മാതൃഭൂമിയിൽ സെപ്റ്റംബർ 9 നു വന്ന വാർത്ത താഴെ
“അർത്ഥ നഗ്നനായ ഫക്കീർ” എന്നറിയപ്പെട്ട ഗാന്ധിജിയുടെ ശിഷ്യന്മാരായ അഭിനവ ഗാന്ധിയന്മാരുടെ ജീവിത ശൈലി കാണുക.എന്നിട്ട് നൽകുന്ന വിശദീകരണമാണു അതിലേറെ രസാവഹം.സ്വന്തം പോക്കറ്റിലെ കാശെടുത്താണ് കൊടുത്തതെന്ന്.ഇവരാര് “മൾട്ടി മില്യനയർ”മാരോ?നൂറു വർഷത്തിലേറെ പഴക്കമുള്ളതെന്ന് അഭിമാനിക്കുന്ന കോൺഗ്രസ് പാർട്ടി ചെന്നെത്തിയിരിക്കുന്ന അവസ്ഥയുടെ നേർപ്പതിപ്പാണു ഈ “പാച്ചുവും കോവാലനും”
മഹാരാഷ്ട്രയിൽ ഇപ്പോളും തുടരുന്ന കർഷക ആത്മഹത്യ ശ്രദ്ധിക്കുക.ഈ വർഷം മാത്രം വിദർഭ ഏരിയായിൽ 637 കർഷകർ ആണു ആത്മഹത്യ ചെയ്തത്.
“ജയ് ജവാൻ ജയ് കിസാൻ’ എന്ന മന്ത്രം ഒരിക്കൽ ഉരുവിട്ടിരുന്ന
കോൺഗ്രസിൽ തന്നെ ആണല്ലോ ഈ ‘ധൂർത്ത പുത്രന്മാർ’ വന്നു ചേർന്നിരിക്കുന്നതെന്നത് ഒട്ടും അതിശയോക്തിപരമല്ല.കാരണം ജന്മം മുതൽ ഇന്നു വരെ ഇത്തരം ആൾക്കാരുടെ താൽപര്യ സംരക്ഷണമായിരുന്നല്ലോ കോൺഗ്രസ് ഏറ്റെടുത്തിട്ടുള്ളത്.ഇപ്പോളും ഏതാണ്ട് 50 കോടിയോളം ജനങ്ങൾ ദാരിദ്ര്യ രേഖക്ക് താഴെ കഴിയുന്ന ഈ രാജ്യത്തെ രണ്ട് ജനസേവകരാണു ദിവസവാടക ഒരു ലക്ഷം രൂപ വരുന്ന സ്യൂട്ടുകളിൽ കഴിഞ്ഞ 100 ദിവസമായി താമസിച്ച് 2 കോടിയോളം രൂപ പൊടിച്ചു കളഞ്ഞത്!സ്വന്തം ഭൌതിക സുഖങ്ങളിൽ ഇവർ എത്രമാത്രം രമിക്കുന്നു എന്നതാണു “ലളിതജീവിതം” ആഹ്വാനം ചെയ്യുന്ന ഗാന്ധിയൻ മാർഗം പഠിക്കുന്നവർ ശ്രദ്ധിക്കേണ്ടത്!ഈ ‘മഹാന്മാരായ’ഗാന്ധിയന്മാരുടെ ആഡംബര ജീവിതം വാർത്തകളിൽ നിറഞ്ഞതോടെ സോണിയാഗാന്ധി നേരിട്ട് ഇടപെട്ടാണു അത് അവസാനിപ്പിക്കാൻ നിർദ്ദേശിച്ചതെന്ന് പത്രങ്ങൾ പറയുന്നു.അല്ലായിരുന്നെങ്കിൽ അതിപ്പോളും തുടരുമായിരുന്നു.എസ്.എം കൃഷ്ണ താമസിച്ച സ്യൂട്ട് ആകട്ടെ അമേരിക്കൻ പ്രസിഡണ്ടുമാർ ഇൻഡ്യയിൽ വന്നപ്പോൾ താമസിച്ചിരുന്ന അതേ പ്രസിഡൻഷ്യൽ സ്യൂട്ടുകളാണ്.
(ശശി തരൂരുമാർക്ക് ബാധ്യതയായ “മനുഷ്യൻ’)
കേരളത്തിൽ നിന്നു തന്നെയുള്ള പല സഹമന്ത്രിമാരും വീട് ലഭിക്കുന്നതു വരെ കേരളാഹൌസിലാണു താമസിച്ചത്.എന്നാൽ നമ്മുടെ മഹാനായ തരൂരദ്ദേഹത്തിനു അതു വെറും ‘കൺട്രി ക്ലബ്’ആയി തോന്നിയതിനാലാണത്രേ മുന്തിയ ഇനം ഹോട്ടലിലേക്ക് മാറിയത്.സ്വന്തം കൈയിൽ നിന്നും കോടിക്കണക്കിനു പണം മുടക്കിയുള്ള ജനസേവന ത്വരയെ മാനിക്കാതെ വയ്യ!കണ്ടു പഠിക്കണം നമ്മൾ!
എസ്.എം.കൃഷ്ണയെ നമുക്കറിയാം.കർണ്ണാടകത്തിൽ “പുരോഗതിയുടെ കുതിച്ചു ചാട്ടം” നടത്തിയതിന്റെ ഫലമായി ജനങ്ങൾ തൂത്തെറിഞ്ഞ് അവസാനം വർഗീയ ശക്തികൾക്ക് അധികാരം വെള്ളിത്താലത്തിൽ ഏൽപ്പിച്ചു കൊടുത്ത് ഇറങ്ങിപ്പോയ മഹാൻ.
പക്ഷേ തരൂർ അങ്ങനെ ആണോ? എന്തായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് “തരൂർ ഫാൻസി’ന്റെ തള്ളിക്കയറ്റം?’മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻ മുഖം” എന്ന് പാടി പ്രകീർത്തിക്കാൻ നമ്മുടെ ബൂലോകത്തെ തന്നെ എത്ര പൌര പ്രമുഖരായിരുന്നു ഉണ്ടായിരുന്നത്...അവരൊക്കെ ഇന്നെവിടെ? ഈ വിഷയത്തിൽ എന്താണു അഭിപ്രായം എന്നാണു എന്റെ ചോദ്യം.താഴെപ്പറയുന്ന പ്രമുഖരോടാണു എന്റെ ഈ ചോദ്യം.
1:മുൻ കാല “സോഷ്യലിസ്റ്റും” ചാനൽ ചർച്ചകളിലെ പ്രമുഖനും,സി.പി.എമ്മിന്റെ മൂല്യശോഷണത്തിൽ അതീവ ഖിന്നനും ,അതിനാൽ തന്നെ സി.പി.എമ്മിനെ നിരന്തരം ഉപദേശിക്കുകയും ചെയ്യുന്ന ബഹുമാന്യനായ ശ്രീ.ബാബു ഭാസ്കർ.അദ്ദേഹത്തിന്റെ ഈ പോസ്റ്റും അതിൽ തരൂരിനെക്കുറിച്ച് പറഞ്ഞിരിക്കുന്ന സുപ്രസിദ്ധമായ വാചകവും ആരും മറന്നു കാണാനിടയില്ല.
2:അഭിപ്രായം ഇരുമ്പുലക്കയല്ലെന്ന് സ്വയം പ്രഖ്യാപിക്കുകയും, അക്ഷരാർത്ഥത്തിൽ തന്നെ അത് ശരിയെന്ന് തെളിയിക്കും വിധം നിമിഷാർദ്ധം തോറും പറഞ്ഞത് മാറ്റിപ്പറയുകയും ചെയ്യുന്ന, ഞാനേറെ ഇഷ്ടപ്പെടുന്ന, ശ്രീ.കെ.പി.സുകുമാരൻ അഞ്ചരക്കണ്ടി.ശശിതരൂരിനെക്കുറിച്ച് അദ്ദേഹം രചിച്ച ഈ കവിതയിൽ കോൺഗ്രസിൽ തിരിച്ചു വന്നിരിക്കുന്ന മൂല്യബോധത്തെക്കുറിച്ച് ഊറ്റം കൊള്ളുന്ന ഭാഗം പ്രത്യേകം ശ്രദ്ധിക്കുക.
3:ബൂലോകത്ത് ഞാനേറെ ബഹുമാനിക്കുന്ന ശ്രീ അങ്കിൾ.ശ്രീ തരൂരിന്റെ ഒരു ‘പേർസണൽ മാർക്കറ്റിംഗ് മാനേജരെ’പ്പോലെ പരസ്യവാചകങ്ങൾ കൊടുക്കാനായി മാത്രം അദ്ദേഹം ഇട്ടിരിക്കുന്ന ഈ പോസ്റ്റ് എല്ലാവരും കണ്ടു കാണും.നിരന്തരം അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ഈ പോസ്റ്റിൽ പുതിയതായി വന്നിരിക്കുന്ന ഈ വിവരവും അദ്ദേഹം കൊടുക്കുമെന്നാണു ഞാൻ പ്രതീക്ഷിക്കുന്നത്.
4:ശ്രീ.കേരളാ ഫാർമർ.ശ്രീ ശശി തരൂരിന്റെ ഏറ്റവു വലിയ ഫാൻ.അദ്ദേഹത്തിന്റെ ഈ പോസ്റ്റ് ശ്രദ്ധിക്കുക.മാത്രവുമല്ല കർഷകർ കടക്കെണിയിൽ ആത്മഹത്യ ചെയ്യുമ്പോൾ ആഡംബര ജീവിതം നയിച്ച ഈ മഹാന്റെ അടുത്താണു ഫാർമർ ചേട്ടൻ കർഷകരുടെ ആവലാതികളുമായി ചെല്ലുന്നത്.ദിവസം അരലക്ഷം വാടക കൊടുക്കുന്നവന്റെ മുന്നിലാണു ഫാർമർ ചേട്ടൻ നാലായിരത്തി അഞ്ഞൂറിന്റെ കണക്ക് പറയുന്നത്.ഈ വീഡിയോ മറക്കാതെ കാണുക.
5:എന്റെ അടുത്ത സ്നേഹിതനായ ശ്രീ പ്രശാന്ത് കൃഷ്ണ.അദ്ദേഹം ശശി തരൂരിനായി മാത്രം എത്രയോ പോസ്റ്റുകൾ നീക്കി വച്ചിരുന്നു.തികഞ്ഞ ഒരു ഗാന്ധിയനായ പ്രശാന്തിനു ഇപ്പൊൾ എന്താണു അഭിപ്രായം എന്നറിയാൻ ആഗ്രഹമുണ്ട്.
ഇടതു പക്ഷ പാർട്ടികളിലെ നേതാക്കന്മാരുടെ വണ്ണവും വലിപ്പവും വരെ പോസ്റ്റിനു വിഷയമാക്കുന്നവരും ,ഉറഞ്ഞു തുള്ളി ചർച്ചവാരം ആഘോഷിക്കുന്ന മാധ്യമ പുംഗവന്മാരും എത്ര വിദദ്ധമായാണ് ഇക്കാര്യങ്ങൾ കാണാതെ പോകുന്നതെന്ന് മനസ്സിലാക്കണമെന്നു മാത്രമേ ഇത്തരുണത്തിൽ എനിക്ക് ഓർമ്മിപ്പിക്കാനുള്ളൂ......!
Subscribe to:
Post Comments (Atom)
77 comments:
ഇടതു പക്ഷ പാർട്ടികളിലെ നേതാക്കന്മാരുടെ വണ്ണവും വലിപ്പവും വരെ പോസ്റ്റിനു വിഷയമാക്കുന്നവരും ,ഉറഞ്ഞു തുള്ളി ചർച്ചവാരം ആഘോഷിക്കുന്ന മാധ്യമ പുംഗവന്മാരും എത്ര വിദദ്ധമായാണ് ശശി തരൂരിനെപ്പോലെയുള്ളവരെ കാണാതെ പോകുന്നതെന്ന് മനസ്സിലാക്കണമെന്നു മാത്രമേ ഇത്തരുണത്തിൽ എനിക്ക് ഓർമ്മിപ്പിക്കാനുള്ളൂ......!
സുനില്‍.. കുറിക്കുകൊള്ളുന്ന പോസ്റ്റ്..
ശശി തരൂരന്റെ ആകെ സ്വത്ത് 15 കോടി.(സ്വത്ത് വിവരം വെളിപ്പെടുത്തിയത് അനുസരിച്ച്).
അളിയന് താമസിച്ച ഹോട്ടല്‍ രാത്രി ഒന്നിന് ഒരു ലക്ഷം. അളിയന് താമസിച്ചത് 100 ദിവസം. ആയത് ഒരു കോടി.
ആ ഒരു കോടി അളിയനത് കയ്യീന്ന് കൊടുത്തൂന്ന്! കണ്ട് പടിക്കെടാ അളിയന്റെ ജനസ്നേഹം! സേവനസന്നദ്ധത!!
ഗാന്ധിജിയോ...? അതാര്...? ഓ...! അഞ്ഞൂറില്‍ തുടങ്ങി താഴോട്ടു വന്നു വന്ന് ഇപ്പോള്‍ അഞ്ചു രൂപയില്‍ എത്തി നില്ക്കുന്ന ‘വില’യുള്ള അങ്ങേരെയൊക്കെ ഇപ്പോള്‍ ആര്‍ക്കു വേണം? ഞങ്ങള്‍ അഭിനവ ഗാന്ധിയന്മാര് - ഇന്ദിരാഗാന്ധി മുതല്‍ പ്രിയങ്കാ ഗാന്ധി വരെയുള്ള ‘യഥാര്‍ഥ’ ഗാന്ധിമാരുടെ പാരമ്പര്യം പിന്തുടരുന്നവര്! 30000000000 രൂപ (പൂജ്യങ്ങള്‍ കൂടിപ്പോയതല്ല, കമ്പ്യൂട്ടറിന്റെ കീബോര്‍ഡിനു തകരാറും ഇല്ല. 3,000 കോടി രൂപ തന്നെ) പാര്‍ട്ടി ഫണ്ടിലേക്ക് ‘സംഭാവന’ ചെയ്ത ‘ജനപ്രതിനിധി’മാരുള്ള നാട്ടില്‍ മന്ത്രിമാര്‍ ദിവസം ഒരു ഒന്നൊന്നര ലക്ഷമെങ്കിലും ഹോട്ടല്‍ വാടക കൊടുത്തില്ലെങ്കില്‍ നാണക്കേടല്ലേ? (എന്തോ... ഞങ്ങളുടെ ഒരു ദിവസത്തെ വാടക കൊണ്ട് ഒരു ചെറുകുടുംബത്തിന് ഒരു കൊല്ലം കഴിയാമായിരുന്നെന്നോ? അതിന് ഞങ്ങള്‍ എന്തു വേണം? കുറച്ച് കോടികള്‍ കൈയില്‍ ഉണ്ടായിപ്പോയത് ഞങ്ങളുടെ കുറ്റമാണോ?)
--------------------------------
ഓ. ടോ.(!): എട്ടു കൊല്ലമായി ജോലി ചെയ്യുന്ന ഈയുള്ളവന്റെ ഇന്നുവരെയുള്ള മൊത്തം സമ്പാദ്യം കഷ്ടിച്ച് ഒന്നേമുക്കാല്‍ ലക്ഷം - ഇതെഴുതുന്ന സമയത്ത് ബാങ്ക് അക്കൌണ്ടിലെ നീക്കിയിരിപ്പ്. നമ്മുടെ പാവം മന്ത്രിമാര്‍ക്ക് ഒരു ദിവസം താമസിക്കാന്‍ പോലും തികയില്ലെന്നോര്ക്കുമ്പോള് സങ്കടം തോന്നുന്നു. പാവം മന്ത്രിമാര്‍!
സ്വന്തം കാശുകൊണ്ട് അയാളു പന്ചനക്ഷത്രഹോട്ടലിലോ പതിനാറുനക്ഷത്രഹോട്ടലിലോ താമസിയ്ക്കട്ടെ. ആര്ക്കാണൂ ഛേദം? ഔദ്യോഗിക വസതിയിലെ അറ്റകുറ്റപ്പണി തീര്‍ന്നിട്ടില്ല എന്നതും ശരിയല്ലേ?
കേരളത്തിലെ മന്ത്രിമാര്‍ക്കെന്തിനാ ഔദ്യോഗിക വസതി. എം.എല്‍.എ ക്വാട്ടേര്‍സ് മതിയായിരുന്നില്ലേ? മന്ത്രിമാര്‍ക്കെന്തിനാ കാറ്? കാളവണ്ടി മതിയായിരുന്നില്ലേ?
എന്തായാലും സ്വന്തം വീട്ടില്‍ താമസിച്ച് വാടക അലവന്‍സു വാങ്ങിയിരുന്ന പഴയ ഒരു മന്ത്രി പുംഗവനെ പോലെയല്ലല്ലോ?
അല്പം സ്വകാര്യത ആഗ്രഹിച്ചാല്‍ , വര്‍ഷങ്ങളായി ജിമ്മില്‍ പോകുന്ന ശീലം തുടരണമെന്ന് ആഗ്രഹിച്ചാല്‍ തെറ്റാണത്രെ?
അസുഖം മനസിലായി. ഒരുലക്ഷത്തിലധികം വോട്ടിനു ജനങ്ങള്‍ ജയിപ്പിച്ചതിന്റെ അമര്‍ഷം, ഔദ്യോഗിക പദവിയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടാവാത്തതിന്റെ പരിഭവം. ഇഷ്ടമില്ലാത്തച്ചി ചെയ്യുന്നതെല്ലാം കുറ്റം.
രാഹുല്‍ ഗാന്ധി ഗ്രാമീണരുടെ വീട്ടില്‍ താമസിച്ചാല്‍ അതു നാടകം.
തരൂരിനെ ഇനിയും ജനങ്ങള്‍ വിജയിപ്പിയ്ക്കും, അതു അയാള്‍ ഏവിടെ താമസിയ്ക്കുന്നു എന്നു നോക്കിയല്ല എന്തു ചെയ്തു എന്നുനോക്കി. അല്ലെങ്കില്‍ ജനങ്ങള്‍ പരാജയപ്പെടുത്തും അയാള്‍ ഏവിടെ താമസിയ്ക്കുന്നു എന്നു നോക്കിയല്ല എന്തു ചെയ്തു എന്നുനോക്കി.
കർണ്ണാടകത്തിൽ “പുരോഗതിയുടെ കുതിച്ചു ചാട്ടം” നടത്തിയതിന്റെ ഫലമായി ജനങ്ങൾ തൂത്തെറിഞ്ഞ് അവസാനം വർഗീയ ശക്തികൾക്ക് അധികാരം വെള്ളിത്താലത്തിൽ ഏൽപ്പിച്ചു കൊടുത്ത് ഇറങ്ങിപ്പോയ മഹാൻ.
എസ്.എം കൃഷ്ണ ചെയ്തതിന്റെ ഫലം ഇന്നും കര്‍ണ്ണാടകം അനുഭവിയ്ക്കുന്നുന്ട്. കന്നടികര്‍ ബഹുമാനത്തോടെയല്ലാതെ എസ്.എം കൃഷ്ണയെക്കുറീച്ച് സംസാരിയ്ക്കുകയുമില്ല. വികസനം ബാംഗളൂരിനു മാത്രമായി എന്നതാണ് അദ്ദേഹം ചെയ്ത കുറ്റം.(അതിനു ന്യായീകരണവുമില്ല.)
"Yet, all official ministerial residences and perks are far more luxurious and expensive than five-star hotels".
CNN-IBN,Thu, Sep 10, 2009
"I wld be ashamed if I was spending the people's money. But I'm not - I'm spending my own savings," - Shashi Tharoor
"I need 2 things daily that Kerala House doesn't offer -- a gym and some privacy. But I visit pretty often and meet people there."
