Wednesday, December 29, 2010

മുംബൈ കഥകള്‍ -1 :ഹിജഡയുടെ തലോടല്‍

എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാലഘട്ടം ഞാന്‍ കഴിച്ചു കൂട്ടിയത് അന്നത്തെ ബോംബെ ( ഇന്ന് മുംബൈ)യില്‍ ആണ്.കേരളത്തില്‍ നിന്ന് ആദ്യമായി വെളിയില്‍ പോയതും മുംബൈ യൂണിവേര്‍സിറ്റിയില്‍ പഠിക്കാനായിരുന്നു.യൂണിവേര്‍സിറ്റി ഹോസ്റ്റലിലെ മൂന്നുവര്‍ഷം എന്റെ ജീവിതത്തിലെ തന്നെ മനോഹരദിനങ്ങളായിരുന്നു എന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സിലാക്കുന്നു.അതിനുശേഷം മറ്റൊരു നാലു വര്‍ഷം ജോലിയുമായി മുംബൈയിലെ ബാച്ചിലര്‍ ജീവിതം.വീട്ടില്‍ നിന്നുള്ള ആദ്യ മാറിത്താമസം, അന്യ നാട്, അറിയാത്ത ഭാഷ, ആഹാരം, രീതികള്‍..എല്ലാം പുതുമയുള്ള അനുഭവങ്ങള്‍ ആയിരുന്നു.ഏഴുവര്‍ഷം( 1991-98) നീണ്ട മുംബൈ ജീവിതത്തിലെ മറക്കാനാവാത്ത ചില ഏടുകളാണ് മുംബൈ കഥകളില്‍.ഇതെഴുതുന്നത് പ്രധാനമായും എനിക്കു തന്നെ പിന്നീട് വായിക്കാ‍നായിട്ടാണ്..എല്ലാവര്‍ക്കും കാണാവുന്ന എന്റെ ഡയറിക്കുറിപ്പുകള്‍ എന്ന് പ്രൊഫൈലില്‍ ഞാന്‍ പറഞ്ഞിരിക്കുന്നത് പോലെ തന്നെ.

ഈ കഥകള്‍ക്ക് കാലക്രമം പാലിച്ചിട്ടില്ല.മനസ്സില്‍ ഓടി വരുന്നവ എഴുതുന്നു.സംഭവങ്ങള്‍ എല്ലാം നടന്നത് തന്നെ.ചില സ്ഥലങ്ങളില്‍ ആള്‍ക്കാരുടെ പേരുകള്‍ മാറ്റിയിരിയ്കുന്നു എന്ന് മാത്രം.അതിന്റെ ആദ്യ ഭാഗമാണു ഇത്.

ഹിജഡയുടെ തലോടല്‍


ഹിജഡകള്‍ എന്ന് കേട്ടിട്ടുണ്ടായിരുന്നെങ്കിലും അവരെ ജീവനോടെ കാണാന്‍ പറ്റിയത് മുംബൈയില്‍ ചെന്നപ്പോളാണ്.യൂണിവേര്‍സിറ്റി ഹോസ്റ്റലില്‍ ചെന്ന കാലത്തു തന്നെ ഹിജഡകളെക്കുറിച്ചൊക്കെ പലരും പറഞ്ഞറിഞ്ഞിരുന്നു.എങ്കിലും അത്രവേഗം നേരിട്ട് ഒരു കണ്ടു മുട്ടല്‍ ഉണ്ടാകുമെന്ന് കരുതിയില്ല.

