Sunday, July 12, 2009

ഈ ‘ഭ്രമരം’ ഭ്രമിപ്പിച്ചുവോ?

ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിയ്ക്കപ്പെടരുത് എന്നാണല്ലോ പറയുന്നത്.എന്നാൽ നിരപരാധികൾ ശിക്ഷിയ്ക്കപ്പെടുന്ന സന്ദർഭങ്ങളും ഉണ്ടാകാറില്ലേ? അതു പോലെ അപരാധികൾ ശിക്ഷിയ്ക്കപ്പെടാതെ പോകുന്നതും ഒരു വേള നാം കാണുന്നു.അതിനു കാരണം, കോടതിയെ സംബന്ധിച്ചിടത്തോളം അതിനു മുന്നിലെത്തുന്ന തെളിവുകളും, ആ തെളിവുകൾ സംശയലേശമന്യേ സ്ഥാപിയ്ക്കപ്പെടുന്നതിൽ ആരു വിജയിയ്ക്കുന്നു എന്നോ മാത്രമേ നോക്കേണ്ടതുള്ളു എന്നതാണ്.ശിക്ഷ വിധിയ്ക്കുന്നവർ ഒരിയ്ക്കലും യാഥാർത്ഥ്യങ്ങൾ അന്വേഷിച്ചു പോകാറുമില്ല.


നിരപരാധിയായ ഒരാൾ ശിക്ഷിയ്ക്കപ്പെടുമ്പോ‍ൾ എന്താണു സംഭവിയ്ക്കുന്നത്? അതു അയാളുടെ ജിവിതത്തേയും അയാളോടു ബന്ധപ്പെട്ടു നിൽ‌ക്കുന്നവരുടെ ജീവിതത്തേയും എങ്ങനെ ബാധിയ്ക്കുന്നു?യഥാർത്ഥ കുറ്റവാളികളുടെ ഭാവി ജീവിതം എങ്ങനെ ആയിരിയ്ക്കും?

ഈ ഒരു അന്വേഷണമാണു ശ്രീ ബ്ലെസി സംവിധാനം ചെയ്ത “ഭ്രമരം” എന്ന ത്രില്ലർ വിഭാഗത്തിൽ പെടുത്താവുന്ന ചിത്രത്തിന്റെ അടിസ്ഥാനപരമായ ആശയം.

കാഴ്ച, തന്മാത്ര, പളുങ്ക്,കൽക്കത്താ ന്യൂസ് തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമാണു ഭ്രമരം.ബ്ലെസിയുടെ ചിത്രങ്ങളുടെ എല്ലാം ഒരു പ്രത്യേകത എന്നു പറയാവുന്നത്,എതെങ്കിലും ഒരു ചെറിയ സംഭവത്തെ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുക്കുന്ന ഒരു കഥകളാണു എന്നതാണ്.ഭ്രമരത്തിലും അത്തരം ഒരു സംഭവമാണു സിനിമയുടെ ഇതിവൃത്തത്തിനു അടിസ്ഥാനം.ആ സംഭവം അവിചാരിതമായി നടക്കുന്ന ഒരു കൊലപാതകമാവുകയും അതിലെ യഥാർത്ഥ പ്രതികൾ തങ്ങളുടെ സാമൂഹിക ബന്ധങ്ങളുപയോഗിച്ച് പ്രതികളലാതെയാവുകയും ചെയ്യുന്നു.അപ്പോൾ ആ പാപ ഭാരം ഏറ്റെടുക്കാൻ വിധിയ്ക്കപ്പെട്ട ഒരു ഹതഭാഗ്യന്റെ ജീവിതയാത്രകളുടെ വേദനിപ്പിയ്ക്കുന്ന കഥയാണു ഭ്രമരം എന്ന് പറയാം

