Saturday, August 23, 2014
ടോം ജോസഫും വോളിബോൾ കാലങ്ങളും....
Saturday, July 19, 2014
ഗാന്ധിസം - അല്പം ചിതറിയ ചിന്തകൾ.............
ദരിദ്രനാരായണന്മാർ എന്നാണു ഗാന്ധിജി പാവപ്പെട്ടവരെ വിളിച്ചത്..ദരിദ്രരാണു എന്റെ ദൈവം എന്നതായിരുന്നു ഗാന്ധിയുടെ ദർശനം..ദരിദ്രരുമായി താദാത്മ്യം പ്രാപിക്കാൻ അദ്ദേഹം അവരിലൊരാളായി എല്ലാ അർത്ഥത്തിലും , ധരിച്ചിരുന്ന വേഷത്തിലടക്കം..തീവണ്ടിയിൽ പോലും അന്ന് മൂന്നാം ക്ലാസിലേ സഞ്ചരിയ്ക്കുമായിരുന്നുള്ളൂ..
എന്നാൽ ഈ താദാത്മ്യം പ്രാപിക്കലിലും അനുകമ്പയിലും വ്യക്തിവിശുദ്ധതയിലും അവസാനിയ്ക്കുന്നു ഗാന്ധിദർശനത്തിലെ ദരിദ്രനാരായണ്മാരോടുള്ള ഉത്തരവാദിത്വം.അവരെ വിമോചനത്തിലെ പടയാളികളാക്കാനോ അങ്ങനെ ഒരു കരുത്തുറ്റ ശക്തിയാക്കി മാറ്റി അധികാരത്തിലേക്ക് മുന്നേറ്റം നടത്തുവാനോ ഗാന്ധിയോ ഗാന്ധിസമോ ഒരുകാലത്തും അനുവദിച്ചിരുന്നില്ല. 'അഹിംസാ സിദ്ധാന്തം' തന്നെ ഒരർത്ഥത്തിൽ ഇങ്ങനെ പാവപ്പെട്ടവരായ തൊഴിലാളികളുടെ സംഘടിതശക്തിക്കും മുന്നേറ്റത്തിനും തടയിട്ടു എന്നതാണു സത്യം. അതല്ലെങ്കിൽ നമ്മുടെ രാജ്യത്തിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു . ഇൻഡ്യയിൽ വളർന്നു വന്നിരുന്ന വിപ്ലവപ്രസ്ഥാനത്തിനു മുന്നോട്ട് പോകാൻ സാധിക്കാതിരുന്നത് ദേശീയപ്രസ്ഥാനത്തിന്റെ ഈ നിലപാട് മൂലം കൂടിയായിരുന്നു..
ഈ മുന്നേറ്റങ്ങൾക്ക് തടയിടാൻ അഹിംസ സിദ്ധാന്തത്തെ എന്നപോലെ ജാതി-മത ബിംബങ്ങളേയും ഗാന്ധിജി അറിഞ്ഞോ അറിയാതെയോ ഉപയോഗിച്ചു. ഗാന്ധി എന്ന് ഞാൻ പറയുമ്പോൾ ഗാന്ധിസം എന്നാണു ഉദ്ദേശിക്കുന്നത്. സാമ്പത്തിക തലത്തിൽ ദരിദ്രനാരായണന്മാർ എന്ന പേരിട്ട് പാവപ്പെട്ടവരായ തൊഴിലാളികളെ വിളിച്ചുവെങ്കിലും എങ്ങനെ അവരുടെ മുന്നേറ്റം തടഞ്ഞുവോ അതുപോലെ സാമൂഹ്യതലത്തിൽ ജാതി-മതവ്യവസ്ഥകൾറക്കെതിരായി ഒരു ചെറുവിരൽ പോലും അനക്കാതെ ആ മുന്നേറ്റവും അവസാനിപ്പിച്ചു. ജാതിവ്യവസ്ഥ നിലനിൽക്കേണ്ടതല്ല എന്നൊരു കാഴ്ചപ്പാട് പോലും ഗാന്ധിക്ക് ഇല്ലായിരുന്നു എന്ന് വേണം കാണാൻ..
ശ്രീനാരായണഗുരുവിനെ സന്ദർശിച്ച വേളയിൽ അദ്ദേഹം നടത്തിയ സംഭാഷണം ഇതിനു ഒരു ഉദാഹരണമാണു..ജാതിവ്യവസ്ഥിതിയെപ്
" അവയിലെ ഇലകളെല്ലാം ഒരുപോലെയാണോ?"
അതിന് ഗുരു നല്‍കിയ മറുപടി ഇങ്ങനെ:
"ഇലകള്‍ വ്യത്യസ്തമാണെങ്കിലും അവയെല്ലാം അരച്ച് നീരാക്കി രുചിച്ചാല്‍ ഒരേ രസമായിരിക്കും".
'ഹരിജനങ്ങൾ" അങ്ങനെ തന്നെ നിലനിൽക്കുന്ന ഒരു വ്യവസ്ഥിതിയെപ്പറ്റി മാത്രമേ ഗാന്ധി ചിന്തിച്ചിരുന്നുള്ളൂ.അങ്ങനെ പരോക്ഷമായിട്ടെങ്കിലും നിലനിന്നിരുന്ന ജാതിവ്യവസ്ഥിതിയുടെ ഒരു മൂടുതാങ്ങിയായി മാത്രം ഗാന്ധിസം നിലകൊണ്ടു.എന്നാൽ ഇതേ ഗാന്ധിജി തന്നെ നമ്മുടെ സ്വന്തം കേരളത്തിൽ ജാതിവിവേചനത്തിന്റെ ഇരയായിട്ടുണ്ടെന്നുള്ളതും കൗതുകകരമാണു.
വൈക്കം സത്യാഗ്രഹകാലത്ത് അവിടം സന്ദർശിച്ച ഗാന്ധിജി അന്ന് ക്ഷേത്രഭരണത്തിന്റെ ചുമതലക്കാരനായിരുന്ന ഇണ്ടംതുരുത്തി മനയിലെ കാരണവരുമായി സന്ധി സംഭാഷണത്തിനു ചെന്നപ്പോൾ വൈശ്യനായ ഗാന്ധിയെ മുറ്റത്തിരുത്തി പടിപ്പുരയിൽ കസേരയിലിരുന്നാണു അന്നത്തെ കാരണവർ സംസാരിച്ചത്.അത്രയ്ക്കുണ്ടായിരു
പറഞ്ഞു വന്നത്, വ്യക്തിജീവിതത്തിൽ പരിശുദ്ധിയും തെളിമയും ദർശനത്തിൽ ദരിദ്രരോടുള്ള ചായ്‌വും എന്നും ഉയർത്തിപ്പിടിച്ചിരുന്ന ഗാന്ധിജി ഇന്ന് നാം പറയുന്ന അർത്ഥത്തിൽ ഒരു വർഗീയവാദി ആയിരുന്നു എന്ന് എനിക്ക് അഭിപ്രായമില്ല.എന്നാൽ സാമൂഹ്യ- സാമ്പത്തിക തലങ്ങളിൽ ഗാന്ധിസം ജാതി വ്യവസ്ഥയേയും അതിന്റെ സാമ്പത്തിക രൂപമായ ഫ്യൂഡലിസത്തേയും താങ്ങി നിർത്തി എന്ന് പറയേണ്ടി വരും.
ദരിദ്രസാമാന്യജനങ്ങളോടുള്ള ഗാന്ധിയൻ വീക്ഷണത്തിന്റെ എല്ലാ പോരായ്മകളേയും ഇല്ലാതാക്കി അതിന്റെ വികസിതരൂപമാണു തങ്ങൾ ഉയർത്തിപ്പിടിക്കുന്ന കമ്യൂണീസം എന്ന് ഇ എം എസിനെപ്പോലെയുള്ളവർ പറഞ്ഞിട്ടുള്ളതും ഈ അർത്ഥത്തിൽ തന്നെ !
