Wednesday, August 4, 2010

കൊച്ചു കൊച്ചു സന്തോഷങ്ങള്‍.....

ഇന്നെനിക്കും ഒരു കൊച്ചു സന്തോഷത്തിന്റെ ദിവസമാണ്.അതു നിങ്ങളുമായിട്ടല്ലാതെ ആരുമായി പങ്കുവയ്കാന്‍?

ഇത്തവണ മാതൃഭൂമി ആഴ്ചപ്പതിപ്പി(88:22)ലെ “ബ്ലോഗന” വിഭാഗത്തില്‍ എന്റെ ബ്ലോഗില്‍ ഏറ്റവും അവസാനം വന്ന “ദക്ഷിണചിത്ര-ചെന്നൈയിലെ ദക്ഷിണേന്ത്യ” എന്ന പോസ്റ്റ് ആണെന്നുള്ളതാണു ഈ കൊച്ചു സന്തോഷത്തിന്റെ അടിസ്ഥാനം.

എഴുതിത്തെളിഞ്ഞ ഒട്ടനവധി ആള്‍ക്കാരുടെ സൃഷ്ടികള്‍ വരുന്ന മാതൃഭൂമിയിലും ബ്ലോഗനയിലും എന്റെ യാത്രാവിവരണവും വന്നു എന്നറിഞ്ഞത് എന്നെ കൂടുതല്‍ സന്തോഷവാനാക്കുന്നു.ബ്ലോഗിംഗ് രംഗത്ത് ഞാന്‍ എത്തിയിട്ട് ഒന്നര വര്‍ഷം ആകുന്നു.ഇതിനിടെ പല വിഷയങ്ങളിലായി 42 പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്.കൂടുതല്‍ എഴുതാന്‍ വിഷയങ്ങള്‍ കൈയിലുണ്ടെങ്കിലും ജോലിയുടെ പ്രത്യേകതകള്‍‌കൊണ്ടുള്ള സമയക്കുറവ് ഒരു പ്രശ്നമാകാറുണ്ട്.നിങ്ങള്‍ പലപ്പോളായി തന്ന പ്രോത്സാഹനവും വിമര്‍ശനവുമൊക്കെയാണു കൂടുതല്‍ കൂടുതല്‍ എഴുതാന്‍ പ്രേരിപ്പിക്കുന്നത്.അതുകൊണ്ടു തന്നെ ഈ സന്തോഷം എന്നെ വായിക്കുന്ന ഓരോരുത്തരുമായി പങ്കു വയ്കാന്‍ ഞാന്‍ ആഗ്രഹിയ്കുന്നു.

‘ഉദയനാണു താരം’എന്ന സിനിമയുടെ വിജയത്തിനു ശേഷം “ശ്രീനിവാസന്‍ ഒരു പുസ്തകം’ എന്ന പേരില്‍ അദ്ദേഹത്തെക്കുറിച്ച് ഒരു പുസ്തകം ഇറങ്ങിയിരുന്നു.അതില്‍ സ്വന്തം ജീവിത കഥ എഴുതുമ്പോള്‍ ശ്രീനിവാസന്‍ പറയുന്ന ഒരു വാചകമുണ്ട്- “ആത്മകഥ എഴുതേണ്ടി വരും എന്നറിഞ്ഞിരുന്നെങ്കില്‍ ജീവിതം കുറച്ചു കൂടി സംഭവബഹുലമാക്കിയേനേ”...

എന്നു പറഞ്ഞതു പോലെ, മാതൃഭൂമിയിലൊക്കെ വരും എന്നറിഞ്ഞിരുന്നെങ്കില്‍ അല്പം കൂടി ഭംഗിയായി എഴുതാമായിരുന്നു എന്നു മാത്രമേ ഇപ്പോള്‍ തോന്നുന്നുള്ളൂ.

മാതൃഭൂമിയുടെ പേജുകള്‍ സ്കാന്‍ ചെയ്ത് താഴെ കൊടുത്തിരിക്കുന്നു.
ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി.

44 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇന്നെനിക്കും ഒരു കൊച്ചു സന്തോഷത്തിന്റെ ദിവസമാണ്.അതു നിങ്ങളുമായിട്ടല്ലാതെ ആരുമായി പങ്കുവയ്കാന്‍?

സ്വപ്നാടകന്‍ said...

അഭിനന്ദനങ്ങള്‍ ...!!!

മൂര്‍ത്തി said...

നന്നായി സുനില്‍.

ജിവി/JiVi said...

സുനിലിനെ ബ്ലോഗില്‍ വായിക്കുന്നവര്‍ക്കെല്ലാം സന്തോഷം നല്‍കുന്ന കാര്യം.

nandakumar said...