- Shashi Tharoor
‘സ്വന്തം കാശുകൊണ്ട് അയാളു പന്ചനക്ഷത്രഹോട്ടലിലോ പതിനാറുനക്ഷത്രഹോട്ടലിലോ താമസിയ്ക്കട്ടെ. ആര്ക്കാണൂ ഛേദം? ’
-------------------------
ഏയ്... ആര്‍ക്കും ഒരു ചേതവുമില്ല. ‘ഞങ്ങടെ സ്വന്തം നേതാവ്’ സ്വന്തം പോക്കറ്റില്‍ നിന്ന് കോടികള്‍ പൊടിച്ചാല്‍ നിങ്ങള്‍ക്കെന്താ? പക്ഷേ സ്വന്തം കാശോ ബാങ്കില്‍ നിന്ന് ലോണെടുത്ത കാശോ കൊണ്ട് ഒരു സി പി എംകാരന് വീടുവെച്ചാല്‍ സ്ക്വയര്‍ഫീറ്റ് - ഇഞ്ച് - സെന്റിമീറ്റര്‍ - മില്ലിമീറ്റര്‍ അളന്ന് ചെലവു കണക്കാക്കി വിചാരണ ചെയ്ത് ‘വധിച്ചു' കളയും ഞങ്ങള്‍! ഹല്ല പിന്നെ...! പഴങ്കഞ്ഞിയും പരിപ്പുവടയും കട്ടന്‍ചായയും മാത്രം കഴിക്കേണ്ട സി പി എംകാരന് സ്വന്തം പോക്കറ്റില്‍ കിടക്കുന്ന കാശെടുത്ത് മുട്ട പുഴുങ്ങിയത് കഴിക്കുകയോ? അതില്പരം മഹാപരാധം എന്തുണ്ട്? അവനെ കുരിശിലേറ്റൂ...! എന്നിട്ട് കോടീശ്വരനങ്കിളിന്റെ അപദാനങ്ങള്‍ വാഴ്ത്തൂ...!
പ്രണബ് മുഖര്‍ജി എന്ന സ്ഥിതപ്രഞ്ജനായ കോണ്‍ഗ്രസ്സിലെ ‘രാഷ്ട്രീയക്കാരന്‘ ഈ പഞ്ചനക്ഷത്രവാസത്തിന് വിരാമമിട്ടത് ആശ്വാസകരമാണ്. അദ്ദേഹം ഇന്നിരിക്കുന്ന കസേരയില്‍ മൊണ്ടേഗ്സിംഗ് ആലുവാലിയയെ പ്രതിഷ്ഠിക്കാനായിരുന്നു മറ്റേ സര്‍ദാര്‍ജി....ഓ സോറി, മന്മോഹന് സിങ്ങിന് താല്പര്യം. മന്മോഹന്, ചിദംബരം, ആലുവാലിയ, ശശി തരൂര്‍ അരാഷ്ട്രീയമാണോ അതോ പ്രണബ് മുഖര്‍ജി രാഷ്ട്രീയമാണോ കൊണ്ടുനടക്കേണ്ടതെന്ന് കോണ്ഗ്രസ്സുകാര് തീരുമാനിക്കട്ടെ.
(ശശി തരൂരുമാർക്ക് ബാധ്യതയായ “മനുഷ്യൻ’)
ഇത് പണ്ട് ബൂര്ഷ്വാകള്ക്കുവേണ്ടി "Quit India" എന്ന് പറഞ്ഞ ആളല്ലേ?
അന്ന് ഞങ്ങളാ അതിനെ എതിര്‍ത്തു ഇന്ത്യാ മഹാരാജ്യത്തെ രക്ഷിച്ചത് !
എന്തിനാ തരൂര്‍ സാറേ ഹോട്ടെലില്‍ നിന്നും ഇറങ്ങിയത്? ഈ മാധ്യമ സിണ്ടികേട്ട് ഇങ്ങനെ പലതും പറയും !
ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും എന്ന് പറഞ്ഞാല്‍ ഇങ്ങനെ ഇവരൊക്കെ പോസ്ടിട്ടു ആഖോഷിക്കുമായിരുന്നോ?
കൂടാതെ പാര്ട്ടിക്കരെക്കൊണ്ട് പ്രിരിവ് നടത്തി ഒരു പത്തറുപതു കോടി ഉണ്ടാക്കി സുപ്രീം കോടതിയില്‍ പോകാമായിരുന്നില്ലേ?
എന്തായാലും ഒരു കാര്യം ഉറപ്പാണ് ..... തരൂര്‍ രാഷ്ട്രീയത്തിന് പറ്റിയ ആളല്ല ! അല്ലെങ്കില്‍ ഇങ്ങനെ തെറ്റ് തിരുത്താമോ? അതുകൊണ്ടല്ലേ ഇപ്പോള്‍ കുഴപ്പമായത്! ജനം മുഴുവന്‍ എതിരായാലും ഹ...ഹ...ഹ... എന്ന് ചിരിച്ചുകൊണ്ട് രാഷ്ട്രീയമായും നിയമപരമായും എന്തുകൊള്ളരുതായ്മയും അങ്ങ് നേരിട്ടേക്കണം !
ഇതൊക്കെ ഇത്ര കാര്യമാക്കാമോ സുനിലെ.
ദിവസം വെറും ഒരു ലക്ഷം രൂപ മാത്രം വാടക, അതും കയ്യില്‍ നിന്നും എടുത്ത് കൊടുത്തെങ്കില്‍ അതു നല്ല കാര്യമല്ലെ.
ഇനിയും ബാക്കി ഉള്ള കോടികള്‍ നമ്മൂടെ നാട്ടിലെ കര്‍ഷകര്‍ക്ക് വീതിച്ചു കൊടുക്കില്ലെന്ന് ആരുകണ്ടു.
അങ്ങിനെ വല്ലതും ഉണ്ടായാല്‍ ബൂലോക പുലികള്‍ പോസ്റ്റിടും.
അതു വരെ ക്ഷമിച്ചിരിക്കാം.
ശെടാ പണക്കാരനായിപ്പോയി എന്നത് ഒരു വലിയ കുറ്റമാണോ?
ചര്‍ച്ച ചെയ്യപ്പെടേണ്ട പോസ്റ്റ്. തല്കാലം കെ.പി.എസ് സുകുമാരന്‍ പോസ്റ്റില്‍ ഇട്ട കമന്റില്‍ ഇത് ചേര്‍ത്തിട്ടുണ്ട്.
ബൂലോക പൌരപ്രമുഖ’രോട് ഒരു ചോദ്യം...! എന്ന തലക്കെട്ടില്‍ ശ്രീ. സുനില്‍ കൃഷ്ണന് ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. അങ്കിള്‍, ഫാര്‍മര്‍, ബി.ആര്.പി., കെ.പി.എസ് എന്നിവരോടാണ് ചോദ്യം. ആ പോസ്റ്റ് കണ്ടില്ലെങ്കില്‍ നോക്കുകയും പ്രതികരിക്കുകയും ചെയ്യുമല്ലോ.
ഇടതായാലും വലതായാലും രണ്ടും കെട്ടതായാലും ഇവന്മാര് വെളിപ്പെടുത്തിയ ആസ്ഥിയില്‍ നിന്നും ഇതു വരെയുള്ള ചെലവ് നഷ്ടപരിഹാര സഹിതം ഈടാക്കി അയോഗ്യത കല്പ്പിക്കാന് ജനങ്ങള്‍ക്ക് അധികാരം ഉണ്ടാകേണ്ടിയിരിക്കുന്നു.(എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം)
N.J.ജോജു മറുപടി പറഞ്ഞു കാണുന്നു. രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവര്‍ ജനങ്ങളുടെ ശരാശരി ജീവിതനിലവാരത്തില്‍ നിന്ന് വളരെ ഉയരത്തില്‍ അകന്ന് ജീവിയ്ക്കരുത് എന്നാണെന്റെ അഭിപ്രായം. അത്തരം മോഹങ്ങള്‍ ഉള്ളവര്‍ക്ക് മറ്റ് മേഖലകള്‍ ഉണ്ടല്ലൊ.ജനങ്ങളുടെ കഷ്ടപ്പാടുകള്‍ അല്പമെങ്കിലും സഹിക്കാന്‍ തയ്യാറുള്ളവര്‍ മാത്രമേ രാഷ്ട്രീയപ്രവര്‍ത്തനത്തിന് തുനിയാവൂ.മന്ത്രിപ്പണിയും രാഷ്ട്രീയപ്രവര്‍ത്തനം തന്നെയാണ്. രാഷ്ട്രീയപ്രവര്‍ത്തനം എന്നാല്‍ സാമൂഹ്യസേവനം എന്നതിനപ്പുറം എന്തെങ്കിലും അധികമുള്ള ഒന്നല്ല തന്നെ.
വൈ.എസ്.ആറിനെ പോലെയുള്ള ഒരു നേതാവിനെ ഇക്കാലത്തും സംഭാവന ചെയ്യാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞിരുന്നു. പല പുത്രന്മാരുടെയും പേരുകള്‍ കേള്‍ക്കുമ്പോള്‍ മന്ത്രിപ്പണിയെന്ന ഓഫര്‍ നിരസിച്ച് ജനങ്ങളുടെയിടയില്‍ നിശബ്ദപ്രവര്‍ത്തനം നടത്തുന്ന രാഹുല്‍ ഗാന്ധി പ്രതീക്ഷ നല്കുന്നു. കോണ്‍ഗസ്സിന്റെ കുലീനത്വം എന്ത് പറഞ്ഞാലും ഇന്ത്യയിലെ മറ്റ് പാര്‍ട്ടികള്‍ക്കില്ല എന്ന് നിഷ്പക്ഷമതികള്‍ക്ക് കാണാന്‍ കഴിയും.
'കോണ്‍ഗസ്സിന്റെ കുലീനത്വം എന്ത് പറഞ്ഞാലും ഇന്ത്യയിലെ മറ്റ് പാര്‍ട്ടികള്‍ക്കില്ല എന്ന് നിഷ്പക്ഷമതികള്‍ക്ക് കാണാന്‍ കഴിയും.'
കോണ്‍ഗ്രസ്സിനു മാത്രം പ്രത്യേകമായി ദൈവം തമ്പുരാന് കനിഞ്ഞരുളിയിരിക്കുന്ന 'കുലീനത്വ'ത്തിന്റെ ‘സുകുമാരത്വം’ നിറഞ്ഞ നിര്‍വചനം കൂടി പറഞ്ഞുതന്നാല്‍ കാര്യം മനസ്സിലാക്കാന്‍ ഉപകാരമായേനെ...!
പ്രീയ സുനിൽ,
ഗാന്ധിജി പറഞ്ഞതുപോലയോ ആഗ്രഹിച്ചതു പോലയോ ഒന്നുമല്ല ഇന്നത്തെ കോൺഗ്രസ്കാർ പ്രവർത്തിക്കുന്നത്. അത് ഗാന്ധിജിക്കും നല്ല വണ്ണം അറിയാമായിരുന്നതു കൊണ്ടായിരിക്കണം, കോൺഗ്രസിനെ സ്വാതന്ത്ര്യലബ്ദിക്ക് ശേഷം പിരിച്ച് വിടാൻ അദ്ദേഹം ആഗ്രഹിച്ചതും.
എന്നാൽ മാർക്സ് ആഗ്രഹിച്ചതു പോലയോ എഴുതി വച്ചതു പോലയോ ആണോ ഇന്നത്തെ മാർക്സിസ്റ്റുകാർ പ്രവർത്തിക്കുന്നത്. കണ്ണടി കൂട്ടിലിരുന്ന് കല്ലെറിയരുതേ.
ശശിതരൂറിനെപറ്റിയുള്ള എന്റെ പോസ്റ്റ് വന്നു വായിച്ചതിനു നന്ദി. അദ്ദേഹം തിരുവനന്തപുരത്തിനുവേണ്ടി ചെയ്തുകൊണ്ടിരിക്കുന്നകാര്യങ്ങൾ മാത്രമല്ല ഞാനവിടെ രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്. പലയിടങ്ങളിൽ ചെന്നു പലതും അദ്ദേഹം തെരഞ്ഞെടുപ്പിനു മുമ്പും പിമ്പും വാഗ്ദാനം ചെയ്യുന്നുമുണ്ട്. എന്റെ അറിവിൽ പെടുന്ന അത്തരം വാഗ്ദാനങ്ങൾ കൂടി അവിടെ രേഖപ്പെടുത്തുന്നത് താങ്കിൽ വായിച്ചില്ലേ.
ഭാവിയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ക്രിട്ടിക്കലായി പരിശോധിക്കുവാൻ വേണ്ടി തന്നെയാണു അങ്ങനെ ചെയ്യുന്നത്. നല്ല കാര്യങ്ങൾ ചെയ്യുന്നെങ്കിൽ, വാഗ്ദാനങ്ങൾ നിറവേറ്റുന്നെങ്കിൽ അതിനെ നല്ലതായി കാണാനാണെനിക്കിഷ്ടം. വാഗ്ദാനങ്ങൾ നിറവേറ്റിയില്ലെങ്കിൽ എന്റെ പോസ്റ്റ് നിങ്ങൾക്കെല്ലാം നല്ലൊരു വടിയായി മാറട്ടെ എന്ന ഉദ്ദേശവും ഇല്ലാതില്ല.
ശ്രി.തരൂർ തിരുവനന്തപുരം ബ്ലോഗേർസ് ഗ്രുപ്പിലെ ഒരംഗം കൂടിയാണ്. ഇങ്ങനെയുള്ള കാര്യങ്ങൾ പോസ്റ്റിൽ രേഖപ്പെടുത്തി സൂക്ഷിച്ചിട്ടുണ്ടെന്നുള്ള കാര്യം ശ്രീ.തരുറിനും അറിവുണ്ടാകണമെന്നാണു എനിക്ക് കിട്ടിയിട്ടുള്ള വിവരം.
മറ്റുള്ളവരുടെ കാര്യത്തിലൊന്നും, ഇത്തരം വാഗ്ദാനങ്ങൾ രേഖപ്പെടുത്തി സൂക്ഷിച്ചിരിക്കുന്നതായി അറിവും ഇല്ല.
ശശിതരൂറിനെ സുഖിപ്പിക്കാനല്ല ആ പോസ്റ്റെന്നു മനസ്സിലായിക്കാണുമല്ലോ.
പ്രീയ സുനിൽ,
ഗാന്ധിജി പറഞ്ഞതുപോലയോ ആഗ്രഹിച്ചതു പോലയോ ഒന്നുമല്ല ഇന്നത്തെ കോൺഗ്രസ്കാർ പ്രവർത്തിക്കുന്നത്. അത് ഗാന്ധിജിക്കും നല്ല വണ്ണം അറിയാമായിരുന്നതു കൊണ്ടായിരിക്കണം, കോൺഗ്രസിനെ സ്വാതന്ത്ര്യലബ്ദിക്ക് ശേഷം പിരിച്ച് വിടാൻ അദ്ദേഹം ആഗ്രഹിച്ചതും.
എന്നാൽ മാർക്സ് ആഗ്രഹിച്ചതു പോലയോ എഴുതി വച്ചതു പോലയോ ആണോ ഇന്നത്തെ മാർക്സിസ്റ്റുകാർ പ്രവർത്തിക്കുന്നത്. കണ്ണടി കൂട്ടിലിരുന്ന് കല്ലെറിയരുതേ.
ശശിതരൂറിനെപറ്റിയുള്ള എന്റെ പോസ്റ്റ് വന്നു വായിച്ചതിനു നന്ദി. അദ്ദേഹം തിരുവനന്തപുരത്തിനുവേണ്ടി ചെയ്തുകൊണ്ടിരിക്കുന്നകാര്യങ്ങൾ മാത്രമല്ല ഞാനവിടെ രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്. പലയിടങ്ങളിൽ ചെന്നു പലതും അദ്ദേഹം തെരഞ്ഞെടുപ്പിനു മുമ്പും പിമ്പും വാഗ്ദാനം ചെയ്യുന്നുമുണ്ട്. എന്റെ അറിവിൽ പെടുന്ന അത്തരം വാഗ്ദാനങ്ങൾ കൂടി അവിടെ രേഖപ്പെടുത്തുന്നത് താങ്കിൽ വായിച്ചില്ലേ.
ഭാവിയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ക്രിട്ടിക്കലായി പരിശോധിക്കുവാൻ വേണ്ടി തന്നെയാണു അങ്ങനെ ചെയ്യുന്നത്. നല്ല കാര്യങ്ങൾ ചെയ്യുന്നെങ്കിൽ, വാഗ്ദാനങ്ങൾ നിറവേറ്റുന്നെങ്കിൽ അതിനെ നല്ലതായി കാണാനാണെനിക്കിഷ്ടം. വാഗ്ദാനങ്ങൾ നിറവേറ്റിയില്ലെങ്കിൽ എന്റെ പോസ്റ്റ് നിങ്ങൾക്കെല്ലാം നല്ലൊരു വടിയായി മാറട്ടെ എന്ന ഉദ്ദേശവും ഇല്ലാതില്ല.
ശ്രി.തരൂർ തിരുവനന്തപുരം ബ്ലോഗേർസ് ഗ്രുപ്പിലെ ഒരംഗം കൂടിയാണ്. ഇങ്ങനെയുള്ള കാര്യങ്ങൾ പോസ്റ്റിൽ രേഖപ്പെടുത്തി സൂക്ഷിച്ചിട്ടുണ്ടെന്നുള്ള കാര്യം ശ്രീ.തരുറിനും അറിവുണ്ടാകണമെന്നാണു എനിക്ക് കിട്ടിയിട്ടുള്ള വിവരം.
മറ്റുള്ളവരുടെ കാര്യത്തിലൊന്നും, ഇത്തരം വാഗ്ദാനങ്ങൾ രേഖപ്പെടുത്തി സൂക്ഷിച്ചിരിക്കുന്നതായി അറിവും ഇല്ല.
ശശിതരൂറിനെ സുഖിപ്പിക്കാനല്ല ആ പോസ്റ്റെന്നു മനസ്സിലായിക്കാണുമല്ലോ.
പ്രീയ സുനിൽ,
ഗാന്ധിജി പറഞ്ഞതുപോലയോ ആഗ്രഹിച്ചതു പോലയോ ഒന്നുമല്ല ഇന്നത്തെ കോൺഗ്രസ്കാർ പ്രവർത്തിക്കുന്നത്. അത് ഗാന്ധിജിക്കും നല്ല വണ്ണം അറിയാമായിരുന്നതു കൊണ്ടായിരിക്കണം, കോൺഗ്രസിനെ സ്വാതന്ത്ര്യലബ്ദിക്ക് ശേഷം പിരിച്ച് വിടാൻ അദ്ദേഹം ആഗ്രഹിച്ചതും.
എന്നാൽ മാർക്സ് ആഗ്രഹിച്ചതു പോലയോ എഴുതി വച്ചതു പോലയോ ആണോ ഇന്നത്തെ മാർക്സിസ്റ്റുകാർ പ്രവർത്തിക്കുന്നത്. കണ്ണടി കൂട്ടിലിരുന്ന് കല്ലെറിയരുതേ.
ശശിതരൂറിനെപറ്റിയുള്ള എന്റെ പോസ്റ്റ് വന്നു വായിച്ചതിനു നന്ദി. അദ്ദേഹം തിരുവനന്തപുരത്തിനുവേണ്ടി ചെയ്തുകൊണ്ടിരിക്കുന്നകാര്യങ്ങൾ മാത്രമല്ല ഞാനവിടെ രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്. പലയിടങ്ങളിൽ ചെന്നു പലതും അദ്ദേഹം തെരഞ്ഞെടുപ്പിനു മുമ്പും പിമ്പും വാഗ്ദാനം ചെയ്യുന്നുമുണ്ട്. എന്റെ അറിവിൽ പെടുന്ന അത്തരം വാഗ്ദാനങ്ങൾ കൂടി അവിടെ രേഖപ്പെടുത്തുന്നത് താങ്കിൽ വായിച്ചില്ലേ.
ഭാവിയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ക്രിട്ടിക്കലായി പരിശോധിക്കുവാൻ വേണ്ടി തന്നെയാണു അങ്ങനെ ചെയ്യുന്നത്. നല്ല കാര്യങ്ങൾ ചെയ്യുന്നെങ്കിൽ, വാഗ്ദാനങ്ങൾ നിറവേറ്റുന്നെങ്കിൽ അതിനെ നല്ലതായി കാണാനാണെനിക്കിഷ്ടം. വാഗ്ദാനങ്ങൾ നിറവേറ്റിയില്ലെങ്കിൽ എന്റെ പോസ്റ്റ് നിങ്ങൾക്കെല്ലാം നല്ലൊരു വടിയായി മാറട്ടെ എന്ന ഉദ്ദേശവും ഇല്ലാതില്ല.