Thursday, May 5, 2011
‘ചിക്കാഗോ’യിലെ വിശേഷങ്ങള്‍ !
ഹോട്ടല്‍ ചിക്കാഗോയോ? ഇങ്ങനെ ഒരു പേരു ഞാനാദ്യം കേള്‍ക്കുകയാണല്ലോ എന്ന് അത്ഭുതം കൂറി.
“അങ്ങനെ ഒരു ഹോട്ടല്‍ ഉണ്ട് ഇവിടെ.ഇത് അമേരിക്കയിലെ ചിക്കാഗോ അല്ല..ചെന്നൈയിലെ ‘ചിക്കാഗോ’ ആണ്.ചെന്നൈ അഡയാറിലെ കാമരാജ് അവന്യൂവിലുള്ള “ചിക്കാഗോ ഹോട്ടല്‍.
കണ്ണൂര്‍ പാട്യം സ്വദേശി ടി ടി സുകുമാരന്റെ സ്വന്തം ഹോട്ടല്‍...
മെയ് ദിനത്തില്‍ തൊഴിലാളികള്‍ക്ക് കൃത്യമായി ബോണസ് നല്‍കുന്ന ഹോട്ടലിനെ പറ്റി സുനില്‍ കേട്ടിട്ടുണ്ടോ എന്നു കൂടി ഉണ്ണികൃഷ്ണന്‍ സാര്‍ ചോദിച്ചപ്പോള്‍ അതില്‍ പങ്കെടുക്കാനും വ്യത്യസ്തനായ ഈ ഹോട്ടലുടമയെ കാണാനും ഒരു ആഗ്രഹം തോന്നി.
അങ്ങനെയാണു ഞാനും എന്റെ സുഹൃത്ത് പ്രതീഷും കൂടി ആഘോഷപരിപാടികള്‍ നടക്കുന്ന പള്ളിപ്പേട്ടയില്‍ എത്തിയത്.അങ്ങനെ ഇത്തവണത്തെ മെയ് ദിനം തികച്ചു വ്യത്യസ്തതയുള്ള ഒന്നായി മാറി എന്നെ സംബന്ധിച്ചിടത്തോളം.ആഘോഷപരിപാടികള്‍ നടക്കുന്ന സ്ഥലം കൊടി തോരണങ്ങളാല്‍ അലംകൃതമായിരുന്നു.തൊഴിലാളീകളും കുടുംബങ്ങളും സുഹൃത്തുക്കളും ഒക്കെ അവിടെ ഒത്തു കൂടിയിരുന്നു.ഉണ്ണികൃഷ്ണന്‍ സാര്‍ ഞങ്ങള്‍ക്ക് ശ്രീ സുകുമാരനെ പരിചയപ്പെടുത്തി.
വെള്ളമുണ്ടും വെള്ള ഷര്‍ട്ടും ധരിച്ച് തലമുടി മുഴുവന്‍ നരച്ച ഒരു സാധാരണക്കാരന്‍.അദ്ദേഹം ഞങ്ങളെ സ്നേഹപുരസരം ഹാളിലേക്ക് ക്ഷണിച്ചു.അവിടെ ഒരു ചെറിയ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.അതിന്റെ സ്റ്റേജിനോട് ചേര്‍ന്നിരുന്നു ഞങ്ങള്‍ അദ്ദേഹവുമായി സംസാരിച്ചു.
മെയ് ദിനത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് ശ്രീ സുകുമാരന്‍ തന്റെ ആദ്യത്തെ ഹോട്ടല്‍ സംരഭത്തിനു “ചിക്കാഗോ”യുടെ സ്മരണ നിലനിര്‍ത്തുന്ന പേരു നല്‍കിയത്.
തീരുന്നില്ല ഈ കൊച്ചു ഹോട്ടലിലെ വിശേഷങ്ങള്‍!
- മെയ് 1 തൊഴിലാളികള്‍ക്ക് ശമ്പളത്തോടു കൂടിയ അവധി
- വളരെ കൃത്യമായി കഴിഞ്ഞ 25 വര്‍ഷങ്ങളായി മെയ് ദിനത്തില്‍ തൊഴിലാളികള്‍ക്ക് ഒരു മാസത്തെ ശമ്പളം ബോണസായി വിതരണം ചെയ്യുന്നു
- വര്‍ഷത്തില്‍ 300 ദിവസം ജോലി ചെയ്ത എല്ലാ തൊഴിലാളികള്‍ക്കും സ്വര്‍ണ്ണ മോതിരം
- എല്ലാ തൊഴിലാളികള്‍ക്കും1500 രൂ വസ്ത്രത്തിനായി ഒരു വര്‍ഷം കൊടുക്കുന്നു.
- എല്ലാ വര്‍ഷവും ദീപാവലിക്കും മെയ് ദിനത്തിനും ശമ്പള വര്‍ദ്ധനവ്.
ഹോട്ടല്‍ ചിക്കാഗോയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 25 വര്‍ഷമായി മെയ് ദിനം സമുചിതമായി കൊണ്ടാടപ്പെടുന്നു.കൊടിതോരണങ്ങളാല്‍ അന്നേ ദിവസം ഹോട്ടലും പരിസരവും അലംകൃതമാകും.അന്ന് കടയില്‍ വരുന്നവര്‍ക്കൊക്കെ രാവിലെ ചായയും പ്രഭാത ഭക്ഷണവുമൊക്കെ സൌജന്യമായിരിക്കും..പിന്നിട് ആഘോഷങ്ങളാണ്.ഹോട്ടലിലെ തൊഴിലാളികളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ക്ഷണിച്ചു വരുത്തിയ അതിഥികളും ചേര്‍ന്നുള്ള മെയ് ദിന ആഘോഷങ്ങള്‍. ഉച്ചക്ക് വിഭവ സമൃദ്ധമായ ഊണ്.
“എങ്ങനെയാണു ഈ ഹോട്ടല്‍ രംഗത്തേക്ക് കടന്നു വന്നത് ?” എന്റെ ചോദ്യം കേട്ടപ്പോള്‍ അദ്ദേഹം പഴയകാലങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നടന്നു.
