Sunday, October 25, 2009

‘ബൂലോക‘ത്തിനു ഒരു അംഗീകാരം

കലാകൌമുദിയുടെ 1780ആം ലക്കത്തിലൂടെ ശ്രീ യേശുദാസ് നടത്തിയ ഒരു വെളിപ്പെടുത്തലിനെ അധികരിച്ച് “യേശുദാസ് പറഞ്ഞ റിയാലിറ്റി” എന്നൊരു പോസ്റ്റ് ഞാൻ പ്രസിദ്ധീകരിച്ചിരുന്നു.

ആ പോസ്റ്റ് പ്രസിദ്ധികരിക്കുമ്പോൾ ഞാൻ മനസ്സിൽ പോലും വിചാരിക്കാതിരുന്നത്ര വായനയും പ്രതികരണങ്ങളുമാണു അതിനു ലഭിച്ചത്.ഏതാണ്ട് രണ്ടായിരത്തോളം പേർ ഇതിനകം ആ ലേഖനം വായിച്ചു കഴിഞ്ഞതായാണ് എനിക്ക് മനസ്സിലാവുന്നത്.നല്ല രീതിയിലുള്ള പ്രതികരണങ്ങളും പലരും നടത്തി.

ആ ചർച്ചയെക്കുറിച്ച് കേരള കൌമുദി പ്രസിദ്ധീകരണമായ കൌമുദി പ്ലസിൽ ഇന്ന് ഒരു വാർത്ത വന്നിട്ടുണ്ട്.

അത് താഴെ കൊടുക്കുന്നു.




ഇത് ബൂലോകത്തിനു കിട്ടുന്ന അംഗീകാരമായി ഞാൻ കരുതുന്നു.എഴുത്തുകാരനും പ്രസാധകനും എഡിറ്ററും എല്ലാം ഒരാളാകുന്ന ബ്ലോഗിന്റെ ലോകത്ത് വായനക്കാരന് അനല്പമായ പ്രസക്തിയാണുള്ളത്.പ്രതികരണങ്ങൾ അപ്പപ്പോൾ ലഭിക്കുന്ന മറ്റൊരു മാധ്യമവുമില്ല.ഒരു പക്ഷേ യേശുദാസുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ച കലാകൌമുദിക്കുപോലും വായനക്കാരുടെ പ്രതികരണമറിയാൻ കാത്തിരിക്കേണ്ടി വരുന്നു എന്നിടത്താണു ബ്ലോഗ് വിജയിക്കുന്നത്.അതുകൊണ്ടാണു ബ്ലോഗ് നാളെയുടെ മാധ്യമം എന്ന് പറയുന്നതും.


ബ്ലോഗിന്റെ സാധ്യതകൾ അനന്തമാണ്.സിറ്റിസൺ ജേർണലിസത്തിന്റെ പുതിയ രൂപമായി മലയാളം ബ്ലോഗുകൾ മാറണമെന്നാനു എന്റെ ആഗ്രഹം.പല വിഷയങ്ങളെക്കുറിച്ചും ഇപ്പോൾ തന്നെ ഗൌരവമായ ചർച്ചകൾ ബൂലോകത്തു നടക്കുന്നുണ്ട്.ചിലതൊക്കെ മറ്റു പ്രിന്റ്-വിഷ്വൽ മീഡിയാകളിൽ വരുന്നതിലും ഭംഗിയായിത്തന്നെ.ഉദാഹരണത്തിനു ലാവ്‌ലിൻ വിഷയത്തിൽ അങ്കിളിന്റെ ബ്ലോഗിൽ നടന്ന ചർച്ച.അതു പോലൊരെണ്ണം നമ്മുടെ പ്രിന്റ് മീഡിയായിൽ ഒന്നും വന്നു കണ്ടില്ല.

ഈ ചെറിയ വാർത്ത ബൂലോകത്ത് ഉള്ളവർക്കെല്ലാമുള്ള ഒരു അംഗീകാരമാണ്.സാർത്ഥകമായ ചർച്ചകളിലൂടെ ഓരോ വിഷയത്തിലും ഇടപെടുന്ന ഓരോരുത്തർക്കും അതിനുള്ള അവകാശമുണ്ട്.ഈ സന്തോഷം എല്ലാവരുമായി ഞാൻ പങ്കു വക്കുന്നു.എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ
കൌമുദി പ്ലസിൽ വന്ന വാർത്ത കാണാവുന്നതാണ്.

(നന്ദി : ഈ വാർത്ത എന്നെ ആദ്യം അറിയിച്ച ബ്ലോഗർ ‘നട്ടപ്പിരാന്തനും‘, മറ്റൊരു സുഹൃത്ത് ഷിബുവിനും)

45 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

‘ബൂലോക’ത്തിനു ഒരു അംഗീകാരം !