ശ്രി.തരൂർ തിരുവനന്തപുരം ബ്ലോഗേർസ് ഗ്രുപ്പിലെ ഒരംഗം കൂടിയാണ്. ഇങ്ങനെയുള്ള കാര്യങ്ങൾ പോസ്റ്റിൽ രേഖപ്പെടുത്തി സൂക്ഷിച്ചിട്ടുണ്ടെന്നുള്ള കാര്യം ശ്രീ.തരുറിനും അറിവുണ്ടാകണമെന്നാണു എനിക്ക് കിട്ടിയിട്ടുള്ള വിവരം.
മറ്റുള്ളവരുടെ കാര്യത്തിലൊന്നും, ഇത്തരം വാഗ്ദാനങ്ങൾ രേഖപ്പെടുത്തി സൂക്ഷിച്ചിരിക്കുന്നതായി അറിവും ഇല്ല.
ശശിതരൂറിനെ സുഖിപ്പിക്കാനല്ല ആ പോസ്റ്റെന്നു മനസ്സിലായിക്കാണുമല്ലോ.
രാഷ്ട്രീയപാർട്ടികൾക്കതീതമായി പൊതുവിൽ നമ്മുടെ എല്ലാ എം പി മാരും എം എൽ എ/ മന്ത്രിമാരും ഇത്തരം പഞ്ചനക്ഷത്ര സുഖങ്ങൾ (സ്വന്തം ചെലവിലായാലും സർക്കാർ ചെലവിൽ ആയാലും) ആസ്വദിക്കുന്നതിൽ യാതൊരു വൈമുഖ്യംവും കാട്ടാറില്ലെന്നതാണ് എന്റെ നിരീക്ഷണം. അതുകൊണ്ടാണ് പണ്ട് സർക്കാർ മന്ദിരങ്ങൾ എറണാകുളത്തുള്ളപ്പോഴും നീലലോഹിതദാസൻ നാടാരെ അറസ്റ്റുചെയ്യാൻ പോലീസിനു വൈറ്റ് സിറ്റിയിൽ പോകേണ്ടി വന്നതും, മുബൈയിൽ ടാജ് ഹോട്ടൽ ആക്രമിക്കപ്പെട്ടപ്പോൾ എൻ എൻ കൃഷ്ണദാസ് ഉൾപ്പടെയുള്ള ചില എം പി മാർ അതില്പ്പേട്ടതും. ഏതു കക്ഷി ഭരിച്ചാലും തിരുവനന്തപുരത്തുവെച്ച് നടക്കുന്ന സർക്കാരിന്റെ പല സമ്മേളനങ്ങളും മസ്ക്കറ്റ് ഹോട്ടലിൽ വെച്ചാവുന്നതും സുഖ ഭോഗങ്ങളോട് പൊതുവിൽ ഉള്ള ആസക്തികൊണ്ടു തന്നെ. വിരലെണ്ണാവുന്ന ഒരു വിഭാഗം രാഷ്ട്രീയക്കാരെ മാത്രമെ ഇതിൽ നിന്നും ഒഴിവാക്കാൻ സാധിക്കൂ. ഇടത് വലത് ബി ജെ പി എന്നിങ്ങനെയുള്ള വ്യത്യാസങ്ങൾ ഇക്കാര്യത്തിൽ ഇല്ല.
ബൂലോഗ പ്രമുഖരോട് ഒരു ചോദ്യം എന്നത് എന്നെയും ബാധിക്കുന്ന രീതിയിലായപ്പോള്‍ അത് എന്നെ അറിയിക്കാത്തതിലുള്ള പ്രതിഷേധം ഞാനിവിടെ രേഖപ്പെടുത്തട്ടെ!
താങ്കളുടെ പോസ്റ്റ് ഒരു സ്വതന്ത്ര ചിന്താഗതി ഉള്ളതാണെന്ന് തോന്നുന്നില്ല. തരൂര്‍ വിരുദ്ധ വികാരങ്ങളാണല്ലോ കാണുന്നത്. ബ്ലോഗുകളില്‍ സജീവമായിട്ടുള്ള കര്‍ഷകര്‍ എത്രപേരുണ്ട് എന്നെനിക്കറിയില്ല. എങ്കിലും ഒരു കര്‍ഷകനായ എനിക്ക് തരൂരില്‍ കാണാന്‍ കഴിഞ്ഞ ചില പ്രത്യേകതകള്‍ ഇവയാണ്.
൧. ട്വിറ്റര്‍ പോലുള്ള സംവിധാനത്തിലൂടെ എനിക്ക് ഇന്റെര്‍ നെറ്റിന്റെ സഹായത്താല്‍ അദ്ദേഹവുമായി ബന്ധപ്പെടുവാന്‍ രഹസ്യ സ്വഭാവമില്ലാതെ സാധിക്കുന്നു.
൨. കാര്യങ്ങള്‍ ഗ്രഹിക്കുവാനും അവയ്ക്ക പരിഹാങ്ങള്‍ കണ്ടെത്തുവാനും ഉള്ള കഴിവ് ആവശ്യത്തിലധികം അദ്ദേഹത്തിനുണ്ട്.
൩. കക്ഷിരാഷ്ട്രീയത്തിന്റെ ചൂടും പൊടിയുമേറ്റ് വളരാത്ത വ്യക്തി എന്ന നിലയില്‍ ഞാനദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. കാരണം നാമിന്ന് കാണുന്ന കക്ഷിരാഷ്ട്രീയമെന്ന സംവിധാനത്തോടുള്ള അറപ്പും വെറുപ്പും തന്നെ. വൈ.ആര്.എസ് നെപ്പോലുള്ളവര്‍ ചുരുക്കം. എന്നെപ്പോലത്തെ ചിന്താഗതിക്കാര്‍ തന്നെയാണ് ഒരുലക്ഷത്തിന്റെ ഭൂരിപക്ഷത്തിലദ്ദേഹത്തെ എത്തിച്ചത്.
൪.വടക്കേ ഇന്ത്യയില്‍ പ്രശസ്തി നേടിക്കൊടുത്ത ദേശീയ തൊഴിലുറപ്പ് പദ്ധതി കര്‍ഷകര്‍ക്കും പ്രയോജനപ്രദമാകണം എന്ന എന്റെ ആവശ്യം നടപ്പിലാകുന്നത് എനിക്കാശ്വാസം. തരൂരിനോട് ഞാനിതാവശ്യപ്പെട്ടതാണ്.
൫. വിവരാവകാശ നിയമം ദുരുപയോഗം ചെയ്യുന്നത് തടയുവാനുള്ള നടപടികളും ഉണ്ടാകേണ്ടിയിരിക്കുന്നു. ഇത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ഞാന്‍ സ്രമിക്കും. ഒരാളിന് കിട്ടിയ വിവരം മറ്റൊരാളിന് ലഭിക്കാത്ത ചുറ്റുപാടാണല്ലോ നിലവിലുള്ളത്.
൬. ഭൂഗര്‍ഭജല മലിനീകരണം ഒഴിവാക്കുവാനുള്ള നടപടികള്‍ അദ്ദേഹത്തിന്റെ പട്ടികയില്‍ ഉണ്ട് എന്നത് ആശ്വാസം നല്കുന്നു. കുടിവെള്ളത്തിനായി കോടികള്‍ ചെലവാക്കി ജപ്പാന് കുടിവെള്ള പദ്ധതി ഒരു പരാജയമാകും എന്ന് കാലം തെളിയിക്കും.
൭. അദ്ദേഹം പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചാലും ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നു എങ്കില്‍ ഞാന്‍ സന്തുഷ്ടനാണ്. വ്യായാമത്തിലൂടെ തന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്ന എം.പി എനിക്കൊരഭിമാനമാണഅ. ഇനിയും കാത്തിരുന്ന് കാണേണ്ട വിഷയങ്ങളില്‍ ഒന്ന്.
൮. ജയിച്ച സ്ഥാനാര്‍ത്ഥി കക്ഷിഭേദമന്യേ എല്ലാപേരെയും പ്രതിനിധീകരക്കുന്നു എന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെ ഞാന്‍ നമിക്കുന്നു.
൯. മലയാളം മനസിലാക്കുവാനും അത് ഭംഗിയായ രീതിയില്‍ പരസഹായമില്ലാതെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുവാനും തന്റെ സ്വന്തം നിലയില്‍ നടപടികളെടുക്കുവാനും ഉള്ള അദ്ദേഹത്തിന്റെ കഴിവിനെ ഞാന്‍ ആദരിക്കുന്നു.
൧൦. സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ മാത്രം പ്രായപരിധിയും യോഗ്യതയും മാനദണ്ഡമായുള്ളപ്പോള് അത് ബാധകമല്ലാത്ത അറുപത് വയസില്ക്കൂടുതലുള്ള നേതാക്കന്മാരെക്കാള് എത്രയോ യോഗ്യന്‍.
൧൧. അദ്ദേഹം പറഞ്ഞ വിഴിഞ്ഞം പോര്‍ട്ട് ഹൈക്കോടതി ബഞ്ച് എന്നിവയുടെ കാര്യത്തില്‍ എന്തെല്ലാം ചെയ്യുന്നു എന്നതാണ് ഞാന്‍ ഫോളോ ചെയ്യുന്ന മറ്റൊന്ന്.
൧൨. തന്റെ അഞ്ചു വര്‍ഷത്തെ കാലാവധിയില്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ എത്രത്തോളെ നിറവേറ്റി എന്നത് അഞ്ച് വര്‍ഷത്തിനുശേഷം വരുന്ന ഇലക്ഷനില്‍ എന്നെ സ്വാധീനിക്കും.
In a single sentence I am a fan of Hon. Minister Dr. Shashi Tharoor.
പ്രിയപ്പെട്ട സുനില്‍ജി,
എന്നെ പോലെയുള്ളവര്‍ സി.പി. എം പോലുള്ള പാര്‍ട്ടിയിലെ ചില അവസ്ഥാന്തരങ്ങളെ വിമര്‍ശിച്ചിട്ടുണ്ട്, അത് ആ പാര്‍ടിയോടുള്ള വിദ്ദ്വേഷം കൊണ്ടല്ല, മറിച്ച് കമ്മ്യൂണിസം എന്ന ആ തത്വസംഹിതയോടുള്ള ആദരവ് കൊണ്ടാണെന്ന്, ശ്രീ. സുനില്‍ജിയ്ക്ക് മനസ്സിലാവുമെന്ന് കരുതുന്നു. പാര്‍ടിയ്ക്ക് പറ്റുന്ന അവമതി നമ്മുടെ കേരളത്തിലെ സാമുഹിക ജീവിതത്തില്‍ ഉണ്ടാക്കുന്ന അപകടം വളരെ വലുതായിരിക്കും. അതിന്റെ മുല്മുനകള് നമ്മള് കണ്ടു കഴിഞ്ഞു. സി.പി. എം. എന്നു കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍, വീണ്ടും പഴയപോലെ പ്രത്യാശയുടെ കൈത്തിരി തെളിയിക്കുന്നുവോ, അന്ന് വളരെയധികം സന്തോഷിക്കുന്ന ഒരു ഒരു ജനതയുടെ കൂടെ, ഒരു കൈത്തിരിയുമായിഞാനുമുണ്ടാവും,.
പിന്നെ, കോണ്‍ഗ്രസ്, തരൂര്‍,
എന്ത് സംഭാവനയാണ്, ഇന്നത്തെ ആ സംഘടന ഇന്ത്യന്‍ ജനസമൂഹത്തിന് തരുന്നത്........... തരൂര്‍.......ആ സംഘടനയില്‍ നമ്മള് കണ്ട പുതിയ അജീര്‍ണം.
സുനിലുന്റെ പോസ്റ്റ് വായിച്ചാല്‍ അങ്ങാടിയില്‍ തോറ്റതിന് അമ്മയോടു വേണോ കലി എന്നു തിരികെ ചോദിക്കാന്‍ തോന്നുന്നു..
എന്തായാലും ഈ പോസ്റ്റിലൂറ്റെ ശശിതരൂര്‍ എന്ന ഇന്റെര്‍നാഷണല്‍ ഫെയ്മിനെ കുറെകൂടി മഹത്വീകരിക്കുന്ന പോസ്റ്റുകള്‍ (സ്വത്ന്ത്രമായും,നീതിബോധത്തോടെയും,ജനന്മയെ കരുതിയും ചിന്തിക്കുകയും എഴുതുകയും ചെയ്യുന്ന ചിലരുറ്ടെയെങ്കിലും പോസ്റ്റുകള്‍) ഒരുമിച്ച് വായിക്കാന്‍ അവസരം തന്നതില്‍ നന്ദിയുണ്ട്..
ഒരു യു എന്‍ അണ്ടര്‍സെക്രട്ടറി ജനറല്‍ എന്ന അത്യുന്നത പദവി വഹിച്ചിരുന്ന അദ്ദേഹത്തിന്റെ ജീവിത ശൈലി ആഡംബരങ്ങളോടു കൂടിയതു തന്നെ ആയിരുന്നേക്കാം..and he deserves that accoding to his power and position.. ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പിനു മുന്‍പു വരെയും ത്താന് വഹിച്ചിരുന്ന പദവിക്കനുസൃതമായ മുന്തിയ ജീവിതശ്ശൈലി സ്വീകരിച്ചിരുന്ന അദ്ദേഹം പരമദരിദ്രനാരായണന്മാരുടെ നാടായ കേരളത്തില്‍ നിന്നു ജയിച്ചു എന്നതു കൊണ്ട് അവരെ പോലെ തന്നെ ജീവിക്കേണമെന്ന് വാശി പിടിക്കരുത്..
എന്നാലും ആഡംബര ഹോട്ടലിലെ താമസം ഉപേക്ഷിക്കണമെന്ന് പ്രനബ് മുഖര്‍ജി പറയുമ്പോള്‍ ഒരു രാഷ്ട്രീയക്കാരന്റെ തനിനിറം കാട്ടാതെ ഓപണായി തന്നെ അദ്ദെഹം തന്റെ ബുദ്ധിമുട്ടുകള്‍ പറയുന്നുണ്ടല്ലോ..see his openmindedness..(ജോജുവിന്റെ കമന്റില്‍ എഴുതിയിട്ടുണ്ട്)
പിന്നെ സ്വത്തിനാണെങ്കില്‍ അദ്ദേഹത്തിന് കോടികള്‍ ഉണ്ടാകാം.ക്യാനഡയിലും ഇന്ത്യയിലുമായി.പാവപ്പെട്ടവന്റെ നികുതിപ്പണം കൊണ്ടുണ്ടാകിയതും ആയിരിക്കുല്ല..ഇതുവരെ രാഷ്ട്രീയത്തില്‍ ഇറങ്ങി കൈയിട്ടു വാരാന്‍ പറ്റാത്തതു കൊണ്ട് തീര്‍ച്ചയായും ജോലി ചെയ്തും, തന്റെ പുസ്തകങ്ങള്‍ വഴിയായും നേടിയതാണെന്ന് ഉറപ്പാക്കാം..തന്റെ സ്വകാര്യപ്പണം കൊണ്ടാണ് അദ്ദേഹം നക്ഷ്ത്ര ഹോട്ടലില്‍ താമസിക്കുന്നതെന്നു പറഞ്ഞാല്‍ അതിശയോക്തി വേണ്ട.
എന്തൊക്കെ ആരൊക്കെ പ്പറഞ്ഞാലും ശശി തരൂരിന്റെ വിജയം ഒരു വിസ്മയം തന്നെയാണ്..കഴിഞ്ഞ ലോക്സഭാ ഇലക്ഷന് അദ്ദേഹത്തെ തിരുവനന്തപുരം സ്ഥാനാര്‍ത്ഥിയായി ഹൈക്കമാന്റ് പ്രഖ്യാപിക്കുമ്പോള്‍ കേരളത്തിലെ കോങ്രസ്സുകാരില് ഭൂരുഭാഗവും മൂക്കത്തു വിരല്‍ വെച്ചു..സീറ്റ് നഷ്ടപ്പെട്ടതു തന്നെയെന്ന് പ്രവചിച്ചവരാണേറെയും...മലയാളമറിയാത്ത വിദേശമലയാളി,കേരളസ്ഥാനാര്ത്ഥിക്ക് ക്യാനദയില് പെര്‍മനന്റ് അഡ്രസ്സ് എന്നൊക്കെ യുള്ള വിധിയെ,ആക്ഷേപങ്ങളെയൊക്കെ തകിടം മറിച്ചു കൊണ്ട് ലക്ഷത്തില്‍ പരം ഭൂരിപക്ഷം അദ്ദേഹം നേടിയെന്നതു തന്നെ അദ്ദേഹത്തിന്റെ കഴിവ്, , പിന്നെ തിരുവനന്തപുരം ജനങ്ങളുറ്റെ വിദ്യാഭ്യാസ ഔന്നത്യവും. ഒപ്പം ഭരണപക്ഷത്തിന്റെ കഴിവു കേടും..
കെപിസിസി പോലും (ഉമ്മഞ്ചാണ്ടിയും ചെന്നിത്തലയും)അദ്ദേഹത്തിന് അനുകൂലമായിരുന്നില്ല, പരോക്ഷമായി..
എന്നിട്ടും അദ്ദേഹം വിജയിച്ചുവെങ്കില്‍ അദ്ദേഹം അതര്ഹിക്കുന്നതു കൊണ്ടുതന്നെ...
പുസ്തകങ്ങളില്‍ കൂടി തന്നെ നിശിതമായി വിമര്‍ശിച്ചിരുന്ന ആളാാണെങ്കിലും സോണിയാഗാന്ധി തരൂരിന് സീറ്റ് നല്‍കിയത് അവരുടെ ഡീസന്‍സി,വിഷന്‍,ഇഛാശക്തി.വിവരവും വിദ്യാഭ്യാസവും ഉള്ലവര് നേതൃതലങ്ങളില്‍ വന്നാലുണ്ടാകാവുന്ന രാജ്യ പുരോഗതിയെ പറ്റിയുള്ല വരുടെ ദീര്‍ഖവീക്ഷണം എന്നിവ കൊണ്ടു തന്നെ..
എന്തൊക്കെ ആരോപനങ്ങളുന്നയിച്ചാലും തെറ്റും ശരിയും തിരിച്ചരിയാനുള്ല വിദ്യാഭ്യാസവും ചിന്താശക്തിയും ജനങ്ങള്ക്കുള്ളിടത്തോളം കാലം ഈ ആരോപനങ്ങളൊക്കെ കാറ്റുപറത്തിക്കൊണ്ടു പോകും..
നാടൊട്ടുക്ക് ആരോപണങ്ങളുമായി നാറി ഒരു സര്‍ക്കാര്‍ മുന്നോട്ടിഴയാന്‍ പാടുപെടുന്നതു കണ്ടിട്ട് സഹതാപമുണ്ട്.. ഈ സമയം കൊണ്ട് അവര്‍ക്കു വേണ്ടി ജയ് വിളിക്കൂ..
പ്രിയ സുനിലേ...
താങ്കള്‍ പരാമര്‍ശിച്ച ബൂലോക പ്രമുഖരുടെ പോസ്റ്റുകള്‍ വായിക്കാതെ തന്നെ പറയട്ടെ...ഇതൊക്കെ ചര്‍ച്ച ചെയ്തിട്ട് എന്ത് കാര്യം?...കൃഷ്ണ പാച്ചുവും തരൂര്‍ കോവാലനും ഓടിയങ്ങു വന്നു കേറിയതാണോ അധികാരത്തില്‍? അവരെ ബലമായി നമ്മള് തന്നെ പിടിച്ചിരുത്തിയതല്ലേ? ഒരു ഈച്ചയെപ്പിടിച്ചു ശര്‍ക്കര കുടത്തില്‍ അടച്ചിട്ട് "അയ്യോ ഈച്ച ശര്‍ക്കര തിന്നുന്നെ" എന്ന് നിലവിളിച്ചിട്ട് എന്തു കാര്യം? അമേരിക്കന്‍ പൌരനായി ജീവിച്ച ഒരുത്തന് നാട്ടില്‍ വന്നു "പൊത്തോന്നു " വീഴുകയും വോട്ടു ചോദിക്കുകയും ചെയ്തപ്പോള്‍ നമ്മള് പോയി അയാളുടെ ചിഹ്നത്തില്‍ "ടപ്പേന്ന് " വോട്ടു കുത്തിയപ്പോള്‍ എന്ത് കൊണ്ട് ചിന്തിച്ചില്ല ഇതൊക്കെ വരുമെന്ന്?
