ഒരു സ്വാതന്ത്ര്യദിനം കൂടി വരവായി.. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ നാൾവഴികളിലെ സ്വപ്നങ്ങൾ ഇന്നെവിടെ എന്ന് ചോദിയ്ക്കരുത്...ഇനിയെത്ര പോരാട്ടങ്ങൾ കൂടി വേണ്ടി വരും എന്നത് മാത്രമാണു ചോദ്യം...
മതം..
മതനിരപേക്ഷത....
രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതല്ലേ?
കാരണം,
മതനിരപേക്ഷത എന്നാൽ എല്ലാ മതത്തോടും തുല്യ ബഹുമാനം എന്നൊരു നിർവചനം എങ്ങനെയോ വന്നു പോയിട്ടുണ്ട്
എന്നാൽ അതാണോ? അല്ല...
എന്താണു യഥാർത്ഥ മതനിരപേക്ഷത?
മതവും രാഷ്ട്രീയവും രണ്ടായി നിൽക്കുകയും മതം മതകാര്യങ്ങൾ മാത്രം കൈകാര്യം ചെയ്യുകയും രാഷ്ട്രീയം ഭരണ നിർവഹണം മാത്രം നടത്തുകയും ചെയ്യുന്നതാണു ശരിയായ മതനിരപേക്ഷത.
അതായത് 'സീസറിനുള്ളത് സീസറിനും ചെകുത്താനുള്ളത് ചെകുത്താനും" എന്ന് പറഞ്ഞ പോലെ
എന്നാൽ ഇന്ന് അങ്ങനെ ഒരു പ്രതീക്ഷക്ക് വകയുണ്ടോ?
ഇല്ല തന്നെ...
മതം തന്നെ ആവശ്യമാണോ എന്നാവും ചോദിക്കുന്നത്..ആ ചോദ്യം തൽക്കാലം അവിടെ നിൽക്കട്ടെ ..
മതനിരപേക്ഷത എന്നത് ഒരു ബൂർഷ്വാ മുദ്രാവാക്യമെന്ന് പറയുന്നത് ഈ ചോദ്യം ഉണ്ടാവുന്നത് കൊണ്ടാണു്...എന്നാൽ ഇൻഡ്യയെ സംബന്ധിച്ചിടത്തോളം അത് വിപ്ലവകരവും പുരോഗമനപരവുമാണു. ഇവിടെ മതം ഒരു യാഥാർത്ഥ്യമാണ്.എന്നാൽ മതം രാഷ്ട്രീയത്തിൽ ഇടപെടുമ്പോൾ അത് വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിയ്ക്കുന്നു..ഫാസിസത്ത്ലേക ്കുള്ള ചുവടുവയ്പ്പിന്റെ ആദ്യപടിയാണിത്..
മതത്തെ പരിപൂർണ്ണമായും ഭരണ നിർവഹണത്തിൽ നിന്ന് മാറ്റി നിർത്താൻ ശ്രമിച്ചിട്ടുള്ളത് കമ്യൂണീസ്റ്റ് രാഷ്ട്രങ്ങൾ മാത്രമാണെന്നത് ചരിത്രമാണു..അതുകൊണ്ട് തന്നെയാണു മതശക്തികളുടെ ഏറ്റവും വലിയ ആക്രമണവും ശത്രുതയും അവർക്കെതിരെ ആയിട്ടുള്ളതും..
ഈ മത- വർഗീയ ശക്തികളെന്നത് സാമ്പത്തിക നയങ്ങളിൽ മുതലാളിത്തവുമായി സന്ധി ചെയ്യുന്നും..അതുകൊണ്ടു തന്നെ വർഗീയതെയ്ക്കെതിരെ ഉള്ള സമരമെന്നത് മുതലാളിത്തതിനെതിരെയുള്ള അനിവാര്യമായ സമരമാകുന്നു..
മുതലാളിത്ത കോർപ്പറേറ്റ് മേഖലകൾക്ക് എന്തുകൊണ്ടാണു വർഗീയ ശക്തികൾ ഉറ്റ തോഴന്മാരായി മാറുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?