“1971 ലാണു ചെന്നൈയില്‍ എത്തുന്നത്.ചെന്നൈയില്‍ വരുന്നതിനു മുന്‍പു തന്നെ പാട്യത്ത് പഠനസമയത്ത് തന്നെ ഇടതു വിദ്യാര്‍ത്ഥി പ്രസ്ഥാനവുമായി ( അന്നത്തെ കെ എസ് എഫ്) ബന്ധപ്പെട്ട സജീവ പ്രവര്‍ത്തനം നടത്തിയിരുന്നു.സജീവ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒട്ടനവധി കേസുകളിലും ഉള്‍പ്പെട്ടു.പഠനം ശരിയായി നടന്നില്ല.എസ് എസ് എല്‍ സി പാസാകാന്‍ പറ്റാതെ വന്നപ്പോള്‍ ചെന്നൈയിലേക്ക് വണ്ടി കയറി.അവിടെ മാമനു ജേഷ്ഠനും ഉണ്ടായിരുന്നു.അങ്ങനെ ചെന്നൈയിലെത്തി.പലവിധത്തിലുള്ള തൊഴിലുകളില്‍ ഏര്‍പ്പെട്ടു.അതില്‍ തന്നെ ചായക്കടകളില്‍ ആയിരുന്നു കൂടുതലും ജോലി ചെയ്തിരുന്നത്.ഒന്നര രൂപയോ രണ്ടു രൂപയോ ഒക്കെ ആയിരുന്നു അക്കാലത്ത് ശമ്പളം.ചായക്കടകളില്‍ ജോലി ചെയ്തിരുന്നവരുടെ ദയനീയ സ്ഥിതി കണ്ടപ്പോള്‍ തന്നിലെ ഇടതു പക്ഷക്കാരന്‍ ഉണര്‍ന്നു.അങ്ങനെ ഒരു “ചായക്കട തൊഴിലാളി സംഘം” 1979 ല്‍ രൂപീകരിച്ചു.ഏതാണ്ട് 2000 ഓളം അംഗങ്ങള്‍ അതില്‍ ഉണ്ടായിരുന്നു.ഇതേ സമയം തന്നെ ചെന്നൈയിലെ ഇടതു പക്ഷ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിക്കാന്‍ തുടങ്ങി.സി പി ഐ എം ല്‍ സജീവമായി.ചായക്കട തൊഴിലാളി യൂണിയനെ സി ഐ ടിയുമായി ബന്ധപ്പെടുത്തി.ഈ യൂണിയന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും കുറെ കേസുകള്‍ നിലവിലിരുന്നു.“
“അങ്ങനെയിരിക്കെ ഒരു കേസില്‍ വന്ന വിധിയിലൂടെ കോടതി വിധിച്ചതനുസരിച്ച് 60,000 രൂ ഒരു ഹോട്ടലുടമ നല്‍കേണ്ടി വന്നു.അയാള്‍ ആ തുക ഒന്നിച്ചു നല്‍കാതെ പല തവണകളായിട്ടാണ് നല്‍കിയത്.അങ്ങനെ കിട്ടിയ ആ തുക കൊണ്ടാണ് 1986 ല്‍ ആദ്യത്തെ ചായക്കട കാമരാജ് അവന്യൂവില്‍ തുടങ്ങിയത്.അത് തുടങ്ങുമ്പോള്‍ പേരിനെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നതേയില്ല.ചെറുപ്പം മുതല്‍ മനസ്സില്‍ ചുവന്ന സ്വപ്നങ്ങള്‍ കോറിയിട്ട മെയ് ദിനത്തിന്റെ ഓര്‍മ്മയ്ക്കായി “ഹോട്ടല്‍ ചിക്കാഗോ” തുടങ്ങി.ഒറ്റക്കായിരുന്നു ആദ്യം എല്ലാ ജോലിയും ചെയ്തിരുന്നത്.പതിയെ പതിയെ ഹോട്ടല്‍ വിപുലമാക്കി.ഇന്നിപ്പോള്‍ മൂന്ന് ഹോട്ടലുകള്‍ ഉണ്ട്.അതിലൊന്നു ബന്ധുവാണു നടത്തുന്നത്. ഇരുപത്തി രണ്ട് ( 22) തൊഴിലാളികള്‍ ഈ കൊച്ചു ഹോട്ടലില്‍ ഇന്ന് ജോലി ചെയ്യുന്നുണ്ട്.”
“ഞാന്‍ ഒരു ഹോട്ടല്‍ നടത്തുമ്പോള്‍ ഒരിക്കലും തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍ എടുക്കാന്‍ എനിക്ക് സാധ്യമല്ല.അതുകൊണ്ടു തന്നെ തൊഴിലാളികളേയും ഹോട്ടലിന്റെ ഭാഗമായി കണ്ട് അവരുടെ ക്ഷേമത്തിനു കൂടുതല്‍ മുന്‍ഗണന നല്‍കുന്നു.അവരുടെ ഇന്‍ഷ്വറന്‍സ് , ക്ഷേമനിധി എന്നിവയില്‍ നിന്നുള്ള ആനുകൂല്യങ്ങളെല്ലാം ലഭിക്കാന്‍ ഞാന്‍ തന്നെയാണു മുന്നിട്ടിറങ്ങുന്നത്.” ശ്രീ സുകുമാരന്‍ പറഞ്ഞു നിര്‍ത്തി.
ഇത്രയും സംസാരിക്കുമ്പോളേക്ക് ആ ചെറിയ സമ്മേളനം തുടങ്ങാറായി.ക്ഷണിക്കപ്പെട്ട അതിഥികളായിരുന്ന സി പി ഐ എം ജില്ലാ സെക്രട്ടറി ബീമാറാവു, മദിരാശി കേരള സമാജം സെക്രട്ടറി കുമ്പളങ്ങാട് ഉണ്ണികൃഷ്ണന്‍,വൈസ് പ്രസിഡണ്ട് കെ വി വി മോഹനന്‍, ഡി വൈ എഫ് ഐ ജില്ലാ നേതാക്കള്‍, കൂടാതെ കണ്ണൂരില്‍ നിന്നെത്തിയ സഖാക്കള്‍ എന്നിവര്‍ വേദിയെ അലങ്കരിച്ചു.സമൂഹത്തിന്റെ വിവിധ തുറകളില്‍ പെട്ടവര്‍ ഇവരെ കൂടാതെ സംസാരിച്ചു.എട്ടു മണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിനോദം, എട്ടുമണിക്കൂര്‍ വിശ്രമം എന്നിവ നേടിയെടുക്കാനായി ചിക്കാഗോ തെരുവീഥികളില്‍ സമരം നടത്തിയവരെ ആ സമ്മേളനം സ്മരിച്ചു.ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തിലെ തൊഴിലാളി വിരുദ്ധസമീപനങ്ങളെക്കുറിച്ചും മുതലാളിത്ത പ്രതിസന്ധികളെക്കുറിച്ചും യോഗത്തില്‍ സംസാരിച്ചവര്‍ എടുത്തു പറഞ്ഞു.
“ഹോട്ടല്‍ ചിക്കാഗോ”ആരംഭിച്ചതിന്റെ 25 ആം വാര്‍ഷികം പ്രമാണിച്ച് എല്ലാ തൊഴിലാളികള്‍ക്കും ഈ വര്‍ഷത്തെ സ്പെഷല്‍ സമ്മാനമായി ഓരോ ടൈറ്റാന്‍ വാച്ച് സമ്മാനിക്കപ്പെട്ടു.ഇതു കൂടാതെ തൊഴിലാളികള്‍ക്കുള്ള ബോണസും മോതിരവും ചടങ്ങില്‍ വച്ച് ശ്രീ സുകുമാരന്‍ വിതരണം നടത്തി.
കഴിഞ്ഞ 3 വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന ഇരുപതുകാരന്‍ ബീഹാര്‍ സ്വദേശി ബബ്‌ലുവിനെ കണ്ടാല്‍ ഒരു കൊച്ചു കുട്ടിയാണെന്ന്
ഇതുകൂടാതെ സാമൂഹിക സേവന രംഗത്തും ഹോട്ടല്‍ ചിക്കാഗോ മുന്‍പന്തിയില്‍ തന്നെ.ശ്രീ സുകുമാരന്റെ നേതൃത്വത്തില്‍ ചിക്കാഗോ ഹോട്ടല്‍ തൊഴിലാളികള്‍ കഴിഞ്ഞ വര്‍ഷം ഒരു രക്തദാന ക്യാമ്പ് തന്നെ നടത്തി.തൊഴിലാളികളടക്കം നാല്പത്തഞ്ചോളം ആള്‍ക്കാരുടെ രക്തഗ്രൂപ്പുകള്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ നിര്‍ണ്ണയിച്ച് ഒരു ലിസ്റ്റ് തന്നെ തയ്യാറാക്കിയിട്ടുണ്ട്.ഏതു സമയത്തും അത്യാവശ്യക്കാര്‍ക്ക് രക്തദാനം ചെയ്യാന്‍ ഇവര്‍ സ്വയം സന്നദ്ധരായിരിക്കുന്നു.
ബിരിയാണി സദ്യകഴിഞ്ഞ് പ്രതീഷിനോടൊപ്പം മടങ്ങുമ്പോള്‍ മനസ്സു നിറഞ്ഞു നിന്നത് ഈ നന്മ മാത്രമായിരുന്നു.ഈ മെയ്‌ദിനം ജീവിതത്തിലൊരിക്കലും ഞാന്‍ മറക്കില്ല !!!
( കടപ്പാട്:: എന്നോടൊപ്പം മുഴുവന്‍ സമയം ഉണ്ടാവുകയും ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കുകയും ചെയ്ത പ്രതീഷിനും ഈ പരിപാടിക്ക് ക്ഷണിച്ച ശ്രീ കുമ്പളങ്ങാട് ഉണ്ണികൃഷ്ണനും)
Wednesday, August 4, 2010
കൊച്ചു കൊച്ചു സന്തോഷങ്ങള്‍.....