ഇനിയിപ്പോ പാവം മാഹാത്മജിയെ വിളിച്ചു ശല്യപ്പെടുത്തെണ്ടാ...അങ്ങേരു അവിടെങ്ങാനും കഴിഞ്ഞോട്ടെ.
ആശംസകള്‍
വ്യത്യസ്തനായ തരൂരിനെ സത്യത്തില്‍ തിരിച്ചറിയുന്നു
ഒരു ദിവസം ഒരു ലക്ഷം രൂപ വാടകയോ. അയ്യോ, കേട്ടിട്ടു പേടിയാവുന്നു. ആ ഒരു ലക്ഷം രൂപയുണ്ടായിരുന്നെങ്കില്‍ എന്തൊക്കെ ചെയ്യാമായിരുന്നു.
പ്രണബ് മുഖര്‍ജി പത്രസമ്മേളനം നടത്തുന്നതിന് മുമ്പുതന്നെ അതായത് ഒന്നാം തീയതി ശശിതരൂര്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് താമസം മാറ്റിയിരുന്നു. എസ്.എം കൃഷ്മമാത്രമായിരുന്നു ഹോട്ടലില്‍ ഉണ്ടായിരുന്നത്.
(ശശി തരൂരുമാർക്ക് ബാധ്യതയായ “മനുഷ്യൻ’ - ഗാന്ധിജി...
..ശരിയാണ് 100% ശരിയാണ്.
പക്ഷേ പിണറായി-കൊടിയേരി-ഐസക്ക്മാർക്ക് തീരാ തലവേദനയായ ഒരു പേരുണ്ട് - മാർക്സ്
അതെന്തേ സുനിൽ മറന്നു പോയേ?
നാട്ടുപിറ്റാന്തന്റെ അഭിപ്രായങ്ങളോട് പൂർണമായും യോജിക്കുന്നു. ഇന്നലെ ഒരു ജയരാജൻ പറയുന്നത് കേട്ടു കമ്മ്യ്യൂണിസ്റ്റ് വിരുദ്ധർ ലൊകമെമ്പാടുമുണ്ടെന്ന്. പക്ഷേ അതിനേപ്പറ്റി കംയൂണിസ്റ്റുകൾ വേവലാതിപ്പെട്ടാൽ പോരേ? ജയരാജ-ഓംപ്രകാശ-കൊടിയേരിമാർ എന്തിന് ഭയപ്പെടണം?
എന്നെങ്കിലും എന്റെ പ്രിയ പ്രസ്ഥാനം അതിന്റെ മുഖത്തിൻ നേരെ ഒരു കണ്ണാടി പിടിച്ചു നോക്കുമെന്ന് പ്രത്യാശിക്കുന്നു.
തരൂരിന്റെ ട്വിറ്റര്‍ മെസേജ് ഗാന്ധിജിയെപ്പറ്റിത്തന്നെ. എന്റെ സൈറ്റില്‍ തരൂരിന്റെ ആരാധന മൂത്ത് ട്വിറ്റര്‍ അപ്ഡേറ്റുകള് സൈഡ്ബാറില്‍ ചേര്‍ത്തിട്ടുണ്ട്. ആരാധന കൂടാന്‍ ഈ പോസ്റ്റ് ഒരു നിമിത്തം.
എന്റെ ബ്ലോഗിൽ വരികയും ഈ പോസ്റ്റ് വായിക്കുകയും ചെയ്ത എല്ലാവരക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.അഭിപ്രായം പറഞ്ഞ
രഞ്ജിത് വിശ്വം I ranjith viswam
::സിയ↔Ziya
വിജി പിണറായി
N.J ജോജൂ
Sanil
ജിവി/JiVi
നാട്ടുകാരന്
അനിൽ@ബ്ലൊഗ്
ജനശക്തി
Areekkodan | അരീക്കോടന്‍
കെ.പി.സുകുമാരന്‍ (K.P.S.)
അങ്കിള്‍
MANIKANDAN [ മണികണ്ഠന് ]
keralafarmer
നട്ടപിരാന്തന്
മിഴി വിളക്ക്.
രഘുനാഥന്
Typist | എഴുത്തുകാരി
The Kid
നിങ്ങൾക്കെല്ലാം പ്രത്യേകം നന്ദി
ജോജൂ...താങ്കൾ നിരത്തിയ ന്യായീകരണങ്ങൾ കണ്ടു.അതിനുള്ള മറുപടി തൊട്ടു താഴെ തന്നെ സനിൽ നൽകി കഴിഞ്ഞതു കൊണ്ട് ഞാൻ പ്രത്യേകം ഒന്നും പറയുന്നില്ല.
വികസനം എന്നത് ചിലർക്ക് മാത്രം എന്ന ധാരണ ആണു എസ്.എം കൃഷ്ണയും ചന്ദ്രബാബു നായിഡുവും വച്ചു പുലർത്തിയിരുന്നത്.മാധ്യമങ്ങളുടെ ഇഷ്ട താരങ്ങളായിട്ടും ജനങ്ങൾ അവരെ തിരിച്ചറിഞ്ഞു.
നാട്ടുകാരാ..നർമ്മത്തിനു നന്ദി
അനിൽ, പണക്കാരനായി എന്നത് തെറ്റല്ല.എന്താണു തെറ്റ് എന്ന് ഞാൻ പോസ്റ്റിൽ പറഞ്ഞിരിക്കുന്നു.
അരീക്കോടൻ മാഷേ,വളരെ ടിപ്പിക്കൽ ആയുള്ള പ്രതികരണം.ഇടതു പക്ഷത്തെ വിമർശിക്കുമ്പോൾ ആയിരം നാവ്.ശശി തരൂരിനെയും കോൺഗ്രസിനേയും എടുത്തു കാണിക്കുമ്പോൾ “ഇടതും വലതും ഒരു പോലെ” എന്ന സമാധാന വാചകം!
സുകുമാരൻ ചേട്ടാ...ഹോ സമാധാനമായി.രാഷ്ട്രീയ പ്രവർത്തകർ എന്ന “കോമൺ’പേരുപയോഗിച്ചാണെങ്കിലും അത്രയെങ്കിലും പറഞ്ഞല്ലോ.വല്ല സി.പി.എംകാരനുമായിരുന്നെങ്കിൽ എത്ര പോസ്റ്റ് ഇടാമായിരുന്നു അല്ലേ? എന്നിട്ട് നിക്ഷ്പക്ഷൻ എന്ന് പറയുകയും ചെയ്യാമായിരുന്നു.
എന്താണാവോ താങ്കൾ പറയുന്ന ഈ “കുലീനത്വം”?അത് ജാതി മതപരമായ എന്തെങ്കിലുമാണോ അതോ പണസഞ്ചിയുടെ വലിപ്പം വച്ചുള്ള എന്തെങ്കിലും ആണോ? ബാക്കി പ്രസ്ഥാനങ്ങളിൽ ഉള്ളവരാരും കുലീനർ അല്ലേ?
അങ്കിൾ,എന്റെ ബ്ലോഗിൽ വന്നതിനു നന്ദി.താങ്കളുടെ വാക്കുകൾ മുഖവിലക്കെടുത്തു കൊണ്ട് ചോദിക്കട്ടെ.അത്തരമൊരു നിക്ഷപക്ഷമായ വിലയിരുത്തൽ ശശി തരൂരിനെക്കുറിച്ച് നടത്താനാണു ആ പോസ്റ്റ് ഇട്ടിരിക്കുന്നതെങ്കിൽ ദയവായി ഇപ്പോൾ വന്നിരിക്കുന്ന ഈ പഞ്ച നക്ഷത്ര ഹോട്ടൽ വാസത്തെക്കുറിച്ചുള്ള വാർത്തയും കൂടി അവിടെ കൊടുക്കുമോ?
മണീ, നേരത്തെ അരീക്കോടൻ മാഷിനോട് പറഞ്ഞത് തന്നെ പറയട്ടെ.
ഫാർമർ ചേട്ടാ...വിശദമായ അഭിപ്രായത്തിനു നന്ദി.താങ്കൾ പറഞ്ഞതിൽ ഏതു കാര്യമാണു മറ്റു എം.പി മാർ ചെയ്യാതിരിക്കുന്നത്? ട്വിറ്ററിൽ മേസേജ് ഇടുന്നില്ല എന്നത് ഒഴിച്ചു നിർത്തിയാൽ?ഈ പറഞ്ഞ കാര്യങ്ങളെല്ലാം മറ്റുള്ളവരും ചെയ്യുമല്ലോ?”കേരളം മഴവെള്ളം നഷ്ടപ്പെടുത്തരുത്” എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ?
മിഴിവിളക്ക് എഴുതുന്ന എന്റെ സുഹൃത്ത് ഡോ.ആനിക്ക്,
ആനിയുടെ അഭിപ്രായത്തിനു നന്ദി.തീരെ അപ്രതീക്ഷിതമല്ലാത്തെ അഭിപ്രായം.ശശി തരൂരിനെ ന്യായീകരിക്കാൻ എഴുതിയ വാക്കുകൾ ഞാൻ “നോട്ട്” ചെയ്തിട്ടുണ്ട്.അവയൊക്കെ എനിക്ക് ഭാവിയിൽ ഉപകാരപ്പെടും.അപ്പോൾ ഉപയോഗിച്ചു കൊള്ളാം.ഇനി സി.പി.എം നേതാക്കളുടെ ‘മൂല്യത്തകർച്ച’യെക്കുറിച്ച് വിലപിക്കുകയില്ലല്ലോ...നല്ലത്!
നട്ടപ്പിരാന്തൻ, താങ്കളുടെ ആത്മാർത്ഥതക്ക് നന്ദി
The kid,താങ്കളൂടെ അഭിപ്രായത്തിനു നന്ദി.അവയിൽ ഒന്നിനോടും യോജിപ്പില്ലെന്ന് പറഞ്ഞു കൊള്ളട്ടെ !വേണമെങ്കിൽ പിന്നീട് ചർച്ചയാവാം.
ഇവിടെ ചിലർ വൈ.എസ്.ആർ (YS Rajasekhara Reddy)നെക്കുറിച്ച് പുകഴ്ത്തിപ്പറയുന്നത് കേട്ടതു കൊണ്ട് രണ്ടു വാക്ക് അതിനെപ്പറ്റി പറയണമെന്ന് തോന്നി.
ഇലക്ഷൻ ജയിക്കാനുള്ള തന്ത്രങ്ങൾ അറിയാവുന്ന ഒരു നേതാവ് എന്നതിൽ കവിഞ്ഞ് പുകഴത്തിപ്പാടാനുള്ള എന്ത് അടിസ്ഥാനമാണുള്ളത്.ഒരു ഏഴു വർഷം ആന്ധ്രയിൽ ജോലി ചെയ്തപ്പോൾ അവിടുത്തെ രാഷ്ട്രീയം നിരീക്ഷിക്കാൻ അവസരം കിട്ടിയ ഒരാളെന്ന നിലയിൽ പറയുകയാണ്.ആന്ധ്രാ രാഷ്ട്രീയം , അതു കോൺഗ്രസ് ആയാലും തെലുഗു ദേശം ആയാലും, നിയന്ത്രിക്കുന്നത് വൻ ജന്മി, ബൂർഷ്വാ ഭൂവുടമകളാണ്.അതിനോടൊപ്പം കമ്മ -റെഡ്ഡി ജാതി സമവാക്യങ്ങളൂം.അതുകൊണ്ട് തന്നെ ഇരു കൂട്ടരും അധികാരത്തിൽ വരുമ്പോൾ ഈ രണ്ട് താത്പര്യങ്ങളുമാണു സംരക്ഷിക്കപ്പെടുന്നത്.ആന്ധ്രയിലെ ഗ്രാമങ്ങളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കൂ...നമ്മുടെ കേരളം എത്ര നല്ലതാണെന്ന് അപ്പോളെ മനസ്സിലാവൂ.ഈ രണ്ട് കൂട്ടരും അധികാരത്തിൽ വന്നിട്ടും ഒരിക്കൽ പോലും “ഭൂപരിക്ഷ്കരണം” പോലെയുള്ള നടപടികൾ എടുത്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്.ഇവരുടെ രാഷ്ട്രീയം ചില “ഗിമ്മിക്കു”കളിൽ ഒതുങ്ങുന്നു.ചന്ദ്രബാബു ഐ.ടി ഗിമ്മിക്ക് കാണിച്ച് രക്ഷപെടാൻ നോക്കി.ഗ്രാമങ്ങളെ തിരിഞ്ഞു നോക്കിയില്ല.അതിന്റെ ഫലവുമറിഞ്ഞു.അതിൽ നിന്ന് വൈ.എസ് ആർ ചില പാഠങ്ങൾ പഠിച്ചു.അപ്പോൾ മറ്റു ചില തന്ത്രങ്ങൾ പയറ്റി.ഗ്രാമങ്ങളെ കൂടെ നിർത്താൻ നോക്കി.അതായി അദ്ദേഹത്തിന്റെ ഗിമ്മിക്ക്.അതിൽ അദ്ദേഹം വിജയിച്ചു എന്ന് പറയുന്നതിനേക്കാൾ നല്ലത് പരാജയം തെലുഗു ദേശത്തെ നിർവീര്യമക്കിയിരുന്നു എന്നതാണ്.ഒരു തെരഞ്ഞെടുപ്പ് രാഷ്ട്രീയക്കാരൻ മാത്രമാണു വൈ.എസ്.ആർ.ആന്ധ്രയിൽ താമസിക്കുകയോ ഉൾനാടുകളിൽ യാത്ര ചെയ്യുകയോ ചെയ്താൽ ഇതൊക്കെ മനസ്സിലാവും
ആ, ശരിയാണു... തരൂരിനു പറ്റിയ കമ്പനിക്കാർ!!!
ഞാന്‍ ഈ നാട്ടുകാരനല്ല..കേട്ടൊ...
ചുമ്മാ............
ഇടതു പക്ഷ പാർട്ടികളിലെ നേതാക്കന്മാരുടെ വണ്ണവും വലിപ്പവും വരെ പോസ്റ്റിനു വിഷയമാക്കുന്നവരും ,ഉറഞ്ഞു തുള്ളി ചർച്ചവാരം ആഘോഷിക്കുന്ന മാധ്യമ പുംഗവന്മാരും എത്ര വിദദ്ധമായാണ് ശശി തരൂരിനെപ്പോലെയുള്ളവരെ കാണാതെ പോകുന്നതെന്ന് മനസ്സിലാക്കണമെന്നു മാത്രമേ ഇത്തരുണത്തിൽ എനിക്ക് ഓർമ്മിപ്പിക്കാനുള്ളൂ......!
സുനില്‍,
സി പി എം നേതാവിന്റെ വണ്ണവും വലിപ്പവും പോസ്റ്റിനു വിഷയമാക്കിയത് ഞാനായിരുന്നു. അതുകൊണ്ട് എന്റെ വക ഒരു ചെറിയ കമന്റ്.
പുതിയ മന്ത്രിസഭ അധികാരം ഏല്ക്കുമ്പോള് ഡെല്‍ഹിയില്‍ സാധാരണ കാണാറുള്ള കലാപരിപാടിയാണിത്. ആരെങ്കിലും വിമര്‍ശിക്കുന്നതു വരെ ചില മന്ത്രിമാര്‍ പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ തങ്ങാറുണ്ട്. ഈ മന്ത്രിമാരെ ന്യയീകരിച്ച് പറഞ്ഞതല്ല. നികുതി പണം മന്ത്രിമാര്‍ക്ക് ധൂര്‍ത്തടിക്കാനുള്ളതല്ല.
ഇവരേപ്പോലുള്ളവര്‍ക്ക് തങ്ങാന്‍ വേണ്ടിയല്ലേ പാര്‍ട്ടി ആഭിമുഖ്യത്തില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ നടത്തുന്നത്?
സഖാക്കളുടെ ലെവി എടുത്ത് പാര്‍ട്ടി ഓഫീസുകള്‍ ശീതീകരിക്കുന്നതും ഇതു പോലെയുള്ള നടപടയായിട്ടേ എനിക്ക് കാണാന്‍ പറ്റൂ.
കോണ്‍ഗ്രസ് മന്ത്രിമാരില്‍ നിന്നും ഇന്‍ഡ്യക്കാര്‍ അത് പ്രതീക്ഷിക്കുന്നുണ്ട്. ഇടതു പക്ഷ മന്ത്രിമാരില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല. പക്ഷെ ഇത്ര വരില്ലെങ്കിലും രണ്ട് ഇടതുപക്ഷ മന്ത്രിമാരും സമാനമായതു ചെയ്തു, കേരളത്തില്‍. കോടിയേരി ബാലകൃഷ്ണനും സി ദിവാകരനും മന്ത്രി മന്ദിരങ്ങള്‍ മോടി പിടിപ്പിക്കാന്‍ ലക്ഷങ്ങള്‍ ചെലവാക്കിയിട്ടുണ്ട്. വിമര്‍ശനം വന്നപ്പോള്‍ രണ്ടുപേരും ആ മണിമന്ദിരങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്ത്. അതേക്കുറിച്ചുള്ള രണ്ടു റിപ്പോര്‍ട്ടുകളാണു ചുവടെ.
Kodiyeri, Divakaran renounce official bungalows..
THIRUVANANTHAPURAM: Home Minister Kodiyeri Balakrishnan and Food and Civil Supplies Minister C. Divakaran on Monday renounced the luxury of their official bungalows following adverse publicity against the huge expenditure incurred for the repair and maintenance of these buildings.
Mr. Balakrishnan shifted from Manmohan Bungalow, his official residence, to one of the flats of the CPI(M) located near the AKG Centre in the city. Mr. Divakaran returned to his own home at Manacaud, in another part of the city, from his official residence Xanadu.
"I am a humble person. I am afraid of this kind of attack," Mr. Divakaran, who represents the CPI in the Achuthanandan Ministry, told a press conference called to announce the shifting. Three hours later, Mr. Balakrishnan also convened a press conference to announce the shifting of his residence.
Replying to a question in the Assembly recently Chief Minister V. S. Achuthanandan had said that Mr. Balakrishnan had spent more than 17 lakh to refurbish Manmohan Bungalow. Mr. Divakaran spent more than Rs.11 lakh.
Kerala ministers leave official residences
Thiruvananthapuram, Oct 9 (IANS) Facing criticism for spending huge amounts to renovate government bungalows, Kerala Home Minister Kodiyeri Balakrishnan and Food and Civil Supplies Minister C. Divakaran Monday decided to pack their bags and move to other places.
Thiruvananthapuram, Oct 9 (IANS) Facing criticism for spending huge amounts to renovate government bungalows, Kerala Home Minister Kodiyeri Balakrishnan and Food and Civil Supplies Minister C. Divakaran Monday decided to pack their bags and move to other places.
Balakrishnan, whose official residence was renovated at a staggering cost of Rs.1.7 million, said he is moving to a 'party flat'.
Divakaran's bungalow was renovated at a cost of Rs.1.1 million.
ഇത് പഴയൊരു വാര്‍ത്ത..