ആഹാ
ഇതാരു പറഞ്ഞു കൊച്ചു സന്തോഷമാണെന്ന്?? ഇതല്ലേ ബഹൂത് ഖുശി (അങ്ങനന്നല്ല്യേ പറയാ?) :)

സുനില്‍ വളരെ സന്തോഷം തരുന്ന കാര്യം. നല്ലത്. ഒരുപാട് ആശംസകള്‍. ഇനിയുമുള്ള പുനപ്രസിദ്ധീകരണങ്ങള്‍ക്ക് ഇതൊരു തുടക്കമാകട്ടെ

(മുംബയ് കഥകള്‍(അനുഭവങ്ങള്‍) കാത്തിരിക്കുന്നു)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

അഭിനന്ദനങ്ങള്‍... ആശംസകള്‍..

Jijo said...

Thanks for sharing your happiness!

saju john said...

പ്രിയപ്പെട്ട സുനിലേ....

ഈ സന്തോഷവാര്‍ത്ത എനിക്ക് സുനിലിനെ ആദ്യം വിളിച്ച് പറയാന്‍ കഴിഞ്ഞില്ലല്ലോ എന്നതാണ് എന്റെ സങ്കടം....

പക്ഷെ ഈ പോസ്റ്റിനെക്കാള്‍ മനോഹരമായത് പലതും സുനില്‍ നേരത്തെ എഴുതിയിരുന്നല്ലോ. സക്കറിയയെ സംബന്ധിച്ച് എഴുതിയതാവും സുനിലിന്റെ മാസ്റ്റര്‍പീസുകളില്‍ മികച്ചത്.

എഴുത്തിനെ ഗൌരവകരവും, അതുപോലെ വിഷയാദിഷ്ടിതമായ പോസ്റ്റുകള്‍ ഇടാന്‍ ഇത്തരം വല്യവല്യസന്തോഷങ്ങള്‍ പ്രചോദനമാവട്ടെ.


ഓ.ടോ.

ഇപ്പോള്‍ എങ്ങിനെയായ ബ്ലോഗനയില്‍ ഒരു പേജ് വരുത്താന്‍ ചാര്‍ജ്. എഴുതണ്ട, ഞാന്‍ വിളിക്കുമ്പോള്‍ പതുക്കെ പറഞ്ഞാല്‍ മതി.

lekshmi. lachu said...

അഭിനന്ദനങ്ങള്‍... ആശംസകള്‍

manoj said...

ഒരുമിച്ച് നടന്ന വഴികള്‍... ഒരുമിച്ച് വായിച്ച പുസ്തകങ്ങള്‍.. ഒരുമിച്ച് നമ്മളെത്ര നടന്നിരിക്കുന്നു കൂട്ടുകാരാ.. ഇപ്പോഴും അമ്പലപ്പറമ്പില്‍ താന്‍ ഞാന്‍ എറിയുന്ന ബോള്‍ പ്രതീക്ഷിച്ച് നില്‍ക്കുന്ന ഒരു ബാറ്റ്സ് മാന്‍.. അന്നൊക്കെ ഞാന്‍ തനിക്കെതിരെ ബോള്‍ ചെയ്യുമ്പോള്‍... അത് ഒരു ബൗണ്ടറിയോ സിക്സറോ ആകുമ്പോള്‍ ഞാന്‍ ആസ്വദിച്ചിരുന്നു... തന്നെ ഔട്ട് ആക്കുമ്പോള്‍ തെല്ല് വിഷമം.. പക്ഷേ അടുത്ത ബാറ്റിങ്ങ് ഞങ്ങളുടെ റ്റീമിനെന്ന് അറിയുമ്പോള്‍ എന്തൊരു സന്തോഷം..
നമ്മുടെ ആ ചെമ്പകം എപ്പോള്‍ കാണുമ്പോഴും ഒരു പൂവ് നീട്ടി നില്‍ക്കാറുണ്ട്. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോഴും ഞാന്‍ അത് ശ്രദ്ധിച്ചിരുന്നൂ എന്ന് മാത്രമല്ല.. അതിലൊരു പൂവ് വാസനിക്കുകയും ചെയ്യ്‌തിരുന്നു.

ഇപ്പോള്‍ ഈ നാല്പതിലേക്ക് പ്രവേശിക്കാന്‍ കാല്‍ നീട്ടി നില്‍ക്കുമ്പോള്‍, ഞാന്‍ വീണ്ടും ഒരു കൊച്ചു കുട്ടിയെപ്പോലെ സന്തോഷിക്കുന്നു....... ബ്ലോഗനയില്‍ തന്റെ വാക്കുകള്‍ കണ്ടപ്പോള്‍......
തീര്‍ച്ചയായും എനിക്കിത് വലിയൊരു സന്തോഷമാണു..
ഹൃദയം നിറഞ്ഞ സന്തോഷം..