ഇത്തവണ മാതൃഭൂമി ആഴ്ചപ്പതിപ്പി(88:22)ലെ “ബ്ലോഗന” വിഭാഗത്തില്‍ എന്റെ ബ്ലോഗില്‍ ഏറ്റവും അവസാനം വന്ന “ദക്ഷിണചിത്ര-ചെന്നൈയിലെ ദക്ഷിണേന്ത്യ” എന്ന പോസ്റ്റ് ആണെന്നുള്ളതാണു ഈ കൊച്ചു സന്തോഷത്തിന്റെ അടിസ്ഥാനം.
‘ഉദയനാണു താരം’എന്ന സിനിമയുടെ വിജയത്തിനു ശേഷം “ശ്രീനിവാസന്‍ ഒരു പുസ്തകം’ എന്ന പേരില്‍ അദ്ദേഹത്തെക്കുറിച്ച് ഒരു പുസ്തകം ഇറങ്ങിയിരുന്നു.അതില്‍ സ്വന്തം ജീവിത കഥ എഴുതുമ്പോള്‍ ശ്രീനിവാസന്‍ പറയുന്ന ഒരു വാചകമുണ്ട്- “ആത്മകഥ എഴുതേണ്ടി വരും എന്നറിഞ്ഞിരുന്നെങ്കില്‍ ജീവിതം കുറച്ചു കൂടി സംഭവബഹുലമാക്കിയേനേ”...
എന്നു പറഞ്ഞതു പോലെ, മാതൃഭൂമിയിലൊക്കെ വരും എന്നറിഞ്ഞിരുന്നെങ്കില്‍ അല്പം കൂടി ഭംഗിയായി എഴുതാമായിരുന്നു എന്നു മാത്രമേ ഇപ്പോള്‍ തോന്നുന്നുള്ളൂ.
മാതൃഭൂമിയുടെ പേജുകള്‍ സ്കാന്‍ ചെയ്ത് താഴെ കൊടുത്തിരിക്കുന്നു.
ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി.
Sunday, March 7, 2010
മറുനാടന്‍ മലയാളികളേ, ഇതിലേ ഇതിലേ.......!
കേരളത്തിലെ സമ്പത്‌ഘടനയെ നിലനിര്‍ത്തുന്നതില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്ക് ചെറുതല്ലാത്തതാണെന്ന് എല്ലാവര്‍ക്കും അറിയാം.ഒരാളെ ആശ്രയിച്ച് അഞ്ചു പേര്‍ എന്നൊരു കണക്കെടുത്താല്‍ തന്നെ ഏതാണ്ട് ഒന്നേകാല്‍ കോടി മലയാളികളും പ്രവാസികള്‍ അയക്കുന്ന ഡ്രാഫ്റ്റിനെ ആശ്രയിച്ച് കഴിയുന്നവരാണെന്ന് മനസ്സിലാക്കാം.
എന്നാല്‍ ഇങ്ങനെയുള്ള പ്രവാസികളില്‍ ഭൂരിപക്ഷത്തിന്റേയും യഥാര്‍ത്ഥ അവസ്ഥ പരിതാപകരമാണെന്നതാണു സത്യം.ഗള്‍ഫ് നാടുകളിലെ ലേബര്‍ ക്യാമ്പുകളില്‍ മുതല്‍ മറ്റു ഭാരതീയ സംസ്ഥാനങ്ങളില്‍ കൂലി വേലക്കാരില്‍ വരെ മലയാളികളെ കണ്ടെത്താം.ഒരു ആയുസുമുഴുവന്‍ ചോര നീരാക്കി പണിയെടുത്ത് കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പ്രവാസികളോട് നാടിനുള്ള കടപ്പാട് എന്താണ്? കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ ഒരു പ്രവാസികാര്യ വകുപ്പു തന്നെയുണ്ട്.എന്നാല്‍ വിദേശങ്ങളിലെ വ്യവസായികളായ മലയാളികളുടെ സമ്മേളനം വിളിച്ചു ചേര്‍ത്ത് ‘പ്രവാസി ദിവസ്” ആഘോഷിക്കുന്ന വകുപ്പായി അതു ചുരുങ്ങിയിരിക്കുന്നു.സാധാരണക്കാരില്‍ സാധാരണക്കാരായ പ്രവാസികളുടെ ക്ഷേമത്തിനായി ഒരു പദ്ധതിയും ഇന്നു വരെ നടപ്പിലാക്കിയതായി കാണാനാവില്ല.
എന്നാല്‍ സാധാരണക്കാരോട് പ്രതിബദ്ധതയുള്ള കേരളത്തിലെ ഇപ്പോളത്തെ ഇടതുമുന്നണി സര്‍ക്കാര്‍ എല്ലാമറുനാടന്‍ മലയാളികള്‍ക്കുമായി ഒരു ക്ഷേമനിധി രൂപീകരിച്ചിരിക്കുന്നു.അതിനായി “കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ്” എന്നൊരു ബോര്‍ഡ് തന്നെ നിലവില്‍ വന്നിരിക്കുന്നു.എം.എല്‍.എ, എം.പി,മന്ത്രി എന്നനിലയിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ ടി.കെ ഹംസയാണ് ഈ പുതിയ ബോര്‍ഡിന്റെ ചെയര്‍മാന്‍.അദ്ദേഹമടക്കം ഒരു പതിനഞ്ച് അംഗ ഡയറക്ടര്‍ ബോര്‍ഡ് ആണു ഇതിന്റെ പരിപാടികള്‍ നിയന്ത്രിക്കുന്നത്.ഈ പതിനഞ്ചു പേരില്‍ നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി,തൊഴില്‍ വകുപ്പ് സെക്രട്ടറി,നിയമ വകുപ്പ് സെക്രട്ടറി, ധനകാര്യവകുപ്പു സെക്രട്ടറി തുടങ്ങിയ 8 സര്‍ക്കാര്‍ പ്രതിനിധികളും വിദേശത്തും ഇന്‍ഡ്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മലയാളികളുടെ പ്രതിനിധികളുമായി 7 പേരുമാണുള്ളത്.ഈ 7 പേരില്‍ ഒരാള്‍ മദിരാശി കേരള സമാജം സെക്രട്ടറിയായ ശ്രീ കുമ്പളങ്ങാട് ഉണ്ണിക്കൃഷ്ണന്‍ ആണ്.മറ്റുള്ളവര്‍ താഴെ പറയുന്നവരാണ്.
ശ്രീ കൊച്ചുകൃഷ്ണന്‍ ( യു.എ.ഇ)
ശ്രീ.പി.എം ജബീര്‍ ( ഒമാന്‍)
ശ്രീ പയ്യോളി നാരായണന്‍
ശ്രീ.കെ വിജയകുമാര്‍
ശ്രീ സി.എന്‍ ചന്ദ്രന്‍
ശ്രീ പി.ആര്‍ കൃഷ്ണന്‍ ( മുംബൈ)
ഇതു ഒരു പുതിയ സംരംഭം ആണ്.ഈ ബോര്‍ഡിന്റെ ആദ്യ യോഗം 2010 ജനുവരിയില്‍ തിരുവനന്തപുരത്തു കൂടി പ്രവാസി ക്ഷേമനിധിക്ക് രൂപം നല്‍കി.ഇതു സംബന്ധിച്ച് കേരളസര്‍ക്കാര്‍ ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനും അംഗങ്ങളെ ചേര്‍ക്കാനുമുള്ള യോഗം മാര്‍ച്ച് 6 നു ചെന്നൈയില്‍ നടന്നു.അതില്‍ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ.ടി.കെ ഹംസ ഈ ക്ഷേമനിധികൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വിശദമായി സംസാരിച്ചു.യോഗത്തിനു തൊട്ടുമുന്‍പ് അദ്ദേഹം നടത്തിയ പത്ര സമ്മേളനത്തിന്റെ വീഡിയോ ആണു താഴെകൊടുത്തിരിക്കുന്നത്.