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ബംഗ്ളാവുകളില്നിന്ന് മുന്‍മന്ത്രിമാരെയും എംപിമാരെയും ഒഴിപ്പിക്കാന്‍ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് പാടുപെടുന്നു. നിരവധി പ്രമുഖരടക്കം 36 മുന്‍ മന്ത്രിമാരും എംപിമാരുമാണ് ഡല്‍ഹിയിലെ പ്രൌഢമായ ലുട്ട്യന്‍സ് മേഖലയില്‍ ബംഗ്ളാവുകള്‍ അനധികൃതമായി കൈവശം വയ്ക്കുന്നത്. കാലാവധി കഴിഞ്ഞിട്ടും ബംഗ്ളാവുകള്‍ വിട്ടുകൊടുക്കാത്തവരില് ഇടതുപക്ഷമൊഴികെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ടികളുടെയും നേതാക്കളുണ്ട്. കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന, പൊതു തെരഞ്ഞെടുപ്പില്‍ തോറ്റവരാരും ബംഗ്ളാവുകള്‍ ഒഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് നേതാക്കളും മുന്‍മന്ത്രിമാരുമായ ജഗദീഷ് ടൈറ്റ്ലര്‍, പ്രിയരഞ്ജന്‍ദാസ് മുന്‍ഷി, ശങ്കര്‍സിങ് വഗേല, രേണുകചൌധരി, മണിശങ്കര്‍ അയ്യര്‍, പി ആര് കിണ്ടിയ, സന്തോഷ്മോഹന് ദേവ്, എം എ എ ഫാത്മി, ഷക്കീല്‍ അഹമ്മദ് എന്നിവര്‍ താമസം ഒഴിഞ്ഞില്ല. രാജ്യസഭയില്‍ ഒഴിവുവരുമ്പോള്‍ എങ്ങനെയെങ്കിലും കയറിക്കൂടാമെന്ന പ്രതീക്ഷയിലാണ് പലരും. ജോര്‍ജ് ഫെര്‍ണാണ്ടസ്, രാംവിലാസ് പസ്വാന്, കാന്‍ഷിറാം റാണ തുടങ്ങിയ പ്രമുഖരും ഇക്കൂട്ടത്തിലുണ്ട്. ആര്‍ജെഡിയുടെ കാന്തിസിങ്, രഘുനാഥ് ഝാ, ഡിഎംകെയുടെ സുബ്ബുലക്ഷ്മി ജഗദീശന്, വി രാധികാശെല്വി, ടിഡിപിയുടെ യെരന്‍ നായിഡു, ജയ്പ്രകാശ് നാരായയാദവ്, ബിജെപിയുടെ ജുവല്‍ ഒറാം, ഫഗന്‍സിങ് കുലസ്തെ, വല്ലഭായ് കടാരിയ, എന്‍ എന്‍ ജതിയ, സുഭാഷ് മഹരിയ, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചരജിത്സിങ് അത്വാള്, എസ് എസ് ബാദല്‍, എ നരേന്ദ്ര, എല്‍ ഗണേശന്, സലീം ഷെര്‍വാണി, ബസന്ഗൌഡ പാട്ടീല്‍ തുടങ്ങി അനധികൃത താമസക്കാരുടെ പട്ടിക നീളും. ഒഴിയാന്‍ സിപിഡബ്ള്യുഡി പലവട്ടം നോട്ടീസ് അയച്ചെങ്കിലും ആരും പ്രതികരിച്ചിട്ടില്ല. പലരും മുന്‍മന്ത്രിമാരായതിനാല്‍ കടുത്ത നടപടിക്ക് അധികൃതര്‍ക്ക് ഭയവുമുണ്ട്.
വിവരാവകാശ നിയമപ്രകാരം സുഭാഷ്ചന്ദ്ര എന്നയാള്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് ഇവരുടെ പേരുകള്‍ പുറത്തുവിട്ടത്. തെരഞ്ഞെടുപ്പില്‍ ജയിക്കാത്തവര്‍ ഫലം വന്ന് രണ്ടുമാസത്തിനകം വീടൊഴിയണം. മത്സരിക്കാത്തവരാകട്ടെ നേരത്തെ ഒഴിയണം. സമയം കഴിഞ്ഞിട്ടും വീടൊഴിയാത്തവര് വിപണി നിരക്കുപ്രകാരം വാടക നല്‍കണമെന്നാണ് ചട്ടം. ബംഗ്ളാവുകളുടെ കുറഞ്ഞ മാസവാടക ഒരു ലക്ഷത്തോളം വരും. എന്നാല്‍, ആരും വാടക അടയ്ക്കുന്നില്ല.
.....
വലതുപക്ഷത്ത് ആന ചോരുന്നത് അറിയാതിരിക്കണം. ഇടതുപക്ഷത്ത് കടുക് ചോരുന്നതിനെക്കുറിച്ച് വിവാദങ്ങള്‍ ഉണ്ടാക്കണം. അതാണ് നടപ്പ് രീതി.
കോണ്‍ഗ്രസുകാരെ ഖദറിട്ട മാംസപിണ്ഡങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത് കുലീനത്വത്തിനുദാഹരണം ആകുമോ സുനിലേ?
ഞാനീ നാട്ടുകാരനല്ലേ.
പൌര പ്രമുഖരും പുങ്ങവന്മാരും പൂവന്മാരുമൊക്കെ എന്തേ ഇങ്ങനെ എ ന്നതിനുത്തരം,അങ്ങനെ മാത്രമേ ആവാന്‍ സാധിക്കൂ എന്നതാണ്.
ഇതു രണ്ടു രീതിയിലാവാം.
(1)ഒന്ന് സ്വന്തം രാഷ്ട്രീയം.എന്ന് വച്ചാല്‍ കറ തീര്‍ന്ന കക്ഷി രാഷ്ട്രീയം. അത് വ്യക്തിപരമായി ഓരോരുത്തര്‍ക്കും ആവാം,തെറ്റില്ല .ഇടതു രാഷ്ട്രീയം പോലെ വലതും തീര്‍ച്ചയായും വിശ്വസിക്കയും പ്രതികരിക്കയും ആവാം.
2)ചില വ്യക്തിപരമായ (ആശയപരമേ അല്ല) ഈര്ഷ്യകള് വളര്‍ന്നു സംഘടനാ വിരോധമായി മാറാം,അത് പിന്നെ ഒരുതരം പകയാവാം,പ്രാകല്‍ ആയി മാറാം (സ്പെസിമെന്‍ പീസുകള്‍ ഉണ്ടല്ലോ, അതിനാല്‍ തൊട്ടു കാണിക്കേണ്ട).
ഇത്രത്തോളം അവരുടെ മാനസ്സികാവസ്ഥ മനസ്സിലാക്കാവുന്നതാണ്.
ഇനിയാണ് കാപട്യത്തിലേക്കു, ഹിപ്പോക്രസിയിലേക്ക് വരുന്നത്. ഞങ്ങള്‍ സത്യത്തിന്റെ നീതിയുടെ ഒഴിച്ചു കൊടുപ്പുകാരാണ്, നിഷ്പക്ഷരാണ് ,'ജനപക്ഷ' ഉടായിപ്പ് പറയുന്നവരാണു,എന്നൊക്കെ വിശ്വസിപ്പിക്കാനുള്ള ശ്രമം. അവിടെ ആണ് നേരത്തെ പറഞ്ഞ ആന ചോരുന്നതിനു മുഖം തിരിച്ചു കടുക് ചോരുന്നത്തു അന്വേഷിച്ചു വല്ലാതെ സ്വയം പരിഹാസ്യമാകുന്നത്.
ഒരു കോടി രൂപയുണ്ടായിരുന്നെങ്കിൽ എത്ര ഇഡലി തിന്നാമായിരുന്നു...??!!
പ്രസക്തമായ പോസ്റ്റ് സുനിലേട്ടാ.
N.J ജോജുവിന്റെ അഭിപ്രായം നോക്കൂ.എത്ര സുന്ദരമായാണു അദ്ധേഹം കാര്യങ്ങളെ വിലയിരുത്തിയിരിക്കുന്നത്.
1,സ്വന്തം കാശുകൊണ്ട് അയാളു പഞ്ചനക്ഷത്രഹോട്ടലിലോ പതിനാറുനക്ഷത്രഹോട്ടലിലോ താമസിയ്ക്കട്ടെ.ആര്ക്കാണൂ ഛേദം?
*നാട്ടില്‍ ഭക്ഷണം കിട്ടാതെ കുട്ടികള്‍ പട്ടിണി കിടന്ന് മരിക്കുന്നു.കടക്കെണി മൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു.അതിനു കാശ് കയ്യിലുള്ളവര്‍ എന്ത് പിഴച്ചു.അല്ല അറിയാഞ്ഞിട്ട് ചോദിക്കുവാ സഖാക്കളേ.ഞങ്ങള്‍ ഇനീം താമസിക്കും.ആര്‍ക്കാ ഇപ്പോ ചേതം.ഹല്ല പിന്നെ...!
2,ഔദ്യോഗിക വസതിയിലെ അറ്റകുറ്റപ്പണി തീര്‍ന്നിട്ടില്ല എന്നതും ശരിയല്ലേ?
*അല്ല ശരിയല്ലേന്ന്.ഔദ്യോതിക വസതിയിലെ എയര്‍ കണ്ടീഷനു തണുപ്പ് പോരെങ്കില്‍ ഞങ്ങളങ്ങു അമേരിക്കയിലോ ഇംഗ്ലണ്ടിലോ അതുമല്ലേല്‍ നമ്മള് ഇന്ത്യാക്കാര്‍ പലകാര്യങ്ങളിലും മാതൃകയാക്കേണ്ട ഇസ്രായേലിലോ പോയി താമസിക്കും.അല്ലാതെ ഈ ആദിവാസികളുടെയൊക്കെ കുടിലില്‍(കണ്ട്രി ക്ലബ്) പോയി താമസിക്കാനോ.അതിമ്മിണി പുളിക്കും.
ബെസ്റ്റ് ആന്‍സര്‍ എന്തായാലും.അര്‍ദ്ധനഗ്നനായ ആ ഫക്കീര്‍ ഇന്നിവര്‍ക്കെല്ലാം ഒരു ബാധ്യത തന്നെയാണു.നോ ഡൗട്ട്.
ഹോ.എന്നതാ പറഞ്ഞേ?
"I wld be ashamed if I was spending the people's money. But I'm not - I'm spending my own savings," - Shashi Tharoor
'we Indians ashamed of u Mr.Taroor' എന്നല്ലാതെ ഗാന്ധി അനുയായിയും,പൊതുപ്രവര്‍ത്തകനുമായ ഈ രാജ്യാന്തര വ്യക്തിത്തത്തോട് മറ്റെന്താണു മറുപടി പറയേണ്ടത്.
മണികണ്ഡന്റേയും,കാളിദാസന്റേയും അഭിപ്രായങ്ങളും ഇച്ചിരി കാര്യമുള്ളത് തന്നെയല്ലേ സുനിലേട്ടാ.അതിനേയും ന്യായീകരിക്കാന്‍ നില്‍ക്കുവാണേല്‍ താങ്കളും നേരത്തെ അഭിപ്രായിച്ച ചിലരും ഈ ബൂലോകത്ത് നഗ്നരാണെന്ന് വിളിച്ച് പറയേണ്ടി വരും.
സുനില്‍...അസ്സലായിട്ടുണ്ട്..തുടരുക,,ആരാണ് ഇന്ന് നേതാക്കളെ സൃഷ്ടിക്കുന്നത്..?..ഇവിടത്തെ മാധ്യമങ്ങളാണ്.ശശിതരൂര്‍ ഒരു പൊതുപ്രവര്‍ത്തകനോ..സാമൂഹ്യപ്രവര്‍ത്തകനോ അല്ല..ഗാന്ധിയനുമല്ല....ഒരു സുപ്രഭാതത്തില്‍ ജനകീയനായതെങ്ങിനെ?
ശശി തരൂര്‍ എന്ന മുന്‍ യു എന്‍ ഉദ്യോഗസ്ഥന്, പരസ്യമായി മുതലളിത്തത്തോടുള്ള വിധേയത്വം പ്രകടിപ്പിച്ച ആളാണ്. സുഖ ലോലുപനായി ജീവിച്ച അദ്ദേഹത്തെ ഇവിടേക്ക് ഇറക്കുമതി ചെയ്ത്, വിജയിപ്പിച്ച് മന്ത്രിയാക്കിയത്, മലയാളികളാണ്. തിരുവനന്തപുരം പോലെ ശക്തമായ ഇടതുപക്ഷ സ്വാധീനമുള്ള സ്ഥലത്താണദ്ദേഹം വലിയ ഭൂരിപക്ഷത്തിനു ജയിച്ചത്. ശശി തരൂരിനേക്കാളും മുന്തിയ രാജാക്കന് മാര്‍ പതിറ്റാണ്ടുകളോളം കോണ്‍ ഗ്രസ് എം പി മാരും മന്ത്രിമാരും ആയിരുന്നിട്ടുണ്ട്. അവരെല്ലാം സര്‍ക്കാര്‍ പണം ചെലവഴിച്ചിട്ടുമുണ്ട്. അത് ശരിയായ പ്രവണത്യും അല്ല. സുനില്‍ അതിനെതിരെ പ്രതികരിച്ചത് നല്ല കാര്യം. പക്ഷെ മറ്റു ബൂലോകവാസികളെ പുശ്ചിക്കാന്‍ ആ പ്രതികരണം ഉപയോഗിച്ചത് ശരിയായ നടപടിയല്ല. ഈ ബ്ളോഗിനോട് പ്രതികരിച്ച ഭൂരിഭാഗം ആളുകളും സുനിലിന്റെ പ്രതിക്ഷേധം ഉള്‍ക്കൊണ്ടു എന്നതാണു നേര്.
ഇടതു പാര്‍ട്ടികളിലെ ചിലരും ഇതു പോലെ ചെയ്തിട്ടുണ്ട്, ചെയ്യുന്നുമുണ്ട്. അതുകൊണ്ട് രോഷം കൊള്ളാന്‍ ധാര്‍മ്മികമായ അവകാശം എനിക്കില്ല.
ഇടതു പക്ഷത്തു കടുകു ചോരുന്നത് ചിലരൊക്കെ സമ്മതിച്ചതു തന്നെ മഹാഭാഗ്യം. കടുകാണോ ആനയാണൊ ചോരുന്നതെന്നതല്ല പ്രശ്നം. ചോരുന്നു എന്നതാണ്. മറ്റു പ്രസ്ഥാനങ്ങളില്‍ ആന ചോരുമ്പോള്‍ എന്റെ പ്രസ്ഥാനത്തില്‍ കടുകല്ലേ ചോരുനുള്ളു എന്ന ആശ്വസമാണ്, ശരിയായ അപചയം. മറ്റു പ്രസ്ഥാനങ്ങള്‍ സ്ഥിരമായി ഗുണ്ടകളുമായി ചങ്ങാത്തം കൂടുമ്പോള്‍ എന്റെ പ്രസ്ഥാനം വല്ലപ്പോഴും ഗുണ്ടകളുമായി സഹവസിക്കുന്നതില്‍ എന്താണു തെറ്റ് എന്നു ചോദിക്കുന്ന അപചയമാണത്.
ശര്‍ക്കര കുടത്തില്‍ കയ്യിട്ടാല്‍ പലരും നക്കിപ്പോകും. അതു കൊണ്ടാണ്, കോടിയേരിയും ദിവാകരനും നക്കിപ്പോയത്. നക്കാതിരിക്കാനുള്ള നിശ്ചയധാര്ഢ്യമുള്ളവരെ ആദര്ശവന്മാര് എന്നും വിളിക്കാം.
ശശി തരൂര്‍ ആഡംബരം ഉപേക്ഷിച്ച് ദരിദ്രനാരയണന് മാരേപ്പോലെ പെരുമാറണം എന്നൊക്കെ ചിന്തിക്കുന്നത് അല്‍പ്പം കടന്ന വ്യാമോഹമായേ എനിക്കു തോന്നുന്നുള്ളു. ഇന്നു വരെ ഒരു കോണ്‍ഗ്രസുകാരനും അത് ചെയ്തിട്ടില്ല. ചില ഉഡായിപ്പുകളല്ലാതെ അത്മാര്‍ത്ഥമായി ഒരു കോന്‍ ഗ്രസുകരനും അത് ചെയ്യുകയും ഇല്ല.
വലതുപക്ഷത്ത് ആന ചോരുന്നത് അറിയാതെ ഇടതുപക്ഷത്ത് കടുക് ചോരുന്നതിനെക്കുറിച്ച് വിവാദങ്ങള്‍ ആരും ഉണ്ടാക്കിയിട്ടില്ല. കടുകു ചോരുന്നത് ഓര്‍ക്കാതെ ആന ചോരുന്നത് മാത്രം ഓര് ത്തപ്പോള് ഒന്നോര്‍ മ്മപ്പെടുത്തിയതേ ഉള്ളു.
കോണ്‍ ഗ്രസുകാര്‍ ഖദറിടുന്നത് എന്തെങ്കിലും ആദര്‍ശത്തിന്റെ പേരിലാണെന്ന് ആരും ആക്ഷേപിക്കുമെന്ന് തോന്നുന്നില്ല. അതവരുടെ യൂണിഫോം എന്നതിനപ്പുറം ഒന്നുമില്ല. ഗാന്ധിജി ഖദറിടാന് പറഞ്ഞത്, സ്വാശ്രയ ശീലം വളരാനാണ്. എന്നു വച്ചാല്‍ സ്വന്തം കൈ കൊണ്ട് നൂല് നൂറ്റ്, വസ്ത്രം നെയ്തെടുക്കുന്ന ശീലം. അതിനര്‍ത്ഥം മുന്തിയ തുണി കൊണ്ട് മില്ലുകളില്‍ അടിച്ചെടുക്കുന്ന വില കൂടിയ സില് ക്ക് ഖദറെന്നല്ല. കോണ്‍ ഗ്രസുകാരുടെ ഖദറിന്, ഒരലങ്കാരത്തിനപ്പുറം പ്രാധാന്യം നല് കേണ്ടതും ഇല്ല.
ഞാന്‍ ഇടതു 'പക്ഷക്കാരനാ ണേ',എന്ന് തെളിയിക്കാന്‍ നമ്പരുകള്‍ ഇട്ടു നടക്കല്‍ ശീലമാക്കാത്തതിനാല് എനിക്ക് രോഷം കൊള്ളാന്‍ അപാര ധാര്മ്മികാവകാശമുണ്ട്, സുനില്‍...
(നിയമസഭാ ചോദ്യോത്തര വാര്‍ത്ത: ഏറ്റവും കൂടുതല്‍ വിമാനയാത്ര,സല്‍ക്കാര ചെലവു എന്നിവ മുഖ്യമന്ത്രിയ്ടെത്, മന്ത്രി സുധാകരന് വിമാനയാത്ര ചെലവു ഇല്ല,പ്രതിപക്ഷ നേതാവ് തൊട്ടു പിന്നില്‍,ചെലവു ലക്ഷങ്ങള്‍ .....ഓ, അതൊക്കെ വിവ്വാദമാക്കാനും,നാറ്റിക്കാനും...ഒന്ന് പുളിക്കും,നമ്മുടെ കടുക്,നമ്മുടെ ആന നിങ്ങള്‍ക്കെന്താ )
നികുതി ദായകന്റെ പണത്തിനു ഇടതു പക്ഷമെന്നോ വലതു പക്ഷമെന്നോ ഇല്ല. ഇടതു പക്ഷത്തിനു കിട്ടുന്ന പണത്തില്‍ അരിവാള്‍ ചുറ്റികയും വലതു പക്ഷത്തിന്റേതില് ഗന്ധിയുമല്ല.
ഇടതു പക്ഷം കടുകു വറുക്കുന്നത് മഹത്തും, വലതു പക്ഷം ആനയെ വളര് ത്തുന്നതു മോശമെന്നും ആ ക്കും കരുതാന്‍ അവകാശമുണ്ട്.
വലതു പക്ഷത്തേപ്പോലെ ഇടതുപക്ഷവും ധൂര്
ത്തടിച്ചിട്ടുണ്ട് എന്നു കേള്
ക്കുമ്പോള് മോഹാലസ്യപ്പെട്ടിട്ടോ, ദ്വയാര്‍ ത്ഥ പ്രയോഗം നടത്തിയിട്ടോ കാര്യമില്ല. മുഖ്യമന്ത്രി നികുതി ദായകന്റെ പണം ധൂര്ത്തടിച്ചിട്ടുണ്ടെങ്കില് അതും ബ്ളോഗര്‍മാരെല്ലാം അറിയുന്നതല്ലേ നല്ലത്. ധാര്‍മ്മിക രോഷമുള്ളവര്‍ അതിനെ ആസ്പദമാക്കി ഒരു ബ്ളോഗും എഴുതണം.