കാരണം
ജനവിരുദ്ധമായ സാമ്പത്തിക നയങ്ങൾ നടപ്പിലാക്കാൻ എപ്പോളും മതത്തിന്റെ ഒരു ആവരണം കൂടെയുണ്ടാവാൻ അവർ ആഗ്രഹിക്കുന്നു.അങ്ങനെ മതശക്തികളെ കൈയിലെടുത്താൽ അവരുടെ കോർപ്പറേറ്റ് - മുതലാളിത്ത സാമ്പത്തിക നയങ്ങൾ എളുപ്പത്തിൽ ഒളിച്ചു കടത്താൻ പറ്റുന്നു.
യാഥാർത്ഥ്യമായ മനുഷ്യന്റെ സാമൂഹ്യാവസ്ഥകളെ അവഗണിച്ച് സാമ്പത്തിക വളർച്ച എന്നതാണു കോർപ്പറേറ്റ് ലക്ഷ്യം..ഇതും വർഗീയതയും ഒന്നിച്ചു ചേരുമ്പോൾ 'മത നിരപേക്ഷത" എന്നത് കടലിൽ താഴുന്നു..
അതുകൊണ്ട് തന്നെ മതനിരപേക്ഷതയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണു ഇന്നിന്റെ ആവശ്യം..അത് ആത്യന്തികമായി മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും എതിരെ യുള്ള പോരാട്ടം തന്നെയായിരിയ്ക്കും...
അല്ലാത്ത പക്ഷം ഓരോ സ്വാതന്ത്ര്യ ദിനത്തിലും കൊടിയുയർത്തിയും ദേശീയ ഗാനമാലപിച്ചും "അഭിമാനിച്ച്" കഴിയാം...ദാരിദ്ര്യവും തൊഴിലില്ലായ്മയും നമ്മുടെ "അഭിമാനസ്തംഭ" ങ്ങളായി തുടരുകയും ചെയ്യും..!
പ്രതീക്ഷകൾ ഇനിയും അവസാനിച്ചിട്ടില്ല....! ചെറുത്തു നിൽപ്പുകൾ ഉയർന്നു വരികതന്നെ ചെയ്യും !
മതം..
മതനിരപേക്ഷത....
രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതല്ലേ?
കാരണം,
മതനിരപേക്ഷത എന്നാൽ എല്ലാ മതത്തോടും തുല്യ ബഹുമാനം എന്നൊരു നിർവചനം എങ്ങനെയോ വന്നു പോയിട്ടുണ്ട്
എന്നാൽ അതാണോ? അല്ല...
എന്താണു യഥാർത്ഥ മതനിരപേക്ഷത?
മതവും രാഷ്ട്രീയവും രണ്ടായി നിൽക്കുകയും മതം മതകാര്യങ്ങൾ മാത്രം കൈകാര്യം ചെയ്യുകയും രാഷ്ട്രീയം ഭരണ നിർവഹണം മാത്രം നടത്തുകയും ചെയ്യുന്നതാണു ശരിയായ മതനിരപേക്ഷത.
അതായത് 'സീസറിനുള്ളത് സീസറിനും ചെകുത്താനുള്ളത് ചെകുത്താനും" എന്ന് പറഞ്ഞ പോലെ
എന്നാൽ ഇന്ന് അങ്ങനെ ഒരു പ്രതീക്ഷക്ക് വകയുണ്ടോ?
ഇല്ല തന്നെ...
മതം തന്നെ ആവശ്യമാണോ എന്നാവും ചോദിക്കുന്നത്..ആ ചോദ്യം തൽക്കാലം അവിടെ നിൽക്കട്ടെ ..
