Wednesday, December 17, 2008

മിഴികൾ സാക്ഷി

നവാഗത സംവിധായകനായ അശോക്.ആര്‍.നാഥ് സംവിധാനം ചെയ്ത ചിത്രമാ‍ണ് മിഴികള്‍ സാക്ഷി.

ആയിരം കുറ്റവാളികള്‍ ശിക്ഷിയ്ക്കപ്പെട്ടാലും, ഒരു നിരപരാധി പോലും ശിക്ഷിയ്ക്കപ്പെടരുതെന്നാണ് പറയപ്പെടുന്നത്.എന്നാല്‍ യേശുവിന്റെ കാലം മുതല്‍ ഭരണകൂട ഭീകരത നിരപരാധികളെയും പുരോഗമനേച്ഛുക്കളെയും നിരന്തരം വേട്ടയാടുന്നതിന്റേയും തുടച്ചു നീക്കുന്നതിന്റേയും ചരിത്രമാണ് ഉണ്ടായിട്ടുള്ളത്.യേശുവിനെ അവര്‍ കുരിശില്‍ തറച്ചു..സത്യം പറഞ്ഞതിനു ബ്രൂണോയെ ജീവനോടെ ചുട്ടുകൊന്നു.സോക്രട്ടീസിനു വിഷം നല്‍കി.ഗലീലിയോയെ കല്‍ത്തുറുങ്കില്‍ അടച്ചു.ഇങ്ങെത്തലക്കല്‍ നമ്മുടെ നാട്ടില്‍ കോളിളക്കം സൃഷ്ടിച്ച അടിയന്തിരാവസ്ഥയും ‘രാജന്‍’ സംഭവവും ഒക്കെ നമ്മുടെ മുന്നിലുണ്ട്.അതു പോലെ ഒന്നായിരുന്നു വിചാരണത്തടവുകാരനായി ഒന്‍പത് വര്‍ഷത്തോളം ജയിലില്‍ കിടന്ന മ‌അദനിയ്ക്കു നേരേ ഉണ്ടായ മനുഷ്യാവകാശ ലംഘനത്തിന്റെ ചരിത്രം.മദനിയുടെ ആ ജീവിതമാണ് ഈ സിനിമയ്ക്കു ആധാരമായത്.

ഇവിടെയെല്ലാം നാം കാണാതെ പോകുന്ന മറ്റൊരു വശമുണ്ട്.ഇവരുടെയെല്ലാം ജീവിച്ചിരിയ്ക്കുന്ന കുടുംബങ്ങള്‍ നേരിടുന്ന പീഢനങ്ങള്‍.ഭരണകൂടവും നിയമവും പൊതു സമൂഹവുമെല്ലാം അവരെ എങ്ങനെ കൈകാര്യം ചെയ്യുന്ന് എന്നതിന്റെ ഒരു നഖചിത്രം വരച്ചുകാണിയ്ക്കുകയാണ് ഈ പുതു സംവിധായകന്‍.

മലയാള സിനിമ കണ്ട ഏറ്റവും അനുഗൃഹീത കലാകാരിയായ സുകുമാരി വേഷപ്പകര്‍ച്ച നല്‍കുന്ന “കൂനിയമ്മ” എന്ന ഊമയായാ നഫീസയാണ് ഇതിലെ കേന്ദ്രകഥാപാത്രം.ചെയ്യാത്ത കുറ്റത്തിനു പോലീസിന്റെ പിടിയില്‍ അകപ്പെട്ട മകന്റെ ചിത്രവും പേറി എന്നെങ്കിലും അവന്‍ തിരിച്ചു വരും എന്ന പ്രതീക്ഷയില്‍ നാടോടിയായി മാറിയ ഊമയായ ഒരു അമ്മയോട് സമൂഹം ഏതു രീതിയില്‍ പ്രതികരിക്കുന്നു എന്ന ഈ ചിത്രം കാണിച്ചു തരുന്നു.ഭര്‍ത്താവിന്റെ മരണം കൂടിയായപ്പോള്‍ ആ കുടുംബം ചിന്ന ഭിന്നമായിപ്പോകുന്നു.അനുഗൃഹീതനായ മോഹന്‍ലാല്‍ ആണ് സുകുമാരിയുടെ മകന്‍ ആയി വരുന്നത്.നെടുമുടി വേണു ആണ് ആ മുസ്ലീം കഥാപാത്രത്തിന്റെ ബാപ്പ.