അച്യുതനാന്ദന്റെ ധൂര്‍ത്തിനും കോടിയേരിയുടെ ധൂര്‍ത്തിനും ശശി തരൂരിന്റെ ധൂര്‍ത്തിനും ഗ്രേഡ് നല്കി ആശ്വസിക്കാന്‍ എല്ലാ ഒട്ടകപ്പക്ഷികള്‍ക്കും അവകാശമുണ്ട്.
ചന്തപ്പെണ്ണുങ്ങളേപ്പോലെ സംസാരിക്കാനുള്ള കഴിവ് എല്ലാവര്‍ക്കുമില്ല.
‘സ്വകാര്യ സ്വത്ത്’ എന്ന ആശയത്തോട് തരിമ്പും ബഹുമാനമില്ലാത്ത ഇടതുപക്ഷ സോഷ്യലിസ്റ്റ് പാര്‍ട്ടിയായ കോണ്‍ഗ്രസ്സിന്റെ ‘ഒന്നാം കുടുംബവും’, ‘ഇടതുപക്ഷ മനസ്സു’കളെപ്പറ്റി നാഴികക്ക് നാല്പതുവട്ടം നൊസ്റ്റാള്ജിക്കാകുന്ന മീഡിയയും ചേര്‍ന്ന് ഉണ്ടാക്കിയ അനാവശ്യമായ ഒരു വിവാദം. തരൂരും കൃഷ്ണയും സ്വന്തം കയ്യില്‍നിന്നും പണം മുടക്കി സ്വകാര്യ ഹോട്ടലില്‍ താമസിക്കുന്നത് അക്ഷന്തവ്യമായ തെറ്റ്, നികുതി ദായകരുടെ പണം മുടക്കി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വന്‍ ബംഗ്ലാവുകളില്‍ പഞ്ചനക്ഷത്ര സൌകര്യങ്ങളോടെ പൊറുക്കുന്നത് ജനാധിപത്യം. എപ്പടി? തീര്‍ച്ചയായും, ഇവര്‍ കയ്യില്നിന്നുതന്നെയോ കാശു മുടക്കുന്നതെന്നും, ഹോട്ടലുകള്‍ ഇവര്‍ക്ക് എന്തെങ്കിലും അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്കുന്നുണ്ടോ എന്നൊക്കെ ചോദിക്കേണ്ടിയിരിക്കുന്നു.
പിന്നെ സിപിയെമ്മിന്റെ സ്റ്റാര്‍ ഹോട്ടലും അമ്യൂസ്മെന്റ് പാര്‍ക്കും മറ്റും: 'entrepreneurship' ആരുടേതായാലും ആദരിക്കണമെന്നാണ് എന്റെ അഭിപ്രായം - കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേതടക്കം. പക്ഷേ, പാര്‍ട്ടിയുടെ hypocrisy ആണ് പ്രശ്നം. തൊഴിലാളിവര്‍ഗ്ഗ പ്രസംഗവും നക്ഷത്ര ഹോട്ടല്വാസവും ഒത്തുപോകില്ല. പിന്നെ, മറ്റുള്ളവര്‍ ചെയ്താല്‍ ബൂര്‍ഷ്വ, ഞങ്ങള്‍ ചെയ്താല്‍ ജനകീയം എന്ന അഹന്തയും ആത്മവഞ്ചനയും.
വായിച്ചുനോക്കൂ: http://acorn.nationalinterest.in/2009/09/09/in-defence-of-messrs-krishna-and-tharoor/
PS: കോണ്‍ഗ്രസ്സ് ഇടതുപക്ഷ പാര്‍ട്ടിയാണോ എന്ന് ചോദ്യം വരുമല്ലോ. ആണെന്നു മാത്രമല്ല, ഏറ്റവും മുരത്ത സോഷ്യലിസ്റ്റ് നയങ്ങള്‍ നടപ്പിലാക്കി നാടിനെ ‘കുളം തോണ്ടിയ’ പാര്‍ട്ടിയുമാണ്. (പിന്നെ സോഷ്യലിസത്തിന് സ്തുതിപാടതെ ഇന്ത്യാ മഹാരാജ്യത്ത് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യുവാനും പറ്റില്ലല്ലോ). നില്ക്കക്കളിയില്ലതെ ‘91-ല്‍ ഉദാരവല്‍ക്കരണം അര്ശ്ശസ്സുരീതിയില് നടപ്പിലാക്കിയെങ്കിലും, ഇപ്പോഴും കോണ്‍ഗ്രസ്സിന്റെ ‘കോര്‍ വാല്യൂസ്’ സോഷ്യലിസവും മറ്റ് ഇടതുപക്ഷ ആശയങ്ങളും തന്നെ - ഒന്നാം കുടുംബത്തോടുള്ള വിധേയത്വം എന്ന പ്രസ്താവിക്കാത്തതും, ഘോരഘോരം നിഷേധിക്കുന്നതുമായ (പരമപ്രധാനമായ) കോര്‍ വാല്യൂ ഒഴിച്ചാല്‍.
സുനില്‍ കൃഷ്ണന്,
ഒരു ജനപ്രതിനിധി ആഡംബരത്തില്‍ ജീവിയ്ക്കുന്നതിനോട് എനിയ്ക്കു വിയോജിപ്പുണ്ട്. പക്ഷേ അത് അയാളുടെ സ്വാതന്ത്ര്യമാണ്.
നിങ്ങളുടെ വാദങ്ങള്‍ പ്രഹസനമാകുന്നത് 'തരൂരും കൃഷ്ണയും സ്വന്തം കയ്യില്‍നിന്നും പണം മുടക്കി സ്വകാര്യ ഹോട്ടലില്‍ താമസിക്കുന്നത് അക്ഷന്തവ്യമായ തെറ്റ്, നികുതി ദായകരുടെ പണം മുടക്കി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വന്‍ ബംഗ്ലാവുകളില്‍ പഞ്ചനക്ഷത്ര സൌകര്യങ്ങളോടെ പൊറുക്കുന്നത് ജനാധിപത്യം.' എന്ന യാഥാര്‍ത്ഥ്യത്തിനു മുന്‍പിലാണ്.
എല്ലാ മന്ത്രിമന്ദിരങ്ങള്‍ക്കും തുല്യമോ അതില്‍ കുറഞ്ഞതോ ആയ ആഡംബരവും സൌകര്യവുമുള്ള താമസസ്ഥലം അദ്ദേഹം സ്വീകരിച്ചു എന്നതാണ് ശശിതരൂര്‍ ചെയ്ത തെറ്റ്.
നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ഗവര്‍മെന്റിന്റെ അഥിതിയായി ഒരു പ്രബുഖവ്യക്തി വന്നാല്‍ സ്വീകരിച്ചിരിത്താന് അതിനു തക്ക സൌകര്യം വേണം. അതു കേരളത്തിലായാലും ബംഗാളിലയാലും ഭരിയ്ക്കുന്നത് കമ്യൂണിസ്റ്റുകാരാണെങ്കിലും. ഒരു വിദേശകാര്യമന്ത്രിയുടെ വസതിയ്ക്ക് കുറച്ചു സൌകര്യങ്ങളൊക്കെ ആവശ്യമാണ്. അതിനൊരു കേരളാ ഹൌസ് മതിയാവുമെന്ന് എനിയ്ക്കു തോന്നുന്നില്ല.
അതെയതെ. കടുക്/ആന ഉദാഹരണം ഇങ്ങനെ തന്നെ വ്യാഖ്യാനിക്കണം. എന്നാലേ മുന്‍പേ ഇട്ട കമന്റിനു കൂടുതല്‍ അര്‍ത്ഥം വരൂ. നന്ദി.
പോസ്റ്റ് വായിച്ച എല്ലാവർക്കും നന്ദി.
അഭിപ്രായങ്ങൾ അറിയിച്ച
bilatthipattanam
kaalidaasan
ജനശക്തി
Vellayani Vijayan/വെള്ളായണിവിജയന്‍
Swasthika
ഹരീഷ് തൊടുപുഴ
ജിപ്പൂസ്
മണിഷാരത്ത്...
തുടങ്ങിയവർക്ക് പ്രത്യേകം നന്ദി
വലതുപക്ഷത്ത് ആന ചോരുന്നത് അറിയാതിരിക്കണം. ഇടതുപക്ഷത്ത് കടുക് ചോരുന്നതിനെക്കുറിച്ച് വിവാദങ്ങള്‍ ഉണ്ടാക്കണം. അതാണ് നടപ്പ് രീതി.എന്നു പറഞ്ഞാല്‍ അതിനൊരരത്ഥമേ ഉള്ളു. ഇടതു പക്ഷത്ത് കടുകു ചോരുന്നുണ്ട്. അതേക്കുറിച്ച് വിവാദങ്ങള്‍ ഉണ്ടാകുന്നുണ്ട്. വലതു പക്ഷത്ത് ആന ചോരുമ്പോള്‍, ഇടതുപക്ഷത്തെ കടുകു ചോര്‍ച്ചയേക്കുറിച്ച് വിവാദം ഉണ്ടാക്കുന്നത് ശരിയല്ല.
ഈ ബ്ളോഗ് വലതു പക്ഷത്തെ ആന ചോര്‍ച്ചയേ സംബന്ധിച്ചാണ്. വിവാദമുണ്ടാക്കാന്‍ തന്നെയാണിത് എഴുതിയതും. മറ്റു ബ്ളോഗര്‍മാരെ പുച്ഛിച്ചപ്പോള്‍ സുനില്‍, ഇടതു പക്ഷത്തെ ധൂര്‍ത്തിനേക്കുറിച്ച് ഓര്‍ത്തില്ല.
ഇതൊക്കെ സാധാരണ സംഭവങ്ങളാണ്. പോള്‍ വധത്തോടനുബന്ധിച്ച് സി പി എം നേതാക്കള്‍ക്ക് ഗുണ്ടകളുമായി ബന്ധമുണ്ടെന്ന ആക്ഷേപം വന്നപ്പോള്‍, പിണറായി വിജയനാണു സുധാകരന്റെയും സുധീരന്റെയും ഗുണ്ടാ ബന്ധങ്ങളേക്കുറിച്ച് പര്ത്രസമ്മേളനം നടത്തിയത്. അതും ഒരു ആന കടുകു ചോര്‍ച്ച ഉപമയിലൊതുക്കാം. ഇതൊക്കെ ഒരു സ്പോര്ട്ട്സ്മാന്സ്പിരിറ്റില് എടുക്ക്. അപ്പോള്‍ മാനസിലെ കലിപ്പുകള് മാറിക്കിട്ടും .
ചന്ത പെണ്ണുങ്ങളെ എന്ന് മുതലാണ് 'യഥാര്‍ത്ത'ഇടതുകള്‍ 'വെറുക്ക പ്പെട്ടവരാക്കിയത്'.ഇനി ഒരു സാമ്പിള്‍ സംസാരം കാണാം.ബ്ലോഗിലെ ചിത്ര കൂടനും ഏതെങ്കിലും ഒരു സാദാബ്ലോഗറും തമ്മിലുള്ളത്. എപ്പോഴും നടക്കുന്ന സാമ്പിള്‍ ബ്ലോഗു "സംവാദം".സാദാ ബ്ലോഗറെ ബ്ലോഗര്‍ Y ന്നു വിളിക്കാം.
ബ്ലോഗര്‍ Y : 5 +5 സമം 10 ആണ്.
ചിത്രകൂടന്‍ : അഞ്ചും അഞ്ചും കൂട്ടിയാല്‍ 20 ആകും
ബോഗര്‍ Y: എന്ത് വിവരക്കെടാ പുലമ്പുന്നത്.
ചിത്രകൂടന്‍ :ഞാന്‍ തുടരട്ടെ,അസഹിഷ്ണത കാട്ടാതെ.ഇരുപത്തഞ്ചില്‍ നിന്ന് അന്ചു പോയാല്‍ ഇരുപതു ആകില്ലേ.
ബ്ലോഗര്‍ Y: ഞാന്‍ പറഞ്ഞത 5 +5 =10 എന്ന് മാത്രം,അതിലെവിടെ ഇരുപതു വരുന്നു.
ചിത്രകൂടന്‍:എല്ലാവരും നിങ്ങളെ പോല ചിന്തിക്കണം എന്ന് കരുതരുത്. ഇരുപതില്‍ നിന്ന് വീണ്ടും ഒരു കടുക് ചോര്നാല് എത്രയായി. പറയാമോ.
ഇങ്ങനെ ചോരുന്നത് നിങ്ങള്‍ കാണുന്നില്ല എന്നെ പറഞ്ഞുള്ളൂ.
ബ്ലോഗര്‍ Y(സമനില തെറ്റിയില്ലെങ്കില്) : ഞാന്‍ പറഞ്ഞതും ഇതും തമ്മിലെന്താ ബന്ധം?
ചിത്രകൂടന്‍: ബന്ധമില്ലെന്ന് നിങ്ങള്‍ക്ക് വ്യാഖ്യാനിക്കാം. പക്ഷെ 'ജനത്തിന്' എല്ലാം അറിയാം (ജനമെപ്പോഴും ഇവന്റെ പോക്കറ്റിലാണ്)
നേരത്തെ പറഞ്ഞ 19 ഇല് നിന്ന് കടുക് പോയാല്‍ എത്രയാവും എന്ന് ഇത് വരെ പറഞ്ഞില്ല. പിന്നെ ധാര്‍മിക രോഷമുന്ടെങ്കില്് ഇന്ന് മുതല്‍ ബ്ലോഗെഴുതണം.മണ്ണിര,പുഴു എന്നീ ക്ഷുദ്ര ജീവികളെ പോലെയാണോ ഒട്ടകപ്പക്ഷി?വേണമെങ്കില്‍ ഒരേ ഗ്രേഡ് നല്കി ആസ്വദിച്ചോ,
ബ്ലോഗര്‍ Y: അപ്പൊ 5 +5 = പത്തല്ലേ.
(ഇത്രത്തോളം ആവുമ്പോഴേക്കും മറ്റേ ചരക്കിന് ഞരമ്പ് രോഗം ന്നു കരുതി ഒരുമാതിരി വെളിവുള്ളവര്‍ നിര്‍ത്തും...)
(ഇത്രത്തോളം ആവുമ്പോഴേക്കും മറ്റേ ചരക്കിന് ഞരമ്പ് രോഗം ന്നു കരുതി ഒരുമാതിരി വെളിവുള്ളവര്‍ നിര്‍ത്തും...)
ഒരു മാതിരി വെളിവുള്ളവര്‍ നിറുത്തും. കുറച്ചുകൂടി വെളിവുള്ളവര്‍ പുതിയ ഗുണന പട്ടികയും ഹരണപ്പട്ടികയും പടച്ചുണ്ടാക്കും. കുറച്ചു കൂടി വെളിവുള്ളവര്‍ പോയി കാര്‍ട്ടൂണും വരക്കും. ഇതാണു ഇന്നത്തെ വെളിവിന്റെ കമ്പോള നിലവാരം.
പട്ടികകളുണ്ടാക്കുനതും വെളിവിനെ ഗ്രേഡ് തിരിക്കുന്നതും നല്ലതു തന്നെ. ചുറ്റുവട്ടത്തു നടക്കുന്നതും കൂടി അറിഞ്ഞിരിക്കുന്നത് അതിലും നല്ലതാണ്. അവിടുത്തെ അറിവിലേക്കായി, ഇന്നലെ കേരള സര്‍ക്കാരിനോട് സുപ്രീം കോടതി ചോദിച്ച ചില ചോദ്യങ്ങളാണു താഴെ.
ശമ്പളം കൊടുക്കാന്‍ പണമില്ലെങ്കില്‍ മന്ത്രിമാരുടെ ചെലവ് പരിശോധിക്കുമെന്ന് സുപ്രീംകോടതി
..
ന്യൂഡല്‍ഹി: അധ്യാപകരുടെ ശമ്പള കുടിശിക കൊടുത്തില്ലെങ്കില്‍ മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമായി ചെലവഴിക്കുന്ന തുകയെത്രയെന്ന് പരിശോധിക്കേണ്ടിവരുമെന്ന് കേരളത്തിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ പാര്‍ട്ട്ടൈം അധ്യാപകര്‍ക്ക് 17 വര്‍ഷമായി നല്‍കാനുള്ള കുടിശിക നല്കാണമെന്നാവശ്യപ്പെട്ട് അധ്യാപകരുടെ സംഘടന നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു കേരളസര്‍ക്കാരിന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയത്.
ജസ്റീസുമാരായ ബി.എന്‍.അഗര്‍വാള്‍, ജി.എസ്.സിംഗ്വി എന്നിവരടങ്ങിയ ബഞ്ചാണ് പരാമര്‍ശം നടത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിമൂലമാണ് അധ്യാപകര്‍ക്ക് കുടിശിക നല്‍കാനാകാത്തതെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന് അറിയിച്ചപ്പോഴാണ് സുപ്രീംകോടതി മന്ത്രിമാരുടേയും എം.എല്‍.എമാരുടേയും ചെലവിനെക്കുറിച്ച് പരാമര്‍ശിച്ചത്. സംസ്ഥാന മുഖ്യമന്ത്രി വിമാന യാത്ര നടത്തുന്നത് എക്കോണമി ക്ളാസിലോ ബിസിനസ് ക്ളാസിലോയെന്നും കോടതി ചോദിച്ചു. സാമ്പത്തിക അച്ചടക്കത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രിമാര്‍ എക്കോണമി ക്ളാസില്‍ യാത്രചെയ്യുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ ചോദ്യം.
പാര്‍ട്ട് ടൈം അധ്യാപകരുടെ ശമ്പളകുടിശിക 1992 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നല്കുമെന്നുള്ള 2008 ഓഗസ്റ് 19 -ലെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് അധ്യാപകര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഉത്തരവ് നടപ്പാക്കാന്‍ കഴിയാത്തത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചപ്പോഴാണ് സുപ്രീംകോടതി മന്ത്രിമാരുടേയും എം.എല്‍.എമാരുടേയും ചെലവിനെക്കുറിച്ച് ചോദിച്ചത്.
ചുറ്റുവട്ടത്തു നടക്കുന്നതും കൂടി അറിഞ്ഞിരിക്കുന്നത് അതിലും നല്ലതാണ്. അവിടുത്തെ അറിവിലേക്കായി
SC admits Jaswant Singh's petition on book ban
The Supreme Court today admitted the petition of expelled BJP leader Jaswant Singh challenging the ban imposed by the Gujarat Government on his controversial book ‘Jinnah-India Partition Independence’ in the state.
The State government had banned the book, saying it was against national interests.
The ban has already been lifted by Gujarat High Court and the State government notification quashed.
Counsel for Gujarat Government, Hemantika Wahi today submitted before a bench comprising Justices Altamas Kabir and Cyriac Joseph that the State government was considering to challenge the High Court order in the Supreme Court.
പഞ്ചായത്ത് മെമ്പര്‍ രവീന്ദ്രനെ കാണാന്‍ ആനക്കര പഞ്ചായത്തിലെ ആളുകളേ ഔദ്യോഗികമായി വരേണ്ടതുള്ളു അതിനാല്‍ രവീന്ദ്രന് ബസ്റ്റാന്റിലുണ്ടെന്ന് പറയുന്നതുപോലല്ല ഒരു വിദേശകാര്യ മന്ത്രിയുടേത്. കാണാന്‍ വരുന്നവര്‍ ഇന്‍ഡ്യയിലെ ജനങ്ങള്‍ മാത്രമല്ല പുറം രാജ്യത്തുള്ള വലിയ സ്ഥാനങ്ങള്‍ വഹിക്കുന്നവരടക്കമുള്ളവര് കൂടിയാണ് അതുകൊണ്ട് തന്നെ അവരെ സ്വീകരിക്കാനും മറ്റും നല്ല ഹോട്ടലില്‍ താമസിക്കുന്നതില്‍ ഒരു തെറ്റൊന്നും കാണാന്‍ പറ്റുന്നില്ല മാത്രമല്ല മന്ത്രിമാര്‍ക്കുള്ള വീടുകള്‍ പരിപാലിക്കാനും ചുരുങ്ങിയ ചിലവൊന്നുമല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
തരൂരിന് പകരം ഒരിടതു മന്ത്രിയായാലും ഇതേ നിലപാടേ ഞാനെടുക്കു അതുകൊണ്ട് തന്നെയാണ് കേരളത്തിലെ പല ഇടതു മന്ത്രിമാര്‍ ന്യൂ ജനറേഷന് കാറുകളുടെ ഉപയോഗിക്കുന്നതടക്കം സമാനമായ പല ചെയ്തികളേയും വിമര്‍ശിക്കാത്തത്.