മതനിരപേക്ഷത എന്നത് ഒരു ബൂർഷ്വാ മുദ്രാവാക്യമെന്ന് പറയുന്നത് ഈ ചോദ്യം ഉണ്ടാവുന്നത് കൊണ്ടാണു്...എന്നാൽ ഇൻഡ്യയെ സംബന്ധിച്ചിടത്തോളം അത് വിപ്ലവകരവും പുരോഗമനപരവുമാണു. ഇവിടെ മതം ഒരു യാഥാർത്ഥ്യമാണ്.എന്നാൽ മതം രാഷ്ട്രീയത്തിൽ ഇടപെടുമ്പോൾ അത് വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിയ്ക്കുന്നു..ഫാസിസത്ത്ലേക
മതത്തെ പരിപൂർണ്ണമായും ഭരണ നിർവഹണത്തിൽ നിന്ന് മാറ്റി നിർത്താൻ ശ്രമിച്ചിട്ടുള്ളത് കമ്യൂണീസ്റ്റ് രാഷ്ട്രങ്ങൾ മാത്രമാണെന്നത് ചരിത്രമാണു..അതുകൊണ്ട് തന്നെയാണു മതശക്തികളുടെ ഏറ്റവും വലിയ ആക്രമണവും ശത്രുതയും അവർക്കെതിരെ ആയിട്ടുള്ളതും..
ഈ മത- വർഗീയ ശക്തികളെന്നത് സാമ്പത്തിക നയങ്ങളിൽ മുതലാളിത്തവുമായി സന്ധി ചെയ്യുന്നും..അതുകൊണ്ടു തന്നെ വർഗീയതെയ്ക്കെതിരെ ഉള്ള സമരമെന്നത് മുതലാളിത്തതിനെതിരെയുള്ള അനിവാര്യമായ സമരമാകുന്നു..
മുതലാളിത്ത കോർപ്പറേറ്റ് മേഖലകൾക്ക് എന്തുകൊണ്ടാണു വർഗീയ ശക്തികൾ ഉറ്റ തോഴന്മാരായി മാറുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?
കാരണം
ജനവിരുദ്ധമായ സാമ്പത്തിക നയങ്ങൾ നടപ്പിലാക്കാൻ എപ്പോളും മതത്തിന്റെ ഒരു ആവരണം കൂടെയുണ്ടാവാൻ അവർ ആഗ്രഹിക്കുന്നു.അങ്ങനെ മതശക്തികളെ കൈയിലെടുത്താൽ അവരുടെ കോർപ്പറേറ്റ് - മുതലാളിത്ത സാമ്പത്തിക നയങ്ങൾ എളുപ്പത്തിൽ ഒളിച്ചു കടത്താൻ പറ്റുന്നു.
യാഥാർത്ഥ്യമായ മനുഷ്യന്റെ സാമൂഹ്യാവസ്ഥകളെ അവഗണിച്ച് സാമ്പത്തിക വളർച്ച എന്നതാണു കോർപ്പറേറ്റ് ലക്ഷ്യം..ഇതും വർഗീയതയും ഒന്നിച്ചു ചേരുമ്പോൾ 'മത നിരപേക്ഷത" എന്നത് കടലിൽ താഴുന്നു..
അതുകൊണ്ട് തന്നെ മതനിരപേക്ഷതയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണു ഇന്നിന്റെ ആവശ്യം..അത് ആത്യന്തികമായി മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും എതിരെ യുള്ള പോരാട്ടം തന്നെയായിരിയ്ക്കും...
അല്ലാത്ത പക്ഷം ഓരോ സ്വാതന്ത്ര്യ ദിനത്തിലും കൊടിയുയർത്തിയും ദേശീയ ഗാനമാലപിച്ചും "അഭിമാനിച്ച്" കഴിയാം...ദാരിദ്ര്യവും തൊഴിലില്ലായ്മയും നമ്മുടെ "അഭിമാനസ്തംഭ" ങ്ങളായി തുടരുകയും ചെയ്യും..!
പ്രതീക്ഷകൾ ഇനിയും അവസാനിച്ചിട്ടില്ല....! ചെറുത്തു നിൽപ്പുകൾ ഉയർന്നു വരികതന്നെ ചെയ്യും !
2 comments:
പ്രതീക്ഷകള് അവസാനിക്കുന്നില്ല.
പ്രതീക്ഷകൾ ... പ്രതീക്ഷകൾ ... !!
Post a Comment