എല്ലാ മലയാളികളും തീര്‍ച്ചയായും ഈ വീഡിയോ കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.ബോര്‍ഡ് അംഗം കൂടിയായ ശ്രീ കുമ്പളങ്ങാട് ഉണ്ണിക്കൃഷ്ണനേയും വീഡിയോയില്‍ കാണാം.ക്ഷേമനിധി സംബന്ധിച്ച വിശദാംശങ്ങളാണു ശ്രീ ടി.കെ ഹംസ ഇതില്‍ സംസാരിക്കുന്നത്.
ഏതെങ്കിലും കാരണവശാല്‍ ഈ വീഡിയോ ഇവിടെ കാണാന്‍ പറ്റാത്തവര്‍ക്ക് ഈ ലിങ്കില്‍ ഞെക്കി വീഡിയോ കാണാം.
തുടര്‍ന്നു നടന്ന സമ്മേളനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.അന്തരിച്ച മുന്‍മുഖ്യമന്ത്രിയായിരുന്ന സ:ഇ.കെ നായനാരാണു പ്രവാസികള്‍ക്ക് ഒരു ക്ഷേമനിധി എന്നൊരു ആശയം മുന്നോട്ടു വച്ചതെന്ന് ചടങ്ങില്‍
സംസാരിച്ച ശ്രീ ടി.കെ ഹംസ ഓര്‍മ്മിച്ചു.സ:നായനാരുടെ ഒരു വലിയ സ്വപ്നം കൂടിയായിരുന്നു, മറുനാട്ടില്‍ ജീവിക്കാനായി കഷ്ടപ്പെടുന്നവര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്നുള്ളത് എന്നും അദ്ദേഹം പറഞ്ഞു.ആ സ്വപ്ന സാക്ഷാല്‍ക്കാരമാണു ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം എടുത്തുകാട്ടി.ഈ ക്ഷേമനിധിയുടെ പ്രധാന പ്രത്യേകതകള്‍ ഇനിപ്പറയുന്നവയാണു.
- എല്ലാ മറുനാടന്‍ മലയാളികളേയും ‘പ്രവാസി” എന്ന പേരിനു കീഴില്‍ കൊണ്ടുവന്നിരിക്കുന്നു.സാധാരണയായി വിദേശ മലയാളികളെ മാത്രമാണ് പ്രവാസികളായി സര്‍ക്കാരുകള്‍ കണക്കാക്കുന്നത്.
- പ്രവാസജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയവരും ( കാലാവധി തീര്‍ന്നതിനാലും,രോഗപീഡകളാലും,ജോലി നഷ്ടപ്പെട്ടും, വിരമിക്കല്‍ മൂലവും തുടങ്ങി ഏതു കാരണത്താലും) ഈ ക്ഷേമനിധിയുടെ ഭാഗമാണ്.അവര്‍ക്കും അംഗങ്ങളാകാം.
- മൂന്നുവര്‍ഷം ഭാരതത്തിനു വെളിയില്‍ ജോലി ചെയ്തവര്‍ക്കും ആറുമാസം ഭാരതത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്തവര്‍ക്കും ഇതില്‍ അംഗങ്ങളാകാം.
- 18 വയസ്സിനും 55 വയസ്സിനും ഇടക്കുള്ളവര്‍ക്ക് അംഗങ്ങളാകാം.
- അഞ്ചു വര്‍ഷം ക്ഷേമനിധിയില്‍ പ്രീമിയം( അംശാദായം) അടക്കുന്നവര്‍ക്ക് 60 വയസ്സിനു ശേഷം പ്രതിമാസ പെന്‍ഷന്‍ പദ്ധതി.അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പ്രീമിയം അടച്ചാല്‍ അടക്കുന്ന തുകയുടെ 3% കൂടി പെന്‍ഷനോട് കൂട്ടിച്ചേര്‍ക്കുന്നു.
- അംഗത്വഫീസ് 200രൂ.വിദേശമലയാളികള്‍ക്ക് 300 രൂ പ്രതിമാസ പ്രീമിയം.തിരിച്ചെത്തിയവര്‍ക്കും മറ്റു സംസ്ഥനങ്ങളിലുള്ളവര്‍ക്കും 100രൂ പ്രതിമാസ പ്രീമിയം.
- പ്രവാസി മരിച്ചാല്‍ കുടുംബത്തിനു പെന്‍ഷന്റെ 50% വച്ച് നല്‍കും
- 3 വര്‍ഷമെങ്കിലും പ്രീമിയം അടച്ചതിനു ശേഷം പിന്നീട് അടക്കാന്‍ പറ്റാത്തവര്‍ക്ക് 40% അവശതാ പെന്‍ഷന്‍
- ഏതെങ്കിലും കാരണത്താല്‍ സ്ഥായിയായ ശാരീരിക അവശതകളാല്‍ ജോലി ചെയ്യാന്‍ കഴിയാതെ വരുന്നവര്‍ക്ക് അടച്ച മുഴുവന്‍ തുകയും, ബോര്‍ഡ് നിശ്ചയിക്കുന്ന ഒരു തുകയും ചേര്‍ത്ത് കൊടുക്കുന്നു.
- ജോലിയിലിരിക്കുന്ന പ്രവാസി മരിച്ചാല്‍ അത് വിദേശ മലയാളിയെങ്കില്‍ കുടുംബത്തിനു അപ്പോള്‍ തന്നെ 50,000 രൂ നല്‍കും.തിരിച്ചു വന്നവര്‍ക്ക് 30,000 രൂപയും മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് 25,000 രൂപയും.
- മാരകരോഗങ്ങള്‍ വരുന്നവര്‍ക്ക് ചികിത്സാസഹായമായി 50,000രൂ.
- പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷാപരിപാടിക്കായി ദേശസാല്‍കൃത ഇന്‍ഷ്വറന്‍ കമ്പനികളുമായി ചര്‍ച്ച നടക്കുന്നു.
- കുറഞ്ഞത് 3 വര്‍ഷമെങ്കിലും അംശാദായം അടച്ച വനിതാ അംഗങ്ങള്‍ക്ക് 5000രൂ വരെ വിവാഹ ധനസഹായം.
- പ്രവാസികളുടെ രണ്ടു പെണ്‍കുട്ടികള്‍ക്കു വരെ വിവാഹ ധനസഹായം.
- രണ്ടു വര്‍ഷമെങ്കിലും അംശാദായം അടച്ച വനിതാ അംഗത്തിനു രണ്ടു പ്രസവങ്ങള്‍ക്ക് വരെ ധനസഹായം
- പ്രവാസികളുടെ മക്കള്‍ക്ക് പ്രസവ ധനസഹായം.
- രണ്ടു വര്‍ഷമെങ്കിലും അംശാദായം അടച്ച അംഗങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു ഗ്രാന്റ്.
- വീട് ,വസ്തു എന്നിവ വാങ്ങുന്നതിനും വീടു വയ്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനും പലിശക്കും പലിശ ഇല്ലാതെയും വായ്പ നല്‍കാനുള്ള “പ്രവാസി ആശ്വാസ നിധി”
- തിരിച്ചു വന്നവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനും, കമ്പിനികള്‍ തുടങ്ങാനും,സഹകരണസംഘങ്ങള്‍ തുടങ്ങാനും വായ്പ.അതില്‍ ബോര്‍ഡ് ഷെയര്‍ എടുക്കുന്ന പദ്ധതി.
- 55 വയസ്സില്‍ കൂടുതല്‍ ഉള്ളതിനാല്‍ ഇപ്പോള്‍ അംഗങ്ങളാകാന്‍ കഴിയാതെ വന്നവര്‍ക്കായി “പ്രവാസി കേരളീയര്‍(വിദേശം) പ്രത്യേക സഹായനിധി”
- ഇങ്ങനെയുള്ളവര്‍ക്ക് അടിയന്തിര ചികിത്സാ സഹായമായി 25,000 രൂപവരെ.
