിമ.സ്വന്തം മണ്ണില്‍ പോകാന്‍ ഇഷ്ടപ്പെട്ട അവരെ എങ്ങെനെ സമൂഹം വേട്ടയാടി എന്നു നാം ചിന്തിയ്ക്കേണ്ടിയിരിയ്ക്കുന്നു.പിറന്ന നാട്ടിലും മറുനാട്ടിലും ഒന്നു പോലെ വേണ്ടാത്തവര്‍ ആയി മാറുന്നു.
മോഹന്‍ലാലും, സിദ്ദിക്കും, ജഗതിയും അവതരിപ്പിയ്ക്കുന്ന തന്മയത്വപൂര്‍ണ്ണമായ അഭിനയ മുഹൂര്‍ത്തങ്ങളും, പദ്മപ്രിയയുടെ സാന്നിദ്ധ്യവുമാണു ഇതിലെ ആകര്‍ഷകമായ ഘടകങ്ങള്‍. രമേഷ് നാരായണന്റെ സംഗീതവും ,പ്രത്യേകിച്ചു മഞ്ജരിയുടെ ആലാപനവും മികച്ചതായി.
എന്നാല്‍ കലാപരമായ ഒരു നവീനത്ത്വം സൃഷ്ടിയ്ക്കുന്നതില്‍ സിനിമ പരാജയപ്പെട്ടു.ജീവിതത്തെക്കുറിച്ചു നമുക്കറിയാത്ത ഒരു “തലം” കാണിച്ചു തരുന്നില്ല ഈ ചിത്രം.സാമുഹിക പ്രസക്തിയുള്ള മികച്ച ഒരു ചിത്രമായി ഇതിനെ വിലിയിരുത്തുമ്പോളും സിനിമ എന്ന കലാരൂപമെന്ന നിലയിലും സമാന്തര സിനിമയുടെ പ്രത്യേകതകള്‍ നിലനിര്‍ത്തുന്നതിലും എത്രമാത്രം വിജയിച്ചു എന്നു ചിന്തിയ്ക്കേണ്ടിയിരിയ്ക്കുന്നു......
Wednesday, December 17, 2008
Subscribe to:
Post Comments (Atom)
2 comments:
Theerchayayum Abhinandhaneeyam thanne. Best wishes.
പിറന്ന നാട്ടിലും മറുനാട്ടിലും ഒന്നു പോലെ വേണ്ടാത്തവര്‍ ആയി മാറുന്നു.... അതൊരു വല്ലാത്ത അവസ്ഥ തന്നെ... മിക്കവാറും പ്രവസികള്‍ക്കെല്ലാം ഇങ്ങിനെ ഒരു ജീവിത യാഥാര്‍ഥ്യം കൂടി കടക്കേണ്ടി വരാറുണ്ട്.
Post a Comment