അന്നൊരു ശനിയാഴ്ചയായിരുന്നു.മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച അവധിയാണ്.ക്ലാസില്ലാത്തതിനാല്‍ ഉച്ചയൂണിനുശേഷം ഞാനും എന്റെ സുഹൃത്ത് രമേശും ( പേരു മാറ്റിയിരിക്കുന്നു)കൂടി ചുമ്മാ ഒന്നു കറങ്ങാനും ചില സാധനങ്ങള്‍ വാങ്ങാനുമായി മാട്ടുംഗ റയില്‍‌വേസ്റ്റേഷനടുത്ത് പോകാമെന്ന് കരുതി ഇറങ്ങി.കോളേജില്‍ നിന്ന് ഒരു 10 മിനിട്ട് നടക്കാനുണ്ട്.ഞങ്ങളാണെങ്കില്‍ മുംബൈയില്‍ വന്നിട്ട് 1 മാസം തികഞ്ഞില്ല.ഹിന്ദി പരിജ്ഞാനവും കമ്മി.എന്നാലും മുംബൈ തന്ന പുതിയ മുഖം ഞങ്ങള്‍ ഇഷ്ടപ്പെട്ടു.രമേശ് എന്റെ പഴയ കൂട്ടുകാരനാണ്.നാട്ടുകാരന്‍.പ്രീഡിഗ്രി മുതല്‍ ഞങ്ങള്‍ ഒന്നിച്ചു പഠിച്ചു.ഇപ്പോള്‍ മുംബൈ യൂണിവേര്‍സിറ്റിയിലും ഒന്നിച്ചു തന്നെ.മുംബൈയില്‍ വന്നപ്പോള്‍ ഞങ്ങള്‍ക്കുണ്ടായ ഗൃഹാതുരത്വം, ആദ്യമായി വീട്ടില്‍ നിന്നു മാറി നില്‍ക്കുന്നതിന്റെ വിഷമം ഒക്കെ പരസ്പരം സംസാരിക്കുമ്പോള്‍ ഞങ്ങള്‍ മറന്നു.

അങ്ങനെ നടന്ന് ഞങ്ങള്‍ കൊച്ചുഗുരുവായൂര്‍ അമ്പലത്തിനടുത്ത് എത്തി.മലയാളികളുടെ ക്ഷേത്രമാണ്.അവിടെ ഞങ്ങള്‍ നിന്നു.അവിടെ നിന്നത് ഭക്തി കൊണ്ടല്ല..മറിച്ച് അവിടെ വന്നും പോയുമിരുന്ന മലയാളികളെയും കാണാനായിരുന്നു.അവിടെയുള്ള കാസറ്റ് കടയില്‍ നിന്നും പുതിയ ചില കാസറ്റുകള്‍ ഒക്കെ എടുത്ത് ചുമ്മാ നോക്കിയിട്ട് തിരികെ വച്ചു...പിന്നെ വീണ്ടും നടന്നു..

സ്റ്റേഷനടുക്കാറായപ്പോള്‍ റോഡ് മുറിച്ചു കടക്കണമായിരുന്നു.അധികം വീതിയില്ലെങ്കിലും ഒരടി പൊക്കത്തില്‍ നടുക്ക് ‘ഡിവൈഡര്‍ ‘ ഉള്ള റോഡാണ്.രമേശ് റോഡ് മുറിച്ചു കടന്ന് ഡിവൈഡരില്‍ കയറി.ഞാന്‍ കടക്കാന്‍ തുടങ്ങിയപ്പോളേക്കും ഒരു ടാക്സി വന്ന് എന്റെ നടത്തത്തെ തടസ്സപ്പെടുത്തി.ഞാന്‍ അരികിലേക്ക് നീങ്ങിയപ്പോള്‍ പെട്ടെന്ന് “സുനിലേ” എന്നൊരു വിളികേട്ടു...

നോക്കിയപ്പോള്‍ അത് രമേശാണു.ഡിവൈഡറില്‍ തന്നെ നില്‍ക്കുന്നു കക്ഷി.പക്ഷെ ചുറ്റിലും ഒരു മൂന്നു നാലു ഹിജഡകള്‍.അവരിലൊരാള്‍ രമേശിന്റെ ദേഹത്തെവിടെയൊക്കെയോ പിടിക്കുന്നുണ്ട്.രമേശ് ആകപ്പാടെ പേടിച്ചു വിളറിയ മുഖത്തോടെ നില്‍ക്കുന്നു.എന്താണു സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നതിനു മുന്‍‌‌പേ അവരിലൊരാള്‍ രമേശിന്റെ പാന്‍‌സിന്റെ പോക്കറ്റില്‍ നിന്ന് പേഴ്സ് കൈക്കലാക്കി.ഒറ്റനിമിഷം ! അതില്‍ ആകെയുണ്ടായിരുന്ന 100 രൂ കൈക്കലാക്കി.( 1991 ലെ കാര്യമാണു..അന്ന് 100 രൂപക്ക് ഇന്നത്തെ 1000 രൂപയുടെ എങ്കിലും വില ഉണ്ടായിരുന്നു).സന്തോഷത്തോടെ പേഴ്സ് തിരിച്ചു കൊടുത്തു..ഉച്ചത്തില്‍ കൈകള്‍ കൊട്ടി..എല്ലാവരും നടന്നു നീങ്ങി....ഞാനും ഒരു നിമിഷം പേടിച്ചു പോയി.അന്നാണു ഹിജഡകളെ കാണുന്നത്..എന്നു വച്ചാല്‍ ഒരു ചെറിയ കൂട്ടം..ഓടി രമേശിന്റെ അടുത്തെത്തി...അവനിപ്പോളും വിളറി നില്‍ക്കുന്നു..ഇതെങ്ങനെ പറ്റി? ഞാന്‍ ചോദിച്ചു...