ഭ്രമരം എന്നാൽ “വണ്ട്” എന്നാണു അർത്ഥം.മൂളിക്കൊണ്ട് ലക്ഷ്യമില്ലാതെ പറന്നു നടക്കുകയും അവിടെയും ഇവിടെയും ഇടിച്ചു നിലത്തു വീഴുകയും, പിന്നെയും ലക്ഷ്യമില്ലാതെ പറന്നു നടക്കുകയും ചെയ്യുന്ന വണ്ടിന്റെ സ്ഥാനമാണു ഇതിലെ കഥാനായകനുള്ളത്.ആ കഥാനായകന്റെ ജീവിതയാത്രയിലും വണ്ടിനുണ്ടാകുന്നപോലെ ഒട്ടനവധി പ്രതിബന്ധങ്ങൾ ഉണ്ടാകുന്നു.ആ പ്രതി ബന്ധങ്ങളിൽ തട്ടി വീണിടത്തു നിന്നും എഴുനേറ്റ് ജീവിതം കരുപ്പിടിപ്പിയ്ക്കാൻ തുടങ്ങുമ്പോൾ അപ്രതീക്ഷിതമായുണ്ടാകുന്ന ചില സംഭവങ്ങൾ വീണ്ടും ആ ജീവിതത്തെ പിന്നോട്ട് വലിയ്ക്കുന്നു.

വളരെ ഉന്നത നിലയിൽ നഗരത്തിൽ ജീവിതം നയിച്ചിരുന്ന ഉണ്ണിയുടേയും ലക്ഷ്മിയുടേയും ജീവിതത്തിലേയ്ക്കു ഒരു അപരിചിതനായി മോഹൻലാലിന്റെ കഥാപാത്രം ചെന്നു കയറുന്നതോടെയാണു ചിത്രം തുടങ്ങുന്നത്.ഉണ്ണിയുടെ പഴയകാല ക്ലാസ് മേറ്റ് എന്ന് സ്വയം പരിചയപ്പെടുത്തിയുള്ള അപരിചിതന്റെ വരവ് ഉണ്ണിയുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റുന്നു.കഥ വികസിയ്ക്കുമ്പോൾ ഉണ്ണിയും(സുരേഷ് മേനോൻ) , ശിവൻ‌കുട്ടിയും( മോഹൻലാൽ), ഉണ്ണിയുടെ സുഹൃത്തായ അലക്സും(മുരളീ കൃഷ്ണ)യും ഉൾ‌പ്പെട്ട ഒരു കൊലപാതക കഥയുടെ കൂടി ചുരുളഴിയൂകയാണു.

അതു പിന്നീട് പ്രതികാരത്തിന്റേയും, വേദനയുടേയും, ഏറ്റു പറച്ചിലുകളുടേയും ഘട്ടങ്ങളിൽ കൂടി കടന്നു പോകുന്നു.പിന്നീടുള്ള ഓരോ സംഭവങ്ങളും നല്ലൊരു ആക്ഷൻ ത്രില്ലറിന്റെ രീതിയിൽ തന്നെ കാണാം.

ഈ ഭ്രമരം ഭ്രമിപ്പിച്ചുവോ?