ഇന്‍ഡ്യയില്‍ പട്ടിണിപ്പാവങ്ങള്‍ ഉണ്ടെന്ന് വെച്ച് സ്വകാര്യ സമ്പാദ്യം അവര്‍ക്ക് വീതിച്ചുകൊടുക്കണമെന്ന പോലെതോന്നുന്നു ചില കമന്റുകള്‍ കാണുമ്പോള്‍.
രാഷ്ട്രീയ ജീവിതത്തില്‍ ലാളിത്യം സ്വീകരിക്കണമെന്നതുതന്നെയാണെന്റെ അഭിപ്രായം എന്നാല്‍ എന്താണതിന്റെ അളവ് കോല്? എന്റെ ചുരുങ്ങിയ ആവശ്യം/ലാളിത്യം എത്രപേര്‍ക്ക് ലാളിത്യം / 'ചുരുങ്ങിയതാവും'?.
ഇക്കണ്ടകാലം അത്രയും പരിപ്പുവടയും ചായയും കുടിച്ചവന് മന്ത്രിയായതിന്റെ പിറ്റേന്ന് പിസ്സയും ഇറ്റാലിയന്‍ ഫുഡ്ഡുമേ കഴിക്കൂ എന്ന് പറഞ്ഞാല്‍ അത് ലാളിത്യമാകുന്നുമില്ല :)
തറവാടി പറഞ്ഞതാണ് ശരി.
ഇതാ കേരളത്തിലെ രണ്ട് മന്ത്രിമാരെക്കണ്ട് ഒരു മോണോ റയില്‍ എന്ന നല്ല പ്രപ്പോസല്‍ സമര്‍പ്പിച്ച ബ്രിഗേഡിയര്‍ സി.ജി. വര്ഗീയിന്റെ കഥകൂടി വായിക്കൂ.
സ്വസ്തികയുടെ വിശദീകരണത്തിന്റെ കൂടെ ഇതും.
ആന ചോരുന്നത് അറിയാതിരിക്കുകയും കടുകു ചോരുന്നതിനെക്കുറിച്ച് ഒച്ചയെടുക്കുകയും ചെയ്യുന്നത് ഇന്നത്തെ നടപ്പു രീതി തന്നെയാണ്. അതിനെതിരെയുള്ള ഒരു പ്രതികരണം എന്ന നിലയ്ക്കും കൂടിയാണ് ഈ പോസ്റ്റ് പ്രസക്തമാകുന്നത്. അങ്ങിനെയുള്ള പോസ്റ്റില്‍ കടുകു ചോരുന്നത്(??) കോപ്പി പേസ്റ്റ് ചെയ്യുന്നതും മുകളില്‍ പറഞ്ഞ നടപ്പ് രീതിയില്‍ വരും. അത് ചൂണ്ടിക്കാണിക്കുമ്പോള്‍ ‘കലിപ്പു‘ണ്ടായിട്ട് കാര്യമില്ല. രണ്ട് കാലിലും മന്തുള്ളവന്‍ അത് ചെളിയില്‍ പൂഴ്ത്തി വെച്ചിട്ട് ഒരു കാലില്‍ ഇത്തിരി നീരുമായി പോകുന്നവനെ മന്തുകാലാ എന്നു വിളിക്കുന്നതും, സ്വന്തം കണ്ണിലെ കോലെടുത്ത് കളയാതെ അന്യന്റെ കണ്ണിലെ കരടിനെപ്പറ്റി കുറ്റം പറയുന്നതും ഇതേ ലൈന്‍ ആണ്.
ആന കടുക് ഉദാഹരരണം ആ രീതിയില്‍ കാണാതെ എന്നാലും ‘നിന്റടുത്ത് നിന്ന് കടുകുചോരുന്നല്ലോ‘ എന്ന വാദവുമായി വരുന്നത് ആന കടുക് ഉദാഹരണത്തെ ഒന്നു കൂടി പ്രസക്തമാക്കുന്നു. ശരിയാണെന്ന് വരുത്തുന്നു. അത്രയേ പറഞ്ഞുള്ളൂ.
ഇടത് പക്ഷം എന്നാല്‍ ശുദ്ധരില്‍ ശുദ്ധരും പരിപൂര്ണ്ണരുമാണെന്ന് ഒരിക്കലും ഇടതുപക്ഷം അവകാശപ്പെടുകയില്ല. തെറ്റുപറ്റിയാല്‍ തിരുത്തും, അതിനുള്ള സംവിധാനം ഉണ്ട് എന്നതൊക്കെയാണ് വ്യത്യാസങ്ങള്‍. ഇടത് 100% ശുദ്ധരായിക്കണമെന്ന് വാദിക്കുന്നതും, അന്തകാലത്ത് അങ്ങിനെ ആയിരുന്നു എന്ന് പറയുന്നതുമൊക്കെ ഇടത് വിരുദ്ധരാണ്. തങ്ങള്‍ക്ക് കടുകു ചോരുന്നതിനെക്കുറിച്ച് മഹാകാവ്യം രചിക്കാനുള്ള ഒരു ന്യായീകരണം എന്നതില്‍ കവിഞ്ഞ് അതിനു യാതൊരു പ്രസക്തിയും ഇല്ല.
ഇതിനപ്പുറം ഇത് വിശദീകരിക്കുക ബുദ്ധിമുട്ടാകയാല്‍ ഈ വിഷയത്തില്‍ ഇനി കമന്റ് ഇല്ല.
ശശി തരൂരിനു “ജയ്’ വിളിക്കുന്ന എന്റെ പ്രിയ സുഹൃത്തുക്കൾ ‘വയനാടൻ’ തന്റെ ബ്ലോഗിൽ എഴുതിയ തരൂരിന്റെ തന്നെ പുസ്തകത്തിൽനിന്നുള്ള വാചകങ്ങൾ വായിക്കൂ
സോറി, ഞാൻ ഈ പുസ്തകം വായിച്ചിട്ടില്ല...
ദാ ഇവിടെ ക്ലിക്കി വായിച്ചോളൂ.....!
ധൂര്‍ത്തും ആഡംബരവുമൊക്കെ കണക്കാക്കുന്നത് ഓരോരുത്തരുടെ കയ്യിലെ പണത്തിന്റെ അളവ് വെച്ചാണ്. ആഫ്രിക്കയില്‍ ആളുകള്‍ പട്ടിണി കിടക്കുന്നു എന്ന് വെച്ച് ബില്‍ ഗേറ്റ്സ് വള്ളിക്കുന്നിലെ കുഞ്ഞിരാരുവിന്റെ തട്ടുകടയില്‍ നിന്ന് പുട്ടും കടലയും കഴിക്കണമെന്ന് പറഞ്ഞാല്‍ അത് ശുദ്ധ ഫ്രോഡാണ്. അയാളുടെ നിലവാരമനുസരിച്ച് ഒരു നേരത്തെ ഭക്ഷണത്തിന് ആയിരം ഡോളര്‍ ചിലവാക്കിയാലും ധൂര്തെന്നു പറയാന്‍ ആവില്ല. എന്നാല്‍ അതെ പണം ഒരു നേരത്തെ ഭക്ഷണത്തിന് ഞാന്‍ ചിലവാക്കിയാല്‍ എന്നെ ഉടനെ ഊളമ്പാറയില്‍ എത്തിക്കണം.
ഈ വിവാദത്തില്‍ ഞാന്‍ തരൂര്‍ജിയുടെ കൂടെയാണ്!!! എന്റെ അധിക പ്രസംഗം ഇവിടെയുണ്ട്.. ശശി തരൂരും താജ് ഹോട്ടലും
മുരളി,വന്നതിനും അഭിപ്രായം പരഞ്ഞതിനും നന്ദി
തറവാടി-- പല കാര്യങ്ങളെക്കുറിച്ചും ധാർമ്മിക രോഷം കൊള്ളുന്ന താങ്കളുടെ ‘സുചിന്തിത’മായ അഭിപ്രായത്തിനു നന്ദി..വന്നതിനു പ്രത്യേകം നന്ദി
ബഷീർ- നന്ദി..താങ്കളോടുള്ള വിയോജിപ്പ് തന്നെയാണു ഈ പോസ്റ്റിൽ കാണാവുന്നത്.
കേരളാ ഫാർമർ-താങ്കൾ പറയുന്നത് കേട്ടാൽ വിജയ കുമാറും,മോൻസ് ജോസഫും ആണു വികസന വിരോധികൾ എന്ന് തോന്നും.വിജയ കുമാറൊക്കെ തിരുവനന്ത പുരത്തിനു വേണ്ടിയൊകെ എന്തൊക്കെ പരിശ്രമങ്ങൾ നടത്താറുണ്ടെന്നുള്ളത് ‘മഞ്ഞക്കണ്ണട‘മാറ്റി വച്ചു നോക്കുന്ന ആർക്കും മനസ്സിലാവും.’വീരാരാധന’ മനസ്സിൽ കയറിക്കഴിഞ്ഞാൽ പിന്നെ പറഞ്ഞിട്ടു കാര്യമില്ല.”പ്രൊപ്പോസൽ എനിക്കിഷ്ടമായി.പക്ഷേ എം.പിക്ക് ഒന്നും ചെയാനാവില്ല” എന്ന് പറയാൻ ഏതു കണ്ണു പൊട്ടനും കഴിയും.അതും പൊക്കിപ്പിടിച്ച് താങ്കളെപ്പോലുള്ളവർ നിർവൃതി അടയുന്നത് കാണുമ്പോൾ സഹതാപം തോന്നുന്നു.കൊച്ചി മെട്രോ പദ്ധതിക്കു വരെ അനുമതി നൽകുന്നത് കേന്ദ്ര ധന വകുപ്പും ആസൂത്രണവകുപ്പും എത്ര വച്ചു താമസ്സിപ്പിച്ചിരുന്നു എന്ന് എല്ലാവർക്കും അറിയാം.ഓർമ്മ പുതുക്കാൻ ഈ വാർത്ത ഒന്നു വായിക്കൂ.
കാളിദാസൻ,
കമന്റുകൾക്ക് നന്ദി.
ബൂലോകത്ത് ആരെയൊക്കെയോ ഞാൻ പുച്ഛിച്ചു എന്ന് താങ്കൾ എഴുതിക്കണ്ടു.എവിടെയാണു ഞാൻ അങ്ങനെ ചെയ്തത്? “നിഷ്പക്ഷർ’ എന്ന് നടിക്കുന്നവരും ബൂലോകത്തെ പ്രമുഖരുമായ ചിലരുടെ നിലപാടുകളെ ഞാൻ ചോദ്യം ചെയ്യുക മാത്രമാണു ചെയ്തത്.ഞാൻ അവരിൽ ആരെയെങ്കിലും പുച്ഛിച്ചതായി ആരും പറയുമെന്നു തോന്നുന്നില്ല.പിന്നെ, താങ്കൾക്ക് ഇങ്ങനെ ഒരു ചിന്ത വന്നതിൽ എനിക്കു അത്ഭുതമില്ല.കാര്യങ്ങളെ വ്യക്തിധിഷ്ഠിതമായി മാത്രം കാണുകയും, മറ്റുള്ളവരെ പുലഭ്യം പറയുകയും ചെയ്യുന്നത് താങ്കളുടെ പോസ്റ്റികളിലും കമന്റുകളിലൂടെയും വ്യക്തമായിട്ടുള്ളതാണ്.ആൾക്കാരുടെ മുഖഛായ വരെ വിമർശനത്തിനു കാരണമാക്കുന്ന താങ്കൾ ഇത്തരമൊരു അഭിപ്രായം പറഞ്ഞില്ലെങ്കിലേ കുഴപ്പമുള്ളൂ.
ഈ പോസ്റ്റിന്റെ ലക്ഷ്യം എന്നത് ഒരു ഇടതു- വലതു താരതമ്മ്യ പഠനം അല്ല എന്ന് ഞാൻ പോസ്റ്റിൽ തന്നെ പറഞ്ഞിട്ടുണ്ട്.നിസ്സാരമായ കാരണങ്ങൾക്കു പോലും, അല്ലെങ്കിൽ കാരണങ്ങൾ ഉണ്ടാക്കി ഇടതു പക്ഷത്തെ ആക്രമിക്കുകയും, വൻ കോലാഹലങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന ‘നിഷ്പക്ഷ നാട്യക്കാർ” എങ്ങനെയാണ് ‘ശശി തരൂരി’നെപ്പോലെ ഒരാളുടെ കേസിൽ മൌനം പാലിക്കുകയോ അല്ലെങ്കിൽ അനുകൂലിച്ചു സംസാരിക്കുകയോ ചെയ്യുമായിരുന്നത് എന്ന് കാണിച്ചു കൊടുക്കുക മാത്രമായിരുന്നു ഉദ്ദേശ്യം.ആ അർത്ഥത്തിൽ ഈ പോസ്റ്റ് ലക്ഷ്യം നിറവേറ്റിയെന്നത്, എന്റെ അത്തരം ചില ‘ബൂലോക‘ സുഹൃത്തുക്കൾ ഇവിടെ ഇട്ട കമന്റുകളിൽ നിന്നു തന്നെ വ്യക്തമാണ്.ശശി തരൂർ പോലും വിചാരിക്കാത്ത ആംഗിളുകളിൽ നിന്നു പോലും അവർ അതിനെ അനുകൂലിച്ചു.
ഒരു പക്ഷേ ഒരു ഇടതു പക്ഷ/കമ്മ്യൂണിസ്റ്റ് എം.പി ആയിരുന്നു ശശി തരൂരിന്റെ സ്ഥാനത്തെങ്കിൽ ഇവർ എങ്ങനെ പ്രതികരിക്കുമായിരുന്നു? നമ്മുടെ മാധ്യമങ്ങൾ എത്ര ചർച്ച സംഘടിപ്പിക്കുമായിരുന്നു.”Blue eyed boy"ആകുമ്പോൾ എന്തുമാകാമല്ലോ...!
ചർച്ചയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി.
ആന ചോരുന്നതായ ശശി തരൂരിന്റെ ധൂര്‍ത്തിനേക്കുറിച്ച് ഇപ്പോള്‍ പല ബ്ലോഗുകളിലും പോസ്റ്റുകള്‍ വന്നിട്ടുണ്ട്. 99% ആളുകളും അതിനെ വിമര്‍ശിച്ചു കൊണ്ടാണവ എഴുതിയതും. അത് ആന ചോരുന്നതു കണ്ടതു കൊണ്ടുമാത്രമാണ്. അത് മിണ്ടാതിരിക്കുന്നതാണെന്നു പറയുന്നവരുടെ തല ശരികും പരിശോധിക്കണം.
അതിന്റെ കൂടെ കടുകു ചോരുന്നതിനേക്കുറിച്ച് അതും ഇടതു പക്ഷത്തു നിന്നും ചോരുന്നത് കേള് ക്കുമ്പോള് നിയന്ത്രണം വിട്ടു പോകുന്നത് അസഹിഷ്ണുതയല്ലേ.
കഴിഞ്ഞ 50 വര്‍ഷമായി നടക്കുന്ന മറ്റൊരു ധൂര്‍ത്തുണ്ട്. ഇന്‍ഡ്യന്‍ പ്രസിഡന്റ് താമസിക്കുന 360 മുറികളുള്ള ഒരു വളരെ വലിയ കെട്ടിടത്തിലാണ്. എന്തിനാണ്, ഇന്‍ഡ്യന്‍ പ്രസിഡന്റിനിത്ര വലിയ കെട്ടിടം. ഇന്നു വരെ ധര്‍മ്മിക രോഷമുള്ള ആരും ഈ ചോദ്യം ചോദിച്ചിട്ടില്ല. എന്തിനാണു മന്ത്രിമാര്‍ക്ക് വലിയ മണിമാളികകള്‍? സാധാരണ വീടുകളില്‍ താമസിച്ചാല്‍ പോരെ? സി പി എം മന്ത്രിമാര്‍ സാധാരണ വീടുകള്‍ മതി എന്നു പറയാത്തതെന്തേ? കാര്ത്തികേയന് തമസിച്ചു, അതു കൊണ്ടു ഞങ്ങളും താമസിക്കുന്നു എന്നതാണോ ന്യായീകരണം?
പിന്നെ ഇഷ്ടമില്ലാത്ത സത്യങ്ങള്‍ കാണുമ്പോള്‍ അത് നടപ്പു രീതി എന്ന കള്ളിയുണ്ടാക്കി സമാധാനിക്കാമല്ലോ? മാധ്യമ സിന്‍ഡിക്കേറ്റ് ഉണ്ടാക്കി സമാധാനിക്കുന്ന പോലെ.
നടപ്പു രീതികളുടെ കുത്തകവാകാശികള് തമാശ പറഞ്ഞാല്‍ എനിക്ക് ഒരു കലിപ്പും തോന്നില്ല. ഇടതു പക്ഷത്തിന്റെ ധൂര്‍ത്തും വര്‍ഗ്ഗ സമരത്തിന്റെ ഭാഗമാണെന്ന് മഹാനായ കെ ഇ എന്‍ ഇതു വരെ പറഞ്ഞിട്ടില്ല. പണ്ട് തമ്പ്രാക്കള്‍ മണിമാളികകളില്‍ താമസിച്ചതു കൊണ്ട്, ഇപ്പോള്‍ സി പി എം മന്ത്രിമാര്‍ മണിമാളികളില്‍ താമസിച്ച് പകരം വിട്ടുന്നു, എന്ന് കെ ഇ എന്‍ പറയുമ്പോള്‍ എല്ലാ ശക്തികള്‍ക്കും അത് വേദവാക്യമായി ആഘോഷിക്കാം. പക്ഷെ മറ്റുള്ളവര്‍ അത് ചെയ്യണമെന്നു വാശി പിടിക്കല്ലേ.
ശശി തരൂരിന്റെ രണ്ടുകാലില്‍ മാത്രമല്ല, ദേഹം മുഴുവനും മന്തുണ്ട്. അതില്ല എന്നു ഞാന്‍ പറഞ്ഞിട്ടില്ല. എന്നു കരുതി ഇടതുപക്ഷത്തിന്റെ ഒരു കാലിലെ മന്ത് കണാതിരിക്കാനാവില്ല. അന്യന്റെ കണ്ണിലെ കോലെടുത്തു കളയുന്നത് നല്ല കാര്യമാണ്. അത് പരോപകാര പ്രവര്‍ത്തി കൂടിയാണ്. കൂട്ടത്തില്‍ സ്വന്തം കണ്ണിലെ കരടു കൂടി എടുത്ത് മാറ്റിയാല്‍ അതും നല്ലതാണ്.
ഇന്‍ഡ്യന്‍ ജനാധിപത്യത്തിനു തന്നെ നാണക്കേടാണു ശശി തരൂര്‍ ജയിച്ചു വന്ന രീതി. ഇന്നു വരെ ഇന്‍ഡ്യന്‍ ജനാധിപത്യതില്‍ ഭാഗഭാക്കാകാത്ത അദ്ദേഹത്തെ കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുമ്പാണിവിടെ ഇറക്കുമതി ചെയ്തത്. ഇടതുപക്ഷത്തോടുള്ള വെറുപ്പിന്റെ തരംഗത്തില്‍ ജയിച്ചു പോയി. അത്രമാത്രം. ആരുടെയൊക്കെയോ ദുര്യോഗം കൊണ്ട് മന്ത്രിയുമായി. അദ്ദേഹം മന്ത്രിയായതു കൊണ്ട് ഇന്‍ഡ്യന്‍ ജനാധിപത്യത്തിനൊരു മാറ്റവും വരാന്‍ പോകുന്നില്ല.