“ഒന്നും പറയേണ്ടടാ ..പൈസ ചോദിച്ചു..ഇല്ലെന്നു പറഞ്ഞപ്പോള്‍ അവന്മാര്‍ ചാടി മറ്റേടത്ത് പിടിച്ചെടാ..”

പൊട്ടിച്ചിരിക്കാനാണു തോന്നിയത്..പിന്നെ എങ്ങനെയോ അടക്കി.ഷോപ്പിംഗ് വേണ്ടെന്നു വച്ച് ജീവനും കൊണ്ട് തിരികെ ഹോസ്റ്റലില്‍ എത്തിയപ്പോളാണു മനസ്സിലാകുന്നത്..ഇവര്‍ കൂട്ടമായിട്ട് പണം തെണ്ടി ഇറങ്ങും.ഓരോ ഏരിയായിലും ഓരോ ദിവസം..ശനിയാഴ്ചയാണു മാട്ടുംഗയില്‍.നമ്മള്‍ ഒറ്റക്കേ ഉള്ളെങ്കില്‍ പണം കൊടുത്തില്ലെങ്കില്‍ ചാടി ജനനേന്ദ്രിയത്തിലൊക്കെ പിടിച്ചുകളയും....

പിന്നീട് എപ്പോള്‍ ശനിയാഴ്ച വെളിയിലിറങ്ങിയാലും ഇവരുടെ തലവെട്ടം ഉണ്ടോ എന്ന് നോക്കിയിട്ടേ നടക്കൂ..ശരിക്കും പാവങ്ങളാണിവര്‍.ആരും ഇവര്‍ക്ക് ജോലി കൊടുക്കുന്നില്ല.ഈ തെണ്ടല്‍ തന്നെ പണി..പക്ഷേ ഇന്നും ഓര്‍മ്മയില്‍ ഈ സംഭവം മങ്ങാതെ നില്‍ക്കുന്നു..

രമേശ് ഇപ്പോള്‍ ബാംഗ്ലൂരില്‍ ഇന്‍‌ഡ്യയിലെ തന്നെ ഒരു വലിയ കമ്പനിയില്‍ ജനറല്‍ മാനേജര്‍ ആണ്..ഇപ്പോള്‍ കാണുമ്പോളും പഴയ കഥകള്‍ ഓര്‍മ്മിക്കും..ഞാ‍ന്‍ ചോദിക്കും...

”ഹിജഡ പിടിച്ചിടത്തെ വേദന പോയോടാ?”

(ചിത്രങ്ങള്‍ക്ക് ഗൂഗിളിനോട് കടപ്പാട്)

25 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

രമേശ് ഇപ്പോള്‍ ബാംഗ്ലൂരില്‍ ഇന്‍‌ഡ്യയിലെ തന്നെ ഒരു വലിയ കമ്പനിയില്‍ ജനറല്‍ മാനേജര്‍ ആണ്..ഇപ്പോള്‍ കാണുമ്പോളും പഴയ കഥകള്‍ ഓര്‍മ്മിക്കും..ഞാ‍ന്‍ ചോദിക്കും...

”ഹിജഡ പിടിച്ചിടത്തെ വേദന പോയോടാ?”

Chidanada roopam Shivam Shivoham said...

kalaki....inium pooratte...

കുഞ്ഞൂസ് (Kunjuss) said...

ഓർമകളേ(സുനിലിന്റെ) മണീമഞ്ചൽകൊണ്ടു വരൂ
കൊണ്ടുപോകൂ ഞങ്ങളെയാ ബോംബെയിൽ...!

ശ്രീനാഥന്‍ said...

നന്നായി സുനിലേ, മുംബൈയുടെ ഉള്ളിലേക്കിറങ്ങി കഥകൾ കൊണ്ടു വരൂ, ആനന്ദിന്റെ ആൾക്കൂട്ടം പോലെ!

വിജി പിണറായി said...

ഇത് മുന്‍പ് എവിടെയോ എഴുതിയിട്ടുള്ളതല്ലേ??

saju john said...