എന്നു ചോദിച്ചാൽ ഇല്ല എന്നാവും എന്റെ ഉത്തരം.മലയാളം കണ്ട എക്കാലത്തേയും മികച്ച സംവിധായകരിൽ ഒരാളായ പത്മരാജന്റെ ശിഷ്യനായ ബ്ലെസിയിൽ നിന്നു ഇതിലൂമേറെയാണു എന്നെപ്പോലെയുള്ളവർ പ്രതീക്ഷിയ്ക്കുന്നത്.കാഴ്ചയും, തന്മാത്രയും സംവിധാനം ചെയ്തതിലൂടെ തനിയ്ക്കതാവുമെന്ന് അദ്ദേഹം തെളിയിയ്ക്കുകയും ചെയ്തിട്ടുള്ളതാണ്.അപ്പോൾ തിർച്ചയായും ഇതു അദ്ദേഹത്തിനെ ലെവലിൽ നിന്നും താഴെ നിൽ‌ക്കുന്നഒരു ചിത്രമായി മാത്രമേ ഇതിനെ കാണാൻ സാധിയ്ക്കൂ.ഇതിവൃത്തത്തിന്റെ പൂതുമയില്ലായമയും വ്യത്യസ്തത തോന്നാത്ത തിരക്കഥയുമാണു ഈ ചിത്രത്തെ സാധാരണ ചിത്രങ്ങളുടെ പട്ടികയിൽ നിന്നു മുകളിലേയ്ക്കുയർത്താത്തത്.ശ്രീനിവാസൻ അഭിനയിച്ച “ അങ്ങനെ ഒരു അവധിക്കാലത്ത്” എന്ന ചിത്രത്തിൽ എങ്ങനെയാണ് നിരപരാധിയായ ഒരു മനുഷ്യൻ തെറ്റുകാരനായി ചിത്രീകരിയ്ക്കപ്പെടുന്നതെന്ന് ഇതിലും ഭംഗിയായി അവതരിപ്പിച്ചിരിയ്ക്കുന്നു.ഭ്രമരത്തിൽ എല്ലാം കണ്ടു മടുത്ത രംഗങ്ങളും കഥാ സന്ദർഭങ്ങളും നിറഞ്ഞിരിയ്ക്കുന്നു.പലയിടങ്ങളിലും, സിനിമയെ വാണിജ്യ വൽക്കരിയ്ക്കാനുള്ള വ്യഗ്രതയിൽ കഥാ സന്ദർഭങ്ങളെ വലിച്ചു നീട്ടിയതായി തോന്നുന്നു.യാതൊരു പ്രസക്തിയുമില്ലാത്തതു പോലെ അവതരിപ്പിച്ചിരിയ്ക്കുന്ന ശിവൻ‌കുട്ടിയുടെ ഭാര്യയേയും കുട്ടിയേയും എന്തിനാണു ഇത്ര ബോറാക്കി കളഞ്ഞത് ?ആ കഥാപാത്രങ്ങളുടേതായ പല അഭിനയ രംഗങ്ങളും, എന്നിൽ മടുപ്പുളവാക്കുകയാണു ചെയ്തത്.മോഹൻ‌ലാലിന്റെ മകളായി കൊണ്ടുവന്ന കുട്ടി തീരെ ശോഭിച്ചുമില്ല.മൊത്തം കഥയിൽ ഏച്ചു കെട്ടിയതു പോലെയായി പല രംഗങ്ങളും.

എന്നാൽ മോഹൻ‌ലാൽ എന്ന നടന്റെ അനിതര സാധാരണമായ അഭിനയവൈഭവം ഈ സിനിമയെ ഏറ്റവുമധികം വേറിട്ടു നീർത്തുന്ന ഒന്നാണ്.തീയേറ്ററിൽ ഈ സിനിമ കാണുമ്പോൾ മോഹൻ‌ലാലിന്റെ മുഖത്തിനു പകരം നമ്മുടെ യുവ നടന്മാരുടെയെല്ലാം മുഖങ്ങൾ വച്ചു നോക്കി.നിരാശയായിരുന്നു ഫലം.മോഹൻ‌ലാലിനു തുല്യം മറ്റാരുമില്ല.പ്രിയപ്പെട്ട സഹോദരന്റെ വേർപാട് ഉള്ളിലൊതുക്കി ,മറ്റാരേയും അറിയിയ്ക്കാതെ ജീവിച്ച് ,പുഞ്ചിരിയ്ക്കുന്ന മുഖത്തോടെ കടമകൾ നിറവേറ്റുന്ന ഒരു ചെറുപ്പക്കാരന്റെ മനോവേദനകളെ അനശ്വരമാക്കിയതിനാണു “ഭരതം” എന്ന ചിത്രത്തിൽ മോഹൻ‌ലാലിനു ദേശീയ അംഗീകാരം കിട്ടിയത്.ഈ ചിത്രത്തിൽ അതിനു സമാനമായ ഒരു കഥാപാത്രത്തെയാണു അദ്ദേഹം അവതരിപ്പിയ്ക്കുന്നത്.അതിൽ അദ്ദേഹം നന്നായി വിജയിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു.