ഇടത് പക്ഷം എന്നാല്‍ ശുദ്ധരില്‍ ശുദ്ധരും പരിപൂര്ണ്ണരുമാണെന്ന് ഒരിക്കലും ഇടതുപക്ഷം അവകാശപ്പെടുകയില്ല. തെറ്റുപറ്റിയാല്‍ തിരുത്തും, അതിനുള്ള സംവിധാനം ഉണ്ട് എന്നതൊക്കെയാണ് വ്യത്യാസങ്ങള്‍. ഇടത് 100% ശുദ്ധരായിക്കണമെന്ന് വാദിക്കുന്നതും, അന്തകാലത്ത് അങ്ങിനെ ആയിരുന്നു എന്ന് പറയുന്നതുമൊക്കെ ഇടത് വിരുദ്ധരാണ്.
വളരെ ശരി. അതിനൊരു പാഠഭേദം കൂടിയുണ്ട്. ഫാരിസ് അബുബേക്കര്‍, സാന്റിയഗോ മാര്ട്ടിന്, ലിസ് ചാക്കോ, മദനി തുടങ്ങിയവരുടെ മൂടു താങ്ങുന്ന ഇടതുപക്ഷതിനു വിരുദ്ധരാണവര്‍. ഏതു യധാര്ത്ഥ ഇടതു പക്ഷക്കാരനും ഈ വ്യാജ ഇടതു ഇടതു പക്ഷത്തിനു വിരുദ്ധര്‍ തന്നെയാണ്,
ഈ യധാര്ത്ഥ ഇടതു പക്ഷമാണ്, ഇടതുപക്ഷം 100 % ശുദ്ധരായിരിക്കണം എന്നു പറയുന്നവര്‍. വ്യാജ ഇടതു പക്ഷത്തിനു അത് രുചിക്കില്ല. ഇന്നത്തെ ഇടതു പക്ഷം ശുദ്ധരാകേണ്ടതില്ല എന്നാണല്ലോ പ്രമാണം.
ഇടത് പക്ഷം എന്നാല്‍ ശുദ്ധരില്‍ ശുദ്ധരും പരിപൂര്ണ്ണരുമായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്. ഇന്നത് അവകാശപ്പെടാന്‍ ഇടതു പക്ഷത്തിനാവില്ല. അന്ന് ഇടതു പക്ഷത്തിനു തെറ്റു പറ്റാറില്ലായിരുന്നു.ഇന്ന് തിരുത്താന്‍ വേണ്ടി തെറ്റുകള്‍ സ്ഥിരമായി പറ്റികൊണ്ടിരിക്കുന്നു. തെറ്റ് എന്നല്ല അതിനെ വിശേഷിപ്പിക്കാറുള്ളത്, നോട്ടപ്പിശകാണവയെല്ലാം. തിരുത്താന്‍ സംവിധാനങ്ങളുള്ളത് മഹാഭാഗ്യം. തെറ്റു ചെയ്യാന്‍ ഒരു പ്രേരണ വേണമല്ലോ.
ഇടതു പക്ഷത്തിനു തിരുത്താന്‍ സംവിധനങ്ങളുണ്ട്. മറ്റാര്‍ക്കും അതില്ല. അതു കൊണ്ടു തിരുത്തിയാലും ജനശക്തി സമതിക്കൂല്ല. ശശി തരൂര്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും മാറിയത് തിരുത്തല്ല. കാരണം തിരുത്തല്‍ എന്താണെന്ന് ജനശക്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയാലേ തിരുത്തലാകൂ.
മറു വശത്ത് ആന ചോരുമ്പോള്‍, ഇടതു പക്ഷത്ത് ആടു ചോരുന്നതും നാട്ടുനടപ്പായി അസ്മാദൃശ്യര്‍ അംഗീകരിച്ചു കൊള്ളണം എന്നാണല്ലോ ഉത്തരാധുനിക മനിഫെസ്റ്റോ. അതിനിടയിലെന്ത് കടുകു ചോരല് ഇല്ലേ?
"കേരളാ ഫാര്‍മര്‍-താങ്കള്‍ പറയുന്നത് കേട്ടാല്‍ വിജയ കുമാറും,മോന്‍സ് ജോസഫും ആണു വികസന വിരോധികള്‍ എന്ന് തോന്നും.വിജയ കുമാറൊക്കെ തിരുവനന്ത പുരത്തിനു വേണ്ടിയൊകെ എന്തൊക്കെ പരിശ്രമങ്ങള്‍ നടത്താറുണ്ടെന്നുള്ളത് ‘മഞ്ഞക്കണ്ണട‘മാറ്റി വച്ചു നോക്കുന്ന ആര്‍ക്കും മനസ്സിലാവും."
സുനില്‍ മഞ്ഞക്കണ്ണട എനിക്കാണോ അതോ താങ്കള്‍ക്കോ?
ഞാന്‍ വിജയകുമാറിനെപ്പറ്റിയോ, മോന്‍സ് ജോസഫിനെപറ്റിയോ എന്താണ് പറഞ്ഞത്?
അ പറഞ്ഞത് പ്രിഗേഡിയര് സി.ജി വര്‍ഗീസ് ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസിനോടാണ്. ഞാനെന്ന കര്ഷകന് ചെയ്തത് ഇത്തരത്തിലൊരു പ്രൊപ്പോസല്‍ കിട്ടിയത് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച് ട്വിറ്ററിലൂടെ തരൂരിനെ അറിയുക്കുകമാത്രമേ ചെയ്തുള്ളു. തരൂരിന്റെ മഹത്വം മറുപടി ഒരു മണിക്കൂറിനുള്ളില്‍ ട്വിറ്ററിലൂടെ തന്നു എന്നതാണ്.
താങ്കളുടെ പോസ്റ്റ് തരൂര്‍ ടാജ് ഹോട്ടലില്‍ താമസിച്ച് സ്വന്തം പണം ദൂര്‍ത്തടിക്കുന്നു എന്നതല്ലെ?
താഴെത്തട്ടുമുതല്‍ വിവിധ പാര്‍ട്ടിയില്‍പ്പെട്ടവര്‍ ഖജനാവിലെ പണം ദൂര്ത്തടിക്കുന്നതിനെപ്പറ്റിയും പറയൂ. അതാണ് വലിയ തെറ്റ്.
നന്നായിട്ടുണ്ട് കാണാമറയത്ത്.....ഞങ്ങളിൽ ചിലർ എഴുതി മടുത്തു, തരൂരിനെപ്പറ്റി.കവിതകളിലെ സാഹിത്യവും ജീവിതവുമായി എത്രയോ അന്തരം!!!പൊതുജനം എന്നും കഴുതകൾ തന്നെ
ഒരുപാടു പേര് മുകളില്‍ പറഞ്ഞതുപോലെ, ഈ പോസ്റ്റ് വായിച്ചപ്പോള്‍ ശശി തരൂരിനെപ്പറ്റിയുള്ള എന്റെ ആദരവ് വളരെ കൂടി. പൊതുവെ എല്ലാ രാഷ്ട്രീയക്കാരും കള്ളന്മാരായ കാലത്ത് ഇങ്ങേര് സ്വന്തം കാശുകൊടുത്ത് ഹോട്ടലില്‍ താമസിക്കുന്നതിന് എങ്ങനെ കുറ്റം കണ്ടുപിടിക്കാന്‍ കഴിയുന്നു എന്നതു മാത്രം മനസ്സിലാകുന്നതില്ല. കാശുകാരനാകുന്നതു ഈ നാട്ടില്‍ കുറ്റകൃത്യമാണോ (ഇപ്പോഴും ഇവിടെ പേരിനെങ്കിലും ജനാധിപത്യമല്ലേ, സ്റ്റാലിനിസമൊന്നുമല്ലല്ലോ)? കര്‍ഷകര്‍ കടക്കെണിയിലാകുന്നതും തരൂര്‍ ഹോട്ടലില്‍ താമസിക്കുന്നതും തമ്മിലെന്താണു ബന്ധം? എന്തായാലെന്താ അല്ലേ, തരൂരല്ലെങ്കില്‍ തരൂരിന്റെ അച്ഛന് പണ്ട് കമ്യൂണിസ്റ്റുകാരുടെ പുഴയിലെ വെള്ളം കലക്കിയിട്ടുണ്ടാവണം!
കേരളകര്ഷകന് പറയുന്നതും ശരി -- വേറൊന്തൊക്കെയായാലും തരൂരിനെപ്പോലെ ഇത്രയും ഓണ്‍ലൈന്‍ പ്രസന്‍സുള്ള വേറെ ഏത് ഇന്ത്യന്‍ രാഷ്ട്രീയക്കാരനുണ്ട്? [കമ്പ്യൂട്ടര്‍ വല്‍ക്കരണത്തെ എതിര്ത്തുനടന്നിരുന്ന ചിലരുണ്ടായിരുന്നല്ലോ ഇവിടെ :-)]
പി എസ്: ഞാന്‍ ഇപ്പോള്‍ എന്‍ ജെ ജോജുവിന്റെ ഒരാരാധകനായി മാറിക്കഴിഞ്ഞിരിക്കുന്നു; മതവിശ്വാസത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ അക്കരെയിക്കരെയാണെങ്കിലും...
ഇന്നത്തെ പത്രത്തിലെ ഒരു വാർത്ത എല്ലാ ശശി തരൂർ ആരാധകർക്കുമായി ‘ഡെഡിക്കേറ്റ്’ ചെയ്യുന്നു.
'ഇക്കണോമി ക്ലാസ്'യാത്ര: ശശി തരൂര്‍ വിവാദത്തില്‍
ന്യൂഡല്‍ഹി: വിമാനത്തിലെ ഇക്കണോമി ക്ലാസിലെ യാത്ര 'കന്നുകാലി ക്ലാസി'ലെ യാത്രയാണെന്ന വിദേശകാര്യ സഹമന്ത്രി ശശി തരൂരിന്റെ പരാമര്‍ശത്തിനെതിരെ കോണ്ഗ്രസ്പാര്ട്ടി രംഗത്തെത്തി. ഇതിനെ പൂര്‍ണമായും അപലപിക്കുന്നുവെന്ന് എ.ഐ.സി.സി. വക്താവ് ജയന്തി നടരാജന് പറഞ്ഞു.
''തരൂരിന്റെ പ്രസ്താവന കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ സംസ്കാരത്തിന് യോജിച്ചതല്ല. ഇന്ത്യന്‍ മാനസികാവസ്ഥ വെച്ചുനോക്കുമ്പോഴും ഇത് അംഗീകരിക്കാനാവില്ല''-അവര്‍ പറഞ്ഞു.
സോഷ്യല്‍ നെറ്റ്വര്‍ക്കിങ് വെബ്സൈറ്റായ 'ട്വിറ്ററി'ലാണ് തരൂരിന്റെ പരാമര്‍ശം പ്രത്യക്ഷപ്പെട്ടത്. ''തീര്‍ച്ചയായും നമ്മുടെ എല്ലാ വിശുദ്ധ പശുക്കളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കന്നുകാലി ക്ലാസില്‍'' എന്ന് തരൂര്‍ എഴുതിയതാണ് വിവാദമായത്.
''ഘാനയില്‍നിന്ന് ലൈബീരിയയിലേക്ക് നിങ്ങള്‍ പോകുന്നത് കന്നുകാലി ക്ലാസിലാണോ'' എന്ന് ഒരാള്‍ ചോദിച്ചതിന് മറുപടിയായാണ് തരൂര്‍ ഇങ്ങനെയെഴുതിയത്.
'കന്നുകാലി ക്ലാസ്' എന്ന പ്രയോഗം അംഗീകരിക്കാനാവില്ലെന്നും ആയിരക്കണക്കിനാളുകള്‍ ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നുണ്ടെന്നും ജയന്തി പറഞ്ഞു.
ശശി തരൂരിനെ മന്ത്രിയായി തിരഞ്ഞെടുത്തത് തെറ്റായ തീരുമാനമായിരുന്നോ എന്ന ചോദ്യത്തിന് അത് പ്രധാനമന്ത്രിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണെന്നും താന്‍ തരൂരിന്റെ പ്രസ്താവനയെക്കുറിച്ച് മാത്രമാണ് പറയുന്നതെന്നും ചൂണ്ടിക്കാട്ടി.
മൂന്നു മാസത്തോളം പഞ്ചനക്ഷത്ര ഹോട്ടലില്‍ തരൂര്‍താമസിച്ചത് വിവാദമായിരുന്നു. ചെലവുചുരുക്കലിന്റെ ഭാഗമായി ഹോട്ടല്‍ ഒഴിയാന്‍ ധനമന്ത്രി പ്രണബ്മുഖര്‍ജി തരൂരിനോട് ആവശ്യപ്പെട്ടിരുന്നു.
@ShashiTharoor Tell us Minister, next time you travel to Kerala, will it be cattle class?
ഇതായിരുന്നു ചോദ്യം
@KanchanGupta absolutely, in cattle class out of solidarity with all our holy cows!
ഇതായിരുന്നു ഉത്തരം
ഇനി ഇതുകൂടി വായിക്കുക.
എന്നാല്‍ ഇതൊന്നും ഈ വാര്‍ത്തയുടെ ഏഴയലത്തെത്തില്ല.
കേരളാ ഫാർമർ,
ആരാധന കൊണ്ട് അന്ധനാകരുതേ...താങ്കൾ തന്ന ലിങ്കു വഴി താങ്കൾ ഇട്ട പോസ്റ്റ് വായിച്ചു.അതിനു വന്ന കമന്റുകൾ തന്നെ അതിനുള്ള മറുപടി.
മറ്റെന്തൊ സ്ഥാപിക്കാൻ ജന്മ്ഭൂമിയുടെ ഒരു ‘അവലോകനം’( വാർത്ത അല്ല) ലിങ്ക് ആയി കൊടുത്ത താങ്കൾക്ക് എന്റെ നമസ്കാരം ! പറ്റിയ കമ്പനി തന്നെ !
ഇത് പണ്ട് അരുന്ധതി റോയ് ‘ഗോഡ് ഓഫ് സ്മാള്‍ തിങ്സില്‍’ ഇ.എം.എസ്സിനെ അപമാനിച്ചു എന്നു പറഞ്ഞതുപോലെയേ ഉള്ളൂ. ‘അരാഷ്ട്രീയക്കാരനും‘, ‘ആഷ്പുഷ് പ്രേമി‘യുമായ തരൂര്‍ ലക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചതിന്റെ ചൊറിച്ചില്‍ പലര്‍ക്കും മാറിയിട്ടില്ല. അത്രേയുള്ളൂ.
ഒന്നോ രണ്ടോ ആളുകള്‍ ചെയ്യ്ത തെറ്റിന് ഒരു പ്രസ്ഥാനത്തെ കുറ്റം പറയരുത് ,,,ഇത് നമ്മള് അറിഞ്ഞത് കൊണ്ടല്ലേ????മിക്ക നേതാക്കന് മാരും (എല്ലാ പാര്‍ട്ടിയിലെയും )മുന്തിയ ഹോട്ടലില്‍ തന്നെയാ ,,കട്ടന്‍ ചായയും പരിപ്പുവടയും തിന്നു പാര്‍ട്ടി നന്നാക്കാന്‍ ആളെ കിട്ടില്ല എന്നു പറഞ്ഞ നേതാവും ഈ നാട്ടുകാരന് തന്നെ,,,ഇ എം എസ ,,നായനാര്‍ ,,തുടങ്ങിയവര്‍ ഒഴികെ ഏത് നേതാക്കളുണ്ട് ????തരൂര്‍ ചെയ്യ്തത് തെറ്റ് ,,എന്നു വെച്ച് തരൂര്‍ മാത്രമേ തെറ്റ് ചെയ്യ്തിട്ടുള്ളൂ എന്നു പറയരുത് ,,
സുനില്‍,
ഗാന്ധിയെ “ലളിതനായി” നടത്തുവാന്‍ കോണ്‍ഗ്രസ്സിനും അത് വഴി ഇന്ത്യയിലെ ജനങ്ങള്‍ക്കും അന്ന് എത്ര “വില” കൊടുക്കേണ്ടി വന്നു എന്ന് സരോജിനി പറഞ്ഞു വെച്ചിട്ടുള്ളത് മറക്കരുത് :)
അത് തന്നെയല്ലേ ഇപ്പോള്‍ സോണിയയും, രാഹുലും കാണിക്കുന്നത്. അവര്‍ക്ക് തീവണ്ടിയിലും മറ്റ് യാത്ര ചെയ്യുവാന്‍ എത്ര തുകയാണ് ഇപ്പോള്‍ കൂടുതലായി ഇന്ത്യക്കാരന്റെ പോക്കറ്റില്‍ നിന്ന് കവര്‍ന്നെടുക്കുന്നത്.
അങ്ങിനെ നോക്കുമ്പോള്‍ ജനങ്ങളെന്ന മഹാ ശല്യത്തില്‍ നിന്ന് ഒഴിഞ്ഞ് നില്ക്കുവാന് ടാജില്‍ സ്വന്തം ചെലവില്‍ താമസിച്ച ശശിയെ കുറ്റം പറയേണ്ടതുണ്ടോ? ഒരവസരം കിട്ടിയപ്പോള്‍ “മദാമ്മയെയും” കൂട്ടരെയും “our holly cows" എന്നും വിളിച്ചതിന് ശശിയെ കുറ്റം പറയാമോ? ;)
വൈദ്യുതി ക്ഷാമം നേരിടുന്ന കേരളത്തില്‍ പാര്‍ട്ടി ഓഫീസുകള്‍ക്കും താമസ സൌകര്യങ്ങള്ക്കുമായ പഞ്ചനക്ഷത്ര സമാനമായ സൌകര്യങ്ങള്‍ ഉള്ള നമ്മുടെ നാട്ടില്‍ ഒരു കേന്ദ്രമന്ത്രി സ്വന്തം ചെലവില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചതിനെ കുറ്റം പറയുന്നവര്‍ ഒരു കയ്യില്ലാത്തവന് ഒരു വിരലില്ലാത്തവനെ കുറ്റം പറയുന്നതിന് സമാനമാണ്.
Define: Cattle Class, Define: Holy Cow എന്നത് സ്വയം അര്‍ത്ഥം കണ്ടെത്താതെ ഗൂഗിളില്‍ തെരയുന്നത് നല്ലതായിരിക്കും. അടുത്തപ്രാവശ്യം കേരളത്തിലേക്ക് കാറ്റില്‍ ക്ലാസിലാണോ യാത്രചെയ്യുക എന്നത് ബിജെപിക്കാരനായ കാഞ്ചന്ഗുപ്തയുടെ ചോദ്യമായിരുന്നു. അതിന് അതേ ശൈലിയില്‍ മറുപടി പറഞ്ഞതിലെന്താണ് തെറ്റ്? കേരളത്തിലെ മന്ത്രി മന്ദിരങ്ങള്‍ ഓരോ മന്ത്രി സഭയും മാറുമ്പോള്‍ എക്സ്ട്രാ ഫിറ്റിംഗ്സ് പാര്‍ട്ടി വ്യത്യാസമില്ലാതെ അടിച്ചുമാറ്റപ്പെടുന്നു എന്ന് സംശയിക്കുന്നതില്‍ തെറ്റുണ്ടോ?
വിരലില്ലാത്തതും കൈ ഇല്ലാത്തതും കുറ്റമല്ല ഫാര്‍മര്‍ ചേട്ടാ.
SUNI,
ARANU EPOL ADARSHAMULLA RASHTRIYAKKAR.NJAN ORU KARA KALANJA CPM ANUBHAVIYANU.ENNALUM CPMILE NETAKANMARUDE JEEVITHAREETHIYUM NAMMAL KANAKILEDUKKENDTHANU..PASHAYA DENESH BEEDIYUM KATAN KAPIYUM PARIPU VADAYUM OKE THANNEYANU PARTIYE JANAKEEYAMAKIYIRUNNATHU.EPOL ANGANEYANO.MATSARICHU CHANALUKAL,PANCHNAKSHATRA HOSPITALUKAL...PAVAPETAVANTE PARTY ANU CPM.APOL NETAKANMARUM SADARANAKARANAVANAM.ATHU PBYIL THANNE VIMARSHANAVIDEYAMAYATHALLE..ATHONNUM KANDILLENNU NADIKARUTHU..VALARE DUKHAMUNDU KARANAM ENTE KARANAVANMARUM AVARUDE JEEVITHAM MUSHUVAN PARTIKKUVENDI KALANJATHANU.APOL EPOSHATHE SAKHAKANAMRE KANUMBOL LAJJJA THONNIPOKUKAYA..
Post a Comment