- ഇപ്പോള്‍ 55 വയസ്സുള്ളവര്‍ക്ക് 60 വയസ് തികയുമ്പോള്‍ ഒരു നിശ്ചിത തുക സാമ്പത്തിക ധനസഹായം നല്‍കുന്നതിനുള്ള വിപുലമായ പദ്ധതി.
- മരണമടയുന്ന വിദേശമലയാളികളുടെ ആശ്രിതര്‍ക്ക് ധനസഹായ പദ്ധതി.
പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഒരു പുതിയ സംരംഭം ആണ്.ഇതിന്റെ വിജയം എന്നത് അംഗങ്ങളുടെ എണ്ണവുമായും കൃത്യമായി പ്രീമിയം അടക്കുന്നതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.പ്രീമിയം തുക ഒന്നിച്ചടക്കാനും ആറുമാസത്തില്‍ ഒരുമിച്ചടക്കാനുമൊക്കെയുള്ള സൌകര്യങ്ങള്‍ ലഭ്യമാണ്.കഴിയുന്നത്ര ആള്‍ക്കാരെ ഇതിന്റെ ഭാഗമാക്കാന്‍ ഓരോ മലയാളിയും ശ്രമിക്കേണ്ടതാണെന്ന് ശ്രീ .ടി.കെ ഹംസ യോഗത്തില്‍ എടുത്തു
പറഞ്ഞു.സ്വന്തം സ്ഥലത്തെ മലയാളി സംഘടനകളുമായി ഇതിനായി ബന്ധപ്പെടാവുന്നതുമാണ്.മറുനാട്ടില്‍ വ്യവസായം നടത്തുന്ന വമ്പന്മാരെയോ ഉന്നത തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയോ അല്ല സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ജീവിതം കരുപ്പിടിപ്പിക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന സാധാരണക്കാരെ സഹായിക്കുക എന്നതാണു ഈ ക്ഷേമനിധികൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മറുനാടന്‍ മലയാളികളില്‍ ഭൂരിപക്ഷവും അത്തരക്കാരാണു താനും.വ്യവസ്ഥകള്‍ കഴിയുന്നത്ര ലളിതമാക്കാന്‍ ബോര്‍ഡ് ശ്രദ്ധിച്ചിട്ടുണ്ടെന്നും എല്ലാവരുടെയും അഭിപ്രായങ്ങള്‍ സ്വരൂപിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ബോര്‍ഡ് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട വെബ്‌സൈറ്റ് ലിങ്കുകള്‍
1:പ്രവാസി കേരളീയ ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് -- ലിങ്ക് 1
2:അംഗത്വത്തിനുള്ള അപേക്ഷാഫോറങ്ങള്‍ ലഭിക്കുന്ന സൈറ്റ് - ലിങ്ക് 2
3:പ്രവാസി കേരളീയരുടെ ക്ഷേമ ആക്ട്,2009 ( സര്‍ക്കാര്‍ ഗസറ്റ്-പി.ഡി എഫ്)- ലിങ്ക് 3
അംഗത്വത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട വിധം സര്‍ക്കാര്‍ പുറത്തിറക്കിയ ലഘുലേഖയില്‍ കൊടുത്തിരിക്കുന്നത് താഴെ സ്കാന്‍ ചെയ്ത് കൊടുത്തിരിക്കുന്നു.ചിത്രങ്ങളില്‍ ഞെക്കി വലുതായി കാണാം
(പേജ് 1)
(പേജ് 2)
ഭാരതത്തില്‍ ആദ്യമായിട്ടാണ് ഇത്തരം ഒരു ക്ഷേമനിധി പ്രവാസികള്‍ക്കായി ഉണ്ടാകുന്നത്.ഏതാണ്ട് 20,000 കോടി രൂപ ഇമിഗ്രേഷന്‍ ക്ലിയറന്‍സിന്റെ ഭാഗമായി കെട്ടിവക്കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇനത്തില്‍ തന്നെ അവകാശികള്‍ തിരിച്ചെടുക്കാത്ത തുകയായി കേന്ദ്രസര്‍ക്കാരിന്റെ കൈയില്‍ അവശേഷിക്കുന്നുണ്ടെന്നാണു കണക്കുകള്‍.എന്നാല്‍ അത്തരം ഒരു തുകയും കൈയിലില്ലാത്ത ഒരു സംസ്ഥാനസര്‍ക്കാര്‍ ഇത്തരം ഒരു ക്ഷേമനിധിക്ക് മുന്നിട്ടിറങ്ങുന്നത് തീര്‍ച്ചയായും അവരുടെ പ്രതിബദ്ധതയാണു കാണിക്കുന്നത്.
ക്ഷേമനിധി വലുതാകുന്നതോടെ ബോര്‍ഡ് നല്‍കുന്ന ധനസഹായങ്ങളുടെ തുകയും ആനുപാതികമായി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നും ടി.കെ ഹംസ പറഞ്ഞു.
ഇതു വായിക്കുന്ന ഓരോ മലയാളിയും സ്വയം അംഗമാകുന്നതിനോടൊപ്പം മറ്റുള്ളവരെ അംഗങ്ങളാക്കാനും ശ്രമിക്കണമെന്നാണു എനിക്ക് പറയുവാനുള്ളത്.
അടുത്ത തിരഞ്ഞെടുപ്പില്‍ ഭരണമാറ്റം ഉണ്ടായാല്‍ മാറി വരുന്ന സര്‍ക്കാര്‍ ഈ ക്ഷേമനിധി വേണ്ടവിധം കൊണ്ടുപോകാന്‍ എന്തു നടപടിയാണ് ഇപ്പോള്‍ ബോര്‍ഡ് എടുക്കുന്നത് എന്ന് വിശദീകരണ സമ്മേളനത്തില്‍ പങ്കെടുത്ത ഒരാള്‍ സംശയം ഉന്നയിച്ചു.അതിനു ശ്രീ.ടി.കെ.ഹംസ നല്‍കിയ മറുപടി രസകരവും അതേ സമയം ചിന്തോദ്ദീപകവുമായിരുന്നു.”മറുനാടന്‍ മലയാളികള്‍ക്കായി ഇത്തരം നല്ല സേവനങ്ങള്‍ ചെയ്യുന്ന ഈ സര്‍ക്കാര്‍ മാറാതിരിക്കാന്‍ എന്താ ചെയ്യാനാവുക എന്നു വച്ചാല്‍ അതങ്ങ്‌ട് ചെയ്യുക” എന്നായിരുന്നു അത്.
ശരിയല്ലേ?
(നന്ദി: വീഡിയോയും ഒരു ചിത്രവും തന്ന മദിരാശി കേരളസമാജത്തിന്)
Sunday, December 20, 2009
സ:ഇ.എം.എസിനെ ചെന്നൈ അനുസ്മരിച്ചപ്പോള്‍...!

ഇന്നു ഡിസംബര്‍ 20 ചെന്നൈയിലെ മലയാളികള്‍ക്ക് ഒരു ആഘോഷത്തിന്റെ ദിനമായിരുന്നു.ചരിത്ര സൃഷ്ടിയില്‍ ഭാഗഭാക്കാകുകയും, ആ ചരിത്രത്തിനൊപ്പം നടക്കുകയും ചെയ്ത കേരളത്തിന്റെ മഹാനായ പുത്രന്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ. ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഇന്നു ചെന്നൈ വേദിയൊരുക്കി.എഴുപതു വര്‍ഷം പഴക്കമുള്ള ചെന്നൈയിലെ ആദ്യത്തെ കേരള സമാജത്തിന്റെ നേതൃത്വത്തിലാണു ഇന്നത്തെ പകല്‍ ഇ.എം എസ് സ്മരണകളായും, ഇ.എം.എസിന്റെ രാഷ്ടീയത്തിന്റെ ചര്‍ച്ചകളാലും സമ്പന്നമാക്കിയത്.