(ഒപ്പം എനിക്ക് എല്ലാവരോടും പറയാന്‍ ഒരു അഹങ്കാരം കൂടി...)

Seema Menon said...

അഭിനന്ദനങ്ങള്‍ ...!!!

Sandhya said...

സുനിലിനു ആശംസകൾ !!

- സന്ധ്യ

Wash'Allan JK | വഷളന്‍ ജേക്കെ said...

അഭിനന്ദനങ്ങള്‍ സുനില്‍
ആദ്യമായാണിവിടെ. ഇഷടമായി.

മാണിക്യം said...

ഈ അംഗീകാരം സുനില്‍ അര്‍ഹിക്കുന്നു.... കാണാമറയത്തെ ഒരോ പോസ്റ്റും ഒന്നു ഒന്നിനെക്കാള്‍ മെച്ചമാണു. പലപ്പോഴും ഒരു അഭിപ്രായം പറയാനുള്ള വാക്ക് കിട്ടാതെ വലഞ്ഞിട്ടുണ്ട്, യാത്രാവിവരണവും രാഷ്ടീയമായ നിലപാടുകളും വ്യക്തികളെ പരിചയപ്പെടുത്തിയവയും എല്ലാം തന്നെ എടുത്ത് പറയണ്ടവ തന്നെ ഒരു വിഷയത്തെ പറ്റി പറയുമ്പോള്‍ അതിനെ നന്നായി പഠിച്ച് അപഗ്രഥിച്ച് ലഘൂകരിച്ച് എഴുതാനുള്ള സുനിലിന്റെ കഴിവ് ആദരണീയം .. സുനിലിന്റെ ഈ നേട്ടത്തില്‍ അങ്ങേ അറ്റം സന്തോഷിക്കുന്നു ഇനിയും ഉയരങ്ങളിലേക്ക് പറക്കുക ..
അഭിനന്ദനങ്ങള്‍ ...!!!

manojpattat said...

സുനിലേട്ടാ സന്തോഷം. താമസിച്ചുപോയി.:((

ബിന്ദു കെ പി said...

ങാഹാ! സുനിലേ, ഇതു കൊച്ചു സന്തോഷമല്ലല്ലോ....
അഭിനന്ദനങ്ങൾ....

Unknown said...

അഭിനന്ദനങ്ങൾ....സുനിലേട്ടാ

വിജി പിണറായി said...

'കൊച്ച്' അല്ല, ‘ഇമ്മിണി ബല്യ’ സന്തോഷം...! അല്ലേ സുനിലേട്ടാ...?

പകല്‍കിനാവന്‍ | daYdreaMer said...

:) എനിക്കും

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

അഭിനന്ദനങ്ങൾ സുനിലണ്ണാ..
എനിക്കും ആർമാദം

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

അഭിനന്ദനങ്ങൾ സുനിലണ്ണാ..
എനിക്കും ആർമാദം

ലേഖാവിജയ് said...

ആശംസകള്‍ :)

ജിജ സുബ്രഹ്മണ്യൻ said...

ക്വിന്റൽ കണക്കിനു അഭിനന്ദനങ്ങൾ സുനിൽ.ഈ എഴുത്തുകാരൻ എന്റെ സുഹൃത്താണു എന്ന് പറയുന്നത് തന്നെ അഭിമാനം തോന്നുന്ന കാര്യം.ഇനിയും ഒരു പാടു രചനകൾ സുനിലിന്റേതായി പുറത്തു വരട്ടെ എന്ന് ആശംസിക്കുന്നു.സന്തോഷത്തിൽ പങ്കു ചേരുന്നു


: ചെലവ് എപ്പോളാ തരുന്നത് ??

സ്മിത മീനാക്ഷി said...

അഭിനന്ദനങ്ങള്‍ സുനില്‍, വളരെ സന്തോഷം.
പിന്നെ ആ പിരാന്തന്‍ പറഞ്ഞതു ശരിയാ, ആ സക്കറിയാ പോസ്റ്റ് തന്നെയായിരുന്നു ഏറ്റവും മെച്ചം. എന്തായാലും മാതൃഭൂമി നീണാള്‍ വാഴട്ടെ. കാണാമറയത്തും.

ജിജ സുബ്രഹ്മണ്യൻ said...

Tracking !

ഷൈജൻ കാക്കര said...

ആശംസകൾ...

ഹരീഷ് തൊടുപുഴ said...

സുനിലേട്ടാ..

അവസാനം അച്ചടിമഷിയിൽ മുങ്ങിയിറങ്ങി അല്ലേ..!!

അഭിനന്ദനങ്ങളും ആശംസകളും ഇന്നാ പിടിച്ചോ..:)

Manoraj said...