ഒരിയ്ക്കലും വരാത്ത മകനേയും കാത്തിരിയ്ക്കുന്ന ഒരു അച്ഛന്റേയും അമ്മയുടേയും കദന കഥ “പിറവി” എന്ന ചിത്രത്തിലൂടെ ഷാജി നേരത്തെ നമുക്കു അനുഭവവേദ്യമാക്കിയിട്ടുണ്ട്.കലാപരമായി അതിനോടു കിടപിടിയ്ക്കുന്നില്ലെങ്കിലും “പരുന്തും”,മാടമ്പി”യും ഒക്കെ തകര്‍ത്താടുന്ന മലയാള സിനിമയില്‍ ഈ ചിത്രം വേറിട്ടൊരു കാഴ്ച തന്നെയാണ്.കൂരിരുളിലെ ഒരു ചെറിയ നെയ്ത്തിരിനാളം.സിനിമയെ ഗൌരവമായി കൈകാര്യം ചെയ്യുന്ന ചില പുതുമുഖ സംവിധായകരെങ്കിലും ഉണ്ടാകുന്നു എന്നത് തികച്ചും ആശ്വാസകരം.

4 comments:

Sureshkumar Punjhayil said...

Nannayirikkunnu... Best wishes.

ജെ പി വെട്ടിയാട്ടില്‍ said...

താങ്കള്‍ നല്ല ഒരു എഴുത്തുകാരനാണ്. നല്ല ഭാഷ. വിജ്ഞാനവും. എല്ലാ വിഷയങ്ങളും നല്ല പോലെ അറിയാം. നല്ല പാണ്ഡിത്യവും ഉണ്ട്.
ചില ഏടുകള്‍ വായിക്കുമ്പോള്‍ പെട്ടെന്നൊന്നും മനസ്സിലാകുന്നില്ല.
കൂടുതല്‍ ശ്രദ്ധയോടെ വായിക്കേണടതാണ് മിക്ക വരികളും.
വെറുതെ വായിച്ച് എന്തെങ്കിലും കുത്തിക്കുറിക്കേണ്ട സ്ഥലമല്ല ഇവിടെ.
താങ്കള്‍ ഇനിയും ഉയരങ്ങളിലേക്ക് എത്തിപ്പെടട്ടെ എന്ന് ആശംസിക്കുന്നു.

ചാർ‌വാകൻ‌ said...

ആരും നല്ലഭിപ്രായം പ്റയാത്തതിനാല്‍ കാണാന്‍കഴിഞ്ഞില്ല.
മുഖ്യധാരയുടെ വഴുവഴുപ്പന്‍ രാഷ്ട്രിയബോധ്യങ്ങള്‍
സിനിമാക്കാരുടെ കമ്പോളതാല്പര്യമായിതുടരുന്നടത്തോളം ​
സിനിമയെ നിഷേധിക്കുകയേ നിവര്‍ത്തിയുള്ളു.
മദനിക്കു മുമ്പ് എത്രയൌവനങ്ങളെ കശക്കിയെറിഞ്ഞതാണീ
ഭരണകൂടം .അവരേയെല്ലാം വഷളന്മാരായി മാര്‍ക്കുചെയ്യാനാണ്
സിനിമാകഥകള്‍ .പിറവിയും മറ്റൊന്നല്ല.
ഏതായാലും കാണാന്‍ ശ്രമിക്കും .

നീലാഭം said...

Mizhikal saakshi….....

Valare nalla concept ulla oru cinema..
Pakshe athengine edukkanamennu eduthavarkkariyilla..
Cienammakk praadesika vakthakkal nalkiya minimum yogyatha….oru nischitha vegathyum,rhythvum anu..ith randum ee cienmakk illathey poyath directorude pidippiked…..
parayenda reethiyil parayan ariyathath kond pinned Ashok nathinu puthiya cinemakal edukkendiyum vanilla….(athava pinneed eduthengil ath theatre ariyathe poyathumakam……….)

Sunil enth kondanu ee cinemaye PIRAVIyumayi compare cheythennu ariyilla.
Antharjanathintey aadyatham aadivasippenninod compare cheyyumbole parihaasyamayippoyenne parayenduu…

Sukumariyude perfect abhinyam eduthuparayam…
Ennal nalla cinema enna abihprayam enikkilla…
80kalil ithey meghalayile oru director oru streeyude katha paranjirunu….…
“Panjagni ” by Hariharan ..(Nexalism thane ivedeyum prameyam)
Valichu neetti kond pokathey katha paranjavasanippicha oru saada cinema….athu kazhinjetrayo valarnnu Mal cinema…varsham 20kazhinjittum “ O” vattathil kidakkunnu…
chila anavasaravaadikal ith pole oda sahithyam vilambi Mal.cinemaye naattikkunnu…

Shaji N Karun, Padmarajan, Lohida Das, ivarudeyokke oro cinema veethamengilum homework cheyan eduthirunnengil Ashok Nathinu ennam paranja ceinemakalil onnayi edkkamayirunnu Mizhikal saakshi enna “cinema”