മദിരാശി കേരളസമാജത്തിനു ഇ.എം എസിനോടുള്ള കടപ്പാട് തീര്‍ത്താല്‍ തീരാത്തതാണു.1930 കളില്‍ മദിരാശി നിയമ സഭയില്‍ അംഗമായിരുന്ന ഇ.എം എസിന്റെ കൂടെ നേതൃത്വത്തിലാണു ഈ സമാജം പ്രവര്‍ത്തനം ആരംഭിച്ചത്.അന്നും ഇന്നും മദിരാശിയിലെ സാധാരണക്കാരുടെ ആശ്രയമാണു ഈ സമാജം.ഇന്ന് ഇ.എം എസിന്റെ നൂറാം ജന്മദിന ആഘോഷങ്ങള്‍ നടത്തുക വഴി ഒരു സമാജം അതിന്റെ ഒരു മഹത്തായ കടമ നിറവേറ്റുകയായിരുന്നു.
കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഇ.എം.എസ് ഫോട്ടോ ശേഖരത്തിന്റെ പ്രദര്‍ശനം കഴിഞ്ഞ മൂന്നുദിവസമായി മദിരാശി കേരള സമാജം ഹാളില്‍ നടന്നു വരികയായിരുന്നു.അതു കൂടിയായപ്പോള്‍ ഈ പരിപാടികള്‍ നൂറു ശതമാനം സമ്പുഷ്ടമായി..
മൂന്നു ഭാഗങ്ങളായാണു പരിപാടികള്‍ നടന്നത്.മാധ്യമ സെമിനാര്‍, ചരിത്ര സെമിനാര്‍,പൊതു സമ്മേളനം.
മാധ്യമ സെമിനാര്‍
-----------------
മാധ്യമ സെമിനാറില്‍ കേരളത്തില്‍ നിന്നു സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവും വിദ്യാഭ്യാസ മന്ത്രിയുമായ എം.എ ബേബി, പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ എന്‍.മാധവന്‍ കുട്ടി,ഏഷ്യാനെറ്റിന്റെ മുന്‍ ചെയര്‍മാനും ഇപ്പോള്‍ ചെന്നൈയില്‍ ഏഷ്യന്‍ സ്കൂള്‍ ഓഫ് ജേര്‍ണലിസത്തിന്റെ ഡയറക്ടറുമായ ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മാധ്യമ പ്രവര്‍ത്തനം അല്ലെങ്കില്‍ പത്രപ്രവര്‍ത്തനം എത്രമാത്രം ഉപയോഗപ്പെടുത്താം എന്ന് നന്നായി മനസ്സിലാക്കിയിരുന്ന് നേതാവായിരുന്നു ഇ.എം.എസ് എന്ന് ശ്രീ എം എ ബേബി അനുസ്മരിച്ചു.അദ്ദേഹം മരിച്ച വാര്‍ത്ത വന്ന ദേശാഭിമാനിയില്‍ പോലും അദ്ദേഹം മരിക്കുന്നതിനു തൊട്ടു മുന്‍പ് എഴുതിക്കൊടുത്ത ലേഖനം വന്നിരുന്നു എന്നത് അവസാന ശ്വാസം വരെ നിരന്തരമായി എഴുതുകയും വായിക്കുകയും ചെയ്തിരുന്ന ഒരു കമ്യൂണിസ്റ്റുകാരന്റെ ചിത്രമാണു കാട്ടിത്തരുന്നത് എന്നും അദ്ദേഹം പറഞ്ഞു.ശാസ്ത്രീയ സോഷ്യലിസത്തെ ഇന്‍ഡ്യന്‍ സാഹചര്യങ്ങളില്‍ പ്രയോഗിക്കുന്നതിനു വേണ്ടി സൈദ്ധാന്തികവും പ്രായോഗികവുമായ സംഭാവനകള്‍ നല്‍കുന്നതില്‍ ഏറ്റവും മുന്‍പതിയില്‍ നിന്നിരുന്നത് ഇ.എം.എസ് ആയിരുന്നുവെന്ന് അദ്ദേഹം ഓര്‍മ്മിച്ചു.
തുടര്‍ന്ന് സംസാരിച്ച ശ്രീ ശശികുമാര്‍ സ്വാതന്ത്ര്യ സമര കാലത്തെ നേതാക്കന്മാരെല്ലാം ഒന്നുകില്‍ പത്രപ്രവര്‍ത്തകരോ
അല്ലെങ്കില്‍ വക്കീലന്മാരോ അതുമല്ലെങ്കില്‍ ഇതു രണ്ടും കൂടിച്ചേര്‍ന്നവരോ ആയിരുന്നുവെന്ന് അനുസ്മരിച്ചു.കമ്പോളമാണു ഇന്നത്തെ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.വാര്‍ത്താ മാധ്യമ രംഗം വളരുകയും എന്നാല്‍ അതേ സമയം യഥാര്‍ത്ഥ പത്രപ്രവര്‍ത്തനമെന്നത് ചുരുങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടമാണു ഇന്നത്തേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഒരു മാധ്യമ പരിഷ്കാര മുന്നേറ്റം തന്നെ നടത്തേണ്ടതാണു ഇന്നത്തെ കാലത്തിന്റെ ആവശ്യമെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
പിന്നിട് സംസാരിച്ച ശ്രീ എന്‍.മാധവന്‍കുട്ടി കേരളത്തിലെ ഇന്നത്തെ മാധ്യമപ്രവര്‍ത്തനത്തിന്റെ യഥാര്‍ത്ഥ ചിത്രം വിവരിച്ചു.എങ്ങനെയാണ് മാധ്യമങ്ങള്‍ ഇടതു പക്ഷ പ്രസ്ഥാനങ്ങളെ നന്നാക്കാന്‍ എന്ന വ്യാജേന അവര്‍ക്കെതിരെ ഗൂഡാലോചന നടത്തുന്നതെന്ന് അദ്ദേഹം വിശദമായി വ്യക്തമാക്കി.റോബര്‍ട്ട് മുഡോര്‍ക്കിന്റേയും വ്യവസായ പ്രമുഖന്‍ രാജീവ് ചന്ദ്രശേഖറിന്റേയും കീഴിലുള്ള ഏഷ്യാനെറ്റ് മുതല്‍ മുസ്ലിം ലീഗ് നേതാക്കുളുടെയും, മുത്തൂറ്റ് ഗ്രൂപ്പിന്റേയും കൈയിലുള്ള ഇന്‍ഡ്യാവിഷന്‍ വരേയും , ബിസിനസ് ഗ്രൂപ്പായ മനോരമ പത്രവും ,വീരേന്ദ്രകുമാറിന്റെ മാതൃഭൂമിയും വരേയും എപ്രകാരമാണു വാര്‍ത്തകള്‍ സൃഷ്ടിച്ചെടുക്കുന്നത് എന്ന് അദ്ദേഹം വിശദമാക്കി.മാധ്യമ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത കമ്യൂണിസ്റ്റ് നേതാക്കളെ തിരഞ്ഞു പിടിച്ച് നശിപ്പിക്കാന്‍ നോക്കുകയാണു കേരളത്തിലെ മാധ്യമങ്ങള്‍ എന്നദ്ദേഹം പ്രസ്താവിച്ചു.
സി.പി.ഐ എം തമിഴ്‌നാട് യൂണിറ്റിന്റെ മുഖപത്രമായ ‘തീക്കതിരി’ന്റെ പത്രാധിപര്‍ ഡബ്ല്യൂ.ആര്‍ വരദരാജനും മാതൃഭൂമിയുടെ ചെന്നൈ യൂണിറ്റ് മാനേജര്‍ കെ.എ ജോണിയും സെമിനാറില്‍ പങ്കെടുത്തു.