ഇത് കൊച്ച് സന്തോഷമാക്കണ്ട മാഷേ.. വലിയ സന്തോഷം തന്നെയാട്ടോ.. അഭിനന്ദനങ്ങള്‍.പക്ഷെ എനിക്ക് ചെറിയ ഒരു വിഷമമുണ്ട്. മാഷെ പരിചയപ്പെടാമെന്ന് കരുതിയിരുന്നു ബ്ലോഗ് മീറ്റില്‍ വച്ച്. നടക്കില്ലല്ലോ!!!

Typist | എഴുത്തുകാരി said...

കൊച്ചു സന്തോഷമല്ലല്ലോ സുനില്‍ ഇതു്, വല്യ സന്തോഷം തന്നെയല്ലേ.

Anil cheleri kumaran said...

അഭിനന്ദനങ്ങള്‍. !

അനിൽ കൃഷ്ണൻ (Anil Krishnan) said...

wonderful! അടിപൊളി..

അനിൽ കൃഷ്ണൻ (Anil Krishnan) said...

അനിയന്‍ എന്നു ഉപയൊഗിക്കാതെ അനില്‍ ക്രിഷ്നന്‍ എന്നു ബ്ലൊഗ്ഗിയിരുന്നെങിലു എന്റെ പെരു കൂടി വന്നെനെ..!! ങീ ങീ ങീ..

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പേരെടുത്തു പറയുന്നില്ല,ഇതു വായിക്കാനെത്തിയവരും അഭിനന്ദനങ്ങള്‍ അറിയിച്ചവരുമായ ഓരോരുത്തര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി....

സ്നേഹത്തോടെ, സുനില്‍

Sapna Anu B.George said...

അഭിനന്ദനങ്ങള്‍,ഹൃദയം നിറഞ്ഞ സന്തോഷം..

Dr.Biji Anie Thomas said...

മാതുഭൂമി വാരിക ഒരു പേജ് പോലും വായിക്കാതെ വിടുന്നതല്ല സുനില്‍ ഞാന്‍, പ്രത്യേകിച്ചും ബ്ലോഗാന. വാരിക മുന്‍ പില്‍ ത്തന്നെയിരിപ്പുന്റെന്കിലും സമയക്കുറവു കാരണം ഇത്തവണ മാറ്റി വെച്ചു.തന്റെ വരികളാണ് ഇത്തവനയെന്നു ഇപ്പോഴാ അറിഞ്ഞ്ഞ്ഞത്.
അഭിനന്ദനങ്ങ്ങ്ങള്‍ ....സന്തോഷം പ്രിയ സ്നേഹിതാ..

ബാബുരാജ് said...

മാത്രുഭൂമി കണ്ടിരുന്നു.മറിച്ചു വന്ന വഴിക്ക് ദക്ഷിണചിത്ര എന്നു കണ്ടപ്പോള്‍ 'ഓ ഈയിടെ സുനിലിന്റെ പോസ്റ്റ് ഉണ്ടായിരുന്നല്ലോ" എന്നോര്ത്തു. ശ്രദ്ധിച്ചപ്പോഴല്ലേ താന്കളുടെ തന്നെയെന്ന് മനസ്സിലായത്. അഭിനന്ദനങ്ങള്‍!

ramachandran said...

ഇപ്പോള്‍ എങ്ങിനെയായ ബ്ലോഗനയില്‍ ഒരു പേജ് വരുത്താന്‍ ചാര്‍ജ്. എഴുതണ്ട, ഞാന്‍ വിളിക്കുമ്പോള്‍ പതുക്കെ പറഞ്ഞാല്‍ മതി.
-------------------------
asooya kondu enikku irikkan vayye...!
njan thongi chavum...............He...he....he....!

Unknown said...

May this kochu valiya santhosham be the beginning of tomorrow's achievements. My heartiest congratulations!!! Keep going!

Faizal Kondotty said...

അഭിനന്ദനങ്ങള്‍..!

Madhavikutty said...

santhosham....

C.K.Samad said...

അഭിനന്ദനങ്ങള്‍..!

Vayady said...

വരാന്‍ വൈകി. എങ്കിലും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍. ഇനിയും ഒരുപാട് ഉയരങ്ങള്‍ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഇതുപോലെ ഒരു ഗംഭീരന്‍ ബ്ലോഗ് ഉണ്ട് എന്നു ഞാനറിഞ്ഞില്ല. അറിഞ്ഞപ്പോള്‍ ഓടിവന്നു. എല്ലാം ഒന്നു വായിക്കട്ടെ ഞാന്‍ ആദ്യം.

പിന്നെ ഇതിന് ഒരു ഉഗ്രന്‍ അഭിനന്ദനങ്ങള്‍ .

smitha adharsh said...

njan vaayichirunnu,postum,pinne Mathrubhumi"yum..
congrats..