യാത്രവിവരണവും അതുപോലെ അനുഭവങ്ങള്‍ എഴുതുന്നതിലും സുനില്‍ കാണിക്കുന്ന രചനാ‍ശൈലി മനോഹരമാണ്.

അതിനാല്‍ തന്നെയാണ് ഈ കുറിപ്പുകള്‍ പണ്ട് ബസ്സില്‍ ചെറിയകുറിപ്പായി ഇട്ടപ്പോള്‍ ഈ അനുഭവങ്ങള്‍ വിശാലമായി എഴുതി ബ്ലോഗിലിടാന്‍ പറഞ്ഞിരുന്നത്.

ഒത്തിരി സമയമെടുത്തെങ്കിലും, ഇപ്പോള്‍ ഇത് വായിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം. കൂടുതല്‍ അപ്ഡേറ്റുകള്‍ക്കായി കാത്തിരിക്കുന്നു.

സ്നേഹത്തോടെ........ നട്ട്സ്.

ദിവാരേട്ടN said...

അങ്ങനെ അടിച്ചുപൊളിച്ച് എഴുത്. ബോംബെ എന്നാല്‍ ഒന്ന്-ഒന്നര ഇന്ത്യ ആണെന്ന് ബൂലോകര്‍ അറിയട്ടെ..!!
നല്ല എഴുത്ത്. ALL THE BEST.

lekshmi. lachu said...

ethe kkurich njaan oru post ettirunnu vaayichirunno??

Kalavallabhan said...

അപ്പോ മുംബൈ കഥകൾ തേങ്ങയടിച്ചു തന്നെ അങ്ങ് തുടങ്ങിയത് നന്നായി.

A said...

ബോംബെ ജീവിതത്തിന്റെ ഒരു പാരിഛെദം. വളരെ നന്നായി.

ജിജ സുബ്രഹ്മണ്യൻ said...

ആദ്യ മുംബൈ യാത്രയിൽ ട്രെയിനിൽ വെച്ച് ഒരു കൂട്ടം ഹിജഡകളെ കണ്ടത് ഓർമ്മ വരുന്നു.കൈയ്യടിച്ച് പാട്ടു പാടി വന്ന അവർ,ചിലരുടെയൊക്കെ താടിയ്ക്ക് തട്ടിക്കൊണ്ട് പോകുമ്പോൾ പേടിച്ച് കണ്ണുമടച്ച് ഞാൻ ഇരുന്നു.ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ ഒരു രസം.

സുനിലിനെയല്ലേ സത്യത്തിൽ അന്ന് ഹിജഡ പിടിച്ചത് !!

Vivek said...

നന്നായി !!
മുംബൈയിലെ (അതോ ലോകതിലെയോ) ഏറ്റവും വലിയ നപുംസക സമൂഹം മാടുങ്ങക്കടുതുള്ള സയണ്‍-കൊളിവാടയില്‍ ആണ്. ബീബീസിയുടെ മനോഹരമായ ഒരു ഡോകുമെന്ററി ഇവരെക്കുറിച്ച് കണ്ടതായി ഓര്‍ക്കുന്നു.
മുംബൈയിലെ നപുംസകങ്ങള്‍ മിക്കവരും തമിള്‍ സംസാരിക്കുന്നവരാണ് എന്നതാണ് അത്ഭുടപ്പെടുതുന്നത്.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇതുവരെ വന്നവര്‍ക്കും വായിച്ചവര്‍ക്കും നന്ദി...

Kuttuzen- നന്ദി

കുഞ്ഞൂസ് (Kunjuss)-- തീര്‍ച്ചയായും കൊണ്ടു പോകാം

ശ്രീനാഥന്‍ - ആനന്ദിനെപ്പോലെ എഴുതാന്‍ പറ്റില്ല..സുനിലിനെപ്പോലെ എഴുതാം, നന്ദി

വിജി പിണറായി -നേരത്തെ ഗൂഗിള്‍ ബസില്‍ എഴുതിയിരുന്നു വിജീ..

വിജിത... -- തിരിച്ചും :) :)

നട്ടപ്പിരാന്തന്‍--നല്ലവാക്കുകള്‍ക്ക് നന്ദി..മറ്റു ചില കഥകള്‍ കൂടി എഴുതുന്നുണ്ട്

DIV▲RΣTT▲Ñ -നന്ദി

lekshmi. lachu- കണ്ടില്ലല്ലോ..ആ ലിങ്ക് ഒന്ന് അയച്ചു തരുമോ? നന്ദി

Kalavallabhan - നന്ദി

salam pottengal - നന്ദി

കാന്താരിക്കുട്ടി- അയ്യെടാ, ഒരു കണ്ടുപിടുത്തം !! നന്ദി

Vivek -- ശരിയാണ്..ഞാന്‍ കണ്ടിട്ടുള്ളവരും തമിഴ് ആണ് സംസാരിച്ചു കേട്ടിട്ടുള്ളത്. നന്ദി

Anonymous said...