എന്നെ നിരാശപ്പെടുത്തിയ ഈ ബ്ലെസി ചിത്രത്തിന്റെ ഏറ്റവും നല്ല വശങ്ങളിലൊന്ന് മോഹൻ‌ലാലിന്റെ അനയാസമായ ഈ അഭിനയ തികവാണ്.അതു കൂടാതെ അജയൻ വിൻസന്റിന്റെ ഛായാഗ്രഹണവും മനസ്സിൽ തങ്ങി നിൽ‌ക്കുന്നതാണ്.അനിൽ പനച്ചൂരാൻ എഴുതി മോഹൻ സിത്താര സംഗീതം നൽ‌കിയ ഗാനങ്ങളും ശ്രവ്യസുഖം നൽ‌കുന്നവയാണ്.കൂടാതെ ആധുനിക സാങ്കേതിക വിദ്യകൾ ഒട്ടനവധി ഈ ചിത്രത്തിൽ ഉപയോഗിയ്ക്കുകയും ചെയ്തിട്ടുണ്ട്.ഇവയൊക്കെ കൊണ്ടു തന്നെ സിനിമ മൊത്തത്തിൽ നയന സുഖം നൽ‌കുന്നു എന്നു പറയാം.എന്നാൽ സിനിമ കണ്ടിറങ്ങുമ്പോൾ നമ്മുടെ മനസ്സിൽ ഒന്നും അവശേഷിപ്പിയ്ക്കാനോ “തന്മാത്ര” പോലെ “ഹോണ്ടിംഗ്”(haunting) ആയി മാറാനോ ഈ ചിത്രത്തിനു ഒട്ടും തന്നെ കഴിയുന്നില്ല എന്നത് ,ഒട്ടേറെ പ്രതീക്ഷകൾ നമുക്ക് നൽ‌കിയ ബ്ലെസിയെപ്പോലെ ഒരാളുടെ പരാജയം തന്നെയാണ്. പലപ്പോഴും കണ്ടു പരിചയിച്ച ഒരു ആശയത്തെ വ്യത്യസ്തമായി അവതരിപ്പിയ്ക്കുന്നതിൽ അദ്ദേഹം വിജയിച്ചിട്ടില്ല ഈ ചിത്രത്തിൽ.

അതുകൊണ്ടു തന്നെ‘ഭ്രമരം’ എന്ന സിനിമയ്ക്കു ശരാശരി നിലവാരത്തിൽ നിന്നു ഒട്ടും തന്നെ ഉയർന്നു നിൽക്കാൻ സാധിച്ചില്ല എന്നു മാത്രം പറഞ്ഞു കൊള്ളട്ടെ...!

(ചിത്രങ്ങൾക്ക് ഗൂഗിളിനോട് കടപ്പാട്)

27 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഈ ‘ഭ്രമരം’ഭ്രമിപ്പിചുവോ?

ബ്ലസിയുടെ പുതിയ സിനിമയെ അവലോകനം ചെയ്യാനുള്ള ഒരു ശ്രമം.....

Vellayani Vijayan/വെള്ളായണിവിജയന്‍ said...

‘ഭ്രമരം’ ഒരു ശരാശരി ചിത്രം മാത്രമാണ്.
ബ്ലസിയുടെ തൊപ്പിയിലെ ഒരു തൂവല്‍ കൊഴിഞ്ഞ് വീണോ എന്ന സംശയവും ഇല്ലാതില്ല.ഏതായാലും ചിത്രം കണ്ട എനിക്ക് നിരാശയാണുണ്ടായത്.
അവലോകനത്തിന് നന്ദി.
സസ്നേഹം,
വെള്ളായണി

Patchikutty said...

നാട്ടില്‍ പോകുമ്പോള്‍ കാണണം എന്ന് തീര്‍ച്ച പെടുത്തിയിരിക്കുന്ന ചിത്രത്തെ കുറിച്ച് ഒരു രൂപം കിട്ടിയത് നന്നായി....മോഹന്‍ ലാലിന്റെ ഏറ്റവും മികച്ച റോള്‍ എന്നൊക്കെ കേട്ടിരുന്നു. എന്തായാലും കണ്ടു നോക്കാം.

ശ്രീ said...

നല്ല വിശകലനം.

എന്നാലും ഒന്ന് കാണണം.
:)

Siju | സിജു said...

ആദ്യത്തെ വാചകത്തില്‍ ചെറിയൊരു മിസ്റ്റേക്ക് ഇല്ലേ.. :-)

Typist | എഴുത്തുകാരി said...

ആദ്യ വാചകത്തില്‍, “ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും.. “ എന്നല്ലേ ശരി.