മൂര്‍ത്തി said...

കൊള്ളാം സുനില്‍..

വീകെ said...

അഭിനന്ദനങ്ങൾ...

രഞ്ജിത് വിശ്വം I ranji said...

പ്രിയ സുനില്‍ അഭിനന്ദനങ്ങള്‍

ഉസ്മാനിക്ക said...

ഇടപെടുക, ഇനിയും :)

മാണിക്യം said...

ബ്ലോഗ് പോസ്റ്റ് എന്നും മനസ്സിരുത്തി വായിച്ച് അര്‍ത്ഥവത്തായ കമന്റുകള്‍ ഇടുന്ന സുനിൽ കൃഷ്ണന്റെ പോസ്റ്റുകള്‍ എന്നും ശ്രദ്ധേയമാണ്, വിഷയത്തിന്റെ പ്രസക്തിയും അതിനെ കുറിച്ചുള്ള വിശദമായ വിവരണവും കൊണ്ട് 'കാണാമറയത്ത്' എന്നും പോസ്റ്റുകളില്‍ നല്ല നിലവാരം പുലര്‍ത്തുന്നു. കഥ,ലേഖനം, യാത്ര വിവരണം,സ്മരണാഞ്ജലി എതായാലും അവയില്‍ ഒരു 'സുനില്‍ റ്റച്ച്' എപ്പോഴും കാണാം.
കാണാമറയത്ത് കൌമുദി പ്ലസിൽ പരമര്‍ശിച്ചു കാണ്ടതില്‍ അങ്ങേയറ്റം സന്തോഷിക്കുന്നു..

‘ബൂലോക‘ത്തിനു ഒരു അംഗീകാരം എന്നു പറഞ്ഞ തലക്കെട്ട് ‘സുനിൽ കൃഷ്ണനു ഒരു അംഗീകാരം എന്നു വായിക്കുനു

സുനിൽ കൃഷ്ണന് അഭിനന്ദനങ്ങള്‍!

കണ്ണനുണ്ണി said...

അഭിനന്ദനങ്ങള്‍ സുനിലേ

ശ്രീ said...

തീര്‍ച്ചയായും ഇതൊരു അംഗീകാരം തന്നെ മാഷേ

Unknown said...

പ്രിയ സുനില്‍ അഭിനന്ദനങ്ങള്‍

ഹരീഷ് തൊടുപുഴ said...

സുനിലേട്ടാ,

ചിയേർസ്...!!!

പിപഠിഷു said...

അഭിനന്ദനങ്ങൾ...

ഞാന്‍ പോസ്റ്റ്‌ ചെയ്ത ദിവസം തന്നെ വായിച്ചിരുന്നു!

പിന്നെ കഴിഞ്ഞ ദിവസം ഇതു മെയില്‍ ആയി കിട്ടി. ബ്ലോഗ്‌ ന്റെ സ്ക്രീന്‍ ഷോട്ട്. ഏത് ബ്ലോഗ്‌ ആണെന്ന് ഒരു സൂചനയും ഇല്ല. ശരിക്കും വിഷമം തോന്നി. ആരാണ് ഇതു ചെയുന്നത് ?

നിരക്ഷരൻ said...

അഭിനന്ദനങ്ങള്‍ സുനില്‍ ....

ജിവി/JiVi said...

തീര്‍ച്ചയായും, ഈ അംഗീകാരം കൂടുതല്‍ ആളുകള്‍ക്ക് ഈ മാധ്യമത്തെ പരിചയപ്പെടുത്തും.

സുനിലിനും ആ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്കും അഭിനന്ദങ്ങള്‍

Patchikutty said...

സുനില്‍ അഭിനന്ദനങ്ങള്‍,തീര്‍ച്ചയായും ഇതൊരു അംഗീകാരം തന്നെ.

സജി said...

ആ ലേഖനവും, തുടര്‍ന്നു നടന്ന ചര്‍ച്ചയും, വളരെ പ്രസക്തമായിരുന്നു എന്നു എടുത്തു പറയേണ്ടതാണ്.

ഇതു ഒരു അംഗീകാരം തന്നെ!
അഭിനന്ദനങ്ങള്‍!!

വിജി പിണറായി said...

:) :) :)

കുഞ്ഞൻ said...

സുനിൽ മാഷെ..

