നഗരത്തിലെ പ്രശസ്തമായ് ആ ഹോസ്പിറ്റലില്‍ ഞാനും സാജനും പോയതു അവിടെ ഒരു ഓപ്പറെഷനു വിധേയയായി കിടക്കുന്ന ഞങ്ങളുടെ ജൂനിയര്‍ ആയ അയിഷയെ കാണാന്‍ ആയിരുന്നു..അവരുടെ സുഖ വിവരങ്ങള്‍ അന്വേഷിച്ചു ഞങ്ങള്‍ പുറത്തിരങ്ങുമ്പോള്‍ അവിചാരിതമായി റജിയെ അവിടെ കണ്ടതു...
”നീ എന്തേ ഇവിടെ”..ഞങ്ങള്‍ക്കു വിശ്വസിയ്ക്കാന്‍ കഴിഞ്ഞില്ല..റജി ഞങ്ങളുടെ കൂട്ടത്തിലെ വേറിട്ട വ്യക്തിത്വം ..എപ്പോളും സീരിയസ് .പെണ്‍കുട്ടികളുടെ മുഖത്തു നോക്കി സംസാരിക്കില്ല...ദിവസം മുഴുവന്‍ സിഗരറ്റുകള്‍ പുകച്ചു തള്ളൂം..വെള്ളമടിയ്ക്കാന്‍ പോയാല്‍ അവിടെ കിടന്നുറങ്ങും....രാവിലെ ഉണരാന്‍ അലാറം വയ്ക്കുന്നതു പോലും ഷൂവിന്റെ ലൈസില്‍ ടൈമ്പീസ് ഇരുമ്പു കട്ടിലിന്റെ ബാറില്‍ കെട്ടിയിട്ടായിരുന്നു..എന്നാലും ഉണരില്ല...അലാറം അടിച്ചു തീരും...
ഇങ്ങനെ ഒക്കെ ഉള്ള റജി.....??സാജന്‍ സംശയം പ്രകടിപ്പിച്ചു ഞാന്‍ അതു അതു ഉറപ്പിച്ചു..എല്ലായിടത്തും ഫ്ലാഷ് ആക്കി...“അവന്‍ പ്രണയക്കയത്തില്‍ വീണിരിക്കുന്നു....”
പിറ്റേന്നു അവന്റെ വീതം ചീത്തയും താക്കീതും ആവശ്യത്തിനു കിട്ടി......
രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം അവന്റെ ഫോണ്‍ വന്നു.....”ഞാനും ആയിഷയും തമ്മിലുള്ള വിവാഹം തീരുമാനിച്ചു...വരാന്‍ മറക്കല്ലേ..........
Friday, December 19, 2008
Subscribe to:
Post Comments (Atom)
4 comments:
Manoharam.. Ashamsakal...!!
കൊള്ളം!
തികച്ചും മാറി നില്‍ക്കുന്നവരുടെ അവര്‍ പോലുമറിയാതെ സംഭവിക്കുന്ന പ്രണയം... വലിച്ച് നിട്ടാതെ മനോഹരമായി അവതരിപ്പിച്ചു ഒരു ദിവ്യ പ്രണയം !ഇഷ്ടായി :)
നല്ല കഥ.
ഞാനിത് എന്തേ ആദ്യം കാണാതെ പോയി. എന്റെ പോസ്റ്റിന് ഒരു കഥയുടെ സ്വഭാവം വരുന്നില്ല അല്ലേ സുനില്‍ ?
Post a Comment