ഇടത്ത് : ഡബ്ല്യൂ.ആര്‍ വരദരാജന്‍
ചരിത്ര സെമിനാര്‍
------------------
ഉച്ചക്കു ശേഷം നടന്ന ചരിത്ര സെമിനാറില്‍ മുന്‍ കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലറും പ്രശസ്ത ചരിത്ര പണ്ഡിതനുമായ ഡോ.കെ.കെ.എന്‍.കുറുപ്പ്,മദ്രാസ് സര്‍വകലാശാലയിലെ ആന്ത്രോപ്പോളജി വിഭാഗം പ്രൊഫസര്‍ ഡോ.എം പി ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.
“കാര്‍ഷിക ദേശീയത’യില്‍ ഊന്നിയ ദേശീയ പ്രസ്ഥാനം എന്ന ആശയം ഇ.എം എസിന്റേതായിരുന്നു എന്ന് അദ്ദേഹം
ചുണ്ടിക്കാട്ടി.മദിരാശി നിയമസഭയില്‍ അംഗമായിരുന്നു 1930 കളില്‍ തന്നെ അന്നത്തെ കാര്‍ഷിക നിയമ പരിഷ്കാര കമ്മിറ്റില്‍ ഇ.എം എസ് പ്രവര്‍ത്തിച്ചിരുന്നു.അന്നു ഉണ്ടായ കുട്ടിക്കൃഷ്ണന്‍ കമ്മിറ്റിക്ക് ഇ.എം.എസ് എഴുതിയ ഭിന്നാഭിപ്രായക്കുറിപ്പ് ഇന്നും പ്രാധാന്യമുള്ള ഒരു ചരിത്രരേഖയാണെന്ന് അദ്ദേഹം പറഞ്ഞു.കേരളീയ സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്തുമ്പോള്‍ ഇ.എം എസ് ഉപയോഗിച്ചിരുന്ന ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥ എന്ന പ്രയോഗം ഏറ്റവും അര്‍ത്ഥവത്തായിരുന്നു എന്നദ്ദേഹം പറഞ്ഞു.ചരിത്രമെന്നത് സംഭവങ്ങളുടെ വ്യാഖ്യാനമാണെന്നും ഏതു പക്ഷത്തിനു വേണ്ടി എഴുതുന്നു എന്നതാണു പ്രാധാന്യമര്‍ഹിക്കുന്നത് എന്നും അദ്ദേഹം എടുത്തു പറഞ്ഞു.
പൊതു സമ്മേളനം
----------------
വൈകിട്ട് നടന്ന പൊതു സമ്മേളനം എന്തുകൊണ്ടും അര്‍ത്ഥവത്തായി.ഇ.എം.എസിന്റെ മകളും ഇപ്പോള്‍ ദേശാഭിമനിയില്‍ ജീവനക്കാരിയുമായ ഇ.എം രാധയും ഭര്‍ത്താവും മുന്‍ ദേവസ്വം ബോര്‍ഡ് അദ്ധ്യക്ഷനുമായ ശ്രീ ഗുപ്തന്‍,സി.പി.ഐ.എമ്മിന്റെ തമിഴ്‌നാട് ഘടകം നേതാക്കളും പങ്കെടുത്ത ഈ മീറ്റിംഗ് അവിസ്മരണീയമായത് ഒരു പ്രത്യേക ചടങ്ങുമൂലമാണ്.സമൂഹത്തിലെ അവശത അനുഭവിക്കുന്നവരും എന്നാല്‍ അടിസ്ഥാന തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവരുമായ സമൂഹത്തിന്റെ പ്രതിനിധികളെ ആദരിക്കുകയും അവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കുകയും ചെയ്തു.
(അടിസ്ഥാന തൊഴിലാളി വിഭാഗങ്ങളെ ആദരിച്ചപ്പോള്‍)
ഓടകള്‍ വൃത്തിയാക്കുന്നവര്‍, ശ്മശാനജോലിക്കാര്‍, ബീഡിതെറുപ്പുകാര്‍, ഹോട്ടല്‍ തൊഴിലാളികള്‍,സൈക്കിള്‍ റിക്ഷാവലിച്ചിരുന്നവര്‍, ശുചീകരണത്തൊഴിലാളികള്‍ തുടങ്ങിയ വിവിധ ജോലികള്‍ ചെയ്തിരുന്ന ഒട്ടനവധി പേരെ ഈ ചടങ്ങില്‍ ആദരിച്ചു.തുടര്‍ന്ന് ശ്രീമതി ഇ.എം രാധയും, ശ്രീ ഗുപ്തനും ഇ.എം സിനോടുത്തുണ്ടായിരുന്ന ജീവിതത്തിലെ
മുഹൂര്‍ത്തങ്ങള്‍ അനുസ്മരിച്ചത് സദസ്സിനെയാകെ പഴയ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.“ഭാഷാപോഷിണി“യില്‍ ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന ഓര്‍മ്മക്കുറിപ്പുകള്‍ക്കായി ഇ.എം എസ് പണ്ട് ഒളിവില്‍ ഇരുന്ന വീടുകള്‍ ഒക്കെ സന്ദര്‍ശിച്ച കാര്യം ഇ.എം രാധ ഓര്‍മ്മിച്ചു.ഒന്നിനും വേണ്ടിയല്ലാതെ സ്വന്തം ജീവനെപ്പോലും അവഗണിച്ച് കമ്മ്യൂണിസ്റ്റ്
പ്രസ്ഥാനത്തിന്റെ നേതാക്കളെ കണ്ണിലെ കൃഷ്ണമണിയെപ്പോലെ സംരക്ഷിച്ച അവര്‍ ഇപ്പോള്‍ തന്നെ കണ്ടപ്പോള്‍ അന്ന് ഇ.എ.എസിനോട് കാണിച്ച സ്നേഹം അതേപടി തനിക്കും പകര്‍ന്നു തന്ന കാര്യം വിവരിച്ചത് സദസ് ഒന്നടങ്കം അതേ വികാരത്തില്‍ ഉള്‍ക്കൊണ്ടു.
(സ:ഇ.എം രാധയോടൊപ്പം സംസാരിച്ചു നിന്നപ്പോള്‍)
സമ്മേളന പരിപാടികള്‍ക്കു ശേഷം സ: ഇ.എം രാധയുമൊത്ത് കുറേ നേരം സംസാരിക്കാനുള്ള ഒരവസരവും എനിക്ക് ലഭിച്ചു..ഇ.എം.എസിന്റെ വ്യക്തി ജീവിതത്തിലെ ഒട്ടനവധി പ്രത്യേകതകള്‍ അവര്‍ എന്നോട് പറയുകയുണ്ടായി. അങ്ങനെ ഇന്നത്തെ പകല്‍ എന്തുകൊണ്ടും ഓര്‍മ്മിക്കത്തക്കതായി മാറി
ചടങ്ങിലെ മറ്റു ചില ദൃശ്യങ്ങള്‍
----------------------------------

(വേദിയില്‍ ഇ.എം.രാധ,എന്‍.മാധവന്‍കുട്ടി ,ശശികുമാര്‍,എം.എ ബേബി,വരദരാജന്‍)
സദസ്സിന്റെ ഒരു ഭാഗം
ചടങ്ങുകഴിഞ്ഞ് ഇറങ്ങിയ എം.എ ബേബിയെ മാധ്യമപ്പട വളഞ്ഞപ്പോള്‍
എ.കെജിയും ഇ.എം.എസും
ചിത്രപ്രദര്‍ശനത്തിലെ ചില ചിത്രങ്ങള്‍

ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്ന വാര്‍ത്ത വന്ന മാതൃഭൂമി പത്രം
വിമോചനസമര വാര്‍ത്തകള്‍ വന്ന അന്നത്തെ ദേശാഭിമാനി
സ:ഇ.എം എസും സ:പിണറായി വിജയനും
കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആയിരുന്ന പി.സി.ജോഷി കേരളത്തില്‍ വന്നപ്പോള്‍.
(നന്ദി:ഇതിലെ രണ്ടു ഫോട്ടോകള്‍ തന്നു സഹായിച്ച സുഹൃത്ത് പ്രതീഷിനു)