സിനിമ കണ്ടില്ല, മോഹന്‍ലാലിന്റെ അഭിനയം വളരെ നന്നായിട്ടുണ്ടെന്ന് തന്നെയാ പറഞ്ഞുകേട്ടതു്.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വായിയ്ക്കുകയും അഭിപ്രായം എഴുതുകയും ചെയ്ത ശ്രീ‍.വെള്ളായണി വിജയൻ,
പാച്ചിക്കുട്ടി,
ശ്രീ
സിജു
എഴുത്തുകാരി

എല്ലാവർക്കും നന്ദി

സിജു, എഴുത്തുകാരി- നിങ്ങൾ പറഞ്ഞത് ശരിയാണ്.രാത്രി എഴുതിക്കഴിഞ്ഞ് രണ്ടാമത് വായിച്ചു നോക്കാതെ പോസ്റ്റ് ചെയ്തതിൽ വന്ന തെറ്റാണ്.അതു ഇപ്പോൾ തിരുത്തിയിട്ടുണ്ട്.നന്ദി.

കാവലാന്‍ said...

ഭ്രമരത്തിലെ ശിവന്‍കുട്ടിയെ നിരപരാധിത്വം തെളിയിക്കാന്‍ വെമ്പുന്ന നായകനായി മാത്രം കാണുന്നതു ശരിയല്ലെന്നു തോന്നുന്നു.കരുത്തനായ,ജീവിതത്തോടും സ്നേഹത്തോടുമുള്ള അടക്കാനാവാത്ത അഭിവാഞ്ചയുമായി നടക്കുന്ന പച്ചയായൊരുമനുഷ്യനെ,മനുഷ്യ സ്നേഹിയെ അയാള്‍ സമൂഹത്തിനു പരിചയപ്പെടുത്തുന്നുണ്ട്.പ്രണയത്തില്‍നിന്നും,ജീവിതത്തില്‍നിന്നും പ്രതികാരത്തില്‍നിന്നു പോലും അയാള്‍ അതിക്രൂരമായി നിഷ്കാസിതനാവുന്നു.ആസ്വാദനത്തിന്റെ ഒരു വേളയില്‍ പ്രേക്ഷകന്‍ തന്നെയും ശിവന്‍ കുട്ടിയെ തന്നില്‍ നിന്നും തള്ളിമാറ്റാന്‍ ശ്രമിക്കുന്നുണ്ട്.നിറങ്ങളുടെയും സംഗീതത്തിന്റെയും ലോകത്ത്
വീണ പൂവിനെചൊല്ലി വിലപിക്കുന്ന ഒരു ഭ്രമരത്തിന്റെ വ്യഥയെ മലയാളസിനിമയുടെ ഇന്നത്തെ പ്രേക്ഷകന്‍ ഇഷ്ടപ്പെടുന്നില്ലെന്നു തന്നെ തീയറ്റര്‍ പറയുന്നു.

ജീവിത മധു ഒരു തുള്ളി നുകരാനാവാതെ പരതിക്കൊണ്ടു പറക്കുന്ന അയാളുടെ ആത്മചേതനയുടെ ഭ്രമരഗീതം/രോദനം എന്റെ കാതുകളില്‍ ഇപ്പൊഴും മുഴങ്ങുന്നു.മോഹന്‍ലാല്‍ എന്ന ഏടുത്താല്‍ പൊന്താത്ത തടിയന്‍ പണ്ടാരത്തെ ഞാന്‍സിനിമയിലെവിടെയും കണ്ടില്ല കള്ളുഷാപ്പിലെ അടിപിടിയില്‍ പോലും!.
മലയാള സിനിമാപ്രേക്ഷകരില്‍ ഇനിയും സിനിമാസ്വാദകര്‍ ശേഷിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ഈ സിനിമ ഒരനുഭവം തന്നെയായിരിക്കുമെന്നു കരതുന്നു.

വിന്‍സ് said...

kootharam ennum oru koothara maathram aayirikkum ennu kaavalante comments vilichu parayunnu. adyathey paragraphinte kavya bhangi randamathey paragraphiley anavasyamaya comment upayogichu nasippichirikkunnu.

ii padam njaan kandirunnu. I just can't write anything about this film. All I can say is if you miss this then you are probably missing the best film of this decade and definitely missing a performance of a life time from Mohan Lal.

കാവലാന്‍ said...

കുലീനകുലപതി മ്വാനേ വിന്‍സുതിരുമ്യേനീ തിരുവുള്ളക്കേടുണ്ടാവരുതേ അട്യേന്റെ പോഴത്തം പൊറുത്തരുളിയാലും.

ലാലിന്റെ മീശ്യായ നമഃ
ലാലിന്റെ ചിറിയായ നമഃ
ലാലിന്റെ കവ്ളായ നമഃ
ലാലിന്റെ വായായ നമഃ

ലാലിന്റെ വെരലായ നമഃ
ലാലിന്റെ കൈയ്യായ നമഃ
ലാലിന്റെ വയറായ നമഃ.

പ്ര്യാശ്ചിത്തം,
പ്ര്യാശ്ചിത്തം
പ്ര്യാശ്ചിത്തം

യൂനുസ് വെളളികുളങ്ങര said...

Bra + മരം = Braമരം

ഈ പേര്‌ തിരെഞ്ഞെടുക്കാന്‍ ബ്ലസ്സീയേ പ്രേരിപ്പിച്ച കാരണം (പ്രചോദനം എന്തായിരിക്കും)

smitha adharsh said...

പക്ഷെ,എന്ത് കൊണ്ടോ,എനിക്കാ ചിത്രം വല്ലാതെ ഇഷ്ടപ്പെട്ടു കേട്ടോ..
തന്മാത്രയ്ക്കും,കാഴ്ചയ്ക്കും അടുത്തെതില്ല എന്നത് ഒരു നേര്..
എന്നാലും,അതിലെ ശിവന്‍ കുട്ടിയും,അണ്ണാരക്കണ്ണാ വാ എന്ന ഗാനവും,രണ്ടു ദിവസത്തില്‍ കൂടുതല്‍ മനസ്സില്‍ നിന്ന് വിട്ടു മാറുന്നെയുണ്ടായിരുന്നില്ല.
ശിവന്‍ കുട്ടിയുടെ ദയനീയ നോട്ടങ്ങള്‍ മനസ്സിനെ പുകച്ചു കൊന്ടെയിരുന്നിരുന്നു..

മുക്കുവന്‍ said...

after seeing that potom... 'am going to watch this film... :)

Ziya said...

Good review...
Thanks

ജിജ സുബ്രഹ്മണ്യൻ said...

ഈ ഭ്രമരം ഭ്രമിപ്പിക്കുന്നില്ല എന്നല്ലേ സുനിൽ പറഞ്ഞത്.അതു ഞാൻ വിശ്വസിക്കുന്നു.അതു കൊണ്ട് ഞാൻ തിയേറ്ററിൽ പോയി ഇതു കാണണില്ല.സി ഡി ഇറങ്ങുന്ന കാലത്ത് വീട്ടിലിരുന്നു കാണാം.എന്തായാലും നല്ല അവലോകനം കേട്ടോ.

Unknown said...

priyapetta changaathee ,
"bhramaram"kandilla ,cinema avalokanathinte aadya paragraphile
avasaana vaachakathil manassu onnu
udakki..siksha vidhikkunnavarkku
yaadhaarthyangal anweshichupokuka
asaadhyam..thelivukalude pinbalathil
rakshappedunna aparaadhikku
oralpam kaalathaamasathode
siksha urappu ennathum
paramamaaya sathyam ...
-geetha-

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കാവലാൻ,വിൻസ്-- രണ്ടു പേരുടേയും വിലയിരുത്തലുകൾക്ക് നന്ദി.ലാലിന്റെ അഭിനയം നന്നായി എന്ന് ഞാനും പറഞ്ഞിട്ടുണ്ട് അവലോകനത്തിൽ.എന്നാൽ ദശാബ്ദത്തിലെ മികച്ച സിനിമ എന്ന ധാരണ ഇല്ല.

യൂനസ് വെള്ളികുളങ്ങര- :) :) അതിലെവിടെ “ബ്രാ”(BRA) യൂനുസ്?

സ്മിതാ-- ഇവിടെ വന്നതിൽ അതിയായ സന്തോഷമുണ്ട്.അഭിപ്രായത്തിനു നന്ദി.വീണ്ടും വരിക

മുക്കുവൻ-- ഫോട്ടോയിൽ കൊടുത്ത “അത്രേ” ഉള്ളൂ..ഇനി അതിനായി കാശു മുടക്കണോ?:) :)

സിയാ-- നന്ദി നന്ദി

കാന്താരിക്കുട്ടി- അങ്ങനെ പറയല്ലേ..നിർമ്മാതാവ് എന്നെ ചീത്ത പറയാൻ ഇടയാക്കല്ലേ..

ഗീത-- പറഞ്ഞത് വളരെ ശരി..ഈ സിനിമയിലും അങ്ങനെ തന്നെ.”പല നാൾ കട്ടാൽ ഒരു നാൾ പിടിക്കും” എന്ന സത്യം.നന്ദി
( ഓ.ടോ:ആളെ മനസ്സിലായില്ല കേട്ടോ)..

വായിച്ചവർക്കും, അഭിപ്രായം പറഞ്ഞവർക്കും നന്ദി

kichu / കിച്ചു said...

avalokanam nannayi sunil.

bramaram is an average movie but with a different treatment which was good.we can feel Blesyś touch.

mohanlalś acting and cinematography also commentable

ജ്വാല said...

നല്ല അവലോകനം
“കാഴ്ച“ യില്‍ നിന്നും ബ്ലെസ്സിയുടെ ഗ്രാഫ് വല്ലാതെ താഴെക്കു നീങ്ങുന്നു.

Myna said...

ശരിയാണ്‌ സുനില്‍. അത്രയ്‌ക്കൊന്നും ഭ്രമിപ്പിക്കുന്നില്ല. പക്ഷേ മോഹന്‍ലാലിനെ പരമാവധി ഉപയോഗിച്ചിട്ടുണ്ട്‌. പടം കണ്ടിറങ്ങുമ്പോള്‍ ഇത്ര കുഞ്ഞുകാര്യത്തിനാണോ എന്നൊരുതോന്നല്‌....

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ജ്വാല, മൈന..

നിങ്ങളുടെ സന്ദർശനത്തിനും പ്രതികരണത്തിനും നന്ദി

വിജയലക്ഷ്മി said...

നല്ല വിശകലനം ..പടത്തിന്റെ ഏകദേശ രൂപം മനസ്സില്‍ തെളിഞ്ഞു ..

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വിജയ ലക്ഷ്മി ചേച്ചീ, നന്ദി

പിപഠിഷു said...

യൂനിസിനു മനസ്സിലായതല്ലേ അദ്ദേഹത്തിന് പറയാന്‍ പറ്റൂ... ക്ഷമി സുനിലേട്ടാ... :D

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വന്ന് അഭിപ്രായം പറഞ്ഞതിനു നന്ദി ഹരികൃഷ്ണൻ..വീണ്ടും വരിക

Jayasree Lakshmy Kumar said...

അപ്പോൾ ഇത് തീയേറ്ററിൽ പോയി കാണണ്ടാ അല്ലേ? നാട്ടിലുള്ള ഓരോ നിമിഷവും വീട്ടിലും വീട്ടുകാരുടേയും കൂടെ ആയിരിക്കാൻ മാക്സിമം ശ്രമിക്കുമ്പോൾ തീയേറ്ററിൽ ചിലവാക്കുന്ന ഒരു രണ്ടര മണിക്കൂറ് പോലും വെയ്സ്റ്റ് എന്നു ചിന്തിക്കുന്ന ആളായതിനാൽ വളരേ സിലക്റ്റീവ് ആയേ തീയേറ്ററിൽ സിനിമ കാണാറുള്ളൂ. ഇവിടെ ചുമ്മാ ഇരിക്കുമ്പോൾ കാണാനുള്ളവയുടെ കൂട്ടത്തിൽ ഇതും പെടുത്തുന്നു :)
നന്ദി

നിരക്ഷരൻ said...

കാഴ്ച്ചയ്ക്ക് ശേഷമുള്ള ഒരു ബ്ലസ്സി ചിത്രവും എന്റെ haunt ചെയ്തിട്ടില്ല.

ഭ്രമരാവലോകനത്തിന് നന്ദി സുനില്‍ .