അക്കിടി പറ്റിയത് കൂട്ടുക്കാരനോ? അതോ സുനിലിനോ????...:D

Jayesh/ജയേഷ് said...

ഹൈദരാബാദ്-കേരളം തീവണ്ടിയാത്രകളിൽ ഇക്കൂട്ടർ എന്നെ നാണിപ്പിച്ചിട്ടുണ്ട്. സത്യം പറഞ്ഞാൽ ഇതുങ്ങളെ കാണുന്നത് തന്നെ പേടിയാ..

nanda said...
This comment has been removed by the author.
nanda said...

kollallo, ethra venta vechaalum pinneyum nenchodu cherthu pidikkunna sundari aanu mumbai. azhukku chalinte durgandhavum panathinte polimayum thirkkum mikkappozhum maduppikkum ennalum vittu pokan thonilla athaanu mumbai

Rajeeve Chelanat said...

പൊതുവേ ഹിജഡകള്‍ ആരെയും കയറി ഉപദ്രവിക്കുക പതിവില്ല. പിടിച്ചുപറിക്കാര്‍ എന്നൊന്നും അവരെ പറഞ്ഞുകൂടാ. ഒറ്റതിരിഞ്ഞ സംഭവങ്ങള്‍ കാണുമായിരിക്കും എന്ന് മാത്രം. നവജാതശിശുക്കളുടെ വീട്ടില്‍ വന്ന്, പാട്ടുപാടി, നൃത്തം ചെയ്ത്, അനുഗ്രഹമൊക്കെ നല്‍കി, പുതുവസ്ത്രങ്ങളും പണവും വാങ്ങി പോവുകയാണ് പതിവ്‌. അവഹേളിക്കുകയോ മറ്റോ ചെയ്‌താല്‍ അവര്‍ ആ 'പിടി'യൊക്കെ പിടിച്ചുവെന്നു വരാം. മുംബയിലും, ദില്ലിയിലുമൊക്കെ ഇവരുടെ സംഘടനകളും ധാരാളം നിലവിലുണ്ട്.

കഥ തുടരൂ നീയെന്‍.....

അഭിവാദ്യങ്ങളോടെ

binu said...

iniyum orupadorupadu nalla nalla articles, anubhavangal, kathakal.....
ezhuthan aashamsakal!

Have a great year ahead!

സ്മിത മീനാക്ഷി said...

എഴുത്തു നന്നായി. എനിക്ക് സത്യത്തില്‍ പേടിയാണ് ഇവരെ. പക്ഷെ അവര്‍ക്ക് മനുഷ്യത്വപരമായ പരിഗണന ലഭിക്കുന്നില്ല എന്നതല്ലേ സത്യം? ജന്മങ്ങളുടെ നൊമ്പരങ്ങള്‍..

സ്മിത മീനാക്ഷി said...

എഴുത്തു നന്നായി. എനിക്ക് സത്യത്തില്‍ പേടിയാണ് ഇവരെ. പക്ഷെ അവര്‍ക്ക് മനുഷ്യത്വപരമായ പരിഗണന ലഭിക്കുന്നില്ല എന്നതല്ലേ സത്യം? ജന്മങ്ങളുടെ നൊമ്പരങ്ങള്‍..

kichu / കിച്ചു said...

എഴുത്ത് കൊള്ളാം.. അനുഭവങ്ങള്‍ തുടരട്ടെ :)

വേണുഗോപാല്‍ said...

സുനില്‍ ... നന്നായി വരച്ച ചിത്രം .... ഇരുപത്തേഴു കൊല്ലമായി മുംബയില്‍ കഴിയുന്ന എനിക്കത് മനസ്സിലാകും ... നല്ല എഴുത്ത്

salish said...

എന്ത് പറയാന്‍ നിസഹായരയാ മനുഷ്യ ജീവനുകള്‍.... അവരിലും ഒരു ഹൃധയമുണ്ട്, മറ്റുള്ളവര്‍ കാണാതെ പോകുന്ന ഹൃദയം...!!!

salish said...
This comment has been removed by the author.