ആ പോസ്റ്റ് ഞെട്ടിപ്പിക്കുന്ന,പരിഹാസ്യമാക്കുന്ന(ജഡ്ജസിനെ)ഒന്നായിരുന്നു. ജഡ്ജസ് എന്നും മത്സരാർത്ഥികളെയും കാണികളെയും പരിഹാസ്യ കഥാപാത്രങ്ങളാക്കുകയുമാണ് ചെയ്തിരുന്നത്. സുനിലിന്റെ ഈ തുറന്നുകാട്ടൽ കൂടുതൽ ജനങ്ങളിലേക്ക് എത്തിച്ച കലാകൌമുദിക്ക് പ്രശംസ ചൊരിയുന്നു. സുനിലിന്റെ പോസ്റ്റുകൾ ഇനിയും അന്ധകാരങ്ങൾ നീക്കുന്ന വെളിച്ചമായി നിലനിൽക്കട്ടെയെന്നും ആശംസിക്കുന്നു.

saju john said...

എന്‍ നന്‍പാ...

പല്ലാണ്ട് വാഴ്ത്തുക്കള്‍......

മറുപടിയും ഇന്ത മാതിരി, പെരിയ വിസയത്തെ ഉങ്കള്‍ ബ്ലോഗില്‍ പാക്കര്‍തക്ക് വിരുപ്പപെടുത്.

നണ്ട്രി.....വണക്കം

Anonymous said...

വളരെ സന്തോഷം തോന്നുന്നു ..... അഭിനന്ദനങ്ങള്‍.....

Typist | എഴുത്തുകാരി said...

സുനില്‍,അഭിനന്ദനങ്ങള്‍. സന്തോഷംതോന്നുന്നു.

സ്നേഹത്തോടെ,‍

മനോഹര്‍ കെവി said...

hi sunil, Welldone.. a remarkable acheivement. A news items taken and given a new perspective and it become a hit. Good. from Doha-Qatar

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

അഭിനന്ദനങ്ങള്‍..

അനില്‍@ബ്ലോഗ് // anil said...

അതെ അംഗീകാരം തന്നെ , സുനിലിനും അതുവഴി ബൂലോകത്തിനും.
ആശംസകള്‍.

പകല്‍കിനാവന്‍ | daYdreaMer said...

അഭിനന്ദനങ്ങള് സുനില്‍

കാട്ടിപ്പരുത്തി said...

അഭിനന്ദനങ്ങള്‍

Cartoonist said...

സുനിലെ,
സന്തോഷംകൊണ്ട് വല്ലാതെ വീര്‍പ്പുമുട്ടുന്നപോലെ... :)

ബിന്ദു കെ പി said...

അഭിനന്ദനങ്ങൾ സുനിൽ....

ഏറനാടന്‍ said...

വെരി ഗുഡ്! അതാണ് അച്ചടിമാധ്യമവും ബ്ലോഗ് മീഡിയയും തമ്മിലുള്ള അന്തരം!

കണ്‍ഗ്രാറ്റ്സ് ഡിയര്‍ സുനില്‍..

ഉഗാണ്ട രണ്ടാമന്‍ said...

അഭിനന്ദനങ്ങള് ...

Calvin H said...

Congrats! Its a wonderful news :)

Kiranz..!! said...

ahaaa...that's a great one :) Congratz jee..!

Seema Menon said...

അഭിനന്ദനങൾ!!

.. said...

വീണ്ടും ഇത് പോലെയുള്ള ലേഖങ്ങള്‍ പ്രതീക്ഷിക്കുന്നു...........................ആശംസകള്‍..............

വാഴക്കോടന്‍ ‍// vazhakodan said...

അഭിനന്ദനങ്ങള്‍ Sunil Krishnan.

നിഷാർ ആലാട്ട് said...

അഭിനന്ദനങ്ങള്‍

സുനിൽ മാഷേ ,


സന്തോഷം കൊണ്ടെനിക്കിരിക്കൻ വയ്യാ

.

തറവാടി said...

അഭിനന്ദനങ്ങള്‍ :)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇതു ബ്ലോഗിംഗ് രംഗത്തിനു കിട്ടിയ അംഗീകാരമായി ഞാൻ കാണുന്നു.

എങ്കിലും അഭിനന്ദനങ്ങൾ അറിയിച്ച ഓരോരുത്തർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.

ഭായി said...

അഭിനന്ദനങള്‍ ആശംസകള്‍....!!!

siva // ശിവ said...

അഭിനന്ദനങ്ങള്‍... വളരെ നല്ലൊരു പോസ്റ്റായിരുന്നു അത്.

Jyotsna P kadayaprath said...

അഭിനന്ദനങ്ങൾ സുനില്‍.....
സ്നേഹത്തോടെ,‍
joe

SUDHA PR said...

Feeling very proud of you my friend, great
theerchayaym oru nalla angeekaram thanne

എറക്കാടൻ / Erakkadan said...

അഭിനന്ദനങ്ങൾ

ഗീതാരവിശങ്കർ said...

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള് ..

Manikandan said...

അഭിനന്ദനങ്ങള്‍ സുനിലേട്ടാ

Pongummoodan said...

അഭിനന്ദനങ